Govt of Kerala EmblemGovernment of Kerala

കൈത്തറിയും ടെൿസ്റ്റൈൽസും

6.1ഡൈഹൗസ് നവീകരണഗ്രാന്റ്

ലഭിക്കുന്ന സഹായം:നിലവിലു‌ള്ള‌ ഡൈഹൗ‌സ്‌ റിപ്പയ‌ർ ‌ചെയ്യാനും ഉപകരണങ്ങ‌ൾ ‌ആവശ്യമെങ്കി‌ൽ ‌വാങ്ങാനും ഒരു പിഎച്ച്ഡബ്ല്യുസിഎസ് സംഘത്തിനു പരമാവധി മൂന്നു ലക്ഷം രൂപ

അർഹതാമാനദണ്ഡം:ഡൈഹൗസ്‌ ഉള്ള/പ്രാഥമിക‌ കൈത്ത‌റി‌ സഹകരണസംഘങ്ങൾക്ക്‌

അപേക്ഷിക്കേണ്ട വിധം:സംഘം സെക്രട്ടറി നിശ്ചിത മാതൃകയിലുളള അപേക്ഷയും അനുബന്ധരേഖകളും ബന്ധപ്പെട്ട ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർക്കു നൽകണം. അർഹതയുളള അപേക്ഷ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ശുപാർശ ചെയ്ത് കൈത്തറിവസ്ത്ര ഡയറക്ടർക്ക് അയയ്ക്കും.

അപേക്ഷാഫോം:വകുപ്പിന്റെ ഓഫീസുകളിൽ ലഭ്യമാണ്.

നടപ്പാക്കുന്ന ഓഫീസ്:ജില്ലാവ്യവസായകേന്ദ്രങ്ങൾ

6.2പ്രാഥമി‌ക‌ കൈത്ത‌റി‌ സഹകര‌ണ‌സംഘങ്ങൾക്ക്‌ വർക്ക്ഷെ‌ഡ്‌ നവീകരണഗ്രാ‌ന്റ്‌

ലഭിക്കുന്ന സഹായം:സംഘത്തി‌ന്‌ പരമാവ‌ധി‌ 4,00,000 രൂ‌പ‌

അർഹതാമാനദണ്ഡം:പൊതുപണിശാലക‌ൾ/പൊതുനെയ്ത്തുകേന്ദ്രം ഉള്ള‌ പ്രാഥമി‌ക‌ കൈത്ത‌റി‌ സഹകര‌ണ‌സംഘങ്ങ‌ൾ, ഫാക്ട‌റി‌ ‌‌ടൈ‌പ്പ്‌ കൈത്ത‌റി‌ സഹകരണസംഘങ്ങ‌ൾ, 1‌5‌ വർഷത്തി‌ൽ ‌കുറയാ‌തെ‌ ലീ‌സ്‌ അടിസ്ഥാനത്തി‌ൽ ‌രജിസ്റ്റർ ചെ‌യ്ത‌ ‌വർക്‌ഷെ‌ഡ്‌ ഉള്ള‌ സംഘങ്ങൾ. ‌‌

അപേക്ഷിക്കേണ്ട വിധം:സംഘം സെക്രട്ടറി അപേക്ഷയും അനുബന്ധരേഖകളും ജില്ലാ വ്യവസായ കേന്ദ്രത്തിൽ ജനറൽ മാനേജർക്കു നൽകണം. അർഹതയുളള അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശുപാർശ ചെയ്ത് കൈത്തറിവസ്ത്രഡയറക്ടർക്കു നൽകും.

സമയപരിധി:ഇല്ല

അപേക്ഷാഫോം:വകുപ്പിന്റെ ഓഫീസുകളിൽ ലഭ്യമാണ്.

നടപ്പാക്കുന്നത്:ജില്ലാവ്യവസായകേന്ദ്രങ്ങൾ

6.3വ്യക്തിഗതനെയ്ത്തുകാർക്കുള്ള‌ വർക്ക്‌ഷെഡ്‌ നവീകര‌ണ‌ ഗ്രാന്റ്

ലഭിക്കുന്ന സഹായം:വീടിനോടനുബന്ധിച്ചു‌ള്ള‌ ഷെഡ്ഡിൽ ജോ‌ലി‌ ചെയ്യു‌ന്ന‌ കൈത്തറിസംഘത്തി‌ലെ‌ നെയ്ത്തുകാർ, കൈത്തറിസംഘങ്ങളിൽ അംഗങ്ങളല്ലാ‌ത്ത‌ വ്യക്തിഗ‌ത‌നെയ്ത്തുകാർ എന്നിവർക്ക്‌ 20,000 രൂപ ഗ്രാ‌ന്റ്‌

അർഹതാമാനദണ്ഡം:പ്രാഥമി‌ക‌ കൈത്തറിസഹകരണസംഘം, ഹാന്റെ‌ക്സ്‌, ഹാൻവീ‌വ്‌ എന്നിവയി‌ലെ‌ വ്യക്തിഗത‌ നെയ്ത്തുകാർ.

അപേക്ഷിക്കേണ്ട വിധം:സംഘം സെക്രട്ടറി അപേക്ഷയും അനുബന്ധരേഖകളും ജില്ലാ വ്യവസായകേന്ദ്രത്തിൽ ജനറൽ മാനേജർക്കു നൽകണം. അർഹതയുളള അപേക്ഷ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ശുപാർശ ചെയ്ത് കൈത്തറിവസ്ത്രഡയറക്ടർക്കു നൽകും.

സമയപരിധി:ഇല്ല

പ്രത്യേക ഫോം:ഇല്ല

നടപ്പാക്കുന്നത്:ജില്ലാവ്യവസായകേന്ദ്രങ്ങൾ

6.4യു‌വ‌ വീ‌വ്‌

കൈത്ത‌റി‌-നെ‌യ്ത്ത്‌ വ്യവസായരംഗ‌ത്തു‌ യുവജനങ്ങ‌ളെ‌ ആകർഷിക്കാനു‌ള്ള‌ പദ്ധതി‌.

ലഭിക്കു‌ന്ന‌ സഹായം:സംസ്ഥാനത്തൊട്ടാ‌കെ‌ 50‌0‌ പേർക്കു‌ പരിശീലനം നൽകും. ആറുമാസകാലയളവിൽ ആദ്യമൂന്നുമാസം സ്റ്റൈപന്റോടുകൂ‌ടി‌ പരിശീലനവും തുടർന്നു‌ മൂ‌ന്നു‌ മാസം സ്റ്റൈപന്റും വേതനവും ചേർത്തും നല്കു‌ന്നു‌. പരിശീലനം പൂർത്തിയാക്കുന്നവർക്കു‌ സൗജന്യമാ‌യി‌ തറിയും ജോലിസ്ഥിരതയും ഉറപ്പുവരുത്തു‌ന്നു‌.

അർഹതാമാനദണ്ഡം:പ്രായപരി‌ധി‌ 18നും 40നും ഇടയി‌ൽ ‌

അപേക്ഷിക്കേ‌ണ്ട‌ വിധം:കുടുംബ‌ശ്രീ‌ മിഷനാ‌ണു‌ ഗുണഭോക്താക്ക‌ളെ‌ തെരഞ്ഞെടുക്കുന്ന‌ത്‌. ജില്ലാവ്യവസായകേന്ദ്രം മാനേജർക്ക്‌ അപേ‌ക്ഷ‌ നല്കണം.

6.5ഒ‌രു‌ വീട്ടിൽ ഒ‌രു‌ ത‌റി‌

ലഭിക്കു‌ന്ന‌ സഹായം:സ്വന്തമാ‌യി‌ തറികൾ ഇല്ലാ‌ത്ത‌, നെ‌യ്ത്ത്‌ അറിയാവുന്നവർ, വീടിനോടുചേർന്നു‌ പണിശാ‌ല‌ ഉ‌ള്ള‌ വ്യക്തിഗതനെയ്ത്തുകാർ, കൈത്തറിസംഘങ്ങളിൽ പണിയെടുക്കുന്ന‌ നെയ്ത്തുകാർ എന്നിവരാ‌ണു‌ ലക്ഷ്യം. തറിയു‌ടെ‌ വിലയു‌ടെ‌ 75‌% തു‌ക‌ (പരമാവ‌ധി‌ 40,000 രൂ‌പ‌) സർക്കാർ ധനസഹായമാ‌യി‌ നല്കും. 25% തു‌ക‌ ഗുണഭോക്തൃവിഹിതമാ‌ണ്‌.

അർഹതാമാനദണ്ഡം:കേരളത്തി‌ലെ‌ നെയ്ത്തുകാർ

അപേക്ഷിക്കേ‌ണ്ട‌ വിധം:ജില്ലാവ്യവസായകേന്ദ്രം മാനേജർക്ക്‌ അപേ‌ക്ഷ‌ നല്കണം.

6.6പ്രാഥമി‌ക‌ കൈത്തറിസംഘങ്ങൾക്കുള്ള‌ സർക്കാർ ഓഹരിപങ്കാളിത്തം

ലഭിക്കു‌ന്ന‌ സഹായം:സഹകരണസംഘങ്ങളിലെ‌ അംഗങ്ങളിൽനി‌ന്നു‌ പിരിച്ചെടു‌ത്ത‌ ഓഹരിത്തു‌ക‌ (Paid up Share Capital)യു‌ടെ‌ നിശ്ചിതയിര‌ട്ടി‌ (പൊതുവിഭാഗത്തി‌ന്‌ ഇര‌ട്ടി‌, വനിതകൾക്കു‌ മൂന്നിര‌ട്ടി‌, എ‌സ്‌‌.സി‌., എ‌സ്‌.റ്റി. വിഭാഗങ്ങൾക്ക്‌ അഞ്ചിര‌ട്ടി‌) സർക്കാർ ഓഹരിയാ‌യി‌ നിക്ഷേപിക്കുന്നു.‌ ഒ‌രു‌ സംഘത്തി‌നു‌ പരമാവ‌ധി‌ അഞ്ചുലക്ഷം രൂ‌പ‌ ലഭിക്കും.

അർഹതാമാനദണ്ഡം:പ്രാഥമി‌ക‌ കൈത്തറിസംഘങ്ങൾ, ഹാന്റെ‌ക്സ്‌, ഹാൻവീ‌വ്‌ തുടങ്ങി‌യ‌ പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയ്ക്കാ‌ണു‌ പ്രയോജനം.

അപേക്ഷിക്കേ‌ണ്ട‌ വിധം:നിശ്ചി‌ത‌ പ്രൊഫോർമയിൽ ‌‌ജില്ലാവ്യവസായകേന്ദ്രം ‌‌വഴിയും ഓൺലൈനായും.

വിനിയോഗം:സ്ഥിരാ‌സ്തി‌/പ്രവർത്തനമൂലധനത്തിനാ‌യി‌ പ്രസ്തു‌ത‌ തു‌ക‌ അംഗീകാരത്തി‌നു‌ വിധേയമാ‌യി‌ വിനിയോഗിക്കാം.

തിരിച്ചട‌വ്‌:തു‌ക‌ ലഭി‌ച്ചു‌ 1‌5‌ വർഷം കഴി‌ഞ്ഞ്‌ 1‌0‌ തു‌ല്യ‌ ഗഡുക്കളാ‌യി‌ തിരിച്ചടയ്ക്കണം.

6.7സ്വയംതൊഴിൽ സഹായപദ്ധ‌തി‌

ലഭിക്കു‌ന്ന‌ സഹായം:കൈത്ത‌റി‌ മേഖലയിൽ സംരംഭക‌രെ‌ ആകർഷിക്കു‌ക‌, തൊഴിൽരഹിതർക്ക്‌ ഉ‌ത്‌പാദനയൂണിറ്റുകൾ തുടങ്ങാൻ ധനസഹായം നല്കുക‌ എന്നിവയാ‌ണു‌ സ്വയംതൊഴിൽപദ്ധതിയിലൂ‌ടെ‌ ലക്ഷ്യമിടുന്ന‌ത്‌. പദ്ധതിപ്രകാരം സ്ഥിരനിക്ഷേപം, പ്രവർത്തനമൂലധനം, പരിശീലനം, വിപണനം എന്നിവയ്ക്കാ‌യി‌ സംരംഭകർക്കു‌ മാർജിൻ മ‌ണി‌ ഗ്രാ‌ന്റ്‌ നൽകി‌ പുതി‌യ‌ സംരംഭം ആരംഭിക്കാൻ സഹായം നല്കു‌ന്നു‌. പദ്ധതിച്ചെലവി‌ന്റെ‌ 4‌0‌%‌ തു‌ക‌ (പരമാവ‌ധി‌ നാലുലക്ഷം രൂപ‌) സ്ഥിരനിക്ഷേപത്തി‌ന്റെ‌ പ്രവർത്തനമൂലധനമാ‌യി‌ നല്കു‌ന്നു‌.

അർഹതാമാനദണ്ഡം:സംരംഭകർ പത്താം ക്ലാ‌സ്‌ പാസായവരും കൈത്തറിമേഖലയിൽ പരിചയസമ്പന്നരും ആയിരിക്കണം. കൈത്തറിമേഖലയിൽ പത്തുവർഷത്തിൽക്കൂടുതൽ പരിചയം ഉള്ളവർക്കും ഹാൻഡ്‌ലൂം/ടെക്‌സ്റ്റൈൽ ടെക്നോളജിയിൽ ഡിഗ്രി‌യോ‌ ഡിപ്ലോമ‌യോ‌ ഉള്ളവർക്കും മുൻഗണ‌ന‌.

അപേക്ഷിക്കേ‌ണ്ട‌ വിധം:നിശ്ചി‌ത‌ ഫോമിൽ ജില്ലാവ്യവസായകേന്ദ്രങ്ങൾ മുഖേ‌ന‌.

6.8എക്സിബിഷൻ ‌‌ഗ്രാ‌ന്റ്‌

കേരളത്തി‌ന്‌ അകത്തും പുറത്തുമു‌ള്ള‌ കൈത്ത‌റി‌ എക്സിബിഷനുകളിൽ പങ്കെടുക്കാൻ പ്രാഥമി‌ക‌ കൈത്തറിസഹകരണസംഘങ്ങൾ, ഹാന്റെ‌ക്സ്‌, ഹാൻവീ‌വ്‌ എന്നിവ‌യ്ക്കു‌ ധനസഹായം നല്കുന്നു.

ലഭിക്കു‌ന്ന‌ സഹായം:സഹകരണസംഘങ്ങൾക്കു‌ കേരളത്തിനക‌ത്ത്‌ 1‌0‌,00‌0‌ രൂപയും പുറ‌ത്ത്‌ 1‌5‌,00‌0‌ രൂപയും ധനസഹായം നല്കു‌ന്നു‌. ഹാ‌ന്റെക്സ്‌, ഹാൻവീ‌വ്‌ എന്നിവ‌യ്ക്ക്‌ യഥാക്രമം 3‌0‌,00‌0‌-ഉം 4‌0‌,000‌-ഉം രൂ‌പ‌ നല്കു‌ന്നു‌.

അപേക്ഷിക്കേ‌ണ്ട‌ വിധം:ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർ വഴി‌ കൈത്ത‌റി‌ ഡയറക്ടർക്ക്‌ അപേ‌ക്ഷ‌ നല്കണം.

6.9തറിയനുബന്ധോപകരണങ്ങൾ വാങ്ങാനും നവീകരിക്കാനുമുള്ള‌ ധനസഹായം

ലഭിക്കു‌ന്ന‌ സഹായം:നെയ്ത്തുപകരണങ്ങളാ‌യ‌ അ‌ച്ച്‌ (റീ‌ഡ്‌), വിഴു‌ത്‌ (ഹീൽസ്‌), ഓടം (ഷട്ടിൽ) എന്നി‌വ‌ മാറ്റിസ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും ത‌റി‌ ഒന്നി‌നു‌ പരമാവ‌ധി‌ പതിനായിരം രൂ‌പ‌ നല്കു‌ന്നു‌.

അർഹതാമാനദണ്ഡം:പ്രാഥമി‌ക‌ കൈത്തറിസംഘങ്ങളി‌ലെ‌ ഹൗ‌സ്‌ കം വർക്‌ ഷെഡി‌ലെ‌ നെയ്ത്തുകാരാ‌യ‌ അംഗങ്ങൾക്കും പൊതുപണിശാലകൾ, ഫാക്ട‌റി‌ ടൈ‌പ്പ്‌ സംഘങ്ങൾ, ഹാന്റെ‌ക്സ്‌, ഹാൻവീ‌വ്‌ എന്നിവ‌യ്ക്കു‌ കീഴിൽ ജോ‌ലി‌ ചെയ്യു‌ന്ന‌ നെയ്ത്തുകാർ എന്നിവർക്കുമാ‌ണു‌ ധനസഹായം.

അപേക്ഷിക്കേണ്ട വിധം:ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർ വ‌ഴി‌ ആവശ്യമാ‌യ‌ രേഖകൾ സഹിതം അപേ‌ക്ഷ‌ നല്കണം.

6.10ഉ‌ത്‌പാദനപ്രചോദനപരിപാ‌ടി‌

നിശ്ചിതയളവിൽ അധികമാ‌യി‌ ജോ‌ലി‌ ചെയ്യു‌ന്ന‌ കൈത്ത‌റി‌, അനുബ‌ന്ധ‌ തൊഴിലാളികൾക്ക്‌ ഓ‌രോ‌ അധികമീറ്ററിനും ഇര‌ട്ടി‌ വേതനം ഉറപ്പാക്കു‌ന്ന‌‌ പദ്ധതിയാണി‌ത്‌. പ്രതിമാസം 400‌0‌ രൂ‌പ‌ അധികവരുമാനം പദ്ധതിയിലൂ‌ടെ‌ ലഭിക്കും.

അപേക്ഷിക്കേ‌ണ്ട‌ വിധം:കൈത്ത‌റി‌, അനുബന്ധ‌ തൊഴിലാളികൾക്ക്‌ അവർ ജോ‌ലി‌ ചെയ്യു‌ന്ന‌ സ്ഥാപനം (പ്രാഥമി‌ക‌ കൈത്തറിസഹക‌‌ര‌ണസംഘം, ഹാ‌ന്റെ‌‌ക്സ്‌, ഹാൻവീ‌വ്‌, ക്ലസ്റ്റർ കൺസോർഷ്യം) വ‌ഴി‌ ജില്ലാവ്യവസായകേന്ദ്രത്തിൽ അപേ‌ക്ഷ‌ നല്കാം.

6.11അംശദാ‌ന‌ മിതവ്യ‌യ‌ പദ്ധ‌തി‌

ലഭിക്കു‌ന്ന‌ സഹായം:ക്ഷേമനിധിബോർഡിൽ അംഗങ്ങളാ‌യ‌ കൈത്തറിത്തൊഴിലാളികളുടെയും അവരു‌ടെ‌ കുടുംബാംഗങ്ങളു‌ടെ‌യും ക്ഷേമത്തിനുള്ള‌ പദ്ധ‌തി‌. നെയ്ത്തുതൊഴിലാളിയു‌ടെ‌ കൂലിയു‌ടെ‌ ‌8‌% തുക‌ ഇതിനാ‌യി‌ ഈടാക്കുകയും അത്രത‌ന്നെ‌ തു‌ക‌ സർക്കാർ ലഭ്യമാക്കുകയും ചെയ്യു‌ന്നു‌.

അപേക്ഷിക്കേ‌ണ്ട‌ വിധം:നിശ്ചി‌ത‌ ഫോറത്തിൽ ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർക്ക്‌.

6.12മഹാത്മാഗാ‌ന്ധി‌ ബങ്കർ ‌‌ബീ‌മാ‌ (ഇൻഷ്വറൻസ്‌) യോജ‌ന‌ (MGBBY)

ലഭിക്കു‌ന്ന‌ സഹായം:സ്വഭാവികമാ‌യോ‌ അപകടം മൂല‌മോ‌ മരി‌ച്ച‌വരു‌ടെ‌ ആശ്രിതർക്കും ‌‌പൂർണമാ‌യോ‌ ഭാഗികമാ‌യോ‌ അംഗഭംഗം സംഭവി‌ച്ച‌ നെയ്ത്തുകാർക്കും പരിര‌ക്ഷ‌ ലഭിക്കു‌ന്ന‌ പദ്ധ‌തി‌. നെയ്ത്തുകാരുടെ വിഹിതം മുഴുവനായും സർക്കാർ വഹിക്കു‌ന്നു‌. കൈത്ത‌റി‌ സഹകരണസംഘങ്ങൾ, ഹാന്റെ‌ക്സ്‌, ഹാൻവീവ്‌ എന്നിവിടങ്ങളി‌ലെ‌ നെയ്ത്തുകാർക്കാ‌ണു‌ പദ്ധ‌തി‌.

അപേക്ഷിക്കേ‌ണ്ട‌ വിധം:അത‌തു‌ ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർ മുഖേ‌ന‌.

6.13ഹാൻഡ്‌ലൂം മാർക്ക്‌

ഗുണമേന്മയുള്ള‌ കൈത്തറിയു‌ത്പന്നങ്ങളു‌ടെ‌ വിപണനം പ്രോത്സാഹിപ്പിക്കാനും അതുവ‌ഴി‌ വ്യാജയു‌ത്‌പന്നങ്ങളു‌ടെ‌ വിപണനം തടയാനും ആവിഷ്കരി‌ച്ച‌ പദ്ധതി.‌

ലഭിക്കു‌ന്ന‌ സഹായം:ഈ‌ പദ്ധതിയിൽ രജിസ്റ്റർ ചെയ്യു‌ന്ന‌ കൈത്തറിസംഘങ്ങൾ, ഹാന്റെ‌ക്സ്‌, ഹാൻവീ‌വ്‌ എന്നിവ‌യ്ക്ക്‌‌ രജിസ്റ്റ്രേഷൻ ഫീസാ‌യി‌ ‌2‌,00‌0‌ രൂപയും ഈ‌ പദ്ധ‌തി‌ നിലവിൽവന്നശേഷം പ്രസ്തു‌ത‌ സ്ഥാപനങ്ങൾ ‌‌ഉല്പാദിപ്പിക്കു‌ന്ന‌ ഉല്പന്നങ്ങൾക്ക്‌ ആവശ്യമു‌ള്ള‌ ലേബലുകളു‌ടെ‌ വിലയു‌ടെ‌ 7‌5‌ ശതമാനവും പൂർണ്ണമാ‌യി‌ തിരി‌കെ‌‌ നല്കു‌ന്നു‌.

അപേക്ഷിക്കേ‌ണ്ട‌ വിധം:രജിസ്ട്രേഷൻ നടത്തി‌യ‌ കൈത്തറിനെ‌യ്ത്തു‌ സംഘങ്ങൾ ധനസഹായത്തിനു‌ള്ള‌ അപേക്ഷകൾ ബന്ധപ്പെ‌ട്ട‌ ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജരു‌ടെ‌ ശുപാർശ‌ സഹിതം നിശ്ചി‌ത‌ പ്രൊഫോർമയിൽ കൈത്ത‌റി‌ &‌ ടെക്സ്‌യ്റ്റയിൽസ് ഡയറക്ടർക്ക്‌ നല്കണം. കമ്മിറ്റിത്തീരുമാനത്തി‌ന്റെ‌ പകർപ്പ്‌, ‌ഈ‌ പദ്ധ‌തി‌ നിലവിൽ വന്നതിനുശേഷം ‌‌ഉല്പാദിപ്പി‌ച്ച‌ ഉല്പന്നങ്ങളു‌ടെ‌ കണക്കുകൾ, ഹാൻഡ്‌ലൂം മാർക്ക്‌ രജി‌സ്‌ട്രേഷൻ സർട്ടിഫിക്കറ്റി‌ന്റെ‌ രസീതിന്റെയും പകർപ്പുകൾ എന്നി‌വ‌‌ അപേക്ഷയോടൊപ്പം വേണം. ഹാന്റെ‌ക്സ്‌, ഹാൻവീ‌വ്‌ എന്നി‌വ‌ യഥാക്രമം തിരുവനന്തപുരം, കണ്ണൂർ എ‌ന്നീ‌ ജില്ലാവ്യവസായകേന്ദ്രം ‌‌ജനറൽ മാനേജർമാർ വഴിയാ‌ണ്‌‌ അപേ‌ക്ഷ‌‌ നൽകേണ്ട‌ത്‌.

6.14കൈത്തറിമേഖലയി‌ലെ‌‌ സാങ്കേതികവി‌ദ്യ‌‌ ഉയർത്തുന്നതിനും സാങ്കേതികവിദ്യകൾ കൈത്തറിനെയ്ത്തുകാർക്കു‌ കൈമാറ്റം ചെയ്യുന്നതിനു‌മുള്ള പദ്ധ‌തി‌

ലഭിക്കു‌ന്ന‌ സഹായം:കേരളത്തി‌ലെ‌ എ‌ല്ലാ‌‌ പ്രാഥമി‌ക‌ കൈത്തറിനെ‌യ്ത്തു‌ സംഘങ്ങൾക്കും ഹാന്റെ‌ക്സ്‌, ഹാൻവീ‌വ്‌ എ‌ന്നീ‌‌ സ്ഥാപനങ്ങൾക്കും സാങ്കേതികവി‌ദ്യ‌ ഉയർത്താനാ‌യി‌‌ വിവിധതരം ഉപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകു‌ന്ന‌‌ പദ്ധ‌തി‌.

അപേക്ഷിക്കേ‌ണ്ട‌ വിധം:ജില്ലാവ്യവസായകേന്ദ്രം വ‌ഴി‌ കൈത്തറിഡയറക്ടർക്ക്‌ അപേക്ഷിക്കാം.

വിവിധപദ്ധതികളുടെ വിശദവിവരങ്ങൾ:ഈ കണ്ണിയിൽ അമർത്തുക.

ആസ്ഥാനവിലാസം:

ഡയറക്റ്റർ, കൈത്തറി–ടെക്‌സ്റ്റൈൽസ് വകുപ്പ്,
വികാസ് ഭവൻ നാലാം നില, വികാസ് ഭവൻ പി.ഒ.,
തിരുവനന്തപുരം 695033
ഫോൺ: 0471-2303427
ഫാക്സ്: 0471-2304191
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
വെബ്‌സൈറ്റ്: http://www.handloom.kerala.gov.in/