Govt of Kerala EmblemGovernment of Kerala

റവന്യൂവകുപ്പ്

32.1മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

പാവപ്പെട്ട ജനവിഭാഗങ്ങൾക്കുണ്ടാകുന്ന മാരകമായ രോഗങ്ങൾക്കു ചികിത്സാധനസഹായം, അപകടമരണങ്ങൾക്ക് ഇരയാകുന്നവർക്ക് അടിയന്തരധനസഹായം, തീപിടിത്തം, ഇടിമിന്നൽ, കടൽക്ഷോഭം എന്നിവമൂലം വാസഗൃഹങ്ങൾ, ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ചെറുകിടകച്ചവടസ്ഥാപനങ്ങൾ എന്നിവയ്ക്കു് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കു ധനസഹായം, തൊഴിൽക്കുഴപ്പമുണ്ടാകുമ്പോൾ ദുരിതത്തിലാകുന്ന തൊഴിലാളികൾക്കു സൗജന്യറേഷൻ എന്നിങ്ങനെയുള്ള സഹായങ്ങൾ.

അർഹതാമാനദണ്ഡം:

1.
കുടുംബവാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. [ജി. ഒ. (കൈ.) 144/12/റവ തീയതി 11/04/12)
2.
ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ഈ പദ്ധതിപ്രകാരം ധനസഹായം ലഭിക്കുക്കൂ. എന്നാൽ മാരകരോഗങ്ങൾ (ക്യാൻസർ, വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങൾ) ഉള്ളവർക്ക് പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരിക്കൽ ധനസഹായം ലഭിച്ചു രണ്ടുവർഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം.
3.
അപകടമരണത്തിന്റെ കാര്യത്തിൽ ഒരു വർഷത്തിനുള്ളിൽ ആശ്രിതർ അപേക്ഷിച്ചിരിക്കണം.

അപേക്ഷിക്കേ‌ണ്ട‌ വിധം: www.cmdrf.kerala.gov.inഎ‌ന്ന‌ വെ‌ബ്‌സൈ‌റ്റ്‌ മുഖേ‌ന‌ ഓൺലൈനാ‌യി‌.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
വരുമാനസർട്ടിഫിക്കറ്റ്
2.
അസുഖബാധിതരുടെ കാര്യത്തിൽ നിശ്ചിതമാതൃകയിൽ ആറുമാസത്തിനുള്ളിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (ഡോക്ടറുടെ ഒപ്പ്, തീയതി എന്നിവ നിർബ്ബന്ധം)
3.
അപകടമരണത്തിന്റെ കാര്യത്തിൽ മരണസർട്ടിഫിക്കറ്റ്, എഫ്.ഐ.ആർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവയുടെ പകർപ്പ്.
4.
തീപിടിത്തത്തിന്റെ കാര്യത്തിൽ എഫ്.ഐ.ആർ, അഗ്നിശമനസേനയുടെ റിപ്പോർട്ട്.
5.
അപേക്ഷകരുടെ സത്യപ്രസ്താവന.

നടപടിക്രമം:മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിതരേഖകൾ സഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ടപ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്‌ക്കണം. താലൂക്കോഫീസിലും കളക്ടറേറ്റിലും ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാണം.

സർക്കാരിന്റെയോ കളക്ടറുടെയോ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകി തഹസീൽദാർ അർഹരായവർക്കു ചെക്കായി ധനസഹായം വിതരണം ചെയ്യുന്നു.

ആനുകൂല്യം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു ധനസഹായം അനുവദിക്കുന്നതിനുള്ള പരിധി റവന്യൂ (DRFA) വകുപ്പിന്റെ 03.09.2016-ലെ സ.ഉ (കയ്യെഴുത്ത്) നം. 492/16/റവ നമ്പർ ഉത്തരവുപ്രകാരം താഴെപ്പറയും പ്രകാരം ഉയർത്തിയിട്ടുണ്ട്:

നിലവിലുള്ളത് ഉയർത്തിയത്
കളക്ടർ 2,000 10,000
റവന്യൂമന്ത്രി 5,000 25,000
മുഖ്യമന്ത്രി 1,00,000 3,00,000

32.2ദേശീയകുടുംബക്ഷേമപദ്ധതി (National Family Benefit Scheme NFBS)

ആനുകൂല്യം:ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ മുഖ്യസംരക്ഷക/ൻ (പ്രധാന വരുമാനമുണ്ടാക്കി കുടുംബത്തെ സംരക്ഷിച്ചുവരുന്ന വ്യക്തി) മരിച്ചാൽ ആ വ്യക്തിയുടെ ഭാര്യ/ഭർത്താവ്, പ്രായപൂർത്തിയാകാത്ത മക്കൾ, അവിവാഹിതരായ പെൺമക്കൾ, മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന അച്ഛനമ്മമാർ എന്നിവർക്ക് 20,000 രൂപ ധനസഹായം. (നം. 27/13/എസ്.ജെ.ഡി തീയതി 28.03.2013)

അർഹതാമാനദണ്ഡം:

1.
മരിച്ചയാൾ മരണത്തിനുമുമ്പ് മൂന്നുവർഷം കേരളത്തിൽ സ്ഥിരതാമാസമായിരിക്കണം.
2.
മരിച്ചയാളുടെ പ്രായം 18-വയസ്സിനു മുകളിലും 60-വയസ്സിനു താഴെയും ആയിരിക്കണം.
3.
അപേക്ഷകൻ/അപേക്ഷക ദാരിദ്ര്യരേഖയ്ക്കു താഴെയായിരിക്കണം.
4.
മരണം സംഭവിച്ച് ഒരുമാസത്തിനകം അപേക്ഷിക്കണം.

അപേക്ഷിക്കേണ്ട രീതി:

നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷയുടെ രണ്ടുപ്രതി തഹസിൽദാർ മുഖേന കളക്ടർക്കു നൽകണം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
മരണസർട്ടിഫിക്കറ്റ്
2.
അപേക്ഷിക്കുന്നയാൾക്കു മരിച്ചയാളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ
3.
അപേക്ഷിക്കുന്നയാളുടെ സത്യപ്രസ്താവന

കുറിപ്പ്:മതിയായ കാരണമുണ്ടെന്നു ബോദ്ധ്യപ്പെട്ടാൽ അപേക്ഷിക്കുന്നതിൽ വന്ന കാലതാമസം കളക്ടർ മാപ്പാക്കാം.

നടപടിക്രമം:മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിതരേഖകൾസഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ വരുമാനം സാക്ഷ്യപ്പെടുത്തി ശുപാർശസഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.

32.3വാഹനാപകടത്തിൽ പെടുന്നവർക്കുള്ള ധനസഹായം

വാഹനാപകടങ്ങളിൽപ്പെടുന്നവർക്കു സാമൂഹികസുരക്ഷാപദ്ധതി പ്രകാരം നൽകുന്ന ധനസഹായം. ഇൻഷ്വറൻസ് കമ്പനികളുമായി ചേർന്നാണു കളക്ടർമാർ ധനസഹായം അനുവദിക്കുന്നത്.

ആനുകൂല്യം:പരിക്കേറ്റവർക്ക് 500 രൂപ വരെയും മരിച്ചവരുടെ ആശ്രിതർക്ക് 1,000 രൂപ വരെയും ഇടക്കാലാശ്വാസമായി തഹസീൽദാർക്ക് അനുവദിക്കാം. 5,000 രൂപവരെയുള്ള ധനസഹായം ഇൻഷ്വറൻസ് കമ്പനികളുമായി ചേർന്നു കളക്ടർമാർക്ക് അനുവദിക്കാം. വാഹനം തിരിച്ചറിയാത്ത സാഹചര്യത്തിലും സഹായം ലഭിക്കും.

ഹാജരാക്കേണ്ട രേഖകൾ:പൊലീസ് മഹസ്സറും മെഡിക്കൽ സർട്ടിഫിക്കറ്റും.

32.4ക്ഷയരോഗികൾക്കുള്ള ധനസഹായം

നിർദ്ധനരായ ക്ഷയരോഗികൾക്കുള്ള ധസഹായപദ്ധതി.

ആനുകൂല്യം:പ്രതിമാസം 1,000 രൂപ ചികിത്സാസഹായം. (10-07-2014ലെ സ. ഉ (സാധ.) നമ്പർ 2352/2014/ആ.കു.വ.)

അർഹത:

1.
ഒരു വർഷത്തിലധികമായി കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.
2.
ടി.ബി. ക്ലിനിക്കിലോ ആശുപത്രിയിലോ സാനിട്ടോറിയത്തിലോ പ്രവേശിപ്പിച്ചിട്ടില്ലാത്ത രോഗികൾക്കാണ് അർഹത.
3.
വാർഷികവരുമാനപരിധി 1,00,000 രൂപ. (ഉത്തരവ് സ.ഉ.(കൈ) നം.485/2013/ആ.കു.വ തീയതി 13.12.2013).

അപേക്ഷിക്കേണ്ട രീതി:

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ മതിയായ രേഖകൾ സഹിതം വില്ലേജോഫീസ്, താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നൽകാം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അപേക്ഷയിലെ രോഗിക്കു ക്ഷയരോഗമാണെന്നും അയാൾക്ക് ആറുമാസത്തേക്കെങ്കിലും ചികിത്സ ആവശ്യമാണെന്നുമുള്ള അസിസ്റ്റന്റ് സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം.
2.
വരുമാനസർട്ടിഫിക്കറ്റ്
3.
അപേക്ഷിക്കുന്നയാളുടെ സത്യപ്രസ്താവന

അപേക്ഷിക്കേണ്ട വിധം:താലൂക്കോഫീസിലോ വില്ലേജോഫീസിലോ അപേക്ഷിക്കണം.

ഒരു വർഷത്തേക്കാണു പ്രതിമാസധനസഹായം അനുവദിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ധനസഹായം ആവശ്യമുള്ളപക്ഷം പുതിയ അപേക്ഷ നൽകണം.

നടപടിക്രമം:മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിതരേഖകൾസഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.

32.5കുഷ്ഠരോഗികൾക്കുള്ള ധനസഹായം

അഗതികളായ കുഷ്ഠരോഗികൾക്കുള്ള ധനസഹായപദ്ധതി.

ധനസഹായം:പ്രതിമാസം 1000 രൂപയാണു (10-07-2014ലെ സ.ഉ.(സാധാ.)നമ്പർ 2352/2014/ആ.കു.വ.)

അർഹത:

1.
രണ്ടു വർഷത്തിലധികമായി കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.
2.
വാർഷികവരുമാനപരിധി 1,00,000 രൂപ. (ഉത്തരവ് സ.ഉ.(കൈ) നം.485/2013/ആ.കു.വ തീയതി 13.12.2013).

അപേക്ഷിക്കേണ്ട രീതി:നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ മതിയായ രേഖകൾ സഹിതം വില്ലേജോഫീസ്, താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നൽകാം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അപേക്ഷയിലെ രോഗിക്കു കുഷ്ഠരോഗമാണെന്നും അയാൾക്കു തുടർചികിത്സ ആവശ്യമാണെന്നുമുള്ള അസിസ്റ്റന്റ് സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം.
2.
വരുമാനസർട്ടിഫിക്കറ്റ്
3.
അപേക്ഷിക്കുന്നയാളുടെ സത്യപ്രസ്താവന

ധനസഹായത്തിന് അർഹതയില്ലാത്തവർ:

1.
പതിവായി യാചകവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ളവർ.
2.
സദാചാരവിരുദ്ധമായ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടവർ.
3.
ഗുരുതരമായ കുറ്റങ്ങൾക്ക് ഒരു വർഷത്തിൽക്കൂടുതൽ ജയിൽശിക്ഷ വിധിക്കപ്പെട്ടവർ.
4.
സമീപത്തുള്ള എസ്.ഇ.റ്റി. സെന്ററിലോ ആശുപത്രിയിലോ പേരു രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരും നിർദ്ദിഷ്ടചികിത്സയിൽ കഴിയാത്തവരും.
5.
സൗജന്യചികിത്സയും താമസസൗകര്യവും ലഭ്യമാക്കുന്നതും കുഷ്ഠരോഗചികിത്സയ്ക്കു വേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ളതുമായ ഏതെങ്കിലും സർക്കാരാശുപത്രിയിലോ മറ്റ് അംഗീകൃത ആശുപത്രിയിലോ ചികിത്സക്കു പ്രവേശിക്കപ്പെട്ടിട്ടുള്ളവർ.
6.
സംസ്ഥാന ഗവണ്മെന്റോ കേന്ദ്ര ഗവണ്മെന്റോ ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനമോ ഗ്രാന്റ് ലഭിക്കുന്ന മറ്റേതെങ്കിലും അംഗീകൃതസ്ഥാപനമോ ഏർപ്പെടുത്തിയിട്ടുള്ള പദ്ധതി അനുസരിച്ച് എന്തെങ്കിലും ധനസഹായമോ പെൻഷനോ ലഭിക്കുന്നവർ.

നടപടിക്രമം:മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിതരേഖകൾസഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.

32.6ക്യാൻസർരോഗികൾക്കുള്ള ധനസഹായം

അഗതികളായ ക്യാൻസർരോഗികൾക്കുള്ള ധനസഹായപദ്ധതി.

ധനസഹായം:പ്രതിമാസം 1000 രൂപ പെൻഷൻ. (10-07-2014-ലെ സ.ഉ (സാധ.) നമ്പർ 2352/2014/ആ.കു.വ.)

അർഹത:

1.
തുടർച്ചയായി രണ്ടുവർഷത്തിൽ കുറയാതെ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.
2.
വാർഷികവരുമാനപരിധി 1,00,000 രൂപ. (ഉത്തരവ് സ.ഉ.(കൈ) നം.485/2013/ആ.കു.വ തീയതി 13.12.2013).
3.
ഒരു ലക്ഷം രൂപയ്ക്കു താഴെ വാർഷികവരുമാനമുള്ള എല്ലാ ക്യാൻസർരോഗികൾക്കും ക്യാൻസർപെൻഷൻ നൽകാമെന്ന് സ. ഉ. (കൈ) 192/2014/ആ.കു.വ.തീയതി 25/6/2014 പ്രകാരം ഉത്തരവായിട്ടുണ്ട്.

അപേക്ഷിക്കേണ്ട രീതി:നിശ്ചിതമാതൃകയിലുള്ള അപേക്ഷയിൽ മതിയായ രേഖകൾ സഹിതം വില്ലേജോഫീസ്, താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നൽകാം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അപേക്ഷയിലെ രോഗിക്കു ക്യാൻസറാണെന്നതി‌നു‌ തിരുവനന്തപുരം റീജണൽ‌ ‌ക്യാൻസർ സെന്റർ, മലബാർ ക്യാൻസർ സെന്റർ, കൊ‌ച്ചി‌ ക്യാൻസർ സെന്റർ, മെഡിക്കൽ കോളേജുകളി‌ലെ‌ രജിസ്ട്രേ‌ഡ്‌ ഓങ്കോളജിസ്റ്റുകൾ, ജില്ലാ‌/ജനറൽ ആശുപത്രികളി‌ലെ‌ കീ‌മോ‌ തെറാ‌പ്പി‌ (ക്യൂറേറ്റീ‌വ്‌ & പാലിയേറ്റീ‌വ്‌)/റേഡി‌യോ‌ തെറാപ്പിയുമാ‌യി‌ ബന്ധപ്പെ‌ട്ട‌ മെഡിക്കൽ ഓഫീസർമാർ എന്നിവരിലാരെങ്കിലും ചികി‌ത്സ‌ തേടി‌യ‌ ആശുപത്രിയു‌ടെ‌ പേ‌രു‌ കൃത്യമാ‌യി‌ രേഖപ്പെടു‌ത്തി‌ നൽകു‌ന്ന‌ മെഡിക്കൽ സർട്ടിഫിക്ക‌റ്റ്‌.
2.
വരുമാനസർട്ടിഫിക്കറ്റ്
3.
അപേക്ഷിക്കുന്നയാളുടെ സത്യപ്രസ്താവന

നടപടിക്രമം:മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിത രേഖകൾ സഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.

32.7അവശകലാകാരർക്കുള്ള പെൻഷൻ

കേരളത്തിൽ അവശതയനുഭവിക്കുന്ന പാവപ്പെട്ട കലാകാരർക്കു പെൻഷൻ.

ആനുകൂല്യം:പ്രതിമാസം 750 രൂപ.(സ.ഉ (അച്ചടി) നം.339/2013/ധന തീ: 12.07.2013).

നടപ്പാക്കുന്നത്:സാംസ്കാരികവകുപ്പ് ഡയറക്ടറേറ്റ്.

നടപടിക്രമം:മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിതരേഖകൾസഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.

32.8സർക്കസ് കലാകാരർക്കുള്ള പെൻഷൻ

കേരളത്തിൽ സർക്കസ് തൊഴിലായി സ്വീകരിച്ചവരും അവശതയനുഭവിക്കുന്നവരുമായ പാവപ്പെട്ട കലാകാരന്മാർക്ക്.

ആനുകൂല്യം:പ്രതിമാസം 1100 രൂപ. (സ.ഉ (അച്ചടി) നം.339/2013/ധന തീ: 12.07.2013).

അർഹത:

1.
15 വർഷമെങ്കിലും സർക്കസിൽ പ്രവർത്തിച്ചവരായിരിക്കണം.
2.
വാർഷികവരുമാനം 36,000 രൂപയിൽ കവിയരുത്.
3.
45 വയസ്സു പൂർത്തിയായ സർക്കസ്‌കലാകാരന്മാർ.
4.
35 വയസ്സു പൂർത്തിയായ സർക്കസ്‌കലാകാരികൾ.
5.
പത്തു വർഷത്തിൽ കൂടുതൽ കേരളത്തിൽ സ്ഥിരതാമസമാക്കിയ ഇതരസംസ്ഥാന സർക്കസ്‌ കലാകാരർ.

അപേക്ഷിക്കേണ്ട രീതി:നിശ്ചിതമാതൃകയിൽ തയ്യാറാക്കിയ അപേക്ഷയിൽ മതിയായ രേഖകൾ സഹിതം വില്ലേജോഫീസ്, താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നൽകാം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അപേക്ഷകൻ ഏതു സർക്കസ് രൂപവുമായിട്ടാണു ബന്ധപ്പെട്ടിട്ടുള്ളത്, എത്രകാലം പ്രവർത്തിച്ചിരുന്നു, എന്നിവ തെളിയിക്കുന്ന രേഖകൾ/സാക്ഷ്യപത്രം.
2.
വരുമാനസർട്ടിഫിക്കറ്റ്
3.
വയസ്സു തെളിയിക്കുന്ന രേഖ
4.
അപേക്ഷിക്കുന്നയാളുടെ സത്യപ്രസ്താവന

നടപടിക്രമം:സർക്കസ്‌കലാകാരർക്കുള്ള പെൻഷൻ അനുവദിക്കുന്ന കേസുകളിൽ തുക വിതരണം ചെയ്യുന്നതിനുള്ള ഉത്തരവും ആവശ്യമായ തുകയും കളക്ടർവഴി ബന്ധപ്പെട്ട തഹസീൽദാർക്കു നൽകുന്നു.

നടപടിക്രമം:മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിത രേഖകൾ സഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.

32.9സ്വാതന്ത്ര്യസമരസേനാനികളുടെ മരണാനന്തരച്ചടങ്ങുകൾക്കുള്ള സഹായം

ഇൻഡ്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികളുടെ മരണാനന്തരച്ചടങ്ങുകൾക്കായി കളക്ടർ മുഖേന സർക്കാർ 5,000 രൂപ നൽകുന്നു.