Govt of Kerala EmblemGovernment of Kerala

സൈനികക്ഷേമവകുപ്പ്

കേരളസർക്കാരിന്റെ പൊതുഭരണവകുപ്പിനുകീഴിൽ വിമുക്തഭടരുടെയും ആശ്രിതരുടെയും സർവ്വതോമുഖമായ ക്ഷേമത്തിനും പുനരധിവാസത്തിനും സൈനികരുടെയും ആശ്രിതരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനുമായി സൈനികക്ഷേമവകുപ്പു പ്രവർത്തിക്കുന്നു. ആസ്ഥാനം തിരുവനന്തപുരത്തു വികാസ് ഭവനിൽ. സൈനികക്ഷേമഡയറക്ടർ ആണു തലവൻ. സംസ്ഥാനസംയുക്തനിധി(അമാൽഗമേറ്റഡ് ഫണ്ട്)യുടെയും രാജ്യസൈനിക് ബോർഡിന്റെയും പതാകദിനഫണ്ടിന്റെയും സെക്രട്ടറിച്ചുമതലയും ഡയറക്ടർക്കുണ്ട്.

പതാകനിധിയിൽനിന്നു സ്വരൂപിക്കുന്ന പണം മുഴുവനും വിമുക്തഭടരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്നു. ഗവർണ്ണർ സംയുക്തനിധിയുടെ ചെയർമാനും മുഖ്യമന്ത്രി രാജ്യസൈനികബോർഡിന്റെയും പതാകദിനഫണ്ട് കമ്മിറ്റിയുടെയും പ്രസിഡന്റുമാണ്.

31.1വിമുക്തഭടരുടെ ക്ഷേമ, പുനരധിവാസ പദ്ധതികൾ

തൊഴിൽസഹായം:യുദ്ധത്തിലോ സമാനസാഹചര്യങ്ങളിലോ മരിക്കുന്ന സൈനികരുടെ ആശ്രിതർക്ക് സംസ്ഥാനസർവീസിൽ നേരിട്ടു നിയമനം നൽകുന്നു.

തൊഴിൽ സംവരണം:വിമുക്തഭടർക്കു പുനർനിയമനം ലഭിക്കാൻ സൈനികക്ഷേമവകുപ്പിലെ എല്ലാ തസ്തികകളും എൻസിസി വകുപ്പിലെ സിവിലിയൻ തസ്തികകളും വിവിധവകുപ്പുകളിലെ സർജന്റ് തസ്തികകളും കൂടാതെ മറ്റു വകുപ്പുകളിലും സംവരണം ചെയ്തിട്ടുണ്ട്.

തെരെഞ്ഞെടുപ്പിനു മുൻഗണന:ഹോം ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ആമിൻ തസ്തികകളിലേക്കുള്ള തെരെഞ്ഞെടുപ്പിനു മുൻഗണന. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിനും മുൻഗണന.

മാർക്ക്:പിഎസ്‌സി പരീക്ഷയ്ക്ക് രണ്ടുവർഷത്തെ മിലിറ്ററി സർവീസിന് ഒരു മാർക്കുവീതം പരമാവധി പത്തു മാർക്ക് വെയിറ്റേജ് നൽകുന്നു.

യോഗ്യതാസമീകരണം:എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ രജിസ്ട്രേഷനായി യോഗ്യതാസമീകരണം നൽകുന്നു

31.2സൈനികരുടെ ധീരതയും വിശിഷ്ടസേവനവും കണക്കിലെടുത്തുള്ള പദ്ധതികൾ

മുഖ്യമന്ത്രിയുടെ സൈനികക്ഷേമനിധി:യുദ്ധത്തിലോ സമാനസഹചര്യങ്ങളിലോ മരിക്കുന്ന ജവാന്മാർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് 5 ലക്ഷം രൂപയും നൽകുന്നു.

31.3സംസ്ഥാനസർക്കാർ നൽകുന്ന സാമ്പത്തികസഹായങ്ങൾ

31.3.1ഭവനനിർമ്മാണസഹായം

യുദ്ധത്തിൽ കൊല്ലപ്പെടുന്നവരുടെ/സൈനികസേവനത്തിനിടെ മരിക്കുന്നവരുടെ ആശ്രിതർക്കും ശാരീരികാസ്വാസ്ഥ്യങ്ങൾമൂലം സേവനം തുടരാൻ കഴിയാതെ പിരിച്ചയയ്ക്കപ്പെടുന്നവർക്കും സ്വന്തമായി വീടില്ലെങ്കിൽ ഭവനനിർമ്മാണത്തിനു സംസ്ഥാനസർക്കാർ 2,00,000 (ര‌ണ്ടു‌ ലക്ഷം) രൂപ സാമ്പത്തികസഹായം നൽകുന്നു. വാർഷികവരുമാനപരിധി 3‌,0‌0,000 രൂപയിൽ താഴെയായിരിക്കണം. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും യുദ്ധത്തിൽ പരിക്കേറ്റ വിമുക്തഭടർക്കും വരുമാനപരിധി ബാധകമല്ല. മുകളിൽ പറഞ്ഞിരിക്കുന്ന വിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തിൽ, 60 വയസ്സിനു താഴെയുള്ള, സ്വന്തമായോ ഭാര്യയുടെ പേരിലോ അപേക്ഷാതീയതിവരെ കഴിഞ്ഞ 5 വർഷമായി വീടില്ലാത്ത വിമുക്തഭടരെയും അതതുവർഷത്തെ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഭവനനിർമ്മാണധനസഹായത്തിനായി പരിഗണിക്കും.

31.3.2രണ്ടാംലോകമഹായുദ്ധസേനാനികൾക്കു സാമ്പത്തികസഹായം

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത (9/1939-നും 4/1946-നും ഇടയിൽ സർവ്വീസിലുണ്ടായിരുന്ന) യോദ്ധാക്കൾക്കും അവരു‌ടെ‌ വിധവകൾക്കും 31.08.201‌7‌ മുതൽ പ്രതിമാസം 6‌000 രൂപ ധനസഹായം നൽകുന്നു. പുനർനിയമനം ലഭിച്ചവരും വാർഷികകുടുംബവരുമാനം 50,000 രൂപയിൽ കൂടുതലുള്ളവരും ഇതിനർഹരല്ല.

31.3.3ധീരതാപുരസ്കാരങ്ങൾ ലഭിച്ചവർക്കു ക്യാഷ് അവാർഡ്

ധീരതയ്ക്കു ബഹുമതിപുരസ്‌ക്കാരങ്ങൾ ലഭിക്കുന്നവർക്കു സംസ്ഥാനസർക്കാർ 50 ലക്ഷം രൂപവരെ ക്യാഷ് അവാർഡ് നൽകുന്നു.

31.3.4എക്സ്‌ഗ്രേഷ്യ ഗ്രാന്റ്

26-09-1999-നുമുൻപ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 1,00,000 രൂപവരെയും യുദ്ധത്തിൽ പരിക്കേറ്റവർക്ക്‌ ശാരീരികവൈകല്യത്തിന്റെ സ്വഭാവമനുസരിച്ച് 50,000 രൂപവരെയും എക്‌സ്‌ഗ്രേഷ്യ ഗ്രാന്റായി നൽകുന്നു.

31.3.5നോൺഗ്യാലന്ററി അവാർഡ് ജേതാക്കൾക്കു ക്യാഷ് അവാർഡ്

പരംവിശിഷ്ടസേവാമെഡൽ (PVSM), അതിവിശിഷ്ടസേവാമെഡൽ (AVSM), വിശിഷ്ടസേവാമെഡൽ (VSM), സേനാമെഡൽ (SM), നൗസേനാമെഡൽ (NM), വായുസേനാമെഡൽ (VSM) എന്നീ അവാർഡുകൾ ലഭിച്ചവർക്ക് സംസ്ഥാനസർക്കാരിൽനിന്ന് യഥാക്രമം 1‌,‌0‌0,000, 50‌,000, 2‌5‌,000 രൂപവീതം ഒറ്റത്തവണ ക്യാഷ് അവാർഡായി നൽകുന്നു. 1962 മുതൽ മുൻകാലപ്രാബല്യമുണ്ട്.

31.3.6പ്രാദേശികസേനാ മെഡൽ ജേതാക്കൾക്കു ക്യാഷ് അവാർഡ്

പ്രാദേശികസേന (Territorial Army) വിഭാഗങ്ങളിലെ റ്റി‌. എ.ഡക്കറേഷൻസ്/റ്റി‌. എ.മെഡൽ ലഭിച്ച ആഫീസർമാർക്കും മറ്റുവിഭാഗങ്ങൾക്കും 5,000 രൂപ ക്രമത്തിൽ ക്യാഷ് അവാര്‍ഡ് നൽകുന്നു.

31.3.7മെറിറ്റ് സ്കോളർഷിപ്പ്

വിമുക്തഭടരുടെ പഠനത്തിൽ മിടുക്കരായ കുട്ടികൾക്ക് 10-ാം തരം മുതൽ ബിരുദാനന്തരബിരുദം വരെയുള്ള കോഴ്സുകൾക്ക് 2,5‌00 രൂപമുതൽ 4‌,‌0‌00 രൂപവരെ സംസ്ഥാനസർക്കാർ സ്കോളർഷിപ്പ് നൽകുന്നു. (ക്ലാസ് 10: 25‌00 രൂപ, ക്ലാസ് 11, 12, വി.എച്ച്.എസ്.ഇ., റ്റി‌.റ്റി‌.സി. മുതലായവ: 3‌0‌00 രൂപ, ബിരുദകോഴ്സുകൾ: 35‌00 രൂപ, ബിരുദാനന്തരബിരുദകോഴ്സുകൾ: 4‌0‌00 രൂപ). വാർഷികവരുമാനപരിധി മൂ‌ന്നു‌ലക്ഷം (1‌8/08‌/2018‌ മുതൽ ബാധകം) രൂപയിൽത്താഴെ ആയിരിക്കണം. മുൻ‌വർഷത്തെ വാർഷികപരീക്ഷയിൽ മൊത്തം 50%-ത്തിൽ കുറയാതെ മാർക്കുണ്ടായിരിക്കണം.

31.3.8ലംപ്‌സം ഗ്രാന്റ് / സ്കോളർഷിപ്പ്

നാഷണൽ ഡിഫൻസ് അക്കാദമിയിലും രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറിയിലും പരിശീലനം ചെയ്യുന്ന കേരളീയരായ കേഡറ്റുകൾക്കു ലംപ്‌സം ഗ്രാന്റ്/സ്കോളർഷിപ്പ് നൽകുന്നു.

31.4സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ട്

31.4.1നിർദ്ധനരായ വിമുക്തഭടർക്ക്‌ സാമ്പത്തികസഹായം

നിർദ്ധനരായ വിമുക്തഭടരു‌ടെ‌ സാമ്പത്തികബുദ്ധിമുട്ടുകൾ പരിഹരിക്കാനായി 8‌,000 രൂപമുതൽ 1‌0‌,000 രൂപവരെ നിബന്ധനകൾക്കു വിധേയമായി സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടിൽനിന്നു നൽകുന്നു. ജില്ലാ മിലിട്ടറി ബനവലന്റ് ഫണ്ട് വഴി 6‌,000 രൂപമുതൽ 7‌,000 രൂപവരെ നൽകും.

31.4.2വിവാഹധനസഹായം

വിമുക്തഭടരു‌ടെ‌ രണ്ടു പെണ്മക്കൾക്കു വിവാഹത്തിന് 2‌5,000 രൂപ ഗ്രാന്റായി നൽകുന്നു. വാർഷികവരുമാനം 5‌,00,000 രൂപയിൽത്താഴെ ആയിരിക്കണം.

31.4.3അടിയന്തരസാമ്പത്തികസഹായം

വിമുക്തഭടർക്കോ അവരുടെ ആശ്രിതർക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രത്യേകം പരിഗണിച്ചു സാമ്പത്തികസഹായം നൽകുന്നു. എസ്.എം.ബി.എഫിൽനിന്നുള്ള ഈ സഹായം മുഖ്യമന്ത്രിയും സൈനികക്ഷേമവകുപ്പു മേധാവിയും യഥാക്രമം 50,000 രൂപ, 20,000 രൂപ എന്നീ ക്രമത്തിൽ അനുവദിക്കുന്നു. ജില്ലാ സൈനിക ബോർഡ് തലത്തിൽ 1‌0‌,000 രൂപ, 5‌000 രൂപ എന്നീ ക്രമത്തിൽ നൽകാൻ കളക്ടർക്കും ജില്ലാ സൈനികക്ഷേമ ഓഫീസർക്കും അധികാരമുണ്ട്.

31.4.4മരണാനന്തരം നൽകുന്ന എക്സ്‌ഗ്രേഷ്യാ ഗ്രാന്റ്

വിമുക്തഭടർ മരണമടഞ്ഞാൽ അടിയന്തരസാമ്പത്തികസഹായമായി തൊട്ടടുത്ത ആശ്രിതർക്ക് (വിധവ/അവിവാഹിതയായ മകൾ/മൈനറായ പുത്രൻ) 10,000 രൂപ ധനസഹായം നൽകിവരുന്നു.

31.4.5അന്ധതയ്ക്കുള്ള പ്രതിമാസസഹായം

അന്ധരായ വിമുക്തഭടർക്ക്/വിധവകൾക്ക്/ഭാര്യമാർക്ക്/അന്ധരായ മക്കൾക്ക് 1000 രൂപ വീതം പ്രതിമാസ ധനസഹായം നൽകുന്നു. പെൻഷനർ അല്ലാത്തവർക്കു‌ 3‌000 രൂപ പ്രതിമാസ സഹായം നൽകുന്നു.

31.4.6വിമുക്തഭടരുടെ മാനസികവൈകല്യമുള്ള കുട്ടികൾക്കു ധനസഹായം

വിമുക്തഭടരുടെ മാനസികവൈകല്യമുള്ള കുട്ടികൾക്ക് നിബന്ധനകൾക്കു വിധേയമായി 3‌0‌00 രൂപ പ്രതിമാസസഹായം നൽകുന്നു. വാർഷികവരുമാനം 5‌,00,000 രൂപയിൽ താഴെ ആയിരിക്കണം.

31.4.7വിമുക്തഭടരുടെ ശാരീരികവൈകല്യമുള്ള കുട്ടികൾക്കു ധനസഹായം

വിമുക്തഭടരുടെ 40 ശതമാനത്തിൽ കുറയാതെ ശാരീരികവൈകല്യമുള്ള കുട്ടികൾക്കു നിബന്ധനകൾക്കു വിധേയമായി പ്രതിമാസം 3‌0‌00 രൂപ ധനസഹായം നൽകുന്നു. വാർഷികവരുമാനം 5‌,00,000 രൂപയിൽ താഴെ ആയിരിക്കണം.

31.4.8പോക്കറ്റ് മണി

ക്ഷയരോഗ, കുഷ്ഠരോഗ ആശുപത്രി(sanatoriums)കളിൽ കഴിയുന്ന വിമുക്തഭടരായ അന്തേവാസികൾക്കോ വിമുക്തഭടരുടെ വിധവകൾക്കോ പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്നു. ഇവർക്കു കൊതുകുവലയും സൗജന്യമായി നൽകുന്നു.

31.4.9ഓണാഘോഷത്തിനു ധനസഹായം

ക്ഷയരോഗ, കുഷ്ഠരോഗ സാനിട്ടോറിയങ്ങളിൽ കഴിയുന്ന വിമുക്തഭടർക്ക് ഓണം ആഘോഷിക്കാൻ 2000 രൂപ ഒറ്റത്തവണ സാമ്പത്തികസഹായം നൽകുന്നു.

31.4.10മെഡിക്കൽ ആഫ്റ്റർ കെയർ ഗ്രാന്റ്

ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങൾ ബാധിച്ച വിമുക്തഭടർക്ക്, ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി നൽകുന്ന വൈദ്യശുശ്രൂഷാഗ്രാന്റ് ലഭ്യമല്ലാതാകുമ്പോൾ, എസ്.എം.ബി.എഫിൽനിന്നു മൂന്നുവർഷത്തെ തുടർശുശ്രൂഷക്കായി പ്രതിമാസം 1,500 രൂപ ധനസഹായം നൽകുന്നു.

31.4.11തയ്യൽ മെഷീൻ വിതരണം

ടെയ്‌ലർ ട്രേഡിൽ വിരമിച്ച വിമുക്തഭടർക്കും തയ്യൽ അറിയാവുന്ന വിധവകൾക്കും ഉപജീവനാർത്ഥം സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്യുന്നു. വാർഷികവരുമാനം 1,50,000 രൂപയിൽ താഴെയായിരിക്കണം.

31.4.12ക്യാൻസർരോഗശുശ്രൂഷയ്ക്കു ഗ്രാന്റ്

ക്യാൻസർരോഗികളായ വിമുക്തഭടർ, വിധവകൾ, വിമുക്തഭടരുടെ ഭാര്യമാർ, എന്നിവർക്കു പ്രതിമാസം 1500 രൂപ വീതം ഒരു വർഷത്തേക്കു സാമ്പത്തികസഹായം നൽകുന്നു. പെൻഷനോ സമാനാനുകൂല്യങ്ങളോ ലഭിക്കാത്തവർക്കു പരമാവ‌ധി‌ രണ്ടുവർഷം 300‌0‌ രൂ‌പ‌ വീതം സാമ്പത്തികസഹായം നൽകുന്നു.

31.4.13വിമുക്തഭടരുടെ കുട്ടികൾക്കു ക്യാഷ് അവാർഡ്

വിമുക്തഭടരുടെ കുട്ടികളിൽ സ്റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിഭാഗങ്ങളിൽ പത്താംതരത്തിൽ എല്ലാ വിഷയത്തിനും A+, A1 ഗ്രേഡു കരസ്ഥമാക്കുന്നവർക്കു 3000 രൂപവീതം ക്യാഷ് അവാർഡ്

വിമുക്തഭടരുടെ കുട്ടികളിൽ സ്റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിഭാഗങ്ങളിൽ +2/12 ക്ലാസിൽ എല്ലാ വിഷയത്തിനും A+, A1 ഗ്രേഡു കരസ്ഥമാക്കുന്നവർക്കു 5‌000 രൂപവീതം ക്യാഷ് അവാർഡ്

31.4.14വീടു നന്നാക്കാൻ ഗ്രാന്റ്

കുടുംബവാർഷികവരുമാനം 4‌,00,000 രൂപയിൽ കുറവുള്ള വിമുക്തഭടർ, വിധവകൾ എന്നിവർക്ക് വീടു നന്നാക്കാ‌ൻ 4‌0,000 രൂപ ഒറ്റത്തവണ ഗ്രാന്റായി നൽകുന്നു.

31.4.15മത്സരപ്പരീക്ഷയ്ക്കും ഇന്റർവ്യൂവിനുമുള്ള പരിശീലനത്തിനു ധനസഹായം

മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നതിനും ഇന്റർവ്യൂ ബോർഡിനെ അഭിമുഖീകരിക്കുന്നതിനുമുള്ള പരിശീലനത്തിനു വിമുക്തഭടർക്കും ആശ്രിതർക്കും യഥാർത്ഥ ഫീസ് തുകയോ പരമാവധി 10,000 രൂപയോ ധനസഹായം നൽകുന്നു.

31.4.16വിമുക്തഭടർക്കു കംപ്യൂട്ടർ പരിശീലനം

വിമുക്തഭടർക്കു കംപ്യൂട്ടർപരിജ്ഞാനം ലഭ്യമാക്കാൻ ജില്ലാതലത്തിൽ പരിശീലനം നൽകുന്നു.

31.4.17പാരാപ്ലജിക് റിഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികൾക്കു സാമ്പത്തികസഹായം

പാരാപ്ലജിക് റിഹാബിലിറ്റേഷൻ സെന്റർ, പുണെയിലെ അന്തേവാസികളായ വിമുക്തഭടർക്കു പ്രതിമാസം 1000 രൂപ ധനസഹായം നൽകിവരുന്നു. കൂടാതെ തൊട്ടടുത്ത ബന്ധുവിന് വിമുക്തഭടരെ സന്ദർശിക്കാൻ വർഷത്തിലൊരിക്കൽ സെക്കൻഡ് ക്ലാസ് റെയിൽവേ ടിക്കറ്റ് നൽകിവരുന്നു.

31.4.18മത്സരപ്പരീക്ഷാപരിശീലനത്തിനു സാമ്പത്തികസഹായം

മത്സരപ്പരീക്ഷകളായ SET, NET, JRF, ICWA, CA, സിവിൽ സർവ്വീസ് തുടങ്ങിയ പരീക്ഷകളുടെ പരിശീലനക്ലാസ്സുകൾ പൂർത്തിയാക്കുന്ന, 3,00,000 രൂപയിൽത്താഴെ വാർഷികവരുമാനമുള്ള വിമുക്തഭടരുടെ കുട്ടികൾക്ക് 2‌0,000 രൂപ ഒറ്റത്തവണഗ്രാന്റായി നൽകുന്നു.

31.4.19എംബ്രോയഡറി മെഷീൻ വിതരണം

വിമുക്തഭടർക്കും ഭാര്യമാർക്കും വിധവകൾക്കും എംബ്രോയഡറി മെഷീൻ നൽകിവരുന്നു. വാർഷികവരുമാനം 1,50,000 രൂപയിൽ കുറവായിരിക്കണം.

31.4.20ഡയാലിസിസിനു സാമ്പത്തികസഹായം

ഡയാലിസിസിനു വിധേയരാകുന്ന വിമുക്തഭടർക്കും വിധവകൾക്കും ആശ്രിതർക്കും ഓരോ ഡയാലിസിസിനും 1000 രൂപവീതം നിബന്ധനകൾക്കു വിധേയമായി 3‌0,000 രൂപവരെ അനുവദിക്കുന്നു.

31.4.21സ്വയംതൊഴിലിനു ധനസഹായം

വിധവകൾക്കു സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സ്വയംതൊഴിൽ ചെയ്യാൻ നിബന്ധനകൾക്കു വിധേയമായി 10,000 മുതൽ 25,000 വരെരൂപ നൽകുന്നതാണ്.

31.4.22അവയവമാറ്റശസ്ത്രക്രിയയ്ക്കു ശേഷം ധനസഹായം

വൃക്ക, കരൾ, ഇടുപ്പെല്ല്, മുട്ട് എന്നീ അവയവങ്ങൾ മാറ്റുന്ന ശസ്ത്രക്രിയയ്ക്കുശേഷം വിമുക്തഭടർക്കും വിധവകൾക്കും നിബന്ധനകളില്ലാതെ 3000 രൂപ പ്രതിമാസം ഒരു വർഷത്തേക്കു ധനസഹായം നൽകും.

31.4.23മെഡിക്കൽ റിലീഫ് ഗ്രാന്റ്

60 വയസ്സിന് മുകളിലുള്ളവരും രോഗികളും പെൻഷന് അർഹതയില്ലാത്തവരും എക്സ്-സെർവീസ്‌മെൻ കോൺട്രിബ്യുട്ടറി ഹെൽത്ത് സ്കീം (ECHS) -ൽ അംഗമല്ലാത്തവരും വരുമാനം 75,000 രൂപയിൽ താഴെയുള്ളവരും ആയ വിമുക്തഭടർക്കും വിധവകൾക്കും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് 10,000 രൂപ ഒറ്റത്തവണ ഗ്രാന്റ് നൽകുന്നു.

31.4.24സ്വയംസഹായസംഘങ്ങൾക്കു തയ്യൽ, എംബ്രോയ്‌ഡറി മെഷിൻ

അഞ്ചോ അതിലധികമോ തൊഴിൽരഹിതരായ വിമുക്തഭടർ, അവരുടെ ഭാര്യമാർ, വിധവകൾ എന്നിവർ അംഗങ്ങളായ സ്വയംസഹായ സംഘങ്ങൾക്കു മൂന്നു തയ്യൽ മെഷിനും രണ്ട് എംബ്രോയ്‌ഡറി മെഷിനും നിബന്ധനകൾക്കു വിധേയമായി വിതരണം ചെയ്യുന്നു.

31.4.25എയി‌ഡ്‌‌സ്‌ രോഗികൾക്കു‌ സാമ്പത്തികസഹായം

എയി‌ഡ്‌‌സ്‌ രോഗികളാ‌യ‌ വിമുക്തഭടർ, ഭാ‌ര്യ‌, വിധവ,‌ ആശ്രിതരായ‌ മക്കൾ എന്നിവർക്ക്‌ 150‌0‌ രൂ‌പ‌ പ്രതിമാസം ധനസഹായമാ‌യി‌ നല്കു‌ന്നു‌.

31.5അമാൽഗമേറ്റഡ് ഫണ്ട്

31.5.1സ്കോളർഷിപ്പ്

വിമുക്തഭടരുടെ മക്കളിൽ സാങ്കേതികവും തൊഴിലധിഷ്ടിതവുമായ കോഴ്സുകളിൽ പഠിക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി 3,000 രൂപമുതൽ 10,000 രൂപവരെ സ്കോളർഷിപ്പ്. വാർഷികവരുമാനം 3,00,000 രൂപയിൽ താഴെയായിരിക്കണം.

31.5.2അനാഥരായ കുട്ടികൾക്കു സാമ്പത്തികസഹായം

വിമുക്തഭടരുടെ അനാഥരായ കുട്ടികൾക്ക് 25 വയസ്സുവരെ പ്രതിമാസം 3000 രൂപക്രമത്തിൽ നിബന്ധനകൾക്കു വിധേയമായി സാമ്പത്തികസഹായം നൽകുന്നു. വാർഷികവരുമാനം 3,00,000 രൂപയിൽത്താഴെ ആയിരിക്കണം.

31.5.3സൈനികസ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾക്കു സ്കോളർഷിപ്പ്

സൈനികസ്ക്കൂളിൽ 10-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കു നിബന്ധനകൾ ഒന്നുമില്ലാതെ 10,000 രൂപ ലംപ്‌സം ഗ്രാന്റ് നൽകുന്നു.

31.5.4എൻട്രൻസ് കോച്ചിങ്ങിനു സാമ്പത്തികസഹായം

എഞ്ചിനീയറിംഗ്, എം.ബി.ബി.എസ് മുതലായവയുടെ പ്രവേശനപ്പരീക്ഷയെഴുതാൻ വിമുക്തഭടരുടെ കുട്ടികൾക്ക് നിബന്ധനകൾക്കു വിധേയമായി 6,000 രൂപക്രമത്തിൽ സാമ്പത്തികസഹായം നൽകുന്നു. വാർഷികവരുമാനം നാലുലക്ഷംരൂപയിൽ കവിയാൻ പാടില്ല. ഒരുവർഷം 300 കുട്ടികൾക്ക് അനുവദിക്കുന്നു.

31.5.5വൃദ്ധസദനങ്ങളിലെ വിമുക്തഭടർക്കും വിധവകൾക്കും ധനസഹായം

സംസ്ഥാനത്തെ അംഗീകൃതവൃദ്ധസദനങ്ങളിൽ താമസിക്കുന്നവരും മറ്റു വരുമാനം ഇല്ലാത്തവരുമായ വിമുക്തഭടർക്കും വിധവകൾക്കും 2,000 രൂപ പ്രതിമാസധനസഹായം നൽകും.

31.5.6വിമുക്തഭടർക്കും വിധവകൾക്കും സ്വയംതൊഴിലിനു ധനസഹായം

പുനരധിവാസത്തിനായി ജില്ലാതലത്തിൽ പുനരധിവാസ കോഴ്സുകൾ സംഘടിപ്പിക്കുന്നു. കോഴ്സ് ഫീസായി ആളൊന്നിനു പരമാവധി 10,000 രൂപ നിരക്കിൽ കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് നൽകുന്നു.

31.5.7രണ്ടാംലോകമഹായുദ്ധസൈനികർക്കു ചികിത്സാസഹായം

നിരാലംബരും രോഗികളുമായ രണ്ടാം ലോകമഹായുദ്ധ സേനാനികൾക്ക് 1,000 രൂപ ഒറ്റത്തവണ ഗ്രാന്റായി നൽകുന്നു.

31.5.8സ്വയംതൊഴിൽവായ്പയ്ക്കു പലിശസബ്‌സിഡി

സ്വയംതൊഴിൽ കണ്ടെത്താൻ അംഗീകൃതബാങ്കുകളിൽനിന്ന് എടുക്കുന്ന വായ്പകൾക്കു പലിശസബ്‌സിഡി നൽകുന്നു. പലിശയിളവു ലഭിക്കുന്ന വായ്പത്തുകയുടെ പരിധി 3,00,000 രൂപയാണ്.

31.5.9സ്വയംതൊഴിൽസംരംഭം തുടങ്ങിയ സ്വയംസഹായസംത്തിനു ധനസഹായം

സ്വയംതൊഴിൽസംരംഭങ്ങൾ തുടങ്ങിയ 20 സ്വയംസഹായസംഘങ്ങൾക്ക് 25,000 രൂപവീതം ധനസഹായം നൽകുന്നു.

31.5.10നികുതിയിളവ്

വിമുക്തഭടൻ, വിമുക്തഭടന്റെ ഭാര്യ, യുദ്ധത്തിലോ സമാനസാഹചര്യത്തിലോ മരിച്ച ഭടന്റെ മാതാപിതാക്കൾ, അംഗവൈകല്യം സംഭവിച്ച ജവാൻ തുടങ്ങിയവരുടെ പേരിലുള്ളതും താമസത്തിന് ഉപയോഗിക്കുന്നതുമായ 2൦൦൦ ച.അടി തറവിസ്‌തീർണമുള്ള ഒരു വീടിന്റെ നികുതി ഇളവു നൽകുന്നു. ഗവണ്മെന്റിന്റെ പുതിയ ഉത്തരവുപ്രകാരം 2000 ച.അടിക്കു മുകളിലുള്ള വീടുകൾക്ക്‌ 2000 ച.അടിക്കുമേൽ എത്ര അളവുണ്ടോ അതിന്റെ നികുതി ഒടുക്കിയാൽ മതി.

31.5.11എക്സ്-സെർവീസ്‌മെൻ കോൺട്രിബ്യുട്ടറി ഹെൽത്ത് സ്കീം (ECHS)

സംസ്ഥാനത്തൊട്ടാകെ 23 ECHS പോളിക്ലിനിക്കുകൾ പ്രവർത്തിക്കാനുള്ള അനുമതിയാണുള്ളത്. അതിൽ 16‌ എണ്ണം പ്രവർ‌ത്തനക്ഷമമായി. ബാക്കി 7‌ എണ്ണം സ്ഥാപിക്കാൻ നടപടി നടക്കുന്നു.

31.5.12വീർനാരികൾക്ക് കാന്റീൻ മുഖേന നാലുചക്രവാഹനം

ആവശ്യമായ സേവനം പൂർത്തിയാക്കാതെ വീരചരമം അടഞ്ഞ സൈനികരുടെ വീർനാരികൾക്ക് കാന്റീൻ മുഖേന നാലുചക്രവാഹനം വാങ്ങുന്നതിനുള്ള അനുവാദം ലഭിച്ചിട്ടുണ്ട്.

31.5.13പരാതിപരിഹാരസെൽ

വിമുക്തഭടരുടെയും സൈനികരുടെയും കുടുംബാംഗങ്ങളുടെയും പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ കളക്ടർ അദ്ധ്യക്ഷനായി എല്ലാ ജില്ലയിലും പരാതിപരിഹാരസെൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

31.5.14സൈനിക റെസ്റ്റ് ഹൗസ്

എല്ലാ ജില്ലയിലും ആരംഭിക്കേണ്ട സൈനിക റെസ്റ്റ് ഹൗസുകളുടെ ഭാഗമായി ഏഴു സൈനിക സെന്ററുകൾ പ്രവർത്തനയോഗ്യമാക്കി. ബാക്കി ജില്ലകളിൽ സ്ഥലം ലഭ്യമായിടത്ത് സൈനിക റെസ്റ്റ് ഹൗസ് നിർമ്മിക്കാനുള്ള നടപടി നടക്കുന്നു.

31.6കേന്ദ്രിയ സൈനിക ബോർഡിന്റെ സാമ്പത്തിക സഹായങ്ങൾ

31.6.1പ്രധാനമന്ത്രിയുടെ സ്കോളർഷിപ്

വിമുക്തഭടരുടെ മക്കളിൽ പ്രാഫഷണൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം 2000, 2250 രൂപ വീതം പ്രതിമാസം സ്കോളർഷിപ് നൽകുന്നു. 10, +2 ക്ലാസിൽ 60%-വും തുടർന്ന് ഓരോ വർഷവും 50%-ത്തിൽ കുറയാതെയും മാർക്കു ലഭിക്കുന്നവരിൽനിന്ന് അർഹരെ തെരഞ്ഞെടുക്കും. അപേക്ഷകൾ പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ഈ കണ്ണിയിൽ അമർത്തുക.-ൽനിന്നു ഡൗൺലോഡ് ചെയ്യാം. എ‌ല്ലാ‌ അദ്ധ്യയനവർഷവും സെലൿഷൻ ലഭിച്ചവർ പേയ്‌മെന്റ് ഫോം (Renewal Form) നേരിട്ട് കേന്ദ്രീയ സൈനിക് ബോർഡ് സെക്രട്ടറിക്ക് ഓൺലൈനാ‌യി‌ നല്കണം.

31.7രക്ഷാമന്ത്രിയുടെ ഡിസ്ക്രീഷനറി ഫണ്ടിൽനിന്നുള്ള സഹായങ്ങൾ

സാമ്പത്തികസഹായം ആവശ്യമുള്ള എക്സ്-സെർവീസ്‌മെൻ, വിധവകൾ, ആശ്രിതർ എന്നിവർക്ക് രക്ഷാമന്ത്രിയുടെ ഡിസ്ക്രീഷനറി ഫണ്ടിൽനിന്നു വിവിധ ആവശ്യങ്ങൾക്കു സാമ്പത്തികസഹായം നൽകുന്നു.

31.7.1പെന്യുരി ഗ്രാന്റ്

അറുപത്തഞ്ചു വയസ്സു തികഞ്ഞിരിക്കണം. പെൻഷൻ ലഭിക്കാത്തവരായ ഹവിൽദാർ വരെയുള്ളവർക്കു പ്രതിമാസം 4,000 രൂപ.

31.7.2വിദ്യാഭ്യാസത്തിനുള്ള ധനസഹായം

ഹവിൽദാർ റാങ്ക് വരെയുള്ള എക്സ്-സെർവീസ്‌മെന്റെയോ വിധവകളുടെയോ കുട്ടികൾക്ക് (പരമാവധി 2 കുട്ടികൾക്ക്) പ്രതിമാസം 1000 രൂപ.

31.7.3ഓഫീസർ കേഡറ്റ് ഗ്രാന്റ്

പെൻഷൻ കിട്ടുന്നതും കിട്ടാത്തതുമായ ഹവിൽദാർ റാങ്ക് വരെയുള്ളവർക്കു പ്രതിമാസം 1000 രൂപ.

31.7.4100% അംഗവൈകല്യമുള്ള കുട്ടികൾക്കുള്ള ധനസഹായം

ഹവിൽദാർ റാങ്ക് വരെയുള്ള വിമുക്തഭടരുടെയോ വിധവകളുടെയോ 100 % വികലാംഗരായ കുട്ടികൾക്കു പ്രതിമാസം 1000 രൂപ.

31.8പ്രകൃതി ക്ഷോഭത്തിൽ വീടു നശിച്ചാൽ ധനസഹായം

100 % വികലാംഗരായുള്ള വിമുക്തഭടർക്കും വിധവകൾക്കും (ഹവിൽദാർ റാങ്ക് വരെയുള്ളവർ) അനാഥപ്പെൺകുട്ടികൾക്കും (എല്ലാ റാങ്കിലുള്ളവർക്കും) ഒറ്റത്തവണയായി 20,000 രൂപ സാമ്പത്തികസഹായം.

31.8.1പെണ്മക്കളുടെയും വിധവകളുടെയും വിവാഹധനസഹായം

ഹവിൽദാർ റാങ്ക് വരെയുള്ള വിമുക്തഭടർക്കും വിധവകൾക്കും ഒറ്റതവണയായി 50,000 രൂപ (പരമാവധി രണ്ടു പെൺകുട്ടികൾക്ക്).

31.8.2ശവസംസ്ക്കാരത്തിനു സാമ്പത്തികസഹായം

ഹവിൽദാർ റാങ്ക് വരെയുള്ള വിമുക്തഭടർക്ക് 5,000 രൂപ ഒറ്റതവണയായി.

31.8.3ചികിത്സയ്ക്കുള്ള ധനസഹായം

പെൻഷൻ ലഭിക്കാത്ത ഹവിൽദാർ റാങ്ക് വരെയുള്ള വിമുക്തഭടർക്കും വിധവകൾക്കും 30,000 രൂപ ഒറ്റത്തവണയായി.

31.8.4അനാഥക്കുട്ടികൾക്കുള്ള സാമ്പത്തികസഹായം

വിമുക്തഭടന്റെ 21 വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (നിയമാനുസൃതമായ കുട്ടികൾ ആയിരിക്കണം) പ്രതിമാസം 1000 രൂപ.

31.8.5വിധവകൾക്കു തൊഴിൽപരിശീലനത്തിനു ധനസഹായം

ഹവിൽദാർ റാങ്ക് വരെയുള്ള വിമുക്തഭടർക്കും വിധവകൾക്കും 20,000 രൂപ ഒറ്റതവണയായി.

31.8.6ഗുരുതരരോഗങ്ങൾക്കുള്ള ധനസഹായം

പെൻഷൻ ലഭിക്കാത്ത വിമുക്തഭടർക്കും വിധവകൾക്കും (എല്ലാ റാങ്കുകൾക്കും) പരമാവധി 1,25,000 രൂപ വരെ; കാൻസറിനും ഡയാലിസിസിനും 75,000 രൂപ ഒരു വർഷത്തിലും.

31.8.7വികലംഗർക്കുള്ള ചലനോപകരണത്തിനു ധനസഹായം

പെൻഷൻ ആയതിനു ശേഷം സംഭവിച്ച അപകടത്തിൽ വികലാംഗരായ വിമുക്തഭടരിൽ (മുഴുവൻ റാങ്കുകൾക്കും) 50 %-ൽ കുറയാതെ ഡിസബിലിറ്റി ഉള്ളവർക്കു ചലനോപകരണങ്ങൾക്ക് 57,500 രൂപ ഒറ്റതവണയായി.

31.8.8തൊഴിലുപകരണങ്ങൾ വാങ്ങാനുള്ള ധനസഹായം

സാങ്കേതികമായി യോഗ്യത നേടിയ വിമുക്തഭടർക്കു ടൂൾ കിറ്റ് വാങ്ങാൻ 8,000 രൂപ ഒറ്റത്തവണയായി.

31.8.9വീടു നിർമ്മിക്കാനുള്ള ലോണിന്റെ പലിശക്കുള്ള സബ്സിഡി

യുദ്ധവിധവകൾ, വാർ ഡിസേബിൾഡ്, വാർ ബെറീവ്ഡ് ആൻഡ് ആട്രിബ്യൂട്ടബ്‌ൾ പീസ് ടൈം ക്യാഷ്വാൽറ്റീസ് (എല്ലാ റാങ്കിനും) എന്നിവർക്ക് പരമാവധി 1,00,000 രൂപ ഒറ്റത്തവണയായി.

ആസ്ഥാനത്തെ മേൽവിലാസം:

ഡയറക്റ്റർ,
സൈനികക്ഷേമവകുപ്പ്,
വികാസ് ഭവൻ,
തിരുവനന്തപുരം.
ഫോൺ: 0471 2304980
ഫാക്സ്: 04712304980
വീട്: 0471 2472401
മൊബൈൽ ഫോൺ: 9447030498
ഓഫീസ്: 0471 2303654, 2302655
ഇ-മെയിൽ (ഓഫീസ്): ഈ കണ്ണിയിൽ അമർത്തുക.
വെബ്‌സൈറ്റ്: http://www.sainikwelfarekerala.org

മറ്റു വെബ്‌സൈറ്റുകളും ഓഫീസുകളും റെസ്റ്റ് ഹൗസുകളും:

സെക്രട്ടറി, കേന്ദ്രീയ സൈനിക് ബോർഡ്: http://www.desw.gov.in
ഡയറക്റ്ററേറ്റ് ജനറൽ ഓഫ് റീസെറ്റിൽമെന്റ്: http://www.dgrindia.com

31.9DETAILS OF ZILA SAINIK OFFICES

Postal Address Telephone & email ID
1 Zila Sainik Welfare Office Vanchiyoor, Thiruvanthapuram - 695035 0471-2472748, ഈ കണ്ണിയിൽ അമർത്തുക.
2 Zila Sainik Welfare Office, Civil Station, Kollam – 691013 0474-2792987, ഈ കണ്ണിയിൽ അമർത്തുക.
3 Zila Sainik Welfare Office, Near Aroma Hotel, Opp. Collectorate, Pathanamthitta – 689645 0468-2222104, ഈ കണ്ണിയിൽ അമർത്തുക.
4 Zila Sainik Welfare Office, Arattuvazhi Road, Alappuzha -688007 0477-2245673, ഈ കണ്ണിയിൽ അമർത്തുക.
5 Zila Sainik Welfare Office, Sainik Rest House, Opp Poultry farm, Manarcaud PO, Kottayam – 686019 0481-2371187, ഈ കണ്ണിയിൽ അമർത്തുക.
6 Zila Sainik Welfare Office, 1st floor, Mini Civil Station, Thodupuzha. Iddukki 685584 0486-2222904, ഈ കണ്ണിയിൽ അമർത്തുക.
7 Zila Sainik Welfare Office, Civil Station, Kakkanad, Ernakulam 682030 0484-2422239, ഈ കണ്ണിയിൽ അമർത്തുക.
8 Zila Sainik Welfare Office, Sainik Centre, Poothole, Thrissur 680004 0487-2384037, ഈ കണ്ണിയിൽ അമർത്തുക.
9 Zila Sainik Welfare Office, Jainimede, Vadakanthara PO, Palakkad 678012 0491-2971633, ഈ കണ്ണിയിൽ അമർത്തുക.
10 Zila Sainik Welfare Office, Civil Station, Malappuram 676505 0483-2734932, ഈ കണ്ണിയിൽ അമർത്തുക.
11 Zila Sainik Welfare Office, Balan K Nair Road, Kozhikode 673001 0495-2771881, ഈ കണ്ണിയിൽ അമർത്തുക.
12 Zila Sainik Welfare Office, Kilpetta North PO, Wayanad 673122 04936-202668, ഈ കണ്ണിയിൽ അമർത്തുക.
13 Zila Sainik Welfare Office, Civil Station, Kannur 670002 0497-2700069, ഈ കണ്ണിയിൽ അമർത്തുക.
14 Zila Sainik Welfare Office, Civil Station PO, Kasargod 671123 0499-4256860, ഈ കണ്ണിയിൽ അമർത്തുക.

31.10SAINIK CENTERS (REST HOUSES) IN KERALA

District & Available Rooms Address Distance
Thiruvananthapuram 11 Rooms (including 1xAC Room & excluding 9 Bed dormitory) Sainik Rest House, Vanchiyoor Thiruvananthapuram 695 035 (Near old Collectorate) Ph 0471-2472748, 2471853 Email: ഈ കണ്ണിയിൽ അമർത്തുക. 2 Km from Bus Stand 2 Km from Railway Station 7 Km From Trivandrum Airport
Alappuzha 7 Rooms & Sainik Rest House,  Arattuvazhi Road, Alappuzha – 688 007 Ph. 0477-2245673 Email: ഈ കണ്ണിയിൽ അമർത്തുക. 2 Km from Bus Stand 7 Km from railway Station 100 Km from Nedumbassery Airport (Kochi)
Kottayam 9 Rooms (including 2xAC Room & 12 Bed dormitory) Sainik Rest house, Thalppadi Manarcaud, Puthuppalli Road Manarcaud PO, Kottayam – 686 019 Ph. 0481 – 2371187 Email: ഈ കണ്ണിയിൽ അമർത്തുക. 8 Km from Bus Stand 9.4 Km from Railway Station 90 Km from Nedumbassery Airport (Kochi)
Ernakulam 14 Rooms (including 1xAC Room & excluding 10 Bed dormitory Sainik Rest House, Collecterate PO Kakkanad, Ernakulam Ph. 0484-2422239 Email: ഈ കണ്ണിയിൽ അമർത്തുക. 11 Km from Bus Stand 16 Km from Railway Station 35 Km from Nedumbassery Airport (Kochi)
Thrissur 6 Rooms (including 1xAC Room & Excluding 4 Bed dormitory) Sainik rest House, Poothole Post Thrissur- 680004, Ph 0487 – 2384037 Email: ഈ കണ്ണിയിൽ അമർത്തുക. 4 Km from Bus Stand 9 Km from Railway Station 45 Km from Nedumbassery Airport (Kochi)
Malappuram 11 Rooms (including 2xAC Room & excluding 12 Bed dormitory) Sainik Rest House Behind Kendriya Vidyalaya Civil Station, Malappuram 676 505 Ph. 0483 – 2734932 Email: ഈ കണ്ണിയിൽ അമർത്തുക. 6 Km from Bus Stand 35 Km from Railway Station 40 Km from Karipur Airport (Calicut)
Kozhikode 16 Rooms (including 1xAC Room) & Sainik Rest House, Balan K Nair Road Kozhikode-001, Ph 0495-2771881 (Near Malabar Christian College) Email: ഈ കണ്ണിയിൽ അമർത്തുക. 2.5 Km from Bus Stand 3 Km from Railway Station 25 km from Karipur Airport (Calicut)