Govt of Kerala EmblemGovernment of Kerala

കയർവകുപ്പ്

3.1കയർ വ്യവസായത്തിൽ യന്ത്രവത്ക്കരണം

ലഭിക്കുന്ന സഹായം:ഡി. എഫ്.മില്ലുകൾ സ്ഥാപിക്കൽ.
കയ‌ർ ‌സഹകരണസംഘങ്ങ‌ൾ/കുടുംബശ്രീ/സി.പി.സി.കൾക്ക്‌ 90 ശതമാനവും വ്യക്തികൾക്ക് 50 ശതമാനവും സബ്സിഡി

അർഹതാമാനദണ്ഡം:പ്രോജക്ട് അനുസരിച്ച്

അപേക്ഷിക്കേണ്ട വിധം/വിലാസം:കയർ ഇൻസ്പെക്ടർ/കയ‌ർ ‌പ്രോജ‌ക്ട്‌ ഓഫീസുക‌ൾ ‌മുഖാന്തരം

സമയപരിധി:സാമ്പത്തികവർഷം

ഫോം സംബന്ധിച്ച വിവരം:പ്രോജക്ട് അനുസരിച്ച്

നടപ്പാക്കുന്നത്:പ്രോജക്ട് ഓഫീസിന്റെ കീഴിലുളള സർക്കിൾ ഓഫീസുകൾ.

അപേക്ഷയുടെ മാതൃക:ഈ കണ്ണിയിൽ അമർത്തുക.

3.2ഉൽപ്പാദനവും വിപണനപ്രചോദനവും

ലഭിക്കുന്ന സഹായം:പ്രാഥമിക കയർ സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിച്ച കയർ, കയർഫെഡ്, കയർ കോർപ്പറേഷൻ, ഫോമിൽ, മാറ്റ്സ് & മാറ്റിങ്‌സ് സൊസൈറ്റികൾ, ചെറുകിട ഉൽപ്പാദക സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് വിൽക്കുന്ന തുകയുടെ 10% തുക ഉൽപ്പാദനപ്രചോദനമായി അനുവദിക്കുന്നു.

അർഹതാ മാനദണ്ഡം:പ്രാഥമിക കയർ സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിച്ച കയർ, കയർഫെഡ്, കയർ കോർപ്പറേഷൻ, ഫോമിൽ, മാറ്റ്സ് & മാറ്റിംഗ്സ് സൊസൈറ്റികൾ, ചെറുകിട ഉൽപ്പാദക സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് വിൽക്കുന്ന തുകയുടെ 10% തുക ഉൽപ്പാദന വിപണന പ്രചോദനമായി അനുവദിക്കുന്നു.

അപേക്ഷിക്കേണ്ട വിധം:കയർ ഇൻസ്പെക്ടർ മുഖേന

അപേക്ഷിക്കേണ്ട വിലാസം:ബന്ധപ്പെട്ട സ്ഥലത്തെ കയർ ഇൻസ്പെക്ടർ ഓഫീസ്

സമയപരിധി:സാമ്പത്തിക വർഷം

ഫോം:ഈ കണ്ണിയിൽ അമർത്തുക.

നടപ്പാക്കുന്നത്:പ്രോജക്ട് ഓഫീസിന്റെ കീഴിലുളള സർക്കിൾ ഓഫീസുകൾ

3.3കയർ, കയറുല്പന്നങ്ങൾ എന്നിവയുടെ വില്പനയ്ക്കുളള വിപണിവികസനസഹായം

ലഭിക്കുന്ന സഹായം:കയർഫെഡ്, കയർകോർപ്പറേഷൻ, ഫോമിൽ മാറ്റ്സ് & മാറ്റിംഗ്സ് സൊസൈറ്റികൾ എന്നിവ പൊതുവിപണിയിൽ വിൽക്കുന്ന കയറിന്റെയും കയർ ഉൽപ്പന്നങ്ങളുടെയും കഴിഞ്ഞ മൂന്നുവർഷത്തെ വിൽപ്പന തുകയുടെ ശരാശരിയുടെ 10% തുക (എം. ഡി. എ.) ധനസഹായമായി അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:കയർഫെഡ്, കയർകോർപ്പറേഷൻ, ഫോമിൽ മാറ്റ്സ് & മാറ്റിംഗ്സ് സൊസൈറ്റികൾ എന്നിവ പൊതുവിപണിയിൽ വിൽക്കുന്ന കയറിന്റെയും കയർ ഉൽപ്പന്നങ്ങളുടെയും കഴിഞ്ഞ മൂന്നുവർഷത്തെ വിൽപ്പന തുകയുടെ ശരാശരിയുടെ 10% തുക (എം. ഡി. എ.) ധനസഹായമായി അനുവദിക്കുന്നു.

അപേക്ഷിക്കേണ്ട വിധം:കയർ ഇൻസ്പെക്ടർ മുഖേന

അപേക്ഷിക്കേണ്ട വിലാസം:ബന്ധപ്പെട്ട സ്ഥലത്തെ കയർ ഇൻസ്പെക്ടർ ഓഫീസ്

സമയപരിധി:സാമ്പത്തിക വർഷം

ഫോം:ജി.ഒ. (എംഎസ്) നം. 68/2003/ഐഡി, തീയതി 12/06/2003 അനുബന്ധം. ഈ കണ്ണിയിൽ അമർത്തുക.

ഉത്തരവ്:ഈ കണ്ണിയിൽ അമർത്തുക.

നടപ്പാക്കുന്നത്:പ്രോജക്ട് ഓഫീസിന്റെ കീഴിലുളള സർക്കിൾ ഓഫീസുകൾ

3.4കയർ മേഖലയിലെ ക്ലസ്റ്റർ വികസനപദ്ധതി

ലഭിക്കുന്ന സഹായം:പരമ്പരാഗത വ്യവസായ പുനരുജ്ജീവന പദ്ധതി പ്രകാരം കയർ സംഘങ്ങളുടെ ക്ലസ്റ്ററിന്റെ വികസനത്തിനു സഹായം നൽകുന്നു.

അപേക്ഷിക്കേണ്ട വിധം:പ്രോജക്ട് ഓഫീസർ മുഖേന

അപേക്ഷിക്കേണ്ട വിലാസം:ബന്ധപ്പെട്ട സ്ഥലത്തെ പ്രോജക്ട് ഓഫീസ്

സമയപരിധി:സാമ്പത്തിക വർഷം

നടപ്പാക്കുന്നതു:പ്രോജക്ട് ഓഫീസുകൾ

3.5കയർ സഹകരണ സംഘങ്ങളിൽ സർക്കാരിന്റെ ഓഹരിപങ്കാളിത്തം

ലഭിക്കുന്ന സഹായം:കയർ മേഖലയിലെ സഹകരണസംഘങ്ങളുടെ ഓഹരി മൂലധനം ശക്തിപ്പെടുത്തുന്നതിന് ധനസഹായം നൽകുന്നു.

അർഹതാ മാനദണ്ഡം:അംഗീകൃത പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ നൽകുന്നു.

അപേക്ഷിക്കേണ്ട വിധം:പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ കയർ ഇൻസ്പെക്ടർ മുഖേന

അപേക്ഷിക്കേണ്ട വിലാസം:ബന്ധപ്പെട്ട സ്ഥലത്തെ കയർ ഇൻസ്പെക്ടർ ഓഫീസ്

സമയപരിധി:സാമ്പത്തിക വർഷം

ഉത്തരവ്:ഈ കണ്ണിയിൽ അമർത്തുക.

ഭേദഗതി:ഈ കണ്ണിയിൽ അമർത്തുക.

നടപ്പാക്കുന്നത്:പ്രൊജക്ട് ഓഫീസിന്റെ കീഴിലുള്ള സർക്കിൾ ഓഫീസുകൾ

3.6വിപണനം, പരസ്യപ്രചാരണം, വ്യാപാരപ്രവർത്തനങ്ങൾ, ഷോറൂമുകൾ സ്ഥാപിക്കൽ എന്നിവയ്ക്കുളള ധനസഹായം

ലഭിക്കുന്ന സഹായം:കയർമേഖലയിലെ പരസ്യപ്രചാരണങ്ങൾ, വ്യാപാരമേളകൾ, സെമിനാർ എന്നിവ നടത്തുന്നതിന് സഹകരണസംഘങ്ങൾക്കും, കയർമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ധനസഹായം നൽകുന്നു.

അർഹതാമാനദണ്ഡം:ജി.ഒ. (എംഎസ്) നം. 135/1999/ഐഡി, തീയതി 22/09/1999 പ്രകാരം

അപേക്ഷിക്കേണ്ട വിധം/വിലാസം:പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ കയർ ഇൻസ്പെക്ടർ മുഖേന

സമയപരിധി:സാമ്പത്തിക വർഷം

ഫോം:ഈ കണ്ണിയിൽ അമർത്തുക.എന്ന‌ ലിങ്കിലു‌ള്ള‌ അനുബന്ധങ്ങ‌ൾ ‌

ഉത്തരവ്‌ ഭേദഗതി:ഈ കണ്ണിയിൽ അമർത്തുക.

നടപ്പാക്കുന്നത്:പ്രോജക്ട് ഓഫീസിന്റെ കീഴിലുളള സർക്കിൾ ഓഫീസുകൾ

3.7കയർ സഹകരണസംഘങ്ങളിലെ വിരമി‌ച്ച‌ അംഗങ്ങൾക്ക്‌ ഗ്രാറ്റുവിറ്റി

അപേക്ഷക‌ൾ ‌കയർ ഇൻസ്പെക്ട‌ർ ‌ഓഫീസുക‌ൾ ‌വ‌ഴി‌ പ്രോജ‌ക്ട്‌ ഓഫീസി‌ൽ ‌നല്കണം.

അപേക്ഷാഫോം:ഈ കണ്ണിയിൽ അമർത്തുക.

വകുപ്പാസ്ഥാനം:

കയർ വികസന ഡയറക്റ്റർ,
കയർ ഭവൻ, പാളയം, നന്ദാവനം,
തിരുവനന്തപുരം 695033
ഫോൺ: 0471-2322046, 2322287‌,
ഫാക്സ്: 0471-2330370
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
വെ‌ബ്‌സൈ‌റ്റ്‌: ഈ കണ്ണിയിൽ അമർത്തുക.

3.8കയർത്തൊഴിലാളി പെൻഷൻ

ലഭിക്കുന്ന സഹായം/സേവനം:കേരള കയർത്തൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായ വിരമിച്ച തൊഴിലാളികൾക്കു പെൻഷൻ

അർഹതാ മാനദണ്ഡം:ക്ഷേമനിധിബോർഡ് അംഗത്വം

അപേക്ഷിക്കേണ്ട വിധം:ക്ഷേമനിധിബോർഡിന്റെ ഓഫീസുകൾ മുഖാന്തിരം

അപേക്ഷിക്കേണ്ട വിലാസം:

കേരള കയർത്തൊഴിലാളി ക്ഷേമനിധിബോർഡ്,
ആലപ്പുഴ 688001
ഫോൺ നം: 0477-2351577
വെബ്‌സൈ‌റ്റ്‌: ഈ കണ്ണിയിൽ അമർത്തുക.
ഇ-മെയിൽ വിലാസം: ഈ കണ്ണിയിൽ അമർത്തുക.