Govt of Kerala EmblemGovernment of Kerala

എൻ.സി.സി. വകുപ്പ്

2.1എൻ.സി.സി. കേഡറ്റുകൾക്കു സംസ്ഥാനസർക്കാർ നൽകിവരുന്ന സാമ്പത്തികാനുകൂല്യങ്ങൾ

2.1.1ലഭിക്കുന്ന സഹായം:

1.
റിപ്പബ്ലിൿദിനപരേഡ്: ന്യൂഡൽഹിയിൽ റിപ്പബ്ലിൿ‌ദിനപരേഡിൽ പങ്കെടുക്കുന്ന എല്ലാ കേഡറ്റുകൾക്കും 1000 രൂപവീതം നൽകുന്നു.
2.
റിപ്പബ്ലിൿദിന ഗാർഡ് ഓഫ് ഓണർ: ന്യൂഡൽഹിയിൽ റിപ്പബ്ലിൿദി‌ന‌ ഗാർഡ് ഓഫ് ഓണറിനു പങ്കെടുക്കുന്ന ഓരോ കുട്ടിക്കും 500 രൂപ വീതം നൽകുന്നു.
3.
കേന്ദ്രീകൃതക്യാമ്പുകൾ: കേന്ദ്രീകൃതമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് 500 രൂപയും രണ്ടാം സ്ഥാനം നേടുന്ന കുട്ടിക്ക് 250 രൂപയും മൂന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് 100 രൂപയും നൽകുന്നു.
4.
പർവ്വതാരോഹണത്തിൽ പങ്കെടുക്കുന്നവർക്ക്: 500 രൂപയും കൊടുമുടി കീഴടക്കുന്നവർക്ക് അധികമായി 1000 രൂപയും നൽകുന്നു.
5.
പാരച്യൂട്ട് ട്രെയിനിങ്ങിന്: ഓരോ ചാട്ടത്തിനും 100 രൂപയും കൂടാതെ 500 രൂപ വിലമതിക്കുന്ന സ്മരണികയും നൽകുന്നു.
6.
മുഖ്യമന്ത്രിയുടെ സ്കോളർഷിപ്: യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ് പെൺകുട്ടിക്കും 100 രൂപ പ്രതിമാസം ഒരു വർഷത്തേക്കു നൽകുന്നു. ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും 50 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്കു നൽകുന്നു.
7.
മുഖ്യമന്ത്രിയുടെ സ്കോളർഷിപ്: ഗ്രൂപ്പ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ് പെൺകുട്ടിക്കും 200 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്കു നൽകുന്നു. ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും മാസം 100 രൂപ വീതം ഒരു വർഷത്തേക്കു നൽകുന്നു.
8.
കിറ്റിങ് അലവൻസ്: നാഷണൽ ഡിഫൻസ് അക്കാഡമി/ഇന്ത്യൻ മിലിട്ടറി‌‌‌‌ അക്കാഡ‌മി‌/ഓഫീസർ ട്രെയിനിങ്‌ അക്കാഡമി/എയർഫോഴ്സ് അക്കാഡ‌മി‌/നേവൽ അക്കാഡ‌മി‌ എന്നിവിടങ്ങളിൽ സെലക്ടാകു‌ന്ന‌ ഓ‌രോ‌ എൻ.സി.സി. കേഡറ്റിനും 1000‌ രൂ‌പാ‌ വീതം കിറ്റി‌ങ്‌ അലവൻസാ‌യി‌ നല്കുന്നു.‌
9.
ഡിഫൻസ്‌ അക്കാദ‌മി‌ പഠനത്തി‌ന്‌: നാഷണ‌ൽ ഡിഫൻസ്‌ അക്കാഡമിയിൽ തെരഞ്ഞെടുക്കപ്പെടു‌ന്ന‌ ഓ‌രോ‌ എൻ.സി.സി. കേഡറ്റിനും പ്രതിമാസം 100 രൂപാവീതം മൂ‌ന്നു‌ വർഷത്തേ‌ക്കു‌ നല്കുന്നു.
10.
അക്കാദമി‌പഠനത്തിനുള്ള‌ പ്രതിമാസസഹായം: ഓഫീസ‌ർ ട്രെയിനി‌ങ്‌ അക്കാഡമി/ഇന്ത്യ‌ൻ ‌മിലിട്ട‌റി‌ അക്കാഡമി/എയർഫോ‌ഴ്സ്‌ അക്കാഡമി/നേവ‌ൽ ‌അക്കാഡ‌മി‌ എന്നിവിടങ്ങളി‌ൽ ‌നിന്ന്‌ സെലക്ടാകു‌ന്ന‌ എൻ.സി.സി.‌ കേഡറ്റി‌നു‌ പ്രതിമാസം 15‌0‌ രൂ‌പ‌ ട്രെയിനിങ്ങി‌ന്റെ‌ അവസാനം സ്റ്റൈപ‌ന്റ്‌ കിട്ടുന്നതുവ‌രെ‌ നല്കുന്നു.‌
11.
തെരഞ്ഞെടുപ്പുപരീക്ഷാകോച്ചി‌ങ്‌: നാഷണ‌ൽ ‌ഡിഫൻസ്‌ അക്കാഡമി/ഇന്ത്യ‌ൻ ‌മിലിട്ട‌റി‌ അക്കാഡമി‌/ഓഫീസ‌ർ ‌ട്രെയിനിങ്‌ അക്കാഡമി/എയ‌ർഫോ‌ഴ്സ്‌ അക്കാഡമി/നേവൽ ‌അക്കാഡ‌മി‌ എ‌ന്നീ‌ പരീക്ഷയ്ക്കു‌ തയ്യാറെടുക്കു‌ന്ന‌ എൻ.സി.സി.‌ കേഡറ്റുക‌ൾക്കു‌ സർവ്വീ‌സ്‌ സെലക്ഷൻ ബോർഡ്‌ (എസ്.എസ്.ബി.) കോച്ചിങ്ങി‌നു‌ വേണ്ടി‌ 10‌0‌0 രൂ‌പാ‌ നല്കു‌ന്നു‌.
12.
വിദേശപര്യടനസഹായം: വിദേശപര്യടനക്യാമ്പി‌ന്‌ (യൂ‌ത്ത്‌ എക്സ്ചേ‌ഞ്ച്‌ പ്രോഗ്രാം) തെരഞ്ഞെടുക്കു‌ന്ന‌ എൻ.സി.സി. കേഡറ്റി‌ന്‌ 300‌0‌ രൂപ‌ നല്കുന്നു.‌

2.1.2അ‌ർഹതാമാനദണ്ഡം:

എൻ.സി.സി.‌ സംഘടിപ്പിക്കുന്ന‌ ഓ‌രോ‌ ഇനങ്ങളി‌ൽ ‌(ക്യാമ്പുക‌ൾക്ക്‌) ചിലതി‌ൽ ‌പങ്കെടുക്കുന്നവ‌ർക്കും മറ്റു‌ ചിലതി‌ൽ ‌ഒന്നും രണ്ടും മൂന്നും ‌‌സ്ഥാനങ്ങ‌ൾ ‌കരസ്ഥമാക്കുന്നവ‌ർക്കും.

2.1.3അപേക്ഷിക്കേ‌ണ്ട‌ വിധം:

നിശ്ചി‌ത‌ അപേക്ഷയോടൊപ്പം ക്യാമ്പി‌ൽ ‌പങ്കെടുത്ത‌ സർട്ടിഫിക്കറ്റും അനുബന്ധരേഖകളും വയ്ക്കണം.

2.1.4അപേക്ഷിക്കേ‌ണ്ട‌ വിലാസം:

അത‌ത്‌ എൻ.സി.സി.‌ യൂണിറ്റ്/എൻ.സി.സി. ബറ്റാലിയ‌ൻ ‌മുഖേ‌ന‌.

2.1.5സമയപരിധി‌:

അത‌തു‌ സാമ്പത്തികവ‌ർഷം.

2.1.6പ്രത്യേകഫോം:

ഇ‌ല്ല‌.

2.1.7ആസ്ഥാനവിലാസം

എൻ.സി.സി. ഡയറക്ടറേറ്റ്
(കേരളം, ലക്ഷദ്വീപ്)
സംസ്ഥാനവിഭാഗം,
വഴുതക്കാട്,
തിരുവനന്തപുരം.
ഫോൺ: 0471-2721278
വെബ്‌‌സൈ‌‌റ്റ്‌‌:‌‌‌‌ http://www.keralancc.org
ഇ‌-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
മ‌റ്റു‌ വിവരങ്ങ‌ൾക്ക്‌: പബ്ലിസി‌റ്റി‌-കം-ലെയ്സൺ ഓഫീസ‌ർ ‌