വിനോദസഞ്ചാരവകുപ്പ്
24.1ഗൃഹസ്ഥലി പൈതൃകസംരക്ഷണപദ്ധതി
പ്രകൃതിഭംഗിപോലെ സാംസ്ക്കാരികരംഗത്തെ കേരളത്തിന്റെ മുതൽക്കൂട്ടായ ശ്രേഷ്ഠനിർമ്മിതികൾ സംരക്ഷിക്കാനും തനതുപൈതൃകം നിലനിർത്താനുമുള്ള പദ്ധതി. ചരിത്രപ്രാധാന്യവും പൈതൃകമൂല്യവും വാസ്തുശില്പചാരുതയുമുള്ള രമ്യഹർമ്മ്യങ്ങളിൽ കേരളവാസ്തുശില്പമാതൃകയിൽ നിർമ്മിച്ച സാംസ്ക്കാരികത്തനിമയുള്ളതും 50 വർഷം പഴക്കമുള്ളതും ആധുനികസൗകര്യങ്ങളോടുകൂടിയ അതിഥിസൽക്കാരമന്ദിരങ്ങളാക്കി മാറ്റാൻ കഴിയുന്നതുമായ കെട്ടിടം സംരക്ഷിച്ചു നിലനിർത്താൻ താല്പര്യമുള്ള സംരംഭകർക്കു ചെലവിന്റെ 25 ശതമാനം (പരമാവധി 5,00,000 രൂപ) വകുപ്പു നൽകും. വിശദവിവരങ്ങൾ വകുപ്പിന്റെ http://www.keralatourism.org എന്ന വെബ്‌സൈറ്റിലും വകുപ്പിന്റെ ഓഫീസുകളിലും ലഭ്യമാണ്.
കൂടാതെ, ചില നിർദ്ദിഷ്ട പൊതുപശ്ചാത്തലസൗകര്യങ്ങൾക്കു വയബിലിറ്റി ധനസഹായവും നല്കുന്നുണ്ട്.