Govt of Kerala EmblemGovernment of Kerala

വ്യവസായം, കരകൗശലം

25.1കരകൗശലവിദഗ്ദ്ധരുടെ വാർദ്ധക്യകാലപെൻഷൻ

ലഭിക്കുന്ന സഹായം:പ്രതിമാസം 1000 രൂപ.

അർഹതാമാനദണ്ഡം:വാർഷികവരുമാനം 6000 രൂപയിൽ കവിയാത്തതും 60 വയസ് പൂർത്തിയായതും ഹാൻഡിക്രാഫ്റ്റ് ഡെവലപ്പ്‌മെന്റ് കമ്മിഷണർ നൽകിയ തിരിച്ചറിയൽ കാർഡ് ഉളളതുമായ കരകൗശലവിദഗ്ദ്ധർ

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർക്ക്

അപേക്ഷിക്കേണ്ട വിലാസം:അതതു ജില്ലാവ്യവസായകേന്ദ്രം

സമയപരിധി:ഇല്ല

അപേക്ഷാഫോം:വകുപ്പിന്റെ വെബ്‌‌സൈറ്റിൽ പകർപ്പ് ഉളളടക്കം ചെയ്യുന്നു.

ആവശ്യമായ വിവരങ്ങൾ/രേഖകൾ:ചെക്ക് ലിസ്റ്റ് വകുപ്പിന്റെ ഓഫീസുകളിലും വെബ്‌സൈറ്റിലും ഉണ്ട്.

25.2ആഷ പദ്ധതി (Assisted Scheme for Handicrafts Artisans — ASHA)

ലഭിക്കുന്ന സഹായം/സേവനം:സംരംഭങ്ങൾ തുടങ്ങാനുള്ള ഒറ്റത്തവണസഹായഗ്രാന്റും സൂക്ഷ്മസംരംഭങ്ങൾ തുടങ്ങാനുള്ള സഹായവും.

വിശദവിവരങ്ങൾ:ഈ കണ്ണിയിൽ അമർത്തുക.

അർഹതാമാനദണ്ഡം:അതതു ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർമാരുടെ ഓഫീസിൽ മെമ്മോറാൻഡം II ഫയൽ ചെയ്തതോ ഉദ്യോഗ് ആധാർ എടുത്തിട്ടുള്ളതോ ആയ ഈ മേഖലയിലെ സൂക്ഷ്മസംരംഭകർ.

അപേക്ഷിക്കേണ്ടത്:അതതു ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർക്ക്

അപേക്ഷിക്കേണ്ട വിലാസം:അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ

സമയപരിധി:സംരംഭം ആരംഭിച്ച് 6 മാസത്തിനുളളിൽ അപേക്ഷിക്കണം.

മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാഫോമും:

ഈ കണ്ണിയിൽ അമർത്തുക.

ആവശ്യമായ വിവരങ്ങൾ/രേഖകൾ:ചെക്ക് ലിസ്റ്റ് വകുപ്പിന്റെ ഓഫീസുകളിലും വെബ്‌സൈറ്റിലും ഉണ്ട്.

25.3കെ.എസ്.എസ്.ഐ.എ. ഗ്രാന്റ് ഇൻ എയ്ഡ്

ലഭിക്കുന്ന സഹായം:കെ.എസ്.എസ്.ഐ.എ ജില്ലാഘടകത്തിന് 6,000 രൂപയും സംസ്ഥാനഘടകത്തിന് 9,000 രൂപയും.

അർഹതാമാനദണ്ഡം:G.O(MS)217/82/ID dated:23.06.1982 & G.O(Rt)1565/07/ID dated: 11.12.2007 നമ്പർ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള യോഗ്യതകൾ

അപേക്ഷിക്കേണ്ട വിധം:സ്റ്റേഷനറി, പോസ്റ്റേജ്, ടെലഫോൺ ചാർജുകൾ, അച്ചടിച്ചെലവുകൾ തുടങ്ങിയവയുടെ ചെലവായ തുകയുടെ രസീതുകൾ സഹിതം അതതു ജില്ലകളിലെ ജനറൽ മാനേജർക്കു നൽകണം.

സമയപരിധി:ഇല്ല.

പ്രത്യേക ഫോം:ഇല്ല.

25.4സംരംഭകത്വവികസന ക്ലബ്ബുകൾ

ലഭിക്കുന്ന സഹായം:വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സംരംഭകത്വവികസനക്ലബ്ബുകൾക്കുളള ഗ്രാന്റ്-ഇൻ-എയ്ഡ് 10,000 രൂപ നിരക്കിൽ രണ്ടുതവണയായി ആകെ 20,000 രൂപ.

അർഹതാമാനദണ്ഡം:രജിസ്റ്റർ ചെയ്ത സംരംഭകത്വവികസനക്ലബ്ബുകൾ നടത്തുന്ന പ്രവർത്തനം.

അപേക്ഷിക്കേണ്ട വിധം:നിശ്ചിതഫോറത്തിൽ ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർക്ക് അപേക്ഷ നൽകണം.

അപേക്ഷാഫോമും വിശദവിവരങ്ങളും:ഈ കണ്ണിയിൽ അമർത്തുക.എന്ന ലിങ്കിൽ. കൂടാതെ, ജില്ലാവ്യവസായകേന്ദ്രത്തിലും ലഭ്യമാണ്.

സമയപരിധി:ആദ്യതവണ ധനസഹായത്തിനുളള അപേക്ഷ സെപ്റ്റംബർ 30-നു മുൻപും രണ്ടാംതവണ ഡിസംബർ 31-നു മുൻപും.

നടപ്പാക്കുന്നത്:ജില്ലാവ്യവസായകേന്ദ്രങ്ങൾ

25.5സംരംഭകസഹായപദ്ധ‌തി‌

ലഭിക്കുന്ന സഹായം:സ്റ്റാർട്ടപ്പ് സപ്പോർട്ട്, ഇൻവെസ്റ്റ്‌മെന്റ് സപ്പോർട്ട്, ടെക്‌നോളജി സപ്പോർട്ട്.

അർഹതാമാനദണ്ഡം:സൂക്ഷ്മ-ചെറുകിട-ഇടത്തരം മാനുഫാക്ചറിംഗ് യൂണിറ്റ്.

അപേക്ഷിക്കേണ്ട വിലാസം:അതതു ജില്ലാവ്യവസായകേന്ദ്രം

പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും:ഈ കണ്ണിയിൽ അമർത്തുക.

അപേക്ഷിക്കേണ്ട വിധം:ഓൺ ലൈനായി മാത്രം

1.
www.industry.kerala.gov.in എന്ന വെബ്‌സൈറ്റിൽ Apply for ESS എന്ന ലിങ്ക് മുഖേന ഇ‌എസ്‌എസ്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൈറ്റിൽ പ്രവേശിക്കാം.
2.
പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്യണം. രജിസ്റ്റ്രേഷൻ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യാം.
3.
ഏതു സഹായത്തിനാണോ അപേക്ഷിക്കുന്നത് അത് യൂസറുടെ ഹോം പേജിൽനിന്നു സെലക്റ്റ് ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിനുള്ള പേജിലേക്കു കടക്കാം.
4.
അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ പൂർണ്ണമായി എന്റർ ചെയ്തശേഷം സബ്‌മിറ്റ് കീയിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
5.
സമർപ്പിച്ച അപേക്ഷ ഹോം പേജിൽത്തന്നെയുള്ള ഡൗൺലോഡ് മെനുവിൽനിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം.
6.
പ്രിന്റെടുത്ത അപേക്ഷ, അപേക്ഷാഫീസിന്റെ ഡി.ഡി, ആവശ്യമായ മറ്റു രേഖകൾ (ചെക്ക് ലിസ്റ്റ് പ്രകാരമുള്ളത്) എന്നിവ സഹിതം ജില്ലാവ്യവസായകേന്ദ്രത്തിൽ നേരിട്ടു നൽകണം.

പൊതുവിവരങ്ങൾ:ഈ കണ്ണിയിൽ അമർത്തുക.

25.6സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായങ്ങൾ

വിശദവിവരങ്ങൾ:ഈ കണ്ണിയിൽ അമർത്തുക.

കേരള സ്റ്റാർട്ടപ് മിഷൻ:ഈ കണ്ണിയിൽ അമർത്തുക.

വിവിധ സംരംഭകത്വപരിശീലനപരിപാടികൾ:ഈ കണ്ണിയിൽ അമർത്തുക.

വകുപ്പാസ്ഥാനം:

ഡയറക്റ്റർ,
വ്യവസായ-വാണിജ്യ വകുപ്പ്,
വികാസ് ഭവൻ,
തിരുവനന്തപുരം – 695033
ഫോൺ: +91- 471-2302774,
ഫാക്സ് : +91- 471-2305493,
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
വെബ്‌സൈറ്റ്: ഈ കണ്ണിയിൽ അമർത്തുക.

മറ്റുചില വെബ്‌സൈറ്റുകൾ:

വ്യവ്യവസായവകുപ്പ്:ഈ കണ്ണിയിൽ അമർത്തുക.

കെ.എസ്.ഐ.ഡി.സി.: ഈ കണ്ണിയിൽ അമർത്തുക.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ:ഈ കണ്ണിയിൽ അമർത്തുക.

സിഡ്‌കോ: ഈ കണ്ണിയിൽ അമർത്തുക.