Govt of Kerala EmblemGovernment of Kerala

വനം വകുപ്പ്

വന്യജീവിവിഭാഗം

22.1വന്യജീവിയാക്രമണംമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം.

ലഭിക്കുന്ന സഹായം:വന്യജീവിയാക്രമണംമൂലം ഉണ്ടാകുന്ന മനുഷ്യജീവനാശം, പരിക്ക്, കൃഷി/കന്നുകാലി നാശം, വസ്തുവകകൾക്കും വീടിനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം ചുവടെ പറയുന്ന പ്രകാരമാണ് നൽകുന്നത്.

കഷ്ടനഷ്ടങ്ങളുടെ സ്വഭാവം നഷ്ടപരിഹാരത്തുക (രൂപ)
മരണം പ‌ത്തു‌ലക്ഷം രൂപ
വനത്തിനു പുറത്തുവച്ചുള്ള പാമ്പുകടി മൂലമുള്ള മരണം രണ്ടുലക്ഷം രൂപ
സ്ഥായിയായ അംഗഭംഗം പരമാവധി രണ്ടുലക്ഷം രൂപ
പരിക്ക് പരമാവധി ഒരുലക്ഷം രൂപ (മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ വെളിച്ചത്തിൽ) പട്ടികവർഗ്ഗക്കാർക്കു പരിധിയില്ലാതെ ചെലവായ മുഴുവൻ തുകയും നൽകും.
വിളനാശം, വീടുനഷ്ടം, കന്നുകാലിനഷ്ടം നഷ്ടത്തിന്റെ 100% (പരമാവധി ഒരുലക്ഷം രൂപ)

അർഹതാമാ‌ന‌ദണ്ഡം:കോളം രണ്ടിൽ പറഞ്ഞ നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർക്കും മരണപ്പെടുന്നവരുടെ ആശ്രിതർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

അപേക്ഷിക്കേണ്ട വിധം:അക്ഷയ കേന്ദ്രം വഴി ഇ-ഡിസ്ട്രിക്ട് മുഖേന ഓൺലൈനായി അപേക്ഷ അപേക്ഷിക്കുന്നയാൾ ഉൾപ്പെടുന്ന പ്രദേശത്തെ റെയിഞ്ച് ഫോറസ്റ്റാഫീസർക്ക് സമർപ്പിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിലാസം:http://edistrict.kerala.gov.in

ഓൺലൈൻ അപേക്ഷാഫോം:ഈ കണ്ണിയിൽ അമർത്തുക.

സമയപരിധി:ജീവനാശത്തിനുള്ള അപേക്ഷ ഒരുവർഷത്തിനും മറ്റപേക്ഷകൾ സംഭവം നടന്ന് ആറുമാസത്തിനും അകം നൽകണം.

സാമൂഹികവനവൽക്കരണവിഭാഗം

22.2കാവുകൾക്കുള്ള ധനസഹായ പദ്ധതി

ലഭിക്കുന്ന സഹായം:ആദ്യ ഗഡു 25,000 രൂപ അഥവാ അംഗീകൃത പദ്ധതിയുടെ 10% (ഇതിലേതാണോ കുറവ്). പിന്നീട് വൗച്ചറും രേഖകളും നൽകുന്ന മുറയ്ക്ക് ബാക്കി ഗഡുക്കൾ നൽകിവരുന്നു. 25,000 രൂപയിൽ കുറവാണെങ്കിൽ വൗച്ചറുകൾ ഹാജരാക്കുന്ന മുറയ്ക്ക് മുഴുവൻ തുകയും നൽകും.

അർഹതാമാനദണ്ഡം:24.12.2016-ലെ ജി.ഒ(ആർ.റ്റി)485/16/വനം പ്രകാരമുള്ള സർക്കാർ മാർഗ്ഗനിർദ്ദേശ പ്രകാരമാണ് കാവുസംരക്ഷണപദ്ധതി നടപ്പിലാക്കിവരുന്നത്. ഓരോ ജില്ലയിൽനിന്നും സോഷ്യൽ ഫോറസ്ട്രി ഡിവിനുകൾ പത്രപ്പരസ്യങ്ങളിലൂടെ അപേക്ഷ ക്ഷണിക്കുകയും അപ്രകാരം ലഭിച്ച അപേക്ഷകൾ കാവുസംരക്ഷണപദ്ധതിയിലെ തെരഞ്ഞെടുത്ത സംസ്ഥാനതല വിദഗ്ദ്ധസമിതിയംഗങ്ങൾ പരിശോധിച്ച് കാവിന്റെ വിസ്തൃതിയുടെയും ജൈവവൈവിദ്ധ്യസമ്പന്നതയുടെയും അടിസ്ഥാനത്തിൽ യോഗ്യമായ അഞ്ച് കാവുവീതം ഓരോ ജില്ലയിൽനിന്നു തെരഞ്ഞെടുക്കുകയും തെരഞ്ഞെത്ത കാവുകൾക്ക് കാവുകളുടെ ഉടമസ്ഥർ സമർപ്പിക്കുന്ന മൈക്രോപ്ലാനിന്റെ അംഗീകാരത്തിനു വിധേയമായി ധനസഹായം നൽകുകയും ചെയ്യും.

അപേക്ഷിക്കേണ്ട വിധം:പത്രപരസ്യത്തിലൂടെ അപേക്ഷ ക്ഷണിക്കുന്നമുറയ്ക്ക് താല്പര്യമുള്ള ദേവസ്വം/ഉടമസ്ഥർ/ക്ഷേത്രട്രസ്റ്റുകൾ നിശ്ചിതമാതൃകയിലുള്ള അപേക്ഷ അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകളിൽ നല്കണം.

അപേക്ഷാഫോം:

http://www.forest.kerala.gov.in/images/application/sacredgrove.pdf

അപേക്ഷിക്കേണ്ട വിലാസം:അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ വിലാസത്തിൽ.

സമയപരിധി:പത്രപ്പരസ്യത്തിൽ പറയുന്ന തീയതിക്കകം.

നടപ്പാക്കുന്നത്:അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർ

22.3സ്വകാര്യവനവത്ക്കരണം

തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതു പ്രോത്സാഹിപ്പിക്കുന്ന പദ്ധതി.

ലഭിക്കുന്ന സഹായം:തൈയുടെ എണ്ണം അനുസരിച്ച് 50 മുതൽ 200 വരെ തൈ ഒന്നിന് 50 രൂപാ നിരക്കിലും 201 മുതൽ 400 വരെ തൈ ഒന്നിന് 40 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹനധനസഹായം 10,000 രൂപ) 401 മുതൽ 625 വരെ എണ്ണം തൈകൾക്ക് ഒന്നിന് 30 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹനധനസഹായം 16,000 രൂപ) - ധനസഹായം നൽകും.

അർഹതാമാനദണ്ഡം:സർക്കാരുത്തരവ് നം. 486/12/വനം തീയതി: 29.09.2012 അനുസരിച്ചുള്ള മാർഗ്ഗനിർദ്ദേശപ്രകാരമാണ് ധനസഹായം നൽകുന്നത്. അപേക്ഷകരുടെ ഉടസ്ഥതയിലുള്ള സ്ഥലത്തോ അപേക്ഷാസമയത്ത് പത്തുവർഷമെങ്കിലും കാലാവധി അവശേഷിക്കുന്ന പട്ടയഭൂമിയിലോ ആയിരിക്കണം വൃക്ഷത്തൈകൾ നട്ടിരിക്കേണ്ടത്. മുകളിൽ പറഞ്ഞ പത്ത് ഇനം തൈകൾക്കു മാത്രമേ ധനസഹായം ലഭിക്കൂ. പരിശോധനാസമയത്ത് 50 തൈകളെങ്കിലും നട്ടുവളർത്തിയിരിക്കണം. അതിന്റെ പ്രായം 1-2 വർഷം വരെ ആയിരിക്കണം.

അപേക്ഷിക്കേണ്ട വിലാസം:അതതു ജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ/റേഞ്ച് ഓഫീസർ

വിശദവിവരങ്ങളും അപേക്ഷാഫോമും:

ഈ കണ്ണിയിൽ അമർത്തുക.

അപേക്ഷാഫോം ബന്ധപ്പെട്ട സോഷൽ ഫോറസ്ട്രി ഓഫീസുകളിലും വനം വകുപ്പിന്റെ വെബ്‌ സൈറ്റിലും ലഭിക്കും.

സമയപരിധി:പത്രപ്പരസ്യത്തിൽ പറയുന്ന തീയതിക്കകം.

നടപ്പാക്കുന്നത്:അതാതു ജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർ

22.4കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനുള്ള ധനസഹായപദ്ധതി

ലഭിക്കുന്ന സഹായം:ഒരേക്കറിനു 4000 രൂപ.

അർഹതാമാനദണ്ഡം:24.12.2016-ലെ ജി.ഒ(ആർ.റ്റി)485/16/വനം പ്രകാരമുള്ള സർക്കാർ മാർഗ്ഗനിർദ്ദേശപ്രകാരം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ചെയർമാനായി ജില്ലാപ്പഞ്ചായത്തുപ്രതിനിധി, ഗവേഷണസ്ഥാപനത്തിലെ പ്രതിനിധി, അറിയപ്പെടുന്ന സന്നദ്ധസംഘടനാപ്രതിനിധി എന്നിവരടങ്ങുന്ന ജില്ലാക്കമ്മിറ്റിയാണ് അതതുജില്ലയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും കണ്ടൽക്കാടുകളുടെ വിസ്തൃതിക്ക് അനുസൃതമായി ധനസഹായം തിട്ടപ്പെടുത്തുന്നതും.

നടപടിക്രമം:അർഹരായവരുമായി അതതു സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ധാരണാപത്രം ഒപ്പിടണം.

അപേക്ഷിക്കേണ്ട വിധം:താല്പര്യമുള്ള കണ്ടൽക്കാടുടമകൾ നിശ്ചിതമാതൃകയിലുള്ള അപേക്ഷ അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്കു നൽകണം. അപേക്ഷയോടൊപ്പം ഉടമസ്ഥാവകാശസർട്ടിഫിക്കറ്റിന്റെ അസ്സൽ (പ്രമാണം, കരംതീർത്ത രസീത്, വില്ലേജോഫീസറുടെ സർട്ടിഫിക്കറ്റ് തുടങ്ങിയവ), സ്ഥലത്തിന്റെ സ്കെച്ച് എന്നിവ ഉണ്ടാകണം.

അപേക്ഷിക്കേണ്ട വിലാസം:അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ വിലാസത്തിൽ.

സമയപരിധി:പത്രപ്പരസ്യത്തിൽ പറയുന്ന തീയതിക്കകം.

അപേക്ഷാഫോം:

http://circle.forest.kerala.gov.in/sfekm/images/docs/Image%20(283).jpg

നടപ്പാക്കുന്നത്:അതതുജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർ.

വകുപ്പാസ്ഥാനം:

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ,
വനശ്രീ,
വനംവകുപ്പ് ആസ്ഥാനം,
വഴുതക്കാട്,
തിരുവനന്തപുരം 695014
ഫോൺ: 0471-2529100 മുതൽ 2529399 വരെ
കണ്ട്രോൾ റൂം: 0471 2529365, ടോൾ ഫ്രീ നം: 1800 425 4733
വെബ്‌സൈറ്റ്: http://www.forest.kerala.gov.in/

വനം വകുപ്പിന്റെ വിവിധ അപേക്ഷാഫോമുകൾ:

http://www.forest.kerala.gov.in/index.php/rti/forms

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പരും ഇ-മെയിൽ വിലാസവും:

ഈ കണ്ണിയിൽ അമർത്തുക.

സാമൂഹികവനവത്ക്കരണവിഭാഗം പിസിസിഎഫ്:

ഈ കണ്ണിയിൽ അമർത്തുക.

സാമൂഹികവനവത്ക്കരണവിഭാഗം കൊല്ലം സർക്കിൾ:

http://circle.forest.kerala.gov.in/sfkollam/

സാമൂഹികവനവത്ക്കരണവിഭാഗം എറണാകുളം സർക്കിൾ:

http://circle.forest.kerala.gov.in/sfekm/

സാമൂഹികവനവത്ക്കരണവിഭാഗം കോഴിക്കോട് സർക്കിൾ:

http://circle.forest.kerala.gov.in/sfkozhikode/