Govt of Kerala EmblemGovernment of Kerala

മൃഗസംരക്ഷണവകുപ്പ്

21.1ഗോവർദ്ധിനി — കന്നുകുട്ടിപരിപാലനപദ്ധതി

ലഭിക്കുന്ന സഹായം:പശുക്കുട്ടികളുടെ ശാസ്ത്രീയപരിപാലനത്തിനായി സബ്‌‌സിഡി നിരക്കിൽ തീറ്റയും ഇൻഷ്വറൻസ് പരിരക്ഷയും. ഒരു പശുക്കുട്ടിക്ക് 12500 രൂപ സഹായം.

അർഹതാമാനദണ്ഡം:മൃഗസംരക്ഷണവകുപ്പിന്റെ കാഫ് ബർത്ത് രജിസ്റ്ററിൽ പശുക്കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാൽ മതി.

നടപ്പാക്കുന്ന സ്ഥാപനം:

എസ്.എൽ.ബി.പി.,
ഹെഡ്ക്വാർട്ടേഴ്സ്,
ഗോര‌ക്ഷാ‌ ഭവൻ,‌‌
കുടപ്പനക്കു‌ന്ന്‌ - 695 043,‌‌
ഫോൺ നമ്പർ: 0471-2730662
ഇ-മെയിൽ വിലാസം: ഈ കണ്ണിയിൽ അമർത്തുക.

21.2സ്കൂൾ പൗൾട്രി ക്ലബ്

ലഭിക്കുന്ന സഹായം:തെരഞ്ഞെടുത്ത സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അഞ്ചു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 5 വീതം കോഴിക്കുഞ്ഞുങ്ങളും തീറ്റയും ഉൾപ്പെടെ 650‌ രൂപയുടെ സഹായം.

അർഹതാമാനദണ്ഡം:തെരഞ്ഞെടുത്ത ഓരോ സ്കൂളിലും 50 പേർക്കുവീതം

അപേക്ഷിക്കേണ്ട വിധം:സ്കൂളധികൃതർ അതതു ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം.

21.3കറവയന്ത്രവിതരണപദ്ധതി

ലഭിക്കുന്ന സഹായം:കറവയന്ത്രം സ്ഥാപിക്കാൻ ഒരു ഗുണഭോക്താവിന് 25000 രൂപയുടെ സഹായം.

അർഹതാമാനദണ്ഡം:അഞ്ചോ അതിന്മേലോ പശുക്കളുളള ക്ഷീരകർഷകർക്ക്.

അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.

21.4താറാവുവളർത്തൽ പദ്ധതി

ലഭിക്കുന്ന സഹായം:ഒരു ഗുണഭോക്താവിന് രണ്ടുമാസം പ്രായമായ 10 താറാക്കുഞ്ഞുങ്ങളെ വളർത്താൻ നല്കുന്നു. ഇതിന് 1200 രൂപയുടെ സഹായം ലഭിക്കും.

അർഹതാമാനദണ്ഡം:താറാവുവളർത്തലിന് അനുയോജ്യമായ സ്ഥലവും സാഹചര്യവും ഉളളവർക്കു പ്രാമുഖ്യം. സംസ്ഥാനത്തെ 4000 ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.

21.5ചെറുകി‌ട‌ ആടുവളർത്തൽ പദ്ധതി

ലഭിക്കുന്ന സഹായം:ഒരു ഗുണഭോക്താവിന് 5 പെണ്ണാടും ഒരു മുട്ടനാടും വളർത്താൻ ലഭിക്കും. ഇതുവഴി ഒരാൾക്ക് 25,000 രൂപയുടെ സഹായം ലഭിക്കും.

അർഹതാമാനദണ്ഡം:മൊത്തം 120‌0‌ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കും. 30% വനിതകൾക്കും 10% പട്ടികജാതി/പട്ടികവർഗ്ഗ‌ വിഭാഗക്കാർക്കും പ്രാമുഖ്യം നല്കും.

അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.

21.6നഗരപ്രദേശങ്ങളിൽ കൂടുകളിൽ കോഴിവളർത്തൽ പദ്ധതി

ലഭിക്കുന്ന സഹായം:വളർത്താനായി 5 കോഴി, തീറ്റ, കൂട് എന്നിവയുൾപ്പെടെ 5,000 രൂപയുടെ സഹായം. ഒരു ഗുണഭോക്താവിന് 50% സഹായമായി ലഭിക്കുന്നു.

അർഹതാമാനദണ്ഡം:കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പ്രദേശത്തുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. 4‌1‌0 പേർക്ക് ആനുകൂല്യം ലഭിക്കും (കൊല്ലം,‌‌ എറണാകുളം,‌‌ തൃശൂർ, മലപ്പുറം, കോഴിക്കോ‌ട്‌, കണ്ണൂർ ജില്ലകളിലാ‌ണ്‌ പദ്ധ‌തി‌ നടപ്പാക്കുന്ന‌ത്‌).

അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.

21.7ഗോസമൃദ്ധി — സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി

ലഭിക്കുന്ന സഹായം:കന്നുകാലികളെ ഇൻഷ്വർ ചെയ്യാൻ പ്രീമിയം ഇനത്തിൽ സബ്‌സിഡി നല്കുന്നു.

ഉടമസ്ഥനും ഇൻഷുറൻസ്‌ പരിരക്ഷ.

അർഹതാമാനദണ്ഡം:കന്നുകാലികളെ വളർത്തുന്ന കർഷകർക്ക്

ഉടമയു‌ടെ‌ പ്രായപരി‌ധി‌ 1‌8‌-നും 4‌0‌-നും ഇടയിൽ ആയിരിക്കണം. ഉരുവി‌ന്റെ‌ അ‌തേ‌ കാലയളവിൽ ഉടമയ്ക്കും ഇൻഷുറൻസ്‌ പരിര‌ക്ഷ‌ ലഭിക്കും. ഉരുവി‌നെ‌ കൈമാറ്റം ചെയ്താലും കാലാവ‌ധി‌ തീരുന്നതുവ‌രെ‌ ഇൻഷുറൻസ്‌ തുടരും.

അൻപതിനായിരം രൂ‌പ‌ വിലയു‌ള്ള‌ പശുവി‌നു‌ ജനറൽ വിഭാഗത്തി‌ന്‌ ഒ‌രു‌ വർഷത്തേ‌ക്ക്‌‌ 70‌0‌ രൂപയും മൂ‌ന്നു‌ വർഷത്തേ‌ക്ക്‌ 163‌5‌ രൂപയുമാ‌ണു‌ പ്രീമിയം. എ‌സ്‌.സി.‌/എ‌സ്‌‌.റ്റി‌. വിഭാഗത്തി‌ന്‌‌ യഥാക്രമം 42‌0‌, 98‌0‌ രൂപവീതവും. 5‌0‌,00‌0‌ രൂപ‌യ്ക്കു‌ മുകളിൽ വിലയു‌ള്ള‌ പശുക്കൾക്ക്‌ അഡീഷണൽ പോളിസിസൗകര്യവും ഉ‌ണ്ട്‌.

പ്രീമിയം നിര‌ക്ക്‌:ഉരുവി‌ന്റെ‌ വിലയു‌ടെ‌ ‌1‌‌.4‌%

അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയിൽ ബന്ധപ്പെട്ടാൽ മതി.

21.8കർഷകർക്കു നഷ്ടപരിഹാരം

ലഭിക്കുന്ന സഹായം:വന്യമൃഗങ്ങളുടെ ആക്രമണം, ഇടിമിന്നൽ, മുങ്ങിമരണം, വൈദ്യുതാഘാതം, സൂര്യതാപം, മറ്റ് അപകടങ്ങൾ, പ്രകൃതിദുരന്തം, ആന്ത്രാക്സ്, പേവിഷബാധ, ആടുവസന്ത, താറാവുവസന്ത, പക്ഷിപ്പനി തുടങ്ങിയവ മൂലം ഉരുക്കൾ, കോഴി, താറാവ് എന്നിവ മരിച്ചാൽ അവയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ഇല്ലെങ്കിൽ നഷ്ടപരിഹാരം നല്കുന്ന പദ്ധതി.

അർഹതാമാനദണ്ഡം:ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതും മറ്റു സ്രോതസ്സുകളിൽനിന്നു സഹായം ലഭിക്കാത്തതുമായ കർഷകർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം:മേല്പറഞ്ഞ കാരണങ്ങളാൽ ഉരുക്കൾ നഷ്ടമായാലുടൻ അടുത്തുളള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.

21.9ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന സേവനങ്ങൾ

യഥാസമയമുള്ള സർക്കാർനിബന്ധനകൾക്കു വിധേയമായി പക്ഷിമൃഗാദികളുടെ ചികിത്സ, കന്നുകാലികൾക്കു രോഗപ്രതിരോധകുത്തിവയ്പ്, യഥാസമയമുള്ള കൃത്രിമ ബീജാധാനസൗകര്യം, കന്നുകാലികളെയും പക്ഷികളെയും ഇൻഷ്വർ ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ ലഭ്യമാക്കുക, ഇൻഷ്വറൻസ് ആനുകൂല്യം കർഷകർക്കു സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങി വിവിധ സേവനങ്ങൾ ഈ കേന്ദ്രങ്ങൾവഴി പൊതുജനങ്ങൾക്കു ലഭിക്കുന്നു.

ഈ സ്ഥാപനങ്ങളിൽ നിലവിലുള്ള സേവനങ്ങളുടെ സർക്കാരംഗീകൃതനിരക്ക്:

1.
കൃത്രിമബീജാധാനം — സൗജന്യം
2.
ഓമനമൃഗങ്ങളുടെ ചികിത്സച്ചെലവ് — 1‌0‌ രൂപ
3.
ശസ്ത്രക്രിയ (മേജർ) — 16‌0 രൂപ
4.
ശസ്ത്രക്രിയ (മൈനർ) — 4‌5 രൂപ
5.
ലബോറട്ടറിസൗകര്യം — സൗജന്യം

21.10വ്യാവസായികാടിസ്ഥാനത്തിൽ ആടുവളർത്തൽ പദ്ധ‌തി‌

ലഭിക്കു‌ന്ന‌ സഹായം:ഒ‌രു‌ ഗുണഭോക്താവി‌ന്‌ 19‌ പെണ്ണാടും ഒ‌രു‌ മുട്ടനാടും വാങ്ങു‌ന്ന‌ യൂണി‌റ്റ്‌ സ്ഥാപിക്കുന്നതി‌ന്‌ സഹായം. ഒ‌രു‌ ലക്ഷം രൂ‌പ‌ ധനസഹായം.

അർഹതാമാനദണ്ഡം:അപേക്ഷകർക്ക്‌ ചുരുങ്ങിയ‌ത്‌ 5‌0‌ സെ‌ന്റ്‌ സ്ഥലം സ്വന്തമാ‌യോ‌ പാട്ടത്തിനെടുത്ത‌തോ‌ ഉണ്ടായിരിക്കണം. 15‌0‌ ഗുണഭോക്താക്കൾക്ക്‌ ആനുകൂല്യം.

അപേക്ഷിക്കേ‌ണ്ട‌‌ വിധം:അടുത്തു‌ള്ള‌ മൃഗാശുപത്രിയിൽ ബന്ധപ്പെടണം.

21.11മാംസാവശ്യത്തി‌നു‌ പോത്തുകുട്ടിവളർത്തൽ പദ്ധ‌തി‌

ലഭിക്കു‌ന്ന‌ സഹായം:പോത്തുകു‌ട്ടി‌ക‌ളെ‌ മാംസാവശ്യത്തി‌നു‌ വളർത്തി‌ വില്ക്കുന്നതിനാ‌യി‌ യൂണിറ്റൊന്നി‌നു‌ 1‌0‌,00‌0‌ രൂ‌പ‌ ധനസഹായം. മൊത്തം 125‌0‌ യൂണിറ്റുകൾ.

അർഹതാമാനദണ്ഡം:കൊല്ലം, ആലപ്പു‌ഴ‌, പത്തനംതി‌ട്ട‌ ജില്ലകളിലാ‌ണു‌ പദ്ധ‌തി‌ നടപ്പാക്കുന്ന‌ത്‌. സ്ഥിരവരുമാനമില്ലാത്തവർ, വനിതകൾ എന്നിവർക്കു‌‌ മുൻഗണന.

അപേക്ഷിക്കേ‌ണ്ട‌ വിധം:അടുത്തു‌ള്ള‌ മൃഗാശുപത്രിയിൽ ബന്ധപ്പെടണം.

21.12മൃഗസംരക്ഷണാവശ്യങ്ങൾക്കു‌ള്ള‌ ലോണുകൾക്കു‌ പലിശയിനത്തിൽ ‌സ‌ബ്‌സി‌ഡി‌

ലഭിക്കു‌ന്ന‌ സഹായം:ലോണുകൾക്കു‌ പലിശയിനത്തിൽ 5,00‌0‌ രൂപവ‌രെ‌ സ‌ബ്‌സി‌ഡി‌

അർഹതാമാനദണ്ഡം:ലോണുകൾക്കു‌ കൃത്യമാ‌യി‌ പലിശയടയ്ക്കുന്നവരാകണം

അപേക്ഷിക്കേ‌ണ്ട‌ വിധം:അടുത്തു‌ള്ള‌ മൃഗാശുപത്രിയിൽ ബന്ധപ്പെടണം.

മൃഗസംരക്ഷണവകുപ്പിന്റെ ആസ്ഥാനവിലാസം
ഡയറക്ടർ
മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റ്
വികാസ് ഭവൻ, തിരുവനന്തപുരം 695033
ഫോൺ നമ്പർ: 0471-2303683, 2303681

21.13പൊതുമേഖലാസ്ഥാപനങ്ങൾ

21.13.1കെ.എൽ.ഡി. ബോർഡ്

കുടുംബശ്രീയുമായി സഹകരിച്ചു‌ പുൽക്കൃഷിക്കു ധനസഹായം:

താൽപ്പര്യമുള്ള കർഷകരെ കുടുംബശ്രീ മുഖേന തെരഞ്ഞെ‌ടു‌ത്ത്, തീറ്റപ്പുൽക്കൃഷി ചെയ്യാൻ സൗജന്യമായി പരിശീലനവും നടീൽവസ്തുക്കളും സാമ്പത്തികസഹായവും നൽകുന്നു. ഏക്കർ ഒന്നിന് 15000 രൂപ ധനസഹായം. പദ്ധതി എല്ലാ ജില്ലയിലും.

നാടൻ‌പശുക്കളെ വളർത്തുന്ന കർഷകർക്കു‌ ധനസഹായം:

വെച്ചൂർ, കാസർഗോഡ് കുള്ളൻ ഇനങ്ങളിൽപ്പെട്ട പശുക്കളെ വളർത്തുന്ന കർഷകർക്കു‌ ധനസഹായമായി 10,000 രൂപ നൽകുന്നു. പദ്ധതി എല്ലാ ജില്ലയിലും.

തീറ്റപ്പുൽക്കൃഷിയൂണിറ്റുകൾ തുടങ്ങാൻ ധനസഹായം:

മാത്യകാ തീറ്റപ്പുൽക്കൃഷി പ്രദർശനയൂണിറ്റുകൾ സ്ഥാപിക്കാൻ കർഷകർക്കും മൃഗസംരക്ഷണമേഖലയിലെ സ്ഥാപനങ്ങൾക്കും 75,000 രൂപവരെ ധനസഹായം നൽകുന്നു. ഓരോ ജില്ലയിലും പത്തുവീതം സംസ്ഥാനത്തൊട്ടാകെ 140 പ്ലോട്ടുകൾക്കാണു ധനസഹായം.

‘പുല്ലരിയൽ യന്ത്രം’ (ചാഫ് കട്ടർ) സബ്‌സിഡി നിരക്കിൽ:

കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ചാഫ് കട്ടറുകൾ 55% സബ്‌സിഡി നിരക്കിൽ കർഷകർക്കു വിതരണം ചെയ്യുന്നു. കർഷകർ നൽകേണ്ട വില 3,050 രൂപ.

ഉൽപ്പാദനക്ഷമത കൂടിയ പശുക്കുട്ടികൾ:ഹൈടെക് ബുൾ മദർ ഫാമുകൾ (മാട്ടുപ്പെട്ടി, കുളത്തൂപ്പുഴ, കോലാഹലമേട്) ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പാദനക്ഷമത കൂടിയ പശുക്കുട്ടികളെ ക്ഷീരകർഷകർക്കു മിതമായ വിലയിൽ വിതരണം ചെയ്യുന്നു.

ബന്ധപ്പെടേണ്ട വിലാസം:

മാനേജിംഗ് ഡയറക്ടർ, കെ.എൽ.ഡി.ബോർഡ്,
ഗോകുലം, പട്ടം, തിരുവനന്തപുരം 695004
ഫോൺ: 0471-2440920, 2449138
ഇ.മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
വെബ്‌സൈറ്റ്: http://www.livestock.kerala.gov.in

21.13.2കേരളസംസ്ഥാന പൗൾട്രിവികസന കോർപ്പറേഷൻ (കെപ്‌കോ)

കെപ്‌കോ വനിതാമിത്രം

തെരഞ്ഞെടുക്കുന്ന പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളിൽപ്പെട്ട 20,000 വനിതാഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഓരോരുത്തർക്കും 10 കോഴി, 10 കിലോ കോഴിത്തീറ്റ, മരുന്ന് എന്നിവ നൽകുന്നു.

കെപ്‌കോ ആശ്രയ പദ്ധതി

തെരഞ്ഞെടുക്കുന്ന പഞ്ചായത്തുകളിലെ വിധവകളായ 50,000 ഗുണഭോക്താക്കൾക്ക് പ്രയോജനം. ഓരോ ഗുണഭോക്താവിനും 10 കോഴി, 10 കിലോ കോഴിത്തീറ്റ, മരുന്ന് എന്നിവ ലഭിക്കുന്നു.

‘കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്’ പദ്ധതി

ഗവൺമെന്റ്/എയ്ഡഡ് സ്കൂളുകളിലെ യു.പി. വിഭാഗത്തിലെ 8, 9 സ്റ്റാൻഡേർഡുകളിലെ 50,000 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഓരോ കുട്ടിക്കും 5 കോഴി, 5 കിലോ കോഴിത്തീറ്റ, മരുന്ന് എന്നിവ സൗജന്യമായി നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

കേരള പൗൾട്രി വികസന കോർപ്പറേഷൻ
ടി.സി 30/697, പേട്ട, തിരുവനന്തപുരം 695024
ഫോൺ 0471-2478585, 2468585