Govt of Kerala EmblemGovernment of Kerala

മത്സ്യബന്ധനവകുപ്പ്

(വകുപ്പിനും സ്ഥാപനങ്ങൾക്കും കീഴിലു‌ള്ള‌ പദ്ധതിക‌ൾക്ക്‌ അപേ‌ക്ഷ‌ നൽകേ‌ണ്ട‌ കേന്ദ്രങ്ങളു‌ടെ‌‌ വിവരം അദ്ധ്യായത്തി‌ന്റെ‌‌ അവസാനം)

19.1മത്സ്യത്തൊഴിലാളി ഭവനനിർമ്മാണപദ്ധതി

രണ്ടുസെന്റ് വസ്തുവെങ്കിലും സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ ഉള്ള മത്സ്യത്തൊഴിലാളികൾക്ക് വീടു നിർമ്മിക്കാൻ ധനസഹായം നൽകുന്ന പദ്ധതി

അർഹതാമാനദണ്ഡം:

1.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗവും നിലവിൽ വിഹിതം പൂർണ്ണമായും അടച്ചുകൊണ്ടിരിക്കുന്ന സജീവ മത്സ്യത്തൊഴിലാളിയും ആയിരിക്കണം.
2.
വിവാഹിതരായിരിക്കണം.
3.
സ്വന്തമായോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിലോ വാസയോഗ്യമായ വീട് ഉണ്ടായിരിക്കരുത്.
4.
അപേക്ഷകർക്കോ ജീവിതപങ്കാളിക്കോ സ്വന്തമായി രണ്ടുസെന്റ് ഭൂമിയെങ്കിലും ഉണ്ടായിരിക്കണം (കൈവശരേഖ മതിയാകും). പ്രസ്തുത സ്ഥലം തീരത്തുനിന്നു 100 മീറ്റർ ദൂരപരിധിക്കു വെളിയിലായിരിക്കണം.
5.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ആളായിരിക്കണം.
6.
സർക്കാരിൽനിന്നോ കമ്പനികളിൽനിന്നോ സഹകരണസ്ഥാപനങ്ങളിൽനിന്നോ മത്സ്യബന്ധനമല്ലാത്ത തൊഴിലിൽ ഏർപ്പെടുന്നതിനു വേതനം കൈപ്പറ്റുന്ന ആളായിരിക്കരുത്.
7.
ലഭിക്കുന്ന സാമ്പത്തികസഹായം വിനിയോഗിച്ച് 35 ചതുരശ്രമീറ്ററിൽ കുറയാത്തതും 1‌0‌0 ചതുരശ്ര മീറ്ററിൽ കവിയാത്തതുമായ തറവിസ്തീർണ്ണമുള്ള വീട് സ്വന്തം മേൽനോട്ടത്തിൽ നിർമ്മിക്കാൻ സമ്മതമായിരിക്കണം.

മുൻഗണനാമാനദണ്ഡം:

ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ അനുവർത്തിക്കേണ്ട മുൻഗണനാമാനദണ്ഡങ്ങൾ (സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ)

ക്രമ നം. മാനദണ്ഡം മാർക്ക്
1 സർക്കാർധനസഹായത്തോടെ ഭവനനിർമ്മാണത്തിന് ഭൂമി കണ്ടെത്തിയ കുടുംബം 25
2 കടലാകാമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബം 15
3 തീരത്തനിന്ന് 50 മീറ്ററിനുള്ളിൽ കുടിൽ കെട്ടി താമസിക്കുന്ന കുടുംബം 10
4 മത്സ്യത്തൊഴിലാളി വിധവ/ഉപേക്ഷിയ്ക്കപ്പെട്ടവർ 15
5 കാൻസർ/വൃക്ക സംബന്ധമായ മാരക രോഗത്തിന് ചികിത്സ തേടുന്ന നിത്യരോഗികൾ ഉൾപ്പെട്ട കുടുംബം 15
6 1) വിവാഹം കഴിഞ്ഞ് 15 വർഷത്തിലധികമായ കുടുംബം 25
2) വിവാഹം കഴിഞ്ഞ് 10 മുതൽ 15 വരെ വർഷമായ കുടുംബം 10
3) വിവാഹം കഴിഞ്ഞ് 5 മുതൽ 10 വരെ വർഷമായ കുടുംബം 5
4) വിവാഹം കഴിഞ്ഞ് 5 വർഷത്തിൽ താഴെയുളള കുടുംബം 1‌
7 മത്സ്യബന്ധനത്തിനിടയിലോ അല്ലാതെയോ അപകടത്തിൽപ്പെട്ട, ഫിഷറീസിന്റെ ആക്‌സിഡന്റ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിവഴി ധനസഹായം ലഭിച്ച മത്സ്യത്തൊഴിലാളി ഉൾപ്പെടുന്ന കുടുംബം 10
8 ശാരീരികവെല്ലുവിളി നേരിടുന്ന മത്സ്യത്തൊഴിലാളി 10
9 ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികളോ അംഗങ്ങളോ ഉൾപ്പെട്ട കുടുംബം 5
10 ഒന്നിലധികം കുടുംബങ്ങൾ ഉൾപ്പെടുന്ന കൂട്ടുകുടുംബം 5
11 (എ) വാർദ്ധക്യം ബാധിച്ച മത്സ്യത്തൊഴിലാളിപ്പെൻഷനർ ഉൾപ്പെടുന്ന കുടുംബം 5
(ബി) വാർദ്ധക്യം ബാധിച്ച അമ്മയും അച്ഛനും ഉൾപ്പെട്ട കുടുംബം 2
12 22 വയസ്സിനു മുകളിൽ പ്രായമുള്ളതും അവിവാഹിതരുമായ
(എ) രണ്ടോ അതിൽക്കൂടുതലോ പെൺമക്കൾ ഉള്ള കുടുംബം 5
(ബി) ഒരു പെൺകുട്ടി ഉള്ള കുടുംബം 2
13 ഉന്നതവിദ്യാഭ്യാസത്തിനു പഠിക്കുന്ന മക്കൾ ഉൾപ്പെടുന്ന കുടുംബം (ഡിഗ്രിതലം മുതൽ)
(എ) രണ്ടോ അതിൽക്കൂടുതലോ മക്കൾ ഉള്ള കുടുംബം 5
(ബി) ഒരാൾ മാത്രം 1
ആകെ 150

ഗുണഭോക്തൃതെരഞ്ഞെടുപ്പ്:

ലഭിക്കുന്ന അപേക്ഷയിന്മേൽ അന്വേഷണം നടത്തി അർഹരായവരുടെ പ്രാഥമികലിസ്റ്റ് മത്സ്യഗ്രാമാടിസ്ഥാനത്തിൽ തയ്യാറാക്കി മത്സ്യഭവൻ, തദ്ദേശസ്വയംഭരണസ്ഥാപനം, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിച്ച് അന്തിമ അർഹതാലിസ്റ്റ് തയ്യാറാക്കുന്നു. ആ ലിസ്റ്റ് കളക്ടർ ചെയർമാനായ ജില്ലാതല ബെനിഫിഷ്യറി സെലക്‌ഷൻ കമ്മിറ്റിയിൽ വയ്ക്കുന്നു.

അനുവദിക്കാനുള്ള യൂണിറ്റുകളെക്കാൾ കൂടുതൽ അപേക്ഷകൾ ഉള്ളപക്ഷം നറുക്കെടുപ്പിലൂടെ അർഹതയുടെ അടിസ്ഥാനത്തിൽ ജില്ലാതല ബെനിഫിഷ്യറി സെലക്‌ഷൻ കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കണം. എന്നാൽ ഓരോ ജില്ലയിലും അനുവദിക്കുന്ന ആകെയുള്ള യൂണിറ്റുകളുടെ 90 ശതമാനമേ ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ പാടുള്ളൂ. ബാക്കി 10 ശതമാനം, നറുക്കെ‌ടുക്കപ്പെടാതെപോ‌യ‌ അപേക്ഷകരിൽ പ്രത്യേകപരിഗണന അർഹിക്കുന്ന ഗണത്തിൽപ്പെടുന്ന, പ്രകൃതിദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർ, വികലാംഗർ, വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, മാരകരോഗബാധിതർ തുടങ്ങിയവർ ഉണ്ടെങ്കിൽ അവരിൽനിന്നു വിവേചനാധികാരം ഉപയോഗിച്ചു സർക്കാർ തെരഞ്ഞെടുക്കും.

മത്സ്യത്തൊഴിലാളിഗ്രാമം തിരിച്ചു ലഭിച്ച യോഗ്യതയുള്ള അപേക്ഷകളുടെ എണ്ണവും ആകെ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള യൂണിറ്റുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം ആയിരിക്കണം ഭവനനിർമ്മാണഗ്രാന്റിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോൾ ഓരോ ഗ്രാമത്തിനുമുള്ള ക്വാട്ട നിശ്ചയിക്കുന്നന്റെ അടിസ്ഥാനം. ഓരോ ഗ്രാ‌മ‌ത്തിലെയും അപേക്ഷകൾ പ്രത്യേകം പ്രത്യേകം വേണം നറുക്കെടുക്കാൻ.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

(എ)
മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്‌ബുക്കിന്റെ പകർപ്പ്
(ബി)
റേഷൻ കാർഡിലെ 1, 2, 3 പേജുകളുടെ പകർപ്പ്
(സി)
ആധാർ കാർഡ്/തിരിച്ചറിയൽ രേഖയുടെ പകർപ്പ്
(ഡി)
അപേക്ഷകർ വിധവയോ ഭർത്താവ് ഉപേക്ഷിച്ചവരോ വികലാംഗരോ മാരകരോഗമുള്ളവരോ പ്രകൃതി ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവരോ ആണെങ്കിൽ ബന്ധ‌പ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
(ഇ)
അപേക്ഷകർക്കു സ്വന്തമായോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിലോ സ്ഥലം ഉണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അധികാരപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്
(എഫ്)
അപേക്ഷകരുടെ ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പരും അഡ്രസ്സും വ്യക്തമാക്കിയിട്ടുള്ള പേജിന്റെ പകർപ്പ്

19.2മത്സ്യതൊഴിലാളിക്കു ഭൂമി വാങ്ങി വീടു വയ്ക്കാനുള്ള പദ്ധതി

തീരത്തുനിന്ന് 50 മീറ്ററിനു വെളിയിൽ സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ വീട് ഇല്ലാത്ത മത്സ്യത്തൊഴിലാളികൾക്കു ഭൂമി വാങ്ങി വീടു വയ്ക്കാൻ ധനസഹായം അനുവദിക്കുന്ന പദ്ധതി

അർഹതാമാനദണ്ഡം:കേരള മത്സ്യത്തൊഴിലാളിക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള, നിലവിൽ വിഹിതം പൂർണ്ണമായും അടച്ചുകൊണ്ടിരിക്കുന്ന, സജീവമത്സ്യത്തൊഴിലാളി ആയിരിക്കണം.

1.
വി‌വാഹിതരായിരിക്കണം.
2.
സ്വന്തമായോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിലോ തീരത്തുനിന്ന് 50 മീറ്ററിനു വെളിയിൽ വാസയോഗ്യമായ വീടുണ്ടായിരിക്കരുത്.
3.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ആളായിരിക്കണം.

ലഭിക്കുന്ന സാമ്പത്തികസഹായം വിനിയോഗിച്ച് 3 സെന്റ് ഭൂമി തീരത്തുനിന്ന് 200 മീറ്ററിനു വെളിയിൽ വാങ്ങി 35 ചതുരശ്രമീറ്ററിൽ കുറയാത്തതും 100 ചതുരശ്രമീറ്ററിൽ കവിയാത്തതുമായ തറവിസ്തീർണ്ണമുള്ള വീട് സ്വന്തം മേൽനോട്ടത്തിൽ നിർമ്മിക്കാൻ സമ്മതമായിരിക്കണം.

മുൻഗണനാമാനദണ്ഡം:ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ അനുവർത്തിക്കേണ്ട മുൻഗണനാമാനദണ്ഡങ്ങൾ (സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ)

ക്രമ നം. മാനദണ്ഡം മാർക്ക്
1 കടലാക്രമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബം 50
2 വേലിയേറ്റരേഖയിൽനിന്നു നിലവിൽ വീടു സ്ഥിതി ചെയ്യുന്ന ദൂരം
1) ഒന്നാംനിര 15
2) രണ്ടാംനിര 10
3) മൂന്നാംനിര 5
3 മത്സ്യത്തൊഴിലാളിവിധവ/ഉപേക്ഷിക്കപ്പെട്ടവർ 15
4 കാൻസറിനോ മാരകമായവൃക്കരോഗത്തിനോ ചികിത്സയിലുള്ള നിത്യരോഗികൾ ഉള്ള കുടുംബം 15
5 1) വിവാഹം കഴിഞ്ഞ് 15 വർഷത്തിലധികമായ കുടുംബം 15
2) വിവാഹം കഴിഞ്ഞ് 10 മുതൽ 15 വരെ വർഷമായ കുടുംബം 10
3) വിവാഹം കഴിഞ്ഞ് 5 മുതൽ 10 വരെ വർഷമായ കുടുംബം 5
4) വിവാഹം കഴിഞ്ഞ് 5 വർഷത്തിൽ താഴെയുളള കുടുംബം 1
7 മത്സ്യബന്ധനത്തിനിടയിലോ അല്ലാതെയോ അപകടത്തിൽപ്പെട്ട, ഫിഷറീസിന്റെ ആക്‌സിഡന്റ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിവഴി ധനസഹായം ലഭിച്ച മത്സ്യത്തൊഴിലാളി ഉൾപ്പെടുന്ന കുടുംബം 10
8 ശാരീരികവെല്ലുവിളി നേരിടുന്ന മത്സ്യത്തൊഴിലാളി 10
9 ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികളോ അംഗങ്ങളോ ഉൾപ്പെട്ട കുടുംബം 5
10 ഒന്നിലധികം കുടുംബങ്ങൾ ഉൾപ്പെടുന്ന കൂട്ടുകുടുംബം 5
11 (എ) വാർദ്ധക്യം ബാധിച്ച മത്സ്യത്തൊഴിലാളി- പ്പെൻഷനർ ഉൾപ്പെടുന്ന കുടുംബം 5
(ബി) വാർദ്ധക്യം ബാധിച്ച അമ്മയും അച്ഛനും ഉൾപ്പെട്ട കുടുംബം 2
12 22 വയസ്സിനു മുകളിൽ പ്രായമുള്ളതും അവിവാഹിതരുമായ
(എ) രണ്ടോ അതിൽക്കൂടുതലോ പെൺമക്കൾ ഉള്ള കുടുംബം 5
(ബി) ഒരു പെൺകുട്ടിയുള്ള കുടുംബം 2
13 ഉന്നതവിദ്യാഭ്യാസത്തിനു പഠിക്കുന്ന മക്കൾ ഉൾപ്പെടുന്ന കുടുംബം (ഡിഗ്രിതലം മുതൽ)
(എ) രണ്ടോ അതിൽക്കൂടുതലോ മക്കൾ ഉള്ള കുടുംബം 5
(ബി) ഒരാൾ മാത്രം 2
ആകെ 150

ഗുണഭോക്തൃതെരഞ്ഞെടുപ്പ്:

ലഭിക്കുന്ന അപേക്ഷയിന്മേൽ അന്വേഷണം നടത്തി അർഹരായവരുടെ പ്രാഥമികലിസ്റ്റ് മത്സ്യഗ്രാമാടിസ്ഥാനത്തിൽ തയ്യാറാക്കി മത്സ്യഭവൻ, തദ്ദേശസ്വയംഭരണസ്ഥാപനം, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിച്ച് അന്തിമ അർഹതാലിസ്റ്റ് തയ്യാറാക്കുന്നു. ആ ലിസ്റ്റ് കളക്ടർ ചെയർമാനായ ജില്ലാതല ബെനിഫിഷ്യറി സെലക്‌ഷൻ കമ്മിറ്റിയിൽ വയ്ക്കുന്നു.

അനുവദിക്കാനുള്ള യൂണിറ്റുകളെക്കാൾ കൂടുതൽ അപേക്ഷകൾ ഉള്ളപക്ഷം നറുക്കെടുപ്പിലൂടെ അർഹതയുടെ അടിസ്ഥാനത്തിൽ ജില്ലാതല ബെനിഫിഷ്യറി സെലക്‌ഷൻ കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കണം. എന്നാൽ, ഓരോ ജില്ലയിലും അനുവദിക്കുന്ന ആകെയുള്ള യൂണിറ്റുകളുടെ 90 ശതമാനമേ ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ പാടുള്ളൂ. ബാക്കി 10 ശതമാനം, നറുക്കടുക്കപ്പെടാതെപ്പോയ അപേക്ഷകരിൽ പ്രത്യേകപരിഗണന അർഹിക്കുന്ന ഗണത്തിൽപ്പെടുന്ന, പ്രകൃതിദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർ, വികലാംഗർ, വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, മാരകരോഗബാധിതർ തുടങ്ങിയവർ ഉണ്ടെങ്കിൽ അവരിൽനിന്നു വിവേചനാധികാരം ഉപയോഗിച്ചു സർക്കാർ തെരഞ്ഞെടുക്കും.

മത്സ്യത്തൊഴിലാളിഗ്രാമം തിരിച്ചു ലഭിച്ച യോഗ്യതയുള്ള അപേക്ഷകളുടെ എണ്ണവും ആകെ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള യൂണിറ്റുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം ആയിരിക്കണം ഓരോ ഗ്രാമത്തിനുമുള്ള ക്വാട്ട നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനം. ഓരോ ഗ്രാമത്തിലെയും അപേക്ഷകൾ പ്രത്യേകം പ്രത്യേകം വേണം നറുക്കെടുക്കാൻ.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

(എ)
മത്സ്യത്തൊഴിലാളിക്ഷേമനിധി പാസ്‌ബുക്കിന്റെ പകർപ്പ്
(ബി)
റേഷൻ കാർഡിലെ 1, 2, 3 പേജുകളുടെ പകർപ്പ്
(സി)
ആധാർ കാർഡ്/തിരിച്ചറിയൽ രേഖയുടെ പകർപ്പ്
(ഡി)
അപേക്ഷകർ വിധവയോ ഭർത്താവ് ഉപേക്ഷിച്ചവരോ വികലാംഗരോ മാരകരോഗമുള്ളവരോ പ്രകൃതി ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവരോ ആണെങ്കിൽ ബന്ധ‌പ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
(ഇ)
അപേക്ഷകർക്കു സ്വന്തമായോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിലോ സ്ഥലം ഇല്ലെന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അധികാരപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്
(എഫ്)
അപേക്ഷകരുടെ ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പരും അഡ്രസ്സും വ്യക്തമാക്കിയിട്ടുള്ള പേജിന്റെ പകർപ്പ്

19.3ഭൂരഹിതമത്സ്യത്തൊഴിലാളികൾക്കു കെട്ടിടസമുച്ചയം നിർമ്മിച്ചു നല്കുന്ന പദ്ധതി

സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളികൾക്കു ഭൂമി വാങ്ങി കെട്ടിടസമുച്ചയം നിർമ്മിക്കുന്ന പദ്ധതി

അർഹതാമാനദണ്ഡം:

1.
കേരള മത്സ്യത്തൊഴിലാളിക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള, നിലവിൽ വിഹിതം പൂർണ്ണമായും അടച്ചുകൊണ്ടിരിക്കുന്ന, സജീവമത്സ്യത്തൊഴിലാളി ആയിരിക്കണം.
2.
വിവാഹിതരായിരിക്കണം.
3.
സ്വന്തമായോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിലോ ഭൂമിയോ വാസയോഗ്യമായ വീടോ ഉണ്ടായിരിക്കരുത്.
4.
അനുവദിക്കുന്ന കെട്ടിടസമുച്ചയത്തിൽ താമസിക്കാൻ സമ്മതമായിരിക്കണം.

മുൻഗണനാമാനദണ്ഡം:

ക്രമ നം. മാനദണ്ഡം മാർക്ക്
1 കടലാക്രമണത്തിൻ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബം 50
2 വേലിയേറ്റ രേഖയിൽനിന്നു നിലവിൽ വീടു സ്ഥിതിചെയ്യുന്ന ദൂരം
1. ഒന്നാംനിര 15
2. രണ്ടാംനിര 10
3. മൂന്നാംനിര 5
3 മത്സ്യത്തൊഴിലാളിവിധവ/ഉപേക്ഷിക്കപ്പെട്ടവർ 10
4 കാൻസറിനോ മാരകമായവൃക്കരോഗത്തിനോ ചികിത്സയിലുള്ള നിത്യരോഗികൾ ഉള്ള കുടുംബം 10
5 1) വിവാഹം കഴിഞ്ഞ് 15 വർഷത്തിലധികമായ കുടുംബം 15
2) വിവാഹം കഴിഞ്ഞ് 10 മുതൽ 15 വരെ വർഷമായ കുടുംബം 10
3) വിവാഹം കഴിഞ്ഞ് 5 മുതൽ 10 വരെ വർഷമായ കുടുംബം 5
4) വിവാഹം കഴിഞ്ഞ് 5 വർഷത്തിൽത്താഴെയുളള കുടുംബം 1
7 മത്സ്യബന്ധനത്തിനിടയിലോ അല്ലാതെയോ അപകടത്തിൽപ്പെട്ട, ഫിഷറീസിന്റെ ആക്‌സിഡന്റ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിവഴി ധനസഹായം ലഭിച്ച മത്സ്യത്തൊഴിലാളി ഉൾപ്പെടുന്ന കുടുംബം 10
8 ശാരീരികവെല്ലുവിളി നേരിടുന്ന മത്സ്യത്തൊഴിലാളി 10
9 ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികളോ അംഗങ്ങളോ ഉൾപ്പെട്ട കുടുംബം 5
10 ഒന്നിലധികം കുടുംബങ്ങൾ ഉൾപ്പെടുന്ന കൂട്ടുകുടുംബം 5
11 (എ) വാർദ്ധക്യം ബാധിച്ച മത്സ്യത്തൊഴിലാളിപ്പെൻഷനർ ഉൾപ്പെടുന്ന കുടുംബം 5
(ബി) വാർദ്ധക്യം ബാധിച്ച അമ്മയും അച്ഛനും ഉൾപ്പെട്ട കുടുംബം 2
12 22 വയസ്സിനു മുകളിൽ പ്രായമുള്ളതും അവിവാഹിതരുമായ
(എ) രണ്ടോ അതിൽക്കൂടുതലോ പെൺമക്കൾ ഉള്ള കുടുംബം 5
(ബി) ഒരു പെൺകുട്ടിയുള്ള കുടുംബം 2
13 ഉന്നതവിദ്യാഭ്യാസം (ഡിഗ്രിതലം മുതൽ) ചെയ്യുന്ന
(എ) രണ്ടോ അതിൽക്കൂടുതലോ മക്കൾ ഉള്ള കുടുംബം 5
(ബി) ഒരാൾ മാത്രം ഉള്ള കുടുംബം 2
ആകെ 150

ഗുണഭോക്തൃതെരഞ്ഞെടുപ്പ്:ലഭിക്കുന്ന അപേക്ഷയിന്മേൽ അന്വേഷണം നടത്തി അർഹരായവരുടെ പ്രാഥമികലിസ്റ്റ് മത്സ്യഗ്രാമാടിസ്ഥാനത്തിൽ തയ്യാറാക്കി മത്സ്യഭവൻ, തദ്ദേശസ്വയംഭരണസ്ഥാപനം, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിച്ച് അന്തിമ അർഹതാലിസ്റ്റ് തയ്യാറാക്കുന്നു. ആ ലിസ്റ്റ് കളക്ടർ ചെയർമാനായ ജില്ലാതല ബെനിഫിഷ്യറി സെലക്‌ഷൻ കമ്മിറ്റിയിൽ വയ്ക്കുന്നു.

അനുവദിക്കാനുള്ള യൂണിറ്റുകളെക്കാൾ കൂടുതൽ അപേക്ഷകൾ ഉള്ളപക്ഷം നറുക്കെടുപ്പിലൂടെ അർഹതയുടെ അടിസ്ഥാനത്തിൽ ജില്ലാതല ബെനിഫിഷ്യറി സെലക്‌ഷൻ കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കണം. എന്നാൽ, ഓരോ ജില്ലയിലും അനുവദിക്കുന്ന ആകെയുള്ള യൂണിറ്റുകളുടെ 90 ശതമാനമേ ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ പാടുള്ളൂ. ബാക്കി 10 ശതമാനം, നറുക്കടുക്കപ്പെടാതെപ്പോയ അപേക്ഷകരിൽ പ്രത്യേകപരിഗണന അർഹിക്കുന്ന ഗണത്തിൽപ്പെടുന്ന, പ്രകൃതിദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർ, വികലാംഗർ, വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, മാരകരോഗബാധിതർ തുടങ്ങിയവർ ഉണ്ടെങ്കിൽ അവരിൽനിന്നു വിവേചനാധികാരം ഉപയോഗിച്ചു സർക്കാർ തെരഞ്ഞെടുക്കും.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

(എ)
മത്സ്യത്തൊഴിലാളിക്ഷേമനിധി പാസ്‌ബുക്കിന്റെ പകർപ്പ്
(ബി)
റേഷൻ കാർഡിലെ 1, 2, 3 പേജുകളുടെ പകർപ്പ്
(സി)
ആധാർ കാർഡ്/തിരിച്ചറിയൽ രേഖയുടെ പകർപ്പ്
(ഡി)
അപേക്ഷകർ വിധവയോ ഭർത്താവ് ഉപേക്ഷിച്ചവരോ വികലാംഗരോ മാരകരോഗമുള്ളവരോ പ്രകൃതിദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവരോ ആണെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
(ഇ)
അപേക്ഷകർക്കു സ്വന്തമായോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിലോ സ്ഥലം ഇല്ലെന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അധികാരപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്
(എഫ്)
അപേക്ഷകരുടെ ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പരും അഡ്രസ്സും വ്യക്തമാക്കിയിട്ടുള്ള പേജിന്റെ പകർപ്പ്

19.4മത്സ്യത്തൊഴിലാളി ഭവനപുനരുദ്ധാരണപദ്ധതി

ഈ പദ്ധതി ലൈഫ് മിഷന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്.

19.5മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കരിയർ ഗൈഡൻസ്

മത്സ്യത്തൊഴിലാളികളുടെ മക്കളിൽ 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസസാദ്ധ്യതകളെയും തൊഴിലധിഷ്ടിതവിദ്യാഭ്യാസസാദ്ധ്യതകളെയും കുറിച്ചു ബോധവത്ക്കരണം നല്കുന്ന പദ്ധതി.

പദ്ധതിനിർവ്വഹണം:

മത്സ്യവകുപ്പു ജില്ലാഓഫീസുകൾവഴി നേരിട്ടു നടപ്പാക്കുന്നു. ഒരു പരിപാടിയിൽ 100 വിദ്യാർത്ഥികളിൽ അധികമാകരുത്. കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷൻ എന്നിവയിലും ക്ലാസ്സുകൾ ഏർപ്പെടുത്തും.

19.6വിദ്യാതീരം

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു മെഡിക്കൽ എൻട്രൻസ്, ബാങ്കിങ്, സിവിൽ സർവ്വീസ്, പി.എസ്.സി. പരീക്ഷകൾ എന്നിവയ്ക്കു സൗജന്യപരിശീലനം നല്കുന്ന പദ്ധതി.

19.6.1പി.എസ്.സി. പരീക്ഷാപരിശീലനം

അർഹതാമാനദണ്ഡം:

1.
രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയുടെ/മത്സ്യത്തൊഴിലാ‌ളി‌പ്പെൻഷണറു‌ടെ‌ മക്കൾ
2.
പ്രായം 18-നും 40-നും ഇടയിൽ
3.
ബിരുദപരീക്ഷയ്ക്ക് 50%-ത്തിൽ കുറയാത്ത മാർക്ക്

മുൻഗണനാമാനദണ്ഡം:

ക്രമ നം. മാനദണ്ഡം മാർക്ക്
1 ബിരുദപരീക്ഷ ആദ്യാവസരത്തിൽ ജയിച്ചവർ 40
2 അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ അംഗം 10
മാതാപിതാക്കളിൽ ഒരാൾ മരിച്ചത് 5
3 ബിരുദപരീക്ഷയ്ക്കു ലഭിച്ച മാർക്കിന്റെ ശതമാനം
90-100% 50
80-89% 40
70-79% 30
60-69% 20
50-59% 10
ആകെ 100

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രം, അല്ലെങ്കിൽ മത്സ്യബോർഡ് നല്കി‌യ‌ പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്.
2.
ബിരുദപരീക്ഷ 50% മാർക്കോടെ വിജയിച്ചു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്.
3.
ബിരുദപരീക്ഷയുടെ മാർക്ക് ഷീറ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4.
അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

തെരഞ്ഞെടുപ്പ്:മുൻഗണനാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാഓഫീസുകളിൽ ജില്ലാതലഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയ്യാറാക്കുന്നു. ഈ ലിസ്റ്റ് അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ അന്തിമഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നു.

19.6.2ബാങ്കിങ്‌ പരീക്ഷാപരിശീലനം

അർഹതാമാനദണ്ഡം:

1.
രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയുടെ മക്കൾ
2.
പ്രായം 18 നും 40 നും ഇടയിൽ
3.
ബിരുദപരീക്ഷയ്ക്ക് 60% ത്തിൽ കുറയാത്ത മാർക്ക്

മുൻഗണനാമാനദണ്ഡം:

ക്രമനം. മാനദണ്ഡം മാർക്ക്
1 ബിരുദപരീക്ഷ ആദ്യാവസരത്തിൽ ജയിച്ചവർ 40
2 (എ‌) അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ അംഗം 10
(ബി) മാതാപിതാക്കളിൽ ഒരാൾ മരിച്ചത് 5
3 ബിരുദപരീക്ഷയ്ക്കു ലഭിച്ച മാർക്കിന്റെ ശതമാനം
90-100% 50
80-89% 40
70-79% 30
60-69% 20
50-59% 10
ആകെ 100

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രമോ മത്സ്യബോർഡ് നൽകിയ പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ
2.
ബിരുദപരീക്ഷ 60% മാർക്കോടെ വിജയിച്ചു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3.
ബിരുദപരീക്ഷയുടെ മാർക്ക് ഷീറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
4.
അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

തെരഞ്ഞെടുപ്പ്:മുൻഗണനാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ഓഫീസുകളിൽ ജില്ലാതലഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയ്യാറാക്കുന്നു. ഈ ലിസ്റ്റ് അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ അന്തിമഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നു.

19.6.3സിവിൽ സർവ്വീസ് പരീക്ഷാപരിശീലനം

അർഹതാമാനദണ്ഡം:

1.
രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയുടെ മക്കൾ
2.
പ്രായം 18 നും 40 നും ഇടയിൽ
3.
ബിരുദപരീക്ഷയ്ക്ക് 60% ത്തിൽ കുറയാത്ത മാർക്ക്

മുൻഗണനാമാനദണ്ഡം:

ക്രമനം. മാനദണ്ഡം മാർക്ക്
1 ബിരുദപരീക്ഷ ആദ്യാവസരത്തിൽ ജയിച്ചവർ 40
2 (എ‌) അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ അംഗം 10
(ബി‌) മാതാപിതാക്കളിൽ ഒരാൾ മരിച്ചത് 5
3 ബിരുദപരീക്ഷയ്ക്കു ലഭിച്ച മാർക്കിന്റെ ശതമാനം
90-100% 50
80-89% 40
70-79% 30
60-69% 20
ആകെ 100

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രമോ മത്സ്യബോർഡ് നൽകിയ പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ
2.
ബിരുദപരീക്ഷ 60% മാർക്കോടെ വിജയിച്ചു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3.
ബിരുദപരീക്ഷയുടെ മാർക്ക് ഷീറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
4.
അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

തെരഞ്ഞെടുപ്പ്:

മുൻഗണനാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ഓഫീസുകളിൽ ജില്ലാതലഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയ്യാറാക്കുന്നു. ഈ ലിസ്റ്റ് അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ അന്തിമഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നു.

19.6.4മെഡിക്കൽ എൻട്രൻസ്

അർഹതാമാനദണ്ഡം:

1.
രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളുടെ മക്കൾ
2.
പ്രായം 17 നും 20 നും ഇടയിൽ
3.
പ്ലസ് ടൂ, വി.എച്ച്.എസ്.ഇ. തുടങ്ങിയവയിലോ തത്തുല്യപരീക്ഷകളിലോ 90% ത്തിലോ അതിനുമുകളിലോ മാർക്ക്, അല്ലെങ്കിൽ മുൻവർഷത്തെ എൻട്രൻസ് പരീക്ഷയിൽ 40% മാർക്ക് നേടിയിരിക്കണം
4.
റെസിഡെൻഷ്യൽ രീതിയിൽ പരിശീലനകേന്ദ്രത്തിൽ നിന്നു പഠിക്കാൻ സമ്മതമായിരിക്കണം
5.
മുൻ‌വർഷങ്ങളിൽ ഈ പദ്ധതിയിൽ ആനുകൂല്യം ലഭിച്ചവർ ആകരുത്.

മുൻഗണനാമാനദണ്ഡം:

ക്രമനം. മാനദണ്ഡം മാർക്ക്
1 പ്ലസ് ടൂ പരീക്ഷയ്ക്കു ലഭിച്ച മാർക്കിന്റെ ശതമാനം
i) 100% 40
ii) 95% നും 100% നും ഇടയിൽ 30
iii) 90% നും 95% നും ഇടയിൽ 20
iv) 85% നും 90% നും ഇടയിൽ 10
അല്ലെങ്കിൽ
v) മുൻ‌വർഷത്തെ എൻട്രൻസിൽ 50% നുമുകളിൽ മാർക്ക് 40
vi) 45% മുതൽ 50% വരെ മാർക്ക് 30
vii)40% മുതൽ 45% വരെ മാർക്ക് 20
2 i) അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ അംഗം 10
ii) മാതാപിതാക്കളിൽ ഒരാൾ മരിച്ചത് 5
3 പ്ലസ് ടൂ, വി.എച്ച്.എസ്.ഇ., തത്തുല്യപഠനത്തിന്റെ മീഡിയം
i) മലയാളം 10
ii) ഇംഗ്ലീഷ് 5
ആകെ 100

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അമ്മയോ അച്ഛനോ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രമോ മത്സ്യബോർഡ് നൽകിയ പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ
2.
പ്ലസ് ടൂ, വി.എച്ച്.എസ്.ഇ., തത്തുല്യപരീക്ഷ 90-ഓ അതിനുമുകളിലോ ശതമാനത്തിൽ വിജയിച്ചു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3.
പ്രായം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
4.
മുൻവർഷത്തെ മെഡിക്കൽ എൻട്രൻസിൽ 40% മാർക്ക് ലഭിച്ചു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
5.
അമ്മയും അച്ഛനും മരിച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

തെരഞ്ഞെടുപ്പ്:

മുൻഗണനാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ഓഫീസുകളിൽ ജില്ലാതലഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയ്യാറാക്കുന്നു. ഈ ലിസ്റ്റ് അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ അന്തിമഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നു.

19.7മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് ഉന്നതവിദ്യാഭ്യസം നല്കുന്ന പദ്ധതി

അർഹതാമാനദണ്ഡം:

1.
മത്സ്യത്തൊഴിലാളിയായ അമ്മയും അച്ഛനും മരിച്ച കുടുംബത്തിലെ കുട്ടികൾ
2.
മത്സ്യത്തൊഴിലാളിയായ അമ്മയോ അച്ഛനോ മരിച്ച കുടുംബത്തിലെ വിദ്യാർത്ഥികളായ കുട്ടികൾ

മുൻഗണനാക്രമത്തിന്റെ മാനദണ്ഡങ്ങൾ:

നമ്പർ മുൻഗണന മാർക്ക്
1 അമ്മയും അച്ഛനും മരിച്ച കുട്ടി 100
2 മത്സ്യത്തൊഴിലാളിയായ അമ്മയോ അച്ഛനോ മരിച്ച കുട്ടി
(എ). മത്സ്യബന്ധനത്തിനിടയിൽ മരിച്ചത് 50
(ബി). അപകട മരണം 35
(സി). മത്സ്യത്തൊഴിലാളിയായ അമ്മയോ അച്ഛനോ മരിച്ചതും ജോലി ചെയ്തു കുടുംബം പുലർത്താൻ കഴിയാത്ത രോഗിയായ അമ്മയോ അച്ഛനോ ഉൾപ്പെട്ടതുമായ കുടുംബം 30
(ഡി). സ്വാഭാവിക മരണം 25
3 മുത്തച്ഛൻമാരുടെ പരിരക്ഷയിൽ കഴിയുന്നവർ 10
4 പെൺകുട്ടികൾ മാത്രം ഉൾപ്പെട്ട കുടുംബം 15
5 (എ‌). പ്രൊഫഷണൽ വിദ്യാഭ്യാസത്തിനു പഠിക്കുന്ന കുട്ടി 15
(ബി‌). ഡിഗ്രി തലം 10
(സി‌). പ്രീ. മെട്രിക് & പ്ലസ് ടൂ/വി.എച്ച്.എസ്സ്.സി 5
ആകെ 150

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
മരിച്ച മത്സ്യത്തൊഴിലാളി രജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന ക്ഷേമനിധി ബോർഡ് പാസ് ബുക്കിന്റെ പകർപ്പോ ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രമോ
2.
മരിച്ച രക്ഷിതാവിന്റെ മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്
3.
വിദ്യാർത്ഥി പഠിച്ചുകൊണ്ടിരുന്ന കോഴ്സിന്റെ വിശദാംശങ്ങൾ മേലധികാരി സാക്ഷ്യപ്പെടുത്തിയത്

അല്ലെങ്കിൽ

തുടർന്ന് പഠിക്കാൻ ഉദ്യേശിക്കുന്ന കോഴ്സ്‌/ക്ലാസ്സ്

4.
ഹോസ്റ്റലിലാണെങ്കിൽ ഹോസ്റ്റൽ ഫീസ് വിവരവും മറ്റു ചെലവുകളും സംബന്ധിച്ച വിവരം അധികാരി സാക്ഷ്യപ്പെടുത്തിയത്
5.
പ്രോഗ്രസ്സ് റിപ്പോർട്ടിന്റെയോ മാർക്ക് ലിസ്റ്റിന്റെയോ പകർപ്പ്

19.8മത്സ്യബോർഡ് നേരിട്ടു നടപ്പാക്കുന്ന പദ്ധതികൾ

19.8.1മത്സ്യത്തൊഴിലാളികൾക്കു‌ നടപ്പാക്കു‌ന്ന‌ പദ്ധതികൾ

മത്സ്യസുരക്ഷാപദ്ധതി (ഗ്രൂപ്പ് ഇൻഷൂറൻസ്)

സാമ്പത്തികസഹായം:

(എ)
അപകടമരണം/കാണാതാകൽ: 10 ലക്ഷം രൂപ
(ബി)
അപകടംമൂലം സ്ഥിരവും പൂർണ്ണവുമായ അവശത: 10 ലക്ഷം രൂപ
(സി)
അപകടം മൂലം സ്ഥിരവും ഭാഗികവുമായ അവശത: 5 ലക്ഷം രൂപ
(ഡി)
അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കു വിദ്യാഭ്യാസസഹായം (രണ്ടുപേർക്ക് 5,000 രൂപ വീതം): 10,000 രൂപ
(ഇ‌)
അപകട‌ത്തെ‌ തുടർന്ന്‌ 2‌4‌ മണിക്കൂ‌ർ ആശുപത്രിചികിത്സ‌യ്ക്ക്‌ പരമാവ‌ധി‌ 25,00‌0‌ രൂ‌പ‌

അർഹതാമാനദണ്ഡം:

മത്സ്യത്തൊഴിലാളിക്ഷേമനിധിബോർഡിൽ അംഗത്വമുള്ള, കുടിശ്ശികയില്ലാതെ ക്ഷേമനിധിവിഹിതം അടയ്ക്കുന്ന പ്രവർത്തനോന്മുഖ മത്സ്യ/അനുബന്ധ തൊഴിലാളികൾ അർഹരായിരിക്കും.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:മരണമാണെങ്കിൽ

1.
അസ്സൽ മരണസർട്ടിഫിക്കറ്റ്
2.
പൊലീസ് സ്റ്റേഷനിലെ പ്രഥമവിവരറിപ്പോർട്ടിന്റെ പകർപ്പ്
3.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരഭാഗങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിരിക്കുന്നതായി രേഖപ്പെടുത്തിയാൽ രാസപരിശോധനാറിപ്പോർട്ടും നല്കണം.

ശാരീരീക അവശതയാണെങ്കിൽ

1.
ആശുപത്രിയിലെ കേസ് സർട്ടിഫിക്കറ്റ്/ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്
2.
ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിശ്ചിതഫോമിൽ

അപകടം മൂലം കാണാതാവുകയാണെങ്കിൽ

3.
പൊലീസ് സ്റ്റേഷനിൽനിന്നുള്ള റിപ്പോർട്ട്
4.
കളക്ടർ/ആർ.ഡി.ഒ. നല്കുന്ന സർട്ടിഫിക്കറ്റ്
5.
മാർഗ്ഗരേഖപ്രകാരമുള്ള അവകാശിയുടെ സത്യപ്രസ്താവന നോട്ടറി സാക്ഷ്യപ്പെടുത്തിയത്
മത്സ്യബന്ധനസമയത്തോ തൊട്ടുപിന്നാലെയോ അപകടംകൊണ്ടല്ലാതെ ആകസ്മികകാരണങ്ങളാൽ ഉണ്ടാകുന്ന മരണത്തിന് ആശ്രിതർക്കു ധനസഹായം

സാമ്പത്തികസഹായം:പരമാവധി 50,000 രൂപ

അർഹതാമാനദണ്ഡം:

1.
ക്ഷേമനിധിവിഹിതം പൂർണ്ണമായി അടച്ചിരിക്കണം.
2.
60 വയസ്സിൽത്താഴെ പ്രായമുള്ള ആളായിരിക്കണം.
3.
60 വയസ്സിനുശേഷം തൊഴിൽ തുടരുകയും പട്ടികയിൽ പേരുണ്ടായിരിക്കുകയും വിഹിതങ്ങൾ കൃത്യമായി അടയ്ക്കുകയും ചെയ്യുന്നവരുടെ ആശ്രിതർക്കും ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
മരണ സർട്ടിഫിക്കറ്റ് — അസ്സൽ
2.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണു മരണമെങ്കിൽ, മരണം അപ്രതീക്ഷിതകാരണങ്ങൾകൊണ്ട് ആയിരുന്നുവെന്നു തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്
3.
പൊലീസ് സ്റ്റേഷനിൽനിന്നു ലഭിക്കുന്ന പ്രഥമവിവരറിപ്പോർട്ടിന്റെ പകർപ്പ്
4.
മരിച്ചയാളിന്റെ മത്സ്യബോർഡ് പാസ്സ്ബുക്കിന്റെ ഫോട്ടോകോപ്പി ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്

ഫിഷറീസ് ഓഫീസറുടെയും മേഖലാഎക്സിക്യുട്ടീവിന്റെയും അന്വേഷണറിപ്പോർട്ട് പ്രകാരം ധനസഹായം അനുവദിക്കും

അപ്പീൽ:

കമ്മിഷണറാണ് ഈ പദ്ധതിപ്രകാരമുള്ള ധനസഹായം അനുവദിക്കുന്നത്. കമ്മിഷണറുടെ തീരുമാനത്തിന്മേൽ ആക്ഷേപമുണ്ടെങ്കിൽ ആയതിനുള്ള അപ്പീൽ ബോർഡിന്റെ പരിഗണനയ്ക്കായി ബോർഡ് ചെയർമാന് നൽകാം. ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും.

പെൺമക്കളുടെ വിവാഹത്തിനു ധനസഹായം

സാമ്പത്തികസഹായം:പരമാവധി 10,000 രൂപ

അർഹതാമാനദണ്ഡം:

1.
60 വയസ്സിൽത്താഴെ പ്രായമുള്ള മത്സ്യത്തൊഴിലാളി (രണ്ടു പെൺമക്കളുടെയും വിവാഹത്തിന് അപേക്ഷിക്കാം.)
2.
മത്സ്യത്തൊഴിലാളികളുടെ വിധവകൾ (രണ്ടു പെൺമക്കളുടെയും വിവാഹത്തിന് അപേക്ഷിക്കാം)
3.
60 വയസ്സിൽ കൂടുതൽ പ്രായമുള്ള മത്സ്യത്തൊഴിലാളികൾ
4.
പെൻഷൻകാർ
5.
പെൻഷൻകാരുടെ വിധവകൾ

(മുകളിൽ പറഞ്ഞ 3, 4, 5 വിഭാഗങ്ങൾക്ക് മുൻപൊരിക്കലും ഈ സഹായം ലഭിച്ചിട്ടില്ലെങ്കിൽ ഒരു മകളുടെ മാത്രം വിവാഹത്തിനു ധനസഹായാപേക്ഷ നൽകാം)

6.
വധു മത്സ്യത്തൊഴിലാളിയാണെങ്കിൽ മത്സ്യത്തൊഴിലാളിയായ അച്ഛൻ/അമ്മ മരിച്ചാൽ നേരിട്ട് അപേക്ഷ നൽകാം
7.
വധുവിനു വിവാഹത്തീയതിക്ക് 18 വയസ്സു പൂർത്തിയായിരിക്കണം
8.
അപേക്ഷകരുടെ കുടുംബവാർഷികവരുമാനം റേഷൻ കാർഡിൽ 50,000 രൂപയിൽത്താഴെ ആയിരിക്കണം
9.
മത്സ്യത്തൊഴിലാളിവിഹിതങ്ങൾ പൂർണ്ണമായി അടച്ചിരിക്കണം
10.
അംഗത്വമെടുത്ത് ആദ്യമായി വിഹിതമടച്ചതുമുതൽ മൂന്നുവർഷം കഴിഞ്ഞാൽ മാത്രമേ ധനസഹായം ലഭിക്കൂ
11.
ക്ഷേമനിധിയംഗത്വമുണ്ടായിരിക്കേ അപകടയിൻഷുറൻസ് പദ്ധതിയിൽ വിവക്ഷിക്കുന്നവിധം അവശത അനുഭവിക്കുകയും മത്സ്യത്തൊഴിലാളിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അവർക്കും ഈ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് അർഹതയുണ്ട്

അപേക്ഷിക്കേണ്ട വിധം:

1.
വിവാഹത്തീയതിക്കു‌ മുമ്പായി അപേക്ഷ ഫിഷറീസ് ഓഫീസർക്കു‌ നല്കണം
2.
നിശ്ചിതഫോമിൽ അപേക്ഷയുടെ രണ്ടുപതിപ്പു‌ നൽകണം

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
വധുവിന്റെ വയസ്സ് തെളിയിക്കാനായി സ്ക്കൂളിൽനിന്നു ലഭിച്ച രേഖയുടെ പകർപ്പ്/ജനന-മരണ രജിസ്ട്രാറിൽനിന്നുള്ള സർട്ടിഫിക്കറ്റ്/ജ്ഞാനസ്നാന സർട്ടിഫിക്കറ്റ്
2.
വിവാഹം നിശ്ചയിച്ചു എന്നു തെളിയിക്കാൻ ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ഭാരവാഹികളിൽനിന്നു ലഭിച്ച സർട്ടിഫിക്കറ്റ്
3.
അച്ഛനും മകളും കൂട്ടായി എഴുതിയ സത്യവാങ്മൂലം — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
4.
50,000 രൂപയിൽത്താഴെ റേഷൻ കാർഡിൽ വാർഷികവരുമാനം രേഖപ്പെടുത്തിയതിന്റെ പകർപ്പ്
5.
മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്

ധനഹായം അനുവദിക്കൽ:

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

മത്സ്യത്തൊഴിലാളിയുടെ ആശ്രിതരുടെ മരണാനന്തരച്ചെലവുകൾക്കു ധനസഹായം

സാമ്പത്തികസഹായം:പരമാവധി 600 രൂപ

അർഹതാമാനദണ്ഡം:

മത്സ്യത്തൊഴിലാളിയുടെ അച്ചൻ, അമ്മ, ഭാര്യ/ഭർത്താവ്, മൈനർമാരായ ആൺമക്കൾ, അവിവാഹിതരായ പെൺമക്കൾ എന്നിവരുടെ മരണം സംഭവിക്കുമ്പോഴാണ് ഈ പദ്ധതിപ്രകാരമുള്ള ധനസഹായം നൽകുന്നത്. ആശ്രിതർ മരിച്ചു മൂന്നുമാസത്തിനകം അപേക്ഷ നൽകിയിരിക്കണം

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
ആശ്രിതരുടെ മരണസർട്ടിഫിക്കറ്റ്
2.
മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
3.
ഒരാളുടെ മരണത്തോടനുബന്ധിച്ച് ഒന്നിലധികം മത്സ്യത്തൊഴിലാളികൾ അപേക്ഷകരായുണ്ടെങ്കിൽ, തുക അർഹരായ അപേക്ഷകർക്കു തുല്യമായി വീതിച്ചോ അവർ യോജിച്ചു രേഖാമൂലം ആവശ്യപ്പെടുന്നയാൾക്കോ നൽകും.

ധനഹായം അനുവദിക്കൽ:

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

വാർദ്ധക്യകാലപെൻഷൻ പദ്ധതി

സാമ്പത്തികസഹായം:പരമാവധി 1200 രൂപ

അർഹതാമാനദണ്ഡം:

1.
മത്സ്യത്തൊഴിലാളിക്ഷേമനിധിയിൽ അംഗമായിരിക്കണം.
2.
കേരളത്തിൽ കുറഞ്ഞത് പത്തുവർഷമെങ്കിലും മത്സ്യത്തൊഴിലാളിയായി ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നയാളായിരിക്കണം.
3.
60 വയസ്സു പൂർത്തിയാക്കിയിരിക്കണം.
4.
തൊഴിലിൽനിന്നു വിരമിച്ചിരിക്കണം.
5.
അപേക്ഷാതീയതിതൊ‌ട്ട്‌ അഞ്ചുവർഷം മുമ്പെങ്കിലും മത്സ്യബോർഡിൽ വിഹിതം അടച്ചിരിക്കണം
6.
50,000 രൂപവരെ വാർഷികവരുമാനപരിധി റേഷൻ കാർഡ് പ്രകാരം
7.
60 വയസ്സ് പൂർത്തിയാക്കുന്ന സാമ്പത്തികവർഷത്തിൽ മാർച്ച് 31-നുമുമ്പായി അപേക്ഷ നൽകണം

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അപേക്ഷകന്റെ വയസ്സു തെളിയിക്കാൻ സ്ക്കൂളിൽനിന്നു ലഭിച്ച രേഖയുടെ പകർപ്പ്/ജനന-മരണരജിസ്ട്രാറിൽനിന്നുള്ള സർട്ടിഫിക്കറ്റ്/ജ്ഞാനസ്നാനസർട്ടിഫിക്കറ്റ്. ഇവയൊന്നും ലഭിച്ചില്ലെങ്കിൽ നിശ്ചിതഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
2.
അപേക്ഷകരു‌ടെ‌ മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
3.
അപേക്ഷകർക്ക് ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വേണം. ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് അപേക്ഷയോടൊപ്പം നൽകണം
4.
പഞ്ചായത്തിൽനിന്നു സാമൂഹികസുരക്ഷാപെൻഷനുകൾ ഒഴികെ മറ്റു പെൻഷനുകളൊന്നും ലഭിക്കുന്നില്ല എന്നുള്ള സർട്ടിഫിക്കറ്റ്
5.
റേഷൻ കാർഡിന്റെ പകർപ്പ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
6.
ജൂൺ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ അപേക്ഷിക്കാം
7.
അപേക്ഷയുടെ രണ്ടുപകർപ്പുകൾ നിശ്ചിതഫോമിൽ ഫിഷറീസ് ഓഫീസർക്കു നൽകണം

പെൻഷൻ അനുമതി:

1.
അപേക്ഷിച്ചശേഷമുള്ള സാമ്പത്തികവർഷം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരത്തക്കവിധമാണു പെൻഷൻ അനുവദിക്കുന്നത്
2.
പെൻഷൻ അനുവദിച്ച വിവരം പാസ്സ്ബുക്കിൽ രേഖപ്പെടുത്തി വാങ്ങണം
3.
ദേശസാൽകൃതബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്
4.
പെൻഷണർമാരിൽ വാർദ്ധക്യസഹജമായ അസുഖംമൂലം പെൻഷൻ‌തുക കൈപ്പറ്റാൻ കഴിയാത്തവർക്കു മണിയോർഡറായി പെൻഷൻ‌തുക അയച്ചുകൊടുക്കും. മണിയോർഡർ കമ്മീഷൻ പെൻഷൻ‌തുകയിൽനിന്നു കുറവുചെയ്യും.
5.
ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുമ്പോൾ പെൻഷണർമാർ ലൈഫ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം
6.
തുടർച്ചയായി ഒരു വർഷത്തേക്കു പെൻഷൻ വാങ്ങാതിരുന്നാൽ പെൻഷൻ ഉത്തരവു റദ്ദാകും

പെൻഷൻ അനുവദിക്കൽ:

ബോർഡ് സെക്രട്ടറിയോ ജോയിന്റ് കമ്മിഷണറോ ആണു വാർദ്ധക്യകാലപെൻഷൻ അനുവദിക്കുന്നത്. അപേക്ഷ നിരസിക്കുന്നപക്ഷം നിരസനോത്തരവ് അപേക്ഷകന് അയച്ചുകൊടുക്കണം. നിരസനോത്തരവിന്മേലുള്ള അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

അപകടംമൂലം ഉണ്ടാകുന്ന താൽക്കാലികാവശതയ്ക്ക് ആശ്വാസധനസഹായം

ആനുകൂല്യം:പരമാവധി 500 രൂപ

അർഹതാമാനദണ്ഡം:

അപകടംമൂലം താൽക്കാലികമായി തൊഴിൽ ചെയ്യാൻ കഴിയാതെവരുന്ന കാലത്തേക്ക് ഉപജീവനത്തിനുള്ള ആശ്വാസധനസഹായം നൽകുന്ന പദ്ധതിയാണിത്. കുറഞ്ഞത് ഏഴുദിവസമെങ്കിലും തൊഴിൽ ചെയ്യാൻ പറ്റാതെ വന്നാൽമാത്രമേ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
ചികിത്സിച്ച സർക്കാർഡോക്ടറിൽനിന്നു ലഭിച്ച നിശ്ചിതഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്
2.
അപേക്ഷകരു‌ടെ‌ മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
3.
അപേക്ഷ നിശ്ചിതഫോമിൽ രണ്ടുപകർപ്പു തയ്യാറാക്കി അപകടം സംഭവിച്ചതുമുതൽ മൂന്നുമാസത്തിനകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്കു നൽകണം

അപ്പീൽ:

റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

മത്സ്യത്തൊഴിലാളിയുടെ മരണത്തിൽ ആശ്രിതർക്കുള്ള ധനസഹായം

ആനുകൂല്യം:പരമാവധി 15,000 രൂപ

അർഹതാമാനദണ്ഡം:

1.
മരിച്ച മത്സ്യത്തൊഴിലാളി 60 വയസ്സിൽത്താഴെ പ്രായമുള്ള ആളായിരിക്കണം
2.
60 വയസ്സിനുശേഷം തൊഴിൽ തുടരുകയും പട്ടികയിൽ പേരുണ്ടായിരിക്കുകയും വിഹിതങ്ങൾ കൃത്യമായി അടയ്ക്കുകയും ചെയ്യുന്നവരുടെ ആശ്രിതർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും.
3.
മത്സ്യത്തൊഴിലാളി ഏതു സാഹചര്യത്തിൽ എവിടെവച്ചു മരിച്ചാലും ഈ പദ്ധതിയനുസരിച്ചുള്ള ധനസഹായം നൽകും.
4.
മാർഗ്ഗരേഖപ്രകാരമുള്ള ആശ്രിതർ ഇല്ലെങ്കിൽ ഫിഷറീസ് ഓഫീസറുടെ ശുപാർശപ്രകാരം മരണാനന്തരച്ചെലവുകൾ വഹിച്ച ആൾക്ക് 1000 രൂപ നൽകും.
5.
മരണവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും പദ്ധതിപ്രകാരം ധനസഹായം അനുവദിച്ചാൽ ആ തുകയിൽനിന്ന് ഈ പദ്ധതിപ്രകാരം നൽകിയ തുക കുറച്ചു ബാക്കിമാത്രം നൽകും. മാർഗ്ഗരേഖപ്രകാരമുള്ള ആശ്രിതർ മത്സ്യത്തൊഴിലാളി മരിച്ച് മൂന്നുമാസത്തിനകം അപേക്ഷിക്കണം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
മരിച്ച മത്സ്യത്തൊഴിലാളിയുടെ മരണസർട്ടിഫിക്കറ്റ്
2.
മരിച്ചയാളിന്റെ മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
3.
അപേക്ഷയുടെ രണ്ടുപതിപ്പ് നിശ്ചിതഫോമിൽ ഫിഷറീസ് ഓഫീസർക്കു നൽകണം

ധനഹായം അനുവദിക്കൽ:

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

എസ്.എസ്.എൽ.സി./ഹയർ സെക്കൻഡറി ഉന്നതവിജയത്തിനു ക്യാഷ് അവാർഡ്

സാമ്പത്തികസഹായം/സാങ്കേതികസഹായം:

1.
സംസ്ഥാനതലത്തിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്നവർക്ക് — 5,000 രൂപ
2.
സംസ്ഥാനതലത്തിൽ 9 വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക് — 4,000 രൂപ
3.
സംസ്ഥാനതലത്തിൽ 8 വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക് — 3,000 രൂപ
4.
റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ സ്ക്കൂളിൽനിന്ന് ഏറ്റവും ഉയർന്ന ഗ്രേഡു ലഭിക്കുന്ന മൂന്നുവിദ്യാർത്ഥികൾക്ക് (ഓരോ സ്ക്കൂളിലെയും) 3,000 രൂപയും ക്യാഷ് അവാർഡിനു പുറമെ മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകും.

നടപടിക്രമം:ഓരോ വർഷവും എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാലുടനെ കമ്മിഷണർ ഈ പദ്ധതി സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ നേരിട്ടോ രക്ഷിതാവുമുഖേനയോ നിശ്ചിതതീയതിക്കകം അപേക്ഷകൾ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്കു നൽകണം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അപേക്ഷ വെള്ളക്കടലാസ്സിൽ തയ്യാറാക്കണം. വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും പേരും മേൽവിലാസവും, വിദ്യാർത്ഥിയുടെ വയസ്സ്, പഠിച്ച സ്ക്കൂൾ, എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു ലഭിച്ച മാർക്ക്, രക്ഷിതാവിന്റെ മത്സ്യബോർഡ് അംഗത്വനമ്പർ, മത്സ്യഗ്രാമം തുടങ്ങിയവ അപേക്ഷയിൽ വേണം
2.
വിദ്യാർത്ഥിയുടെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പ് (ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയത്)
3.
രക്ഷിതാവിന്റെ മത്സ്യബോർഡ് പാസ്‌ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്

യാത്രാച്ചെലവ്:

അവാർഡുവിതരണസ്ഥലത്ത് എത്താൻ വിദ്യാർത്ഥിക്കും ഒരു രക്ഷിതാവിനും യാത്രാച്ചെലവ് ബോർഡിൽനിന്നു നൽകും.

കുടുംബസംവിധാനപദ്ധതിക്കുള്ള ധനസഹായം

ആനുകൂല്യം:പരമാവധി 500 രൂപ

അർഹതാമാനദണ്ഡം:

വന്ധീകരണശസ്ത്രക്രിയ ചെയ്യുന്ന മത്സ്യത്തൊഴിലാളിസ്ത്രീകൾക്കും പുരുഷൻമാർക്കും സാമ്പത്തികസഹായം ന‌ല്കി‌ക്കൊണ്ട് കുടുംബസംവിധാനത്തിനു പ്രോത്സാഹനം നൽകുന്ന പദ്ധതി. മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്കോ പുരുഷന്മാ‌ർക്കോ നേരിട്ട് അപേക്ഷ നൽകാം. അവരുടെ ഭർത്താവോ ഭാര്യയോ ശസ്ത്രക്രിയയ്ക്കു വിധേയരായാൽ അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
ശസ്ത്രക്രിയ കഴിഞ്ഞ് 60 ദിവസത്തിനകം നിശ്ചിതഫോമിൽ രണ്ടുപതിപ്പു തയ്യാറാക്കി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്കു നൽകണം
2.
ശസ്ത്രക്രിയ നടത്തിയ അംഗീകൃത സർക്കാർഡോക്ടറുടെ സർട്ടിഫിക്കറ്റ്
3.
മത്സ്യബോർഡ് പാസ്‌ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്

ധനഹായം അനുവദിക്കൽ:

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

മാരകരോഗചികിത്സാപദ്ധതി

ആനുകൂല്യം:

1.
ഹൃദ്രോഗം: പരമാവധി 50,000 രൂപ
2.
വൃക്കരോഗം: പരമാവധി 50,000 രൂപ
3.
ക്യാൻസർ: പരമാവധി 50,000 രൂപ
4.
തലച്ചോറിലെ ട്യൂമർ: പരമാവധി 50,000 രൂപ
5.
തളർവാതം: പരമാവധി 12,000 രൂപ
6.
ചികിൽസിച്ചു ഭേദമാക്കാൻപറ്റുന്ന മാനസികരോഗം: പരമാവധി 5,000 രൂപ

അർഹതാമാനദണ്ഡം:

1.
അപേക്ഷകർ 23 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം
2.
മത്സ്യബോർഡിൽ അംഗത്വമുള്ളവരായിരിക്കണം. ആദ്യമായി വിഹിതം അടച്ച് അഞ്ചുവർഷമെങ്കിലും പൂർത്തിയാക്കുകയും കുടിശ്ശികയില്ലാതെ വിഹിതങ്ങളെല്ലാം അടയ്ക്കുകയും ചെയ്തിരിക്കണം
3.
വാർഷിക വരുമാനം 50,000 രൂപയിൽ കൂടുതലാകരുത്.
4.
സർക്കാരാശുപത്രിയിലെയും സഹകരണാശുപത്രിയിലെയും ചികിത്സയ്ക്കുമാത്രമേ ധനസഹായം ലഭിക്കൂ. സർക്കാരാശുപത്രിയിൽനിന്നു റഫർ ചെയ്യുന്ന കേസുകളിൽ സ്വകാര്യാശുപത്രിയിലെ ചികിത്സയ്ക്കും മണിപ്പാൽ മെഡിക്കൽ കോളേജിലേക്കു റഫർ ചെയ്യുന്ന കേസ്സുകളിൽ അവിടുത്തെ ചികിൽസയ്ക്കും ധനസഹായം അനുവദിക്കും. (ക്യാൻസർ, സ്വബോധം നഷ്ടപ്പെട്ട മാനസികരോഗം, അതീവഗുരുതരമായ മന്ത് എന്നിവമൂലം കഷ്ടപ്പെടുന്ന രോഗികൾക്കു പ്രതിമാസം 100 രൂപപ്രകാരം അവശതാപെൻഷൻ ലഭിക്കും.)

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
വരുമാനം തെളിയിക്കാൻ റേഷൻകാർഡിന്റെ പകർപ്പ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
2.
സർക്കാരാശുപത്രിയിൽ ചികിത്സിച്ച ഡോക്ടർ നല്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
3.
സർക്കാരാശുപത്രിയിൽനിന്നു സ്വകാര്യാശുപത്രിയിലേക്കു റഫർ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള രേഖ
4.
ചികിത്സാച്ചെലവിന്റെ ബില്ലുകൾ ചികിത്സിച്ച ഡോക്ടർ സാക്ഷ്യപ്പെടുത്തി നല്കണം
5.
രോഗിയുടെ വയസ്സ് തെളിയിക്കാൻ സ്ക്കൂളിൽനിന്നു ലഭിച്ച രേഖയുടെ പകർപ്പ്/ജനന-മരണരജിസ്ട്രാറിൽനിന്നുള്ള സർട്ടിഫിക്കറ്റ് /ജ്ഞാനസ്നാനസർട്ടിഫിക്കറ്റ്. ഇവയൊന്നും ലഭിച്ചില്ലെങ്കിൽ നിശ്ചിതഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
6.
മത്സ്യബോർഡ് പാസ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
7.
ചികിത്സിക്കുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്റെ പകർപ്പ്
8.
രോഗിയോ രോഗിയുടെ ആശ്രിതരോ ആണ് അപേക്ഷിക്കേണ്ടത്. നിശ്ചിതഫോമിൽ മൂന്നുപകർപ്പുകൾ തയ്യാറാക്കി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്കു നൽകണം

താഴെപ്പറയുന്ന സ്വകാര്യാശുപത്രികളിൽ നേരിട്ടു ചികിത്സ നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കും ധനസഹായം അനുവദിക്കും.

1.
ഉത്രാടം തിരുന്നാൾ ആശുപത്രി, തിരുവനന്തപുരം
2.
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് സെന്റർ, ഇടപ്പള്ളി, എറണാകുളം
3.
ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്
4.
വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ/ഹൈടെക് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, തൃശ്ശൂർ
ചെയർമാൻസ് റിലീഫ് ഫണ്ട്

ആനുകൂല്യം:

500 രൂപ മുതൽ 5,000 രൂപ വരെ

അർഹതാമാനദണ്ഡം:

അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾമൂലവും പ്രകൃതിക്ഷോഭങ്ങൾമൂലവും ദുരിതമനുഭവിക്കേണ്ടിവരുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി ധനസഹായം നല്കു‌ന്ന‌ പദ്ധതി.

1.
അപേക്ഷകർ 23 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരായിരിക്കണം
2.
മത്സ്യബോർഡിൽ അംഗമായിരിക്കണം.

ധനസഹായം അനുവദിക്കുന്ന സാഹചര്യങ്ങൾ:

1.
അപകടംമൂലം ഗുരുതരമായ പരിക്കുപറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുക
2.
അപകടം മൂലം മത്സ്യത്തൊഴിലാളി മരിക്കുകയും കുടുംബാംഗങ്ങൾക്കു നിത്യവൃത്തിക്കു മാർഗ്ഗമില്ലാതാവുകയും ചെയ്യുക
3.
അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പരിക്കുപറ്റുക
4.
വെള്ളപ്പൊക്കം, തീപിടുത്തം മുതലായവനിമിത്തം വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുക
5.
അഭയാർത്ഥിക്യാമ്പുകളിൽ പ്രവേശിപ്പിക്കപ്പെടുക
6.
പാമ്പ്, പേപ്പട്ടി എന്നിവ കടിച്ചതുമൂലവും തീപ്പൊള്ളലേറ്റും വൈദ്യുതാഘാതമേറ്റും അടിയന്തരചികിത്സ വേണ്ടിവരുന്ന സാഹചര്യം
7.
മത്സ്യബന്ധനവേളയിൽ കാണാതാവുന്നവരുടെ കുടുംബത്തിനു ദുരിതമുണ്ടാവുക

തുടങ്ങിയഅവസരങ്ങളിൽസാഹചര്യത്തിന്റെഗൗരവമനുസരിച്ചുധനസഹായം അനുവദിക്കുന്നു.

നടപടിക്രമം:അപകടങ്ങളെയും നാശനഷ്ടങ്ങളെയും പറ്റിയുള്ള വിവരങ്ങൾ ലഭിച്ചാലുടനെതന്നെ ബന്ധപ്പെട്ട മത്സ്യബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ധനസഹായം അനുവദിക്കും. ധനസഹായത്തുക അടിയന്തരസന്ദർഭങ്ങളോടനുബന്ധിച്ച് ഉടനടി വിതരണംചെയ്യാൻ പറ്റാതെവരുന്ന സന്ദർഭങ്ങളിൽ നിശ്ചിതഫോമിൽ അപേക്ഷ തയ്യാറാക്കി ഫിഷറീസ് ഓഫീസർക്കു നൽകാം.

ധനസഹായം അനുവദിക്കൽ:

ഈ പദ്ധതി പ്രകാരമുള്ള ധനസഹായം അനുവദിക്കുന്നത് കമ്മിഷണറുടെ നിർദ്ദേശപ്രകാരം റീജിയണൽ എക്സിക്യുട്ടീവാണ്.

പ്രസവശുശ്രൂഷയ്ക്കുള്ള ധനസഹായപദ്ധതി

ആനുകൂല്യം:പരമാവധി 750 രൂപ

അർഹതാമാനദണ്ഡം:

1.
ക്ഷേമനിധിയിൽ കുടിശ്ശിക ഇല്ലാതെ വിഹിതം അടച്ചുതീർത്തിട്ടുള്ള പ്രവർത്തനോന്മുഖമത്സ്യത്തൊഴിലാളിവനിതകൾക്കും മത്സ്യത്തൊഴിലാളികളുടെ ഭാര്യമാർക്കും.
2.
ഭർത്താവിനു ക്ഷേമനിധിയംഗത്വമുണ്ടായിരിക്കുകയും ഭാര്യയ്ക്ക് അംഗത്വം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഭർത്താവാണു ധനസഹായത്തി‌ന്‌ അപേക്ഷിക്കേണ്ടത്
3.
വനിതയ്ക്ക് 19 വയസ്സെങ്കിലും പ്രായം ഉണ്ടായിരിക്കണം

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
എം.ബി.ബി.എസ്. അടിസ്ഥാനയോഗ്യതയുള്ള ഡോക്ടറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്
2.
അപേക്ഷകയുടെ/അപേക്ഷകന്റെ വിവാഹസർട്ടിഫിക്കറ്റ്
3.
വനിതയുടെ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ

അപ്പീൽ:

റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

ഉന്നതവിദ്യാഭ്യാസപ്രോത്സാഹനപദ്ധതി

ആനുകൂല്യം:പരമാവധി 5000 രൂപ

അർഹതാമാനദണ്ഡം:

1.
പ്ലസ് 2, വി.എച്ച്.എസ്.സി എന്നിവയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്നവർക്ക്
2.
അപേക്ഷകർ 23 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം
3.
മത്സ്യബോർഡിൽ അംഗത്വമുള്ളവരായിരിക്കണം. വിഹിതം അടച്ച് അഞ്ചുവർഷമെങ്കിലും പൂർത്തിയാക്കുകയും കുടിശ്ശികയില്ലാതെ വിഹിതങ്ങളെല്ലാം അടയ്ക്കുകയും ചെയ്തിരിക്കണം
4.
ഓരോ അദ്ധ്യയനവർഷവും നടത്തുന്ന അവസാനവർഷപരീക്ഷയിൽ ആദ്യാവസരത്തിൽത്തന്നെ ജയിക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അവസാനവർഷപ്പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
2.
വയസ്സ് തെളിയിക്കാൻ എസ്.എസ്.എൽ.സി. ബുക്കിന്റെ പകർപ്പ്
3.
രക്ഷിതാവു മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
4.
വിഹിതം കുടിശ്ശികയില്ലാതെ അടച്ചിട്ടുണ്ടെന്നതിനു ഫിഷറീസ് ഓഫീസറുടെ സർട്ടിഫിക്കറ്റും പാസ്‌ബുക്കിന്റെ ബന്ധപ്പെട്ട പേജിന്റെ കോപ്പിയും
5.
അവസാനം പഠിച്ച കോളേജിലെ പ്രിൻസിപ്പലിൽനിന്നു ലഭിച്ച സ്വഭാവസർട്ടിഫിക്കറ്റിന്റെ പകർപ്പ്
6.
മത്സ്യബോർഡ് കമ്മിഷണർ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം നിശ്ചിതനിബന്ധനകൾക്കു വിധേയമായി അപേക്ഷകർ ബന്ധപ്പെട്ട റീജിയണൽ എക്സിക്യുട്ടീവി‌ന്‌/ജൂനിയർ എക്സിക്യുട്ടീവിനു നൽകാം
മത്സ്യത്തൊഴിലാളികളുടെ വിധവകൾക്കു പെൻഷൻ

ആനുകൂല്യം:പരമാവധി 1,200 രൂപ

അർഹതാമാനദണ്ഡം:

1.
സ്ഥിരവരുമാനമുള്ള ഉദ്യോഗമുണ്ടായിരിക്കരുത്.
2.
പുനർവിവാഹം നടന്നാൽ ആ മാസം മുതൽ പെൻഷൻ റദ്ദുചെയ്യും
3.
അപേക്ഷകർ 23 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർ ആയിരിക്കണം
4.
വാർഷികവരുമാനം 50,000 രൂപയിൽ കൂടുതലാകരുത്.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
മരണസർട്ടിഫിക്കറ്റ് അസ്സൽ അല്ലെങ്കിൽ ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
2.
ക്ഷേമനിധി പാസ്ബുക്കിന്റെ ശരിപ്പകർപ്പ് — സാക്ഷ്യപ്പെടുത്തിയത്
3.
പുനർവിവാഹം നടത്തിയിട്ടില്ലെന്നും സ്ഥിരവരുമാനമുള്ള തൊഴിൽ ഇല്ലെന്നും തെളിയിക്കാൻ ഗസറ്റഡ് ഓഫീസർ/പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറി/മെമ്പർ നല്കുന്ന സർട്ടിഫിക്കറ്റ്
4.
നിശ്ചിതഫോമിൽ അപേക്ഷയുടെ രണ്ടുപ്രതികൾ തയ്യാറാക്കി, മരിച്ച മത്സ്യത്തൊഴിലാളി അംഗമായിരുന്ന ഗ്രാമത്തിന്റെ ചുമതല വഹിക്കുന്ന ഫിഷറീസ് ഓഫീസർക്കു നൽകണം
5.
മരണം നടന്ന് 90 ദിവസത്തിനകം അപേക്ഷ ഫിഷറീസ് ഓഫീസർക്ക് നല്കണം

അപ്പീൽ:

ഈ പദ്ധതിപ്രകാരം പെൻഷൻ അനുവദിക്കുന്നത് സെക്രട്ടറി/ജോയിന്റ് കമ്മിഷണർ ആണ്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

കായികവിനോദമത്സരവിജയികൾക്കു പ്രോത്സാഹനപദ്ധതി

മത്സ്യത്തൊഴിലാളികളുടെ മക്കളിൽ കായികമത്സരങ്ങളിൽ വിജയം നേടുന്നവർക്കുള്ള പദ്ധതി.

ആനുകൂല്യം:

എ)
ദേശീയതലത്തിൽ
ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപ
രണ്ടാം സ്ഥാനം നേടുന്നവർക്ക് 8,000 രൂപ
മൂന്നാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപ
സംസ്ഥനത്തെ പ്രതിനിധീകരിക്കുന്നവർക്ക് 5,000 രൂപ
ബി)
ഗ്രൂപ്പ് അടിസ്ഥാനത്തിൽ ദേശീയതലത്തിൽ
ഒന്നാം സ്ഥാനം നേടുന്നവർക്ക് 8,000 രൂപ
രണ്ടാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപ
മൂന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപ
സി)
സംസ്ഥനതലത്തിൽ
ഒന്നാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപ
രണ്ടാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപ
മൂന്നാം സ്ഥാനം നേടുന്നവർക്ക് 2,000 രൂപ
ഡി)
ഗ്രൂപ്പ് അടിസ്ഥാനത്തിൽ സംസ്ഥനതലത്തിൽ
ഒന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപ
രണ്ടാം സ്ഥാനം നേടുന്നവർക്ക് 2,000 രൂപ
മൂന്നാം സ്ഥാനം നേടുന്നവർക്ക് 1,000 രൂപ

അർഹതാമാനദണ്ഡം:

മത്സ്യത്തൊഴിലാളിക്ഷേമനിധിബോർഡിൽ സജീവാംഗത്വമുള്ളവരുടെ മക്കൾക്കുമാത്രമേ ധനസഹായത്തിന് അർഹതയുള്ളൂ

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
രക്ഷിതാവിന്റെ മ‌ത്സ്യ‌ബോർഡ് പാസ്‌ബുക്കിന്റെ ശരിപ്പകർപ്പ്
2.
വിജയം കൈവരിച്ച മത്സരസർട്ടിഫിക്കറ്റിന്റെ പകർപ്പ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
3.
മത്സ്യബോർഡ് കമ്മിഷണർ പുറപ്പെടുവിക്കുന്ന വിജ്ഞാപനമനുസരിച്ച് നിശ്ചിതസമയത്തിനകം അപേക്ഷകൾ വെള്ളക്കടലാസ്സിൽ തയ്യാറാക്കി ഫിഷറീസ് ഓഫീസർക്കു നൽകണം
ആം ആദ്‌മി ബീമയോജന

ആനുകൂല്യം:

1.
മത്സ്യത്തൊഴിലാളിക്ഷേമനിധിബോർഡിൽ അംഗത്വമുള്ള, കുടിശ്ശികയില്ലാതെ ക്ഷേമനിധി വിഹിതം അടയ്ക്കുന്ന, പ്രവർത്തനോന്മുഖമത്സ്യത്തൊഴിലാളി ആയിരിക്കണം
2.
അപകടംമൂലം ഉണ്ടാകുന്ന സ്ഥിരവും പൂർണ്ണവുമായ അവശതയ്ക്കുള്ള സാമ്പത്തികസഹായം — പരമാവധി രണ്ടുലക്ഷം രൂപ
3.
അപകടംമൂലം ഉണ്ടാകുന്ന സ്ഥിരവും ഭാഗികവുമായ അവശതയ്ക്കുള്ള സാമ്പത്തികസഹായം — പരമാവധി ഒരുലക്ഷം രൂപ
4.
സാധാരണമരണത്തിനുള്ള സാമ്പത്തികസഹായം — പരമാവധി രണ്ടുലക്ഷം രൂപ
5.
മത്സ്യത്തൊഴിലാളികളുടെ മക്കളിൽ 9, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന പരമാവധി രണ്ടുപേർക്ക് പ്രതിവർഷം സ്കോളർഷിപ്പ് – 1,200 രൂപ

അർഹതാമാനദണ്ഡം:

ക്ഷേമനിധിബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി ആയിരിക്കണം.

19.8.2അനുബന്ധത്തൊഴിലാളി ക്ഷേമപദ്ധതികൾ

വാർദ്ധക്യകാലപെൻഷൻ

ആനുകൂല്യം:പരമാവധി 1,200 രൂപ

അർഹതാമാനദണ്ഡം:

അഞ്ചുവർഷം തുടർച്ചയായി അംഗത്വം വേണം. 60 വയസ്സ് പൂർത്തിയാക്കുകയും തൊഴിലിൽനിന്നു പിന്മാറുകയും ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരും വാർഷികകുടുംബവരുമാനം ദാരിദ്ര്യരേഖാനിരക്കിനെക്കാൾ താഴ്ന്നതുമായിരിക്കണം. ക്ഷേമനിധിവിഹിതം പൂർണ്ണമായി അടച്ചിരിക്കണം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
അപേക്ഷകരുടെ രണ്ടു ഫോട്ടോ
2.
50,000 രൂപ വാർഷികവരുമാനപരിധിയായി റേഷൻകാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളവർ ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ റേഷൻകാർഡിന്റെ പകർപ്പ്
3.
സാമൂഹികസുരക്ഷാപെൻഷനുകൾ ഒഴികെ മറ്റു പെൻഷനുകൾ ലഭിക്കുന്നില്ലെന്നു തെളിയിക്കാൻ വില്ലേജോഫീസറോ തദ്ദേശസ്വയംഭരണസ്ഥാപനസെക്രട്ടറിയോ നൽകുന്ന സർട്ടിഫിക്കറ്റ്
4.
വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
5.
ക്ഷേമനിധി പാസ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

അപേക്ഷിക്കേണ്ട സമയം, രീതി:ഓരോ വർഷവും ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം. നിശ്ചിതഫോമിൽ അപേക്ഷയുടെ രണ്ടുപതിപ്പു തയ്യാറാക്കി ഫിഷറീസ് ഓഫീസർക്കു നൽകണം.

അപ്പീൽ:ഈ പദ്ധതി പ്രകാരം പെൻഷൻ അനുവദിക്കുന്നത് സെക്രട്ടറിയോ ജോയിന്റ് കമ്മിഷണറോ ആണ്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

അനുബന്ധമത്സ്യത്തൊഴിലാളിയുടെ മരണത്തിൽ ആശ്രിതർക്കുള്ള ധനസഹായം

ആനുകൂല്യം:പരമാവധി 15,000 രൂപ

അർഹതാമാനദണ്ഡം:

1.
മരിച്ച അനുബന്ധമത്സ്യത്തൊഴിലാളി 60 വയസ്സിൽ താഴെയുള്ള ആളായിരിക്കണം
2.
60 വയസ്സിനു ശേഷം തൊഴിൽ തുടരുകയും പട്ടികയിൽ പേരുണ്ടായിരിക്കുകയും വിഹിതങ്ങൾ കൃത്യമായി അടയ്ക്കുകയും ചെയ്യുന്നവരുടെ ആശ്രിതർക്ക് ഈ ആനുകൂല്യം കിട്ടും.
3.
അനുബന്ധമത്സ്യത്തൊഴിലാളി ഏതു സാഹചര്യത്തിൽ എവിടെവച്ചു മരിച്ചാലും ഈ ധനസഹായം നൽകും.
4.
മാർഗ്ഗരേഖപ്രകാരമുള്ള ആശ്രിതർ ഇല്ലെങ്കിൽ മരണാനന്തരച്ചെലവുകൾ വഹിച്ച ആൾക്ക് ഫിഷറീസ് ഓഫീസറുടെ ശുപാർശപ്രകാരം 1,000 രൂപ നൽകും.
5.
മരണവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും പദ്ധതിപ്രകാരം ധനസഹായം അനുവദിച്ചാൽ ആ തുകയിൽനിന്ന് ഈ പദ്ധതിപ്രകാരം നൽകിയ തുക കുറച്ചു ബാക്കിയേ നൽകൂ.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
മരിച്ച അനുബന്ധമത്സ്യത്തൊഴിലാളിയുടെ മരണസർട്ടിഫിക്കറ്റ്
2.
മരിച്ചായാളിന്റെ മത്സ്യബോർഡ് പാസ്‌ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3.
അപേക്ഷയുടെ രണ്ടുകോപ്പി തയ്യാറാക്കി ഫിഷറീസ് ഓഫീസർക്കു നൽകണം
പ്രസവശുശ്രൂഷയ്ക്കുള്ള ധനസഹായം

ആനുകൂല്യം:പരമാവധി 750 രൂപ

അർഹതാമാനദണ്ഡം:

1.
ഒരു വർഷം മുമ്പെങ്കിലും ക്ഷേമനിധിയിൽ അംഗമായിരിക്കണം
2.
ആദ്യരണ്ടു പ്രസവങ്ങൾക്കു മാത്രമേ ആനുകൂല്യം ലഭിക്കൂ.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
എം.ബി.ബി.എസ്. അടിസ്ഥാനയോഗ്യതയുള്ള ഡോക്ടറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്
2.
പാസ്‌ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3.
പ്രതീക്ഷിക്കുന്ന പ്രസവത്തീയതിക്ക് 60 ദിവസം മുമ്പോ 60 ദിവസത്തിനുള്ളിലോ അപേക്ഷ ഫിഷറീസ് ഓഫീസർക്കു നൽകണം.
എസ്.എസ്.എൽ.സി./ഹയർ സെക്കൻഡറി ഉന്നതവിജയത്തിനു ക്യാഷ് അവാർഡ്

ആനുകൂല്യം:

(എ)
സംസ്ഥാനതലത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്നവർക്ക് : 5,000 രൂപ
(ബി)
സംസ്ഥാനതലത്തിൽ 9 വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക്: 4,000 രൂപ
(സി)
സംസ്ഥാനതലത്തിൽ 8 വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക്: 3000 രൂപ
(ഡി)
റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ സ്ക്കൂളിൽനിന്ന് ഏറ്റവും ഉയർന്ന ഗ്രേഡു ലഭിക്കുന്ന മൂന്നുവിദ്യാർത്ഥികൾക്ക് (ഓരോ സ്ക്കൂളിലെയും) ക്യാഷ് അവാർഡിനു (3000 രൂപ) പുറമെ മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകും.
മാരകരോഗചികിൽസാധനസഹായം

ആനുകൂല്യം:

1.
ഹൃദ്രോഗം: പരമാവധി 25,000 രൂപ
2.
വൃക്കരോഗം: പരമാവധി 25,000 രൂപ
3.
ക്യാൻസർ: പരമാവധി 25,000 രൂപ
4.
തലച്ചോറിലെ ട്യൂമർ: പരമാവധി 25,000 രൂപ
5.
തളർവാതം: പരമാവധി 10,000 രൂപ
6.
മാനസികരോഗം: പരമാവധി 10,000 രൂപ
7.
ഗർഭാശയസംബന്ധമായ രോഗം: പരമാവധി 5,000 രൂപ

അർഹതാമാനദണ്ഡം:

1.
അപേക്ഷകർ 23 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരായിരിക്കണം
2.
മത്സ്യബോർഡിൽ അംഗത്വമുള്ളവരായിരിക്കണം. തുടർച്ചയായി രണ്ടുവർഷമെങ്കിലും കുടിശ്ശികയില്ലാതെ വിഹിതങ്ങളെല്ലാം അടയ്ക്കുകയും ചെയ്തിരിക്കണം
3.
വാർഷികവരുമാനം 50,000 രൂപയിൽ കൂടുതലാകരുത്.
4.
സർക്കാരാശുപത്രിയിലെയും സഹകരണാശുപത്രിയിലെയും ചികിത്സയ്ക്കുമാത്രമേ ധനസഹായം ലഭിക്കൂ. സർക്കാരാശുപത്രിയിൽനിന്നു റഫർ ചെയ്യുന്ന കേസുകളിൽ സ്വകാര്യാശുപത്രിയിലെ ചികിൽസയ്ക്കും മണിപ്പാൽ മെഡിക്കൽ കോളേജിലേക്കു റഫർ ചെയ്യുന്ന കേസ്സുകളിൽ അവിടുത്തെ ചികിൽസയ്ക്കും ധനസഹായം അനുവദിക്കും.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1.
റേഷൻകാർഡി‌ന്റെ‌ പകർപ്പ്‌ — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്‌
2.
സർക്കാരാശുപത്രിയിൽ ചികിത്സിച്ച ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
3.
സർക്കാരാശുപത്രിയിൽനിന്നു സ്വകാര്യാശുപത്രിയിലേക്കു റഫർ ചെയ്തിട്ടുണ്ടെങ്കിൽ അതിതിനുള്ള രേഖ
4.
ചികിത്സാച്ചെലവിലേക്കുള്ള ബില്ലുകൾ ചികിത്സിച്ച ഡോക്ടർ സാക്ഷ്യപ്പെടുത്തി നല്കണം
5.
രോഗിയുടെ വയസ്സ് തെളിയിക്കാൻ സ്ക്കൂളിൽനിന്നു ലഭിച്ച രേഖയുടെ പകർപ്പ്/ജനന-മരണരജിസ്ട്രാറിൽ നിന്നുള്ള സർട്ടിഫിക്കറ്റ്/ജ്ഞാനസ്നാനസർട്ടിഫിക്കറ്റ്. ഇവയൊന്നും ലഭിച്ചില്ലെങ്കിൽ നിശ്ചിതഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
6.
മത്സ്യബോർഡ് പാസ്‌ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് — ഫിഷറീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്
7.
ചികിത്സിക്കുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്റെ പകർപ്പ്

അപേക്ഷിക്കേണ്ട വിധം:നിശ്ചിതഫോമിൽ മൂന്നുപകർപ്പുകൾ തയ്യാറാക്കി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്കു നൽകണം

അപ്പീൽ:കമ്മിഷണറാണ് ഈ പദ്ധതിപ്രകാരമുള്ള ധനസഹായം അനുവദിക്കുന്നത്. കമ്മിഷണറുടെ തീരുമാനത്തിന്മേൽ ആക്ഷേപമുണ്ടെങ്കിൽ അപ്പീൽ ബോർഡിന്റെ പരിഗണനയ്ക്കായി ബോർഡ് ചെയർമാനു നല്കാം. ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും.

അനുബന്ധത്തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹധനസഹായം

സാമ്പത്തികസഹായം:പരമാവധി 15,000 രൂപ

അർഹതാമാനദണ്ഡം:

1.
അനുബന്ധത്തൊഴിലാളിയുടെ ഒരു മകളുടെ മാത്രം വിവാഹത്തിനു ധനസഹായം നല്കുന്നു.
2.
വിവാഹത്തിനു മുമ്പ് അപേക്ഷിക്കണം
3.
60 വയസ്സിൽ താഴെയുള്ള അനുബന്ധത്തൊഴിലാളിയായിരിക്കണം

അപ്പീൽ:തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നത്. അപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

കുടുംബസംവിധാനത്തിനു ധനസഹായം

സാമ്പത്തികസഹായം:പരമാവധി 500 രൂപ

വന്ധീകരണശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന അനുബന്ധത്തൊഴിലാളിസ്ത്രീകൾക്കും പുരുഷൻമാർക്കും സാമ്പത്തികസഹായം നൽകും. റീജിയണൽ എക്സിക്യുട്ടീവ്/ജൂനിയർ എക്സിക്യുട്ടീവ് ആണ് ഈ ധനസഹായം അനുവദിക്കുന്നത്. അപ്പീലപേക്ഷകൾ 90 ദിവസത്തിനകം കമ്മിഷണർക്കു നൽകണം.

ഉന്നതവിദ്യാഭ്യാസപ്രോൽസാഹനപദ്ധതി

സാമ്പത്തികസഹായം:

ഹയർ സെക്കൻഡറി (പ്ലസ് ടൂ)/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതം.

19.9മത്സ്യസുരക്ഷാപദ്ധതി

19.9.1ഗ്രൂപ്പ് ഇൻഷുറൻസ്

ക്ഷേമനിധിയംഗത്വമുള്ള അനുബന്ധത്തൊഴിലാളികളിൽനിന്നു പ്രത്യേകം പ്രീമിയം തുകയൊന്നും ഈടാക്കാതെതന്നെ അവർക്കും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം നൽകുന്നു. കാണാതാകലിനും മത്സ്യബന്ധനവേളയിൽ ഹൃദയാഘാതം മൂലമുള്ള മരണത്തിനുമുള്ള ഇൻഷുറൻസ് പരിരക്ഷ ഒഴികെ പരമ്പരാഗതമത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ മാർഗ്ഗരേഖകളും നിബന്ധനകളും ധനസഹായവുമാണ് അനുബന്ധത്തൊഴിലാളികൾക്കും.

19.10തണൽ: പ്രത്യേകപദ്ധതി

സംസ്ഥാനസർക്കാർ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും അധികധനസഹായം വിതരണം ചെയ്യാൻ നടപ്പിലാക്കുന്ന പദ്ധതിയാണു തണൽ. ഫിഷറീസ്, തൊഴിൽ വകുപ്പുകളുടെ സംയുക്തസംരംഭമായ ഈ പദ്ധതി തൊഴിൽവകുപ്പുമുഖേന കേരള മത്സ്യത്തൊഴിലാളിക്ഷേമനിധിബോർഡിലൂടെ നടപ്പിലാക്കുന്നു. ബോർഡ് മുഖേന വിവരശേഖരണം നടത്തി ബയോ മെട്രിക് തിരിച്ചറിയൽ കാർഡിന് എൻറോൾ ചെയ്ത മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും കേന്ദ്രസർക്കാരിന്റെ പൂർണ്ണസാമ്പത്തികസാഹായത്തോടെ 1350 രൂപ നിരക്കിൽ ധനസഹായം നൽകുന്നു.

വകു‌പ്പു‌ നടപ്പിലാക്കുന്ന‌ മത്സ്യക്കൃഷിപ്പദ്ധതികൾ

1.
ജൈവസംരക്ഷിതകുളങ്ങളി‌ലെ‌ നൈൽ തിലാ‌പ്പി‌യ‌ കൃ‌ഷി‌
2.
ജൈവസംരക്ഷിതകുളങ്ങളി‌ലെ‌ അസം വാളക്കൃ‌ഷി‌
3.
നാടൻ ക്യാ‌റ്റ്‌ ഫി‌ഷ്‌ കൃ‌ഷി‌
4.
ശാസ്ത്രീ‌യ‌ സമ്മി‌ശ്ര‌ കാർപ്പ്‌ കൃ‌ഷി‌
5.
ഒരു‌ നെല്ലും ഒ‌രു‌ മീനും
6.
റീ‌ സർക്കുലേറ്റ‌റി‌ അക്വാകൾച്ചർ സിസ്റ്റം
7.
ശുദ്ധജലക്കൂ‌ട്‌ മത്സ്യക്കൃ‌ഷി‌
8.
അർദ്ധ‌ ഊർജ്ജി‌ത‌ ചെമ്മീൻകൃ‌ഷി‌
9.
ഓരുജ‌ല‌‌ അർദ്ധ‌ ഊർജ്ജി‌ത‌ മത്സ്യക്കൃ‌ഷി‌
10.
ഓരുജ‌ല‌ കൂടുകൃ‌ഷി‌
11.
ഞണ്ടുകൃ‌ഷി‌/ഞ‌ണ്ടു‌ കൊഴുപ്പിക്കൽ
12.
കല്ലുമ്മേക്കാ‌യ‌ കൃ‌ഷി‌
13.
കൃത്രിമക്കുളങ്ങളി‌ലെ‌ മത്സ്യക്കൃ‌ഷി‌
14.
വിശാലകുളങ്ങളിലെ‌ കാർപ്പ്‌ കൃ‌ഷി‌
15.
ഒ‌രു‌ നെല്ലും ഒ‌രു‌ ചെമ്മീനും പദ്ധ‌തി‌
16.
ജൈവചെമ്മീൻകൃ‌ഷി‌
17.
വിശാലകുളങ്ങളി‌ലെ‌ ഓരുജലമത്സ്യക്കൃ‌ഷി‌
18.
പിന്നാമ്പുറക്കുളങ്ങളി‌ലെ‌ കരിമീൻവിത്തുല്പാദനയൂണി‌റ്റ്‌
19.
കാർപ്പ്‌ മത്സ്യക്കുഞ്ഞുങ്ങളു‌ടെ‌ പരിപാലനയൂണി‌റ്റ്‌
20.
ഓരുജലമത്സ്യക്കുഞ്ഞുങ്ങളു‌ടെ‌ പരിപാലനയൂണി‌റ്റ്‌
21.
ഓരുജ‌ല‌/അലങ്കാ‌ര‌ മത്സ്യക്കുഞ്ഞുങ്ങളു‌ടെ‌ കൂടുപരിപാലനയൂണി‌റ്റ്‌

കൂടുതൽ വിവരങ്ങൾക്ക്‌: http://www.fisheries.kerala.gov.in/

സൊസൈ‌റ്റി‌ ഫോർ അസിസ്റ്റൻസ്‌ ‌ടു‌ ഫിഷർവിമെൻ (സാ‌ഫ്‌) വ‌ഴി‌ നടപ്പിലാക്കു‌ന്ന‌ പദ്ധതികൾ

1.
ചെറുകി‌ട‌ തൊഴിൽസംരംഭങ്ങളു‌ടെ‌ വികസനം
2.
ജോയി‌ന്റ്‌ ലയബിലി‌റ്റി‌ ഗ്രൂ‌പ്പ്‌
3.
തീരനൈപു‌ണ്യ‌

കൂടുതൽ വിവരങ്ങൾക്ക്‌: http://www.safkerala.org/

ധനസഹായപദ്ധതികൾക്ക്‌ അപേക്ഷ നൽകേണ്ട കേന്ദ്രങ്ങൾ

മത്സ്യബന്ധനവകുപ്പു വഴി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളിക്ഷേമ-വികസനപദ്ധതികൾ

തലം ഓഫീസ് ഓഫീസർ
പ്രാദേശികം മത്സ്യഭവനുകൾ മത്സ്യഭവൻ ഓഫീസർ
ജില്ലാതലം ജില്ലാമത്സ്യഭവൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ/ അസിസ്റ്റന്റ് ഡയറക്ടർ

മത്സ്യബന്ധനവകുപ്പു വഴി നടപ്പാക്കുന്ന മത്സ്യക്കൃഷിപദ്ധതികൾ

പ്രാദേശികം:ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ മത്സ്യകർഷകക്ലബ് അക്വാകൾച്ചർ പ്രമോട്ടർ/മത്സ്യഭവൻ ഓഫീസർ/പ്രോജക്ട് കോ-ഓർഡിനേറ്റർ

ജില്ലാതലം:മത്സ്യകർഷകവികസന ഏജൻസി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ

അപ്പീലധികാ‌രി‌:അഡീഷണൽ ഡയറക്ടർ, ഫിഷറീ‌സ്‌ വകു‌പ്പ്‌

മത്സ്യഫെഡ് വഴി നടപ്പാക്കുന്ന പദ്ധതികൾ

പ്രാദേശികം:മത്സ്യഭവൻ/മത്സ്യത്തൊഴിലാളിക്ഷേമ-വികസനസഹകരസംഘം പ്രോജക്ട് ഓഫീസർ/സെക്രട്ടറി സഹകരണസംഘം

ജില്ലാതലം:ജില്ലാ ഓഫീസ്, മത്സ്യഫെഡ് ജില്ലാമാനേജർ, മത്സ്യഫെഡ്

അപ്പീലധികാ‌രി‌:മാനേജി‌ങ്‌ ഡ‌യറക്ടർ,‌‌ മത്സ്യഫെ‌ഡ്‌

ജലക്കൃഷിവികസന ഏജൻസി വഴി നടപ്പാക്കുന്ന പദ്ധതികൾ

പ്രാദേശികം:മത്സ്യഭവൻ എക്സ്റ്റൻഷൻ ഓഫീസർ/ഫാം ടെക്നീഷ്യൻ/പ്രൊജക്ട് അസിസ്റ്റന്റ്

മേഖല:മേഖലാ ഓഫീസ്, ആലപ്പുഴ, എറണാകുളം, തലശ്ശേരി റീജിയണൽ എക്സിക്യുട്ടീവ്, അഡാക്ക്

അപ്പീലധികാ‌രി‌:എ‌ക്‌സിക്യുട്ടീവ്‌ ഡയറക്ടർ, അഡാ‌ക്ക്‌

മത്സ്യബോർഡ് വഴി നടപ്പാക്കുന്ന പദ്ധതികൾ

പ്രാദേശികം:മത്സ്യഭവൻ ഫിഷറീസ് ഓഫീസർ

മേഖല:മേഖലാ ഓഫീസ്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ റീജിയണൽ എക്സിക്യുട്ടീവ്

അപ്പീലധികാ‌രി‌:കമ്മിഷണർ, മത്സ്യബോർഡ്