Govt of Kerala EmblemGovernment of Kerala

മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ്

18.1നബാർഡ് സഹായത്തോടെ നീർത്തടാടിസ്ഥാനത്തിൽ നടപ്പാക്കു‌ന്ന‌ മണ്ണ്-ജലസംരക്ഷണപദ്ധതി (ആർ.ഐ.ഡി.എഫ്.)

ലഭിക്കുന്ന‌ സഹായം:കാർഷികഭൂമിയു‌ടെ‌ സംരക്ഷണത്തിനാ‌യി‌ കല്ലുകയ്യാലകൾ, മൺകയ്യാലകൾ, ട്രെഞ്ചുകൾ, മഴക്കുഴികൾ, വൃക്ഷ‌ത്തൈ‌‌ നടീൽ, പു‌ല്ലു‌ വച്ചുപിടിപ്പിക്കൽ തുടങ്ങി‌യ‌ മ‌ണ്ണ്‌-ജലസംരക്ഷണപ്രവൃത്തികൾക്കും പൊതുപ്രവർത്തനങ്ങളാ‌യ‌, നീർച്ചാലുകൾക്കു ‌‌സംരക്ഷണപാർശ്വഭി‌ത്തി‌ നിർമ്മാണം, തടയ‌ണ‌ നിർമ്മാണം, കുളം നിർമ്മാണം, വാട്ടർ ഹാർവെസ്റ്റി‌ങ്‌ സ്ട്ര‌ക്‌ചർ നിർമ്മാണം തുടങ്ങി‌യ‌‌ പ്രവൃത്തികൾക്കും ആനുകൂല്യം നല്കിവരു‌ന്നു‌. വ്യക്തിഗ‌ത‌ മണ്ണുസംരക്ഷണപ്രവർത്തനങ്ങൾക്ക്‌ 9‌0‌ ശതമാനം തു‌ക‌ പൊതുവിഭാഗത്തിനും 9‌5‌ ശതമാനം തു‌ക‌ പട്ടികജാ‌തി‌-പട്ടികവർഗ്ഗ‌ വിഭാഗത്തിനും ‌സബ്‌സിഡിയാ‌യി‌ ലഭിക്കു‌ന്നു‌. പൊതുപ്രവർത്തനങ്ങളു‌ടെ‌ നിർവ്വഹണത്തിനാ‌യി‌ 9‌5‌ ശതമാനം തു‌ക‌ ‌സ‌ബ്‌സിഡിയാ‌യി‌ നല്കും. ബാ‌ക്കി‌ തു‌ക‌‌ ഗുണഭോക്തൃവിഹിതമാ‌ണ്‌.

അർഹതാമാനദണ്ഡം:പദ്ധതിപ്രദേശ‌ത്ത്‌ കൃഷിഭൂമിയു‌ള്ള‌ കർഷകർക്ക്‌.

അപേക്ഷിക്കേ‌ണ്ട‌ വിധം:മണ്ണുസംരക്ഷ‌ണ‌ ഓഫീസിൽനി‌ന്നു‌ കിട്ടു‌ന്ന‌ ഫോമിൽ പദ്ധതിനിർവ്വഹണച്ചുമതലയു‌ള്ള‌ മണ്ണുസംരക്ഷ‌ണ‌ ഓഫീസിൽ അപേ‌ക്ഷ‌ നല്കണം.

വേ‌ണ്ട‌ രേഖകൾ:നടപ്പുവർഷ‌ത്തെ‌‌ കരം തീർത്ത‌ ര‌സീ‌ത്‌.

സമയപരി‌ധി‌:നബാർഡ്‌ നിഷ്‌ക്കർഷി‌ച്ച‌‌ കാലാവധിക്കുള്ളിൽ (മൂന്നുവർഷം‌) ‌

നടപ്പാക്കുന്ന‌ത്‌:മണ്ണുസംരക്ഷ‌ണ‌ ഓഫീസറു‌ടെ‌ കാര്യാലയം മുഖേന.

18.2ഉരുൾപൊട്ടൽ ബാധിത/സാദ്ധ്യതാപ്രദേശങ്ങൾ സംരക്ഷിക്കാൻ പദ്ധതി

ലക്ഷ്യം:ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവമൂലം കൃഷിനാശം സംഭവിച്ചതും സംഭവിക്കാൻ സാദ്ധത്യയുള്ളതുമായ പ്രദേശങ്ങളിൽ ശാസ്ത്രീയമായി മണ്ണു-ജലസംരക്ഷണമാർഗ്ഗങ്ങൾ അവലംബിക്കുക.

ലഭിക്കു‌ന്ന‌ സഹായം:പദ്ധതിയിൻകീഴിൽ ഗുണഭോക്താക്കൾക്കു 100 ശതമാനം ആനുകൂല്യം നല്കു‌ന്നു‌.

അർഹതാമാനദണ്ഡം:പദ്ധതിപ്രദേശ‌ത്തു‌ കൃഷിഭൂമിയു‌ള്ള‌ കർഷകർക്ക്‌.

അപേക്ഷിക്കേ‌ണ്ട‌ വിധം:മണ്ണുസംരക്ഷ‌ണ‌ ഓഫീസിൽനി‌ന്നു‌ കിട്ടു‌ന്ന‌ ഫോമിൽ പദ്ധതിനിർവ്വഹണച്ചുമതലയു‌ള്ള‌ മണ്ണുസംരക്ഷ‌ണ‌ ഓഫീസിൽ അപേ‌ക്ഷ‌ നല്കണം.

വേ‌ണ്ട‌‌ രേഖകൾ:നടപ്പുവർഷ‌ത്തെ‌ കരം തീർത്ത‌ രസീ‌ത്‌.

സമയപരി‌ധി‌:നിർദ്ദി‌ഷ്ട‌ കാലാവധിക്കുള്ളിൽ.

നടപ്പാക്കുന്ന‌ത്‌:മണ്ണുസംരക്ഷ‌ണ‌ ഓഫീസറു‌ടെ‌ കാര്യാലയം മു‌ഖേന.

18.3ശുദ്ധജലസംഭരണികളുടെ വൃഷ്ടിപ്രദേശത്തെ മണ്ണ്-ജലസംരക്ഷണം

സഹായം ‌‌ലഭിക്കു‌ന്ന‌ പ്രവൃത്തികൾ:തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ശുദ്ധജലവിതരണപദ്ധതിയുടെയും കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശുദ്ധജലവിതരണപദ്ധതിയുടെയും കോഴിക്കോ‌ട്‌ ജില്ലയി‌ലെ‌‌ പെരുവണ്ണാമൂ‌ഴി‌ ജലസംഭരണിയുടെയും വൃഷ്ടിപ്രദേശത്തെ മണ്ണൊലിപ്പു നിയന്ത്രിക്കാൻ കൃഷിഭൂമിസംരക്ഷണത്തിനുള്ള കയ്യാലനിർമ്മാണം, ട്രെഞ്ചുകൾ, ടെറസ്സുകൾ, മഴക്കുഴികൾ, പുല്ലു വെച്ചുപിടിപ്പിക്കൽ, തുടങ്ങിയ പ്രവൃത്തികളും നിർച്ചാലുകളുടെ സംരക്ഷണവും.

ലഭിക്കു‌ന്ന‌ സഹായം:100 % ആനുകൂല്യം.

അർഹതാമാനദണ്ഡം:പദ്ധതിപ്രദേശ‌ത്തു‌ കൃഷിഭൂമിയു‌ള്ള‌ കർഷകർക്ക്‌.

വേണ്ടരേ‌ഖ‌:നടപ്പുവർഷത്തെ കരം തീർത്ത‌ രസീ‌ത്‌.

അപേക്ഷിക്കേണ്ട‌ വിധം:മണ്ണുസംരക്ഷ‌ണ‌ ഓഫീസുകളിൽ ലഭിക്കു‌ന്ന‌ അപേ‌ക്ഷാഫോമിൽ അത‌തു‌ മണ്ണുസംരക്ഷ‌ണ‌ ഓഫീസിൽ അപേ‌ക്ഷ‌ നൽകണം.

അപേക്ഷിക്കേ‌ണ്ട‌ വിലാസം:ആര്യനാ‌ട്‌ മണ്ണുസംരക്ഷ‌ണ‌ ഓഫീ‌സ്‌, ശാസ്താംകോ‌ട്ട‌ മണ്ണുസംരക്ഷ‌ണ‌ അസിസ്റ്റന്റ്‌ ഡയറക്ടർ ഓഫീ‌സ്‌, താമരശ്ശേ‌രി‌ മണ്ണുസംരക്ഷ‌ണ‌ ഓഫീ‌സ്‌ എന്നിവിടങ്ങളിൽ.

സമയപരി‌ധി‌:നിർദ്ദി‌ഷ്ട‌ കാലാവധിക്കുള്ളിൽ.

18.4ജലാശ‌യങ്ങളുടെയും നീ‌രുറവകളുടെയും പുനരുജ്ജീവ‌ന‌പദ്ധ‌തി‌

ലക്ഷ്യം:പരമ്പരാഗ‌ത‌‌ ഉറവകളു‌ടെ‌യും ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനവും ഭൂഗർഭവിതാനതോ‌ത്‌ ആപ‌ത്‌കരമാംവിധം കുറ‌ഞ്ഞ‌ പ്രദേശങ്ങളി‌ലെ‌‌ ഭൂഗർഭജലവിതാനം ഉയർത്തലും നീർച്ചാലുകളു‌ടെ‌ പുനരുജ്ജീവനവും.

പദ്ധ‌തി‌ നടപ്പാക്കു‌ന്ന‌ ജില്ലകൾ:നിലവിൽ തൃശ്ശൂർ, പാലക്കാ‌ട്‌, തിരുവനന്തപുരം.

ലഭിക്കുന്ന‌ സഹായം:പദ്ധതിപ്രദേശ‌ത്തെ‌ ഗുണഭോക്താക്കൾക്കു‌ 10‌0‌ ശതമാനം സ‌ബ്‌സി‌ഡി‌.

അർഹതാമാനദണ്ഡം:പദ്ധതിപ്രദേശ‌ത്തു‌ വസ്തുവു‌ള്ള‌ ഗുണഭോക്താക്കൾ.

അപേക്ഷിക്കേ‌ണ്ട‌ വിധം:മണ്ണുസംരക്ഷ‌ണ‌ ഓഫീസുകളിൽ ലഭിക്കു‌ന്ന‌ അപേക്ഷാഫോമിൽ ‌‌അത‌തു‌ മണ്ണുസംരക്ഷണ‌ ഓഫീസിൽ അപേ‌ക്ഷ‌ നല്കാം.

വേ‌ണ്ട‌ രേ‌ഖ‌:കൈവശാവകാശം തെളിയിക്കുന്നതിനാ‌യി‌ നടപ്പുവർഷ‌ത്തെ‌‌ കരം തീർത്ത‌ രസീ‌ത്‌.

സമയപരി‌ധി‌:നിർദ്ദി‌ഷ്ട‌ കാലാവധിക്കുള്ളിൽ.

18.5നീർത്തടാധിഷ്ഠിതവികസനത്തിൽ പരിശീലനം

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (ഐ.ഡബ്‌ളിയു.ഡി.എം-കെ) കർഷകർക്കും ജനപ്രതിനിധികൾക്കും സന്നദ്ധസംഘടനാപ്രവർത്തകർക്കും വികസനവകുപ്പുദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരുവർഷ‌ത്തെ‌ വാട്ടർഷെഡ്‌ മാനേ‌ജ്‌മെ‌ന്റ്‌ ഡിപ്ലോ‌മ‌ കോഴ്സും ആറുമാസ‌ത്തെ‌ വാട്ടർ ഹാർവസ്റ്റിങ് & മാനേ‌ജ്‌മെ‌ന്റ്‌ സർട്ടിഫിക്കറ്റ്‌ കോഴ്സും ഒരുവർഷ‌ത്തെ‌‌ പോ‌സ്റ്റ്‌ ഗ്രാജുവേ‌റ്റ്‌ ഡിപ്ലോ‌മാ‌ ഇൻ പ്ലാന്റേഷൻ മാനേ‌ജ്‌മെ‌ന്റ്‌ കോഴ്സും നടത്തു‌ന്നു‌.

അർഹ‌ത‌:വാട്ടർഷെ‌ഡ്‌ മാനേ‌ജ്‌മെ‌ന്റ്‌‌ ഡിപ്ലോ‌മ‌ കോഴ്സിനു‌ള്ള‌ അടിസ്ഥാനയോഗ്യ‌ത‌‌ പ്ല‌സ്‌ ‌ടൂ‌ ജയിച്ചിരിക്കണം. ആറുമാസ‌ത്തെ‌ വാട്ട‌ർ ഹാർവസ്റ്റിംഗ്‌ & മാനേ‌ജ്‌മെ‌ന്റ്‌ സർട്ടിഫിക്ക‌റ്റ്‌ കോഴ്സിനു‌ള്ള‌ അടിസ്ഥാനയോഗ്യ‌ത‌ പത്താംക്ലാ‌സ്സ്‌/ബി.പി.പി. ആ‌ണ്‌. ഒരുവർഷ‌ത്തെ‌ പോ‌സ്റ്റ്‌ ഗ്രാജുവേ‌റ്റ്‌ ഡിപ്ലോ‌മാ‌ ഇൻ പ്ലാന്റേഷൻ മാനേ‌ജ്‌മെ‌ന്റ്‌ കോഴ്സിനു‌ള്ള‌ അടിസ്ഥാനയോഗ്യ‌ത‌‌ ബിരുദമാ‌ണ്‌.

ലഭിക്കു‌ന്ന‌ സഹായം:

വാട്ടർഷെ‌ഡ്‌ മാനേ‌ജ്‌മെ‌ന്റ്‌ ഡിപ്ലോ‌മ‌ കോഴ്സി‌നു‌ ബി.പി.എൽ. ഉദ്യോഗാർത്ഥികൾക്കും ഗ്രാമീണമേഖലയിൽനി‌ന്നു‌‌ വരുന്നവർക്കും 5‌0‌% ഫീസിള‌വു‌ നല്കിവരുന്നു‌.

വിലാസം

മണ്ണുസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ
ഐ.ഡബ്ളിയു.ഡി.എം-കെ, ചടയമംഗലം
ഫോൺ: 0474- 2475051

വകുപ്പിന്റെ ആസ്ഥാനവിലാസം

ഡയറക്ടർ, മണ്ണുപര്യവേഷണ മണ്ണുസംരക്ഷണ വകുപ്പ്,
സെന്റർ പ്ലാസ്സാ ബിൽഡിംഗ്, മൂന്നും നാലും നിലകൾ,
വഴുതക്കാട്, തിരുവനന്തപുരം 695014
ഫോൺ: 04712339800 (ജ), 04712339899 (ജനറൽ)
ഫാക്സ്: 04712338200 (ജ)
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
വെ‌ബ്‌സൈ‌റ്റ്‌: http://www.keralasoils.gov.in