ന്യൂനപക്ഷക്ഷേമവകുപ്പ്
11.1ഇമ്പിച്ചിബാവ ഭവനനിർമ്മാണപദ്ധതി
ന്യൂനപക്ഷമതവിഭാഗത്തിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും ഭവനനിർമ്മാണത്തിനു ധനസഹായം നൽകുന്ന പദ്ധതി.
സഹായം:ഒരു വീടിന് നാലുലക്ഷം രൂപവീതമാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ട.
അർഹത:അപേക്ഷകയുടെ സ്വന്തം പേരിൽ ബാദ്ധ്യതകളില്ലാത്ത, ചുരുങ്ങിയത് രണ്ടുസെന്റ് സ്ഥലം (പരമാവധി 25 സെന്റ്) ഉള്ള, സർക്കാരിൽനിന്നോ സമാനയേജൻസികളിൽനിന്നോ മുമ്പ് വീടുനിർമ്മാണത്തിനു ധനസഹായം ലഭിച്ചിട്ടില്ലാത്തവരെയാണു പരിഗണിക്കുന്നത്. കുടുംബത്തിലെ ഏകവരുമാനദായക ആയിരിക്കണം അപേക്ഷക. ബി.പി.എൽ കുടുംബങ്ങൾ, വിധവകളോ അവരുടെ മക്കളോ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺമക്കൾ മാത്രമുള്ള വിധവകൾ എന്നിവർക്കു മുൻഗണന. തെരഞ്ഞെടുത്ത ഗുണഭോക്താക്കളിൽ 80% മുസ്ലീം വിഭാഗത്തിലും 20% ക്രിസ്ത്യൻ വിഭാഗത്തിലും പെടണം.
അപേക്ഷിക്കേണ്ട രീതി:കളക്ടറേറ്റിലെ ന്യൂനപക്ഷസെല്ലിൽ അപേക്ഷ സമർപ്പിക്കണം.
11.2ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണപദ്ധതി
ന്യൂനപക്ഷമതവിഭാഗത്തിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും സ്വന്തം പേരിലുള്ള വീടിന്റെ അറ്റകുറ്റപ്പണികൾക്കുള്ള ധനസഹായം. വാതിലുകൾ, ജനാലകൾ, മേൽക്കൂര, ഇലക്ട്രിക്, പ്ലമ്പിങ്, സാനിട്ടേഷൻ, വാൾ ഫിനിഷിങ് എന്നീ പണികൾക്കാണ് ധനസഹായം.
സഹായം:ഒരു വീടിന് 50,000 രൂപയാണ് ധനസഹായം. ഇതു തിരിച്ചടയ്ക്കണ്ട.
അർഹത:സർക്കർ, മറ്റു സമാനയേജൻസികൾ എന്നിവരിൽനിന്നു മുമ്പു വീടുനിർമാണത്തിനു ധനസഹായം ലഭിച്ചിട്ടില്ലാത്തവർക്ക്. ബി.പി.എൽ. കുടുംബങ്ങൾ, വിധവകളോ അവരുടെ മക്കളോ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺമക്കൾ മാത്രമുള്ള വിധവകൾ എന്നിവർക്കു മുൻഗണന.
അപേക്ഷിക്കേണ്ട രീതി:കളക്ടറേറ്റിലെ ന്യൂനപക്ഷസെല്ലിൽ അപേക്ഷ നല്കണം.
11.3സൗജന്യ വ്യക്തിത്വവികസന-കരിയർ ഗൈഡൻസ് പരിശീലനം (പാസ്‌വേഡ്)
വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ കോഴ്‌സുകൾ തെരഞ്ഞെടുക്കാനും ഭാവിയിൽ ഉചിതമായ ഉപരിപഠനമേഖലകൾ കണ്ടെത്താനും ജില്ലകൾ കേന്ദ്രീകരിച്ച് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ.
അർഹത:എസ്.എസ്.എൽ.സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി തുടങ്ങിയ കോഴ്‌സുകൾക്കു പഠിക്കുന്ന, ന്യൂനപക്ഷവിഭാഗവിദ്യാർത്ഥികൾ മുഖ്യഗുണഭോക്താക്കൾ. ബി.പി.എൽ. വിഭാഗത്തിലെ വിദ്യാർത്ഥികൾക്കു മുൻഗണന. 30% സീറ്റുകൾ പെൺകുട്ടികൾക്കും 20% സീറ്റുകൾ ക്രിസ്ത്യൻ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. സർക്കാർ/എയ്ഡഡ് സ്ക്കൂളുകളിൽ ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കു ക്യാമ്പിൽ പങ്കെടുക്കാം. കഴിഞ്ഞ അദ്ധ്യയനവർഷത്തെ വാർഷികപ്പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് വിദ്യാർത്ഥി നേടിയിരിക്കണം. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്ക് യോഗ്യതാമാനദണ്ഡമായി പരിഗണിക്കും.
ഒരു ക്യാമ്പിൽ പരമാവധി 100 വിദ്യാർത്ഥികൾക്കാണ് അവസരം. ഓരോ ജില്ലയിലും 10 ക്യാമ്പുകൾ വരെ സംഘടിപ്പിക്കും. കരിയർ ഗൈഡൻസ്, വ്യക്തിത്വവികസനം, നേതൃപാടവം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധരായ പരീശീലകർ നേതൃത്വം നൽകും.
11.4സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലകളിൽ പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളിലെ, പ്രത്യേകിച്ച് മുസ്ലീം സമുദായത്തിലെ, പെൺകുട്ടികൾക്ക് വിദ്യാഭ്യാസപുരോഗതിക്കുള്ള സംസ്ഥാനസർക്കാർ പദ്ധതി. 20% സ്കോളാർഷിപ്പ് ലത്തീൻ/പരിവർത്തിത ക്രൈസ്തവവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കു മാറ്റിവെച്ചിരിക്കുന്നു.
സഹായം:ബിരുദത്തിനു പഠിക്കുന്ന 3000 വിദ്യാർത്ഥിനികൾക്ക് 5,000 രൂപവീതവും, ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന 1000 വിദ്യാർത്ഥിനികൾക്ക് 6000 രൂപവീതവും പ്രൊഫഷണൽ കോഴ്‌സിനു പഠിക്കുന്ന 1000 വിദ്യാർത്ഥിനികൾക്ക് 7,000 രൂപവീതവും ഹോസ്റ്റൽ സ്റ്റൈപ്പന്റ് 2000 പേർക്ക് 13,000 രൂപവീതവും പ്രതിവർഷം നൽകുന്നു.
അപേക്ഷിക്കേണ്ട
രീതി:വകുപ്പിന്റെ
www.minoritywelfare.kerala.gov.inഎന്ന
വെബ്‌സൈറ്റിലൂടെ ഓൺലൈൻ മുഖേന.
ഫോൺ 0471-2300524
11.5പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് (ന്യൂനപക്ഷവിഭാഗത്തിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് അവാർഡ്)
എസ്.എസ്.എൽ.സി., പ്ലസ്‌ടു, വി.എച്ച്.എസ്.ഇ. തുടങ്ങിയവയ്ക്ക് എല്ലാ വിഷയത്തിനും എ+ ഗ്രേഡ് നേടിയവർക്കും ബിരുദത്തിന് 80% മാർക്കു നേടിയവർക്കും ബിരുദാനന്തരബിരുദത്തിന് 75% മാർക്കു നേടിയവർക്കും നൽകുന്ന സ്‌കോളർഷിപ്പ് അവാർഡ്.
സഹായം:എസ്.എസ്.എൽ.സി., പ്ലസ്‌ടു, വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് 10,000 രൂപയും ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 15,000 രൂപയുമാണ് സ്‌കോളർഷിപ്പ്.
അർഹത:ബി.പി.എൽ. വിദ്യാർത്ഥികൾക്കു മുൻഗണന. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് മെറിറ്റിന്റെയും താഴ്ന്ന വരുമാനപരിധിയുടെയും അടിസ്ഥാനത്തിൽ. ന്യൂനപക്ഷവിഭാഗത്തിൽപ്പെടുന്ന ബി.പി.എൽ. വിദ്യാർത്ഥികളുടെ അഭാവത്തിൽ ആറുലക്ഷം രൂപ വരുമാനപരിധിയിലുള്ള, ന്യൂനപക്ഷവിഭാഗത്തിൽപ്പെടുന്ന, മറ്റു വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യം ലഭിക്കും.
അപേക്ഷിക്കേണ്ട
രീതി:വകുപ്പിന്റെ
www.minoritywelfare.kerala.gov.inഎന്ന
വെബ്‌സൈറ്റിലൂടെ.
ഫോൺ 0471-2300524
11.6സ്വകാര്യ ഐ.റ്റി.ഐ.-യിൽ പഠിക്കുന്നവർക്കുള്ള ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം
സർക്കാരംഗീകൃത സ്വകാര്യ ഐ.റ്റി.ഐ.-കളിൽ പഠിക്കുന്ന ന്യൂനപക്ഷവിദ്യാർത്ഥികൾക്ക് അടച്ച ഫീസ് തിരിച്ചുനൽകുന്ന പദ്ധതി.
സഹായം:രണ്ടുവർഷകോഴ്സിന് 20,000 രൂപയും ഒരുവർഷകോഴ്സിനു 10,000 രൂപയും.
അർഹത:ന്യൂനപക്ഷവിഭാഗത്തിൽപ്പെടുന്ന ബി.പി.എൽ. വിദ്യാർത്ഥികൾക്കും അവരുടെ അഭാവത്തിൽ എട്ട് ലക്ഷം രൂപ വരുമാനപരിധിയിലുള്ള, ന്യൂനപക്ഷവിഭാഗത്തിൽപ്പെടുന്ന മറ്റു വിദ്യാർത്ഥികൾക്കും. മുസ്ലീം–മറ്റു ന്യൂനപക്ഷവിഭാഗങ്ങൾക്ക് 80:20 എന്ന അനുപാതത്തിൽ. കൂടാതെ, 10-ശതമാനം തുക പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് മെറിറ്റിന്റെയും താഴ്ന്ന വരുമാനപരിധിയുടെയും അടിസ്ഥാനത്തിലാണ്.
അപേക്ഷിക്കേണ്ട രീതി:വകുപ്പിന്റെ www.minoritywelfare.kerala.gov.inഎന്ന വെബ്‌സൈറ്റിലൂടെ.
11.7അക്കൗണ്ടൻസി കോഴ്‌സുകൾക്കുള്ള സ്‌കോളർഷിപ്പ്
ചാർട്ടേർഡ് അക്കൗൺൻസി, കോസ്റ്റ് വർക്ക് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾ പഠിക്കുന്നവർക്കുള്ള സ്‌കോളർഷിപ്പ്. സി.എ., ഐ.സി.ഡബ്ല്യു.എ., സി.എസ്. കോഴ്‌സുകൾക്കു പഠിക്കുന്ന ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കു സ്കോളർഷിപ്പ് നൽകുന്നതിനുള്ള പദ്ധതി.
സഹായം:ഫൗണ്ടേഷൻ/കോമൺ പ്രൊഫിഷ്യൻസി ടെസ്റ്റിന് പഠിക്കുന്നവർക്കും ഇന്റർമീഡിയേറ്റ്/എക്‌സിക്യൂട്ടീവ് ഫൈനൽ/പ്രൊഫഷണൽ കോഴ്‌സുകൾക്കു പഠിക്കുന്നവർക്കും 15,000 രൂപവീതമാണു സ്കോളർഷിപ്പ്. മുസ്ലീങ്ങൾക്കും മറ്റു ന്യൂനപക്ഷവിഭാഗങ്ങൾക്കും 80:20 എന്ന അനുപാതത്തിലാണു സ്കോളർഷിപ്പ് അനുവദിക്കുന്നത്. കൂടാതെ, 30 ശതമാനം തുക പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
അർഹത:മെറിറ്റും താഴ്ന്ന വരുമാനപരിധിയും അടിസ്ഥാനമാക്കി. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകരുടെ അഭാവത്തിൽ മാത്രം എട്ടു ലക്ഷം രൂപ വരുമാനപരിധിയിൽപ്പെടുന്നവരെയും പരിഗണിക്കും.
അപേക്ഷിക്കേണ്ട
രീതി:വകുപ്പിന്റെ
www.minoritywelfare.kerala.gov.inഎന്ന
വെബ്‌സൈറ്റിലൂടെ.
ഫോൺ 0471-2300524
11.8അഖിലേന്ത്യാ സിവിൽ സർവ്വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവർക്ക് കോഴ്സ് ഫീസ്/ഹോസ്റ്റൽ ഫീസ് റീഇംബേഴ്സ് ചെയ്യുന്ന പദ്ധതി
ന്യൂനപക്ഷമതവിഭാഗങ്ങളിലെ നോൺ-ക്രീമിലെയർ പരിധിയിൽ വരുന്ന ഉദ്യോഗാർത്ഥികൾക്ക്. ബി.പി.എൽ വിഭാഗത്തിനു മുൻഗണന.
സഹായം:ഒരു ഉദ്യോഗാർത്ഥിക്ക് കോഴ്‌സ് ഫീ ഇനത്തിൽ 20,000 രൂപയും ഹോസ്റ്റൽ ഫീ ഇനത്തിൽ 10,000 രൂപയും പരമാവധി നൽകും. ഒരു സാമ്പത്തികവർഷം 200 ഉദ്യോഗാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അർഹത:കേരള സിവിൽ സർവ്വീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് സ്റ്റഡീസ്-പൊന്നാനി, യൂണിവേഴ്സിറ്റികൾ നടത്തുന്ന പരിശീലനകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട
രീതി:വകുപ്പിന്റെ
www.minoritywelfare.kerala.gov.inഎന്ന
വെബ്‌സൈറ്റിലൂടെ ഓൺലൈനായി.
ഫോൺ 0471-2300524
11.9ഉറുദു ഒന്നാം ഭാഷയായി പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്
ഒരു വിദ്യാർത്ഥിക്ക് 1000 രൂപ നിരക്കിൽ ക്യാഷ് അവാർഡ് നൽകുന്നു.
11.10ഡോ. എ.പി.ജെ. അബ്ദുൾകലാം സ്കോളർഷിപ്പ്
സർക്കാർ, എയ്ഡഡ് പോളിടെക്‌നിക്കുകളിൽ ത്രിവത്സര ഡിപ്ലോമ കോഴ്സ്കൾക്കു പഠിക്കുന്ന ന്യൂനപക്ഷവിദ്യാർത്ഥികൾക്കു നൽകുന്ന സ്കോളാർഷിപ്പ്.
സഹായം:1000 വിദ്യാർത്ഥികൾക്ക് പ്രതിവർഷം 6000 രൂപ ലഭിക്കുന്നു.
അപേക്ഷിക്കേണ്ട
രീതി:വകുപ്പിന്റെ
www.minoritywelfare.kerala.gov.inഎന്ന
വെബ്‌സൈറ്റിലൂടെ ഓൺലൈനായി.
ഫോൺ 0471-2300524
11.11മദർ തെരേസ സ്കോളർഷിപ്പ്
പൊതുപ്രവേശനപരീക്ഷയെഴുതി കേരളത്തിലെ നഴ്സിംഗ് കോളേജ്/മെഡിക്കൽ കോളെജ്ജുകളിൽ നഴ്സിംഗ് ഡിപ്ലോമ/പാരാമെഡിക്കൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതി.
അർഹത:യോഗ്യതാപരീക്ഷയിൽ 50%-ൽ കുറയാത്ത മാർക്ക്. കുടുംബ വാർഷികവരുമാനം എട്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം.
സഹായം:500 വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 രൂപ സ്കോളർഷിപ്പ് നൽകുന്നു.
അപേക്ഷിക്കേണ്ട
രീതി:വകുപ്പിന്റെ
www.minoritywelfare.kerala.gov.inഎന്ന
വെബ്‌സൈറ്റിലൂടെ ഓൺലൈനായി.
ഫോൺ 0471-2300524
11.12കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയും പെൻഷൻ പദ്ധതിയും
കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്നോ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽനിന്നോ പെൻഷൻ ലഭിക്കാൻ അർഹത ഇല്ലാത്തവരും 20-65 വയസ്സിനിടയിലുള്ളവരും മദ്രസ്സാദ്ധ്യാപകജോലിയിൽ വ്യാപൃതരായിരിക്കുന്നവരും ആയവർക്കാണ് ക്ഷേമനിധിയിൽ അംഗത്വം. സബ്‌പോസ്റ്റാഫീസിൽനിന്ന് അംശദായം ഓൺലൈൻ സംവിധാനം വഴി അടയ്ക്കാം.
അപേക്ഷാഫോം:കളക്ട്രേറ്റുകളിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷസെൽ, മദ്രസ്സാദ്ധ്യാപകക്ഷേമനിധി കോഴിക്കോട് ഓഫീസ് എന്നിവിടങ്ങളിലും www.mtwfs.kerala.gov.inഎന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
അപേക്ഷിക്കേണ്ട രീതി:പൂരിപ്പിച്ച അപേക്ഷ, മൂന്നു പാസ്‌പോർട്ട്‌സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന പാസ്‌പോർട്ടിന്റെയോ സ്ക്കൂൾസർട്ടിഫിക്കറ്റിന്റെയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകുന്ന ജനനസർട്ടിഫിക്കറ്റിന്റെയോ ശരിപ്പകർപ്പ് എന്നിവസഹിതം ക്ഷേമനിധിയുടെ ആസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം. ഓഫീസിലോ ജില്ലാ കളക്ടറേറ്റിലുള്ള ന്യൂനപക്ഷസെല്ലിലോ നേരിട്ടും നല്കാം.
വിലാസം:മാനേജർ, കേരള
മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, പുതിയറ, കോഴിക്കോട്
673004.
ഫോൺ: 04952720577
11.12.1പെൻഷൻ പദ്ധതി
അർഹത:20 വർഷത്തിൽ കുറയാത്ത കാലം അംശദായം അടച്ച് ക്ഷേമനിധിയംഗത്വം നിലനിർത്തിയതും മദ്രസ്സാദ്ധ്യാപകപ്രവൃത്തിയിൽ സ്വയം വിരമിച്ചതുമായ അംഗത്തിനു മിനിമം പെൻഷന് അർഹത.
സഹായം:65 വയസ്സ് പൂർത്തിയായ മദ്രസ്സാദ്ധ്യാപകർക്ക് ചുരുങ്ങിയ പെൻഷൻ 1000 രൂപ.
പെൻഷന് അർഹതയുള്ള ക്ഷേമനിധിയംഗത്തിന് പെൻഷനുപകരം നിശ്ചിതതുക കൈപ്പറ്റാനുള്ള അവസരം/മിനിമം പെൻഷൻ ലഭിക്കാൻ ആവശ്യമായ തുക നിലനിർത്തി ബാക്കിത്തുക (പരമാവധി 50%) കൈപ്പറ്റാനുള്ള അവസരം.
11.12.2വിവാഹധനസഹായം
മദ്രസ്സാദ്ധ്യാപകക്ഷേമനിധിയിൽ രണ്ടുവർഷം അംഗത്വകാലാവധി പൂർത്തിയാക്കി അംഗത്വം നിലനിർത്തുന്ന മദ്രസാദ്ധ്യാപകരുടെ സ്വന്തം വിവാഹത്തിനും അവരുടെ പെൺമക്കളുടെ വിവാഹത്തിനും 10,000 രൂപ ധനസഹായം.
അപേക്ഷിക്കേണ്ട രീതി:വിവാഹത്തീയതിക്ക് ഒരുമാസം മുമ്പുമുതൽ അപേക്ഷ നൽകാം. വിവാഹം കഴിഞ്ഞ് പരമാവധി മൂന്നുമാസത്തിനകം അപേക്ഷ നൽകിയിരിക്കണം. പൂരിപ്പിച്ച അപേക്ഷ രേഖകൾ സഹിതം അയയ്ക്കണം. അപേക്ഷാഫാറം ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, മദ്രസാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കളക്ടറേറ്റുകളിലെ ന്യൂനപക്ഷക്ഷേമ സെക്‌ഷൻ, മുസ്ലീം യുവജനതയ്ക്കായുള്ള പരിശീലനകേന്ദ്രം എന്നിവിടങ്ങളിൽ ലഭ്യമാണ്.
വേണ്ട രേഖകൾ:അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാർഡ്, പോസ്റ്റ് ഓഫീസ് പാസ്‌ബുക്ക്, വിവാഹക്ഷണപത്രം/വിവാഹസർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വിവാഹിതയുടെ വയസ്സ് തെളിയിക്കുന്ന മതിയായ രേഖ എന്നിവയുടെ പകർപ്പ് ഉണ്ടായിരിക്കണം.
വിലാസം:മാനേജർ, കേരള
മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, പുതിയറ,
കോഴിക്കോട് 673004.
ഫോൺ 04952720577
11.12.3ചികിത്സാധനസഹായ പദ്ധതി
മദ്രസ്സാദ്ധ്യാപകക്ഷേമനിധിയംഗങ്ങൾക്ക് 5,000 രൂപ മുതൽ 25,000 രൂപ വരെ ചികിത്സാധനസഹായം.
11.12.4മദ്രസ്സാദ്ധ്യാപകക്ഷേമനിധിയംഗങ്ങളുടെ മക്കൾക്കു ക്യാഷ് അവാർഡ്
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർക്ക് 2000 രൂപവീതമാണു ക്യാഷ് അവാർഡ്.
11.12.5ഭവനപദ്ധതി
ന്യൂനപക്ഷ ധനകാര്യകോർപ്പറേഷനുമായി സഹകരിച്ച് മദ്രസ്സാദ്ധ്യാപകക്ഷേമനിധിയംഗങ്ങൾക്ക് ഭവനനിർമാണത്തിനായി പലശരഹിതവായ്പ. മൂന്നുസെന്റിൽ കുറയാതെ സ്ഥലമുള്ള അംഗങ്ങൾക്ക് രണ്ടരലക്ഷം രൂപ വായ്പ ലഭിക്കുന്നു. 84 മാസംകൊണ്ട് അടച്ചുതീർക്കണം. വായ്പ ലഭിച്ച് ആറുമാസത്തിനുശേഷം തിരിച്ചടവ് ആരംഭിക്കും.
11.13സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷൻ
സ്വയംതൊഴിൽ കണ്ടെത്താനുള്ള പദ്ധതിക്ക് 6% നിരക്കിൽ പരമാവധി 10 ലക്ഷം രൂപയും വിദ്യാഭ്യാസാവശ്യത്തിന് 3% നിരക്കിൽ പരമാവധി 7.5 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു രക്ഷിതാക്കൾക്ക് (പേരന്റ് പ്ലസ് വിദ്യാഭ്യാസവായ്പ) 7% നിരക്കിൽ പരമാവധി 5 ലക്ഷം രൂപയും ബിസിനസ്സ് ഡെവലപ്മെന്റ് സ്‌കീമിന് 7% നിരക്കിൽ പരമാവധി 3 ലക്ഷം രൂപയും വിദേശത്തു തൊഴിൽ കിട്ടി പോകുന്നവർക്ക് വീസാവായ്പ ഇനത്തിൽ (ടിക്കറ്റ് നിരക്ക് + വീസ നിരക്ക്) 5% നിരക്കിൽ പരമാവധി 2 ലക്ഷം രൂപയും പ്രവാസികൾക്കു സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 5% നിരക്കിൽ പരമാവധി 10 ലക്ഷം രൂപയും അനുവദിച്ചുവരുന്നു. ഇതിനുപുറമെ, ഉദ്യോഗസ്ഥർക്കു വിവിധോദ്ദേശ്യവായ്പ ഇനത്തിൽ 2.5 ലക്ഷം രൂപവരെ 7% നിരക്കിലും അതിനു മുകളിലാണെങ്കിൽ 9% നിരക്കിലും പരമാവധി 3 ലക്ഷം രൂപയും നൽകിവരുന്നു.
കൂടാതെ 40 വയസ്സിനു മുകളിലുള്ള മദ്രസ്സാദ്ധ്യാപകക്ഷേമനിധിയംഗങ്ങൾക്കു നിലവിലുള്ള വീടു പുതുക്കിപ്പണിയാൻ 2.5 ലക്ഷം രൂപവരെ പലിശരഹിതവായ്പയായി നൽകിവരുന്നു. നിലവിലെ വീട് വാസയോഗ്യമല്ലെന്ന് അതതു തദ്ദേശസ്വയംഭരണസ്ഥാപനം നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണു തുക അനുവദിക്കുന്നത്.
കോഴിക്കോട് ചക്കോരത്തുകുളത്ത് മുഖ്യ ഓഫീസും എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മേഖലാ ഓഫീസുകളും പ്രവർത്തിക്കുന്നു.
അപേക്ഷിക്കേണ്ട വിലാസം:
ന്യൂനപക്ഷവികസന ധനകാര്യകോർപ്പറേഷൻ,
കെ.യു.ആർ.ഡി.എഫ്.സി. ബിൽഡിങ്,
ചക്കോരത്തുകുളം, വെസ്റ്റ് ഹിൽ, നടക്കാവ്,
കോഴിക്കോട് 5.
ഫോൺ: 0495-2769366, 2369366
11.14ന്യൂനപക്ഷക്ഷേമത്തിനു വിവിധ വകുപ്പുകൾ വഴിയുള്ള അനുബന്ധ സ്കോളർഷിപ്പുകൾ
11.14.1പ്രി-മെട്രിക് സ്കോളർഷിപ്പ്
കേരളത്തിലെ വിദ്യാലയങ്ങളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷസമുദായങ്ങളിൽപ്പെട്ട, സാമ്പത്തികപിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്‌കോളർഷിപ്പ് നൽകിവരുന്നു.
അപേക്ഷിക്കേണ്ട രീതി: www.education.kerala.gov.inഅല്ലെങ്കിൽ ഈ കണ്ണിയിൽ അമർത്തുക.എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി.
അർഹത:സർക്കാർ, എയ്ഡഡ്, സർക്കാരംഗീകൃത അൺ എയ്ഡഡ്, അഫിലിയേഷനുള്ള സി.ബി.എസ്.സി., ഐ.സി.എസ്.സി. സ്ക്കൂളുകളിൽ പഠിക്കുന്ന നിർധനരായ, വാർഷികവരുമാനം ഒരുലക്ഷം രൂപയ്ക്കുതാഴെ വരുന്ന, മുൻ അദ്ധ്യയനവർഷങ്ങളിൽ 50%-ൽ കൂടുതൽ മാർക്കു വാങ്ങിയ വിദ്യാർത്ഥികൾക്ക്.
ഒരു കുടുംബത്തിൽനിന്നു പരമാവധി രണ്ടു വിദ്യാർത്ഥികൾക്ക്.
30% സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം
ചെയ്തിരിക്കുന്നു. ഇവരുടെ അഭാവത്തിൽ ആൺകുട്ടികളെയും
പരിഗണിക്കും.
ഫോൺ: 0471-2328438, 2324601
11.14.2പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്
അർഹത:11-ാം ക്ലാസ് മുതൽ പി.എച്ച്.ഡി. വരെ പഠിക്കുന്ന, പഠനത്തിൽ മികവു പുലർത്തുന്ന, ന്യൂനപക്ഷസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, വിദ്യാർത്ഥികൾക്ക്.
കഴിഞ്ഞവർഷത്തെ വാർഷികപരീക്ഷയിൽ ചുരുങ്ങിയത് 50% മാർക്ക് നേടിയവർക്കുമാത്രം അപേക്ഷിക്കാം. വരുമാനപരിധി രണ്ടുലക്ഷം രൂപ.
30% സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇവരുടെ അഭാവത്തിൽ ആൺകുട്ടികളെയും പരിഗണിക്കും.
ഒരു കുടുംബത്തിൽനിന്നു പരമാവധി രണ്ടു വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും.
അപേക്ഷിക്കേണ്ട രീതി:www.scholarship.itschool.gov.inഎന്ന
നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി.
ഫോൺ: 0471-2306580, 8590558538,
9446096580
11.14.3മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പ്
അർഹത:ന്യൂനപക്ഷസമുദായത്തിൽനിന്നുള്ള ബിരുദ, ബിരുദാനന്തരബിരുദ, സാങ്കേതിക - പ്രൊഫഷണൽ കോഴ്സുകൾക്കു പഠിക്കുന്നവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയ്ക്ക് ചുരുങ്ങിയത് 50% മാർക്കു ലഭിച്ചിരിക്കണം.
വരുമാനപരിധി: 2.5 ലക്ഷം രൂപ
അപേക്ഷിക്കേണ്ട രീതി:
www.momascholarship.nic.inഎന്ന വെബ്‌സൈറ്റിലൂടെ
ഓൺലൈനായി.
ഫോൺ: 0471-2561214, 2561411
11.15ന്യൂനപക്ഷ യുവജനതയ്ക്കുള്ള സൗജന്യപരിശീലനകേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും
കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ, യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷൻ, ബാങ്കിംഗ് സർവ്വീസ് കമ്മിഷൻ, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് തുടങ്ങിയ ഏജൻസികൾ നടത്തുന്ന മത്സരപ്പരീക്ഷകൾ, വിവിധ കോഴ്സുകൾക്കായുള്ള എൻട്രൻസ് പരീക്ഷകൾ എന്നിവയ്ക്കുള്ള സൗജന്യപരിശീലനമാണ് ഈ കേന്ദ്രങ്ങൾവഴി മുഖ്യമായും നൽകിവരുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 6 മാസത്തെ പരിശീലനം.
14 ജില്ലകളിലായി 17 പരിശീലനകേന്ദ്രങ്ങളും 29 ഉപകേന്ദ്രങ്ങളും ഉണ്ട്.
11.15.1പ്രത്യേകതകൾ
നിലവിലെ കോഴ്‌സുകൾക്കു പുറമെ, കേന്ദ്ര-സംസ്ഥാന സർക്കാരേജൻസികൾ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം ജോലിക്ക് അപേക്ഷിച്ചിട്ടുള്ള 30 മുതൽ 40 വരെയുള്ള ഉദ്യോഗാർത്ഥികൾ പരിശീലനം ആവശ്യപ്പെടുന്നപക്ഷം നിശ്ചിത കാലത്തേക്ക് ക്ലാസ്സുകൾ നൽകുന്നു.
11.15.2മുഖ്യകേന്ദ്രങ്ങൾ
സി.സി.എം.വൈ., തിരുവനന്തപുരം:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
സമസ്താലയം,
എസ്.എസ്. കോവിൽ റോഡ്,
മേലേതമ്പാനൂർ, തിരുവനന്തപുരം 695001
04712337376
സി.സി.എം.വൈ., കൊല്ലം:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
ഇടക്കുളങ്ങര, കരുനാഗപ്പള്ളി,
കൊല്ലം 690523
04762664217
സി.സി.എം.വൈ., പത്തനംതിട്ട:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
തൈക്കാവ് മോഡൽ ഹയർസെക്കണ്ടറി സ്ക്കൂൾ,
പേട്ട, പത്തനംതിട്ട 689 645
04682238188
സി.സി.എം.വൈ., ആലപ്പുഴ:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
എം.ഇ.എസ്. ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കോമ്പൗണ്ട്,
പുന്നപ്ര പി.ഒ., ആലപ്പുഴ 688 004
04772287869
സി.സി.എം.വൈ., കോട്ടയം:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
നൈനാർപള്ളി ഷോപ്പിംഗ് കോംപ്ലക്‌സ്, ഒന്നാം നില,
കാഞ്ഞിരപ്പള്ളി, കോട്ടയം 686507
04828202069
സി.സി.എം.വൈ., ഇടുക്കി:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
ദാഇ-എ-മില്ലത്ത് കോളേജ് ബിൽഡിംഗ്, കാരിക്കോട്,
തൊടുപുഴ ഈസ്റ്റ്, ഇടുക്കി 685585
04862209817
സി.സി.എം.വൈ., എറണാകുളം:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
കരീം എസ്റ്റേറ്റ്, ബാങ്ക് ജങ്‌ഷൻ,
ടെമ്പിൾ റോഡ്, ആലുവ, എറണാകുളം 683101
04842621897
സി.സി.എം.വൈ., തൃശൂർ:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
ചേരമാൻ ജുമാമസ്ജിദ് ബിൽഡിംഗ്,
കൊടുങ്ങല്ലൂർ.പി.ഒ., തൃശ്ശൂർ 680664
04802804859
സി.സി.എം.വൈ., പാലക്കാട്:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
വിശാൽ കോംപ്ലക്സ്, മേഴ്സി ജംഗ്‌ഷൻ,
പള്ളിപ്പുറം പോസ്റ്റ്, പാലക്കാട് 678006
04912506321
സി.സി.എം.വൈ., മലപ്പുറം:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
എ.ആർ.നഗർ പി.ഒ., വേങ്ങര, കൊളപുറം,
മലപ്പുറം 676305
04942468176
പ്രിൻസിപ്പൽ,
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
മാസ് കൊമേഴ്‌സ്യൽ സെന്റർ, തൃക്കാവ്,
പൊന്നാനി പി.ഒ., മലപ്പുറം 679577
04942667388
പ്രിൻസിപ്പൽ,
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
തറയിൽ ബസ്‌സ്റ്റാൻഡ്,
പെരിന്തൽമണ്ണ പി.ഒ., മലപ്പുറം 679322
04933220164
പ്രിൻസിപ്പൽ,
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
കെ.ബി.ആർ. കോപ്ലക്സ്, ആലത്തിയൂർ,
മലപ്പുറം 676 102
04942565056
സി.സി.എം.വൈ., കോഴിക്കോട്:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
പുതിയറ, കോഴിക്കോട് 673004
04952724610
സി.സി.എം.വൈ., വയനാട്:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
പഴയ ബസ്സ് സ്റ്റാൻഡ് കെട്ടിടം, കൽപ്പറ്റ,
വയനാട് 673121
04936202228
സി.സി.എം.വൈ., കണ്ണൂർ:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വി.എച്ച്.എസ്. കാമ്പസ്,
പയ്യന്നൂർ, കണ്ണൂർ 670307
04985209677
സി.സി.എം.വൈ., കാസർഗോഡ്:
കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്,
ബസ് സ്റ്റാൻഡ് ടെർമിനൽ, ചെർക്കള,
ചെങ്കള പോസ്റ്റ്, കാസറഗോഡ് 671541
04994281142
11.15.3ഉപകേന്ദ്രങ്ങൾ
- തിരുവനന്തപുരം
- 1.
- ചൂട്ടയിൽ മുസ്ലീം ജമാഅത്ത്, കിളിമാനൂർ, തിരുവനന്തപുരം.
- 2.
- കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, കടുവയിൽ, തോട്ടക്കാട് പി.ഒ., തിരുവനന്തപുരം.
- 3.
- പി.എം.ജെ. എഡ്യൂക്കേഷണൽ ട്രസ്റ്റ്, പനവൂർ പി.ഒ., നെടുമങ്ങാട്, തിരുവനന്തപുരം 695 568
- ആലപ്പുഴ
- 4.
- അഫാസ് ട്രസ്റ്റ്, വാർഡ്-IX, 16 A, ചന്ദിരൂർ പി.ഒ., ആലപ്പുഴ.
- കോട്ടയം
- 5.
- മുസ്ലീം സർവ്വീസ് സൊസൈററി, എം എസ് എസ് കൾച്ചറൽ സെന്റർ, കങ്ങഴ പി ഒ, കോട്ടയം.
- 6.
- ഇത്തിഹാദു സുബ്‌ഹാനുൽ, മുജാഹിദീൻ, ഇസ്ലാഹി സെന്റർ, എംഇഎസ് ജംഗ്ഷൻ, ഈരാറ്റുപേട്ട.
- ഇടുക്കി
- 7.
- മുസ്ലീം യൂത്ത് മൂവ്‌മെന്റ് ചാരിറ്റബിൾ ട്രസ്റ്റ്, അടിമാലി, ഇടുക്കി.
- 8.
- സെന്റ് ജോസഫ് എച്ച്.എസ്.എസ്., പെരുവന്താനം.
- എറണാകുളം
- 9.
- ഇസ്ലാമിക് വെൽഫെയർ ഫോറം, എടവനക്കാട് പി.ഒ, എറണാകുളം.
- 10.
- നാഷണൽ സ്ക്കൂൾ, ഇഖ്‌ബാൽ സ്‌ക്വയർ, മേപ്രത്ത്പടി, വെങ്ങോല, പെരുമ്പാവൂർ, എറണാകുളം.
- 11.
- കാഞ്ഞിരമറ്റം മുസ്ലീം ജമാഅത്ത് കമ്മിറ്റി, കാഞ്ഞിരമറ്റം പി.ഒ, എറണാകുളം.
- തൃശൂർ
- 12.
- തണൽ ചാരിറ്റബിൾ ട്രസ്റ്റ്, കേച്ചേരി, തൃശൂർ.
- 13.
- എക്സൽ അക്കാദമി, ബിഷപ്പ് ഹൗസ്, ഈസ്റ്റ് ഫോർട്ട്, തൃശൂർ.
- പാലക്കാട്
- 14.
- മണ്ണാർക്കാട് മുസ്ലീം ഓർഫനേജ് കമ്മിറ്റി, നാഗത്ത് നഗർ, നെല്ലിപ്പുഴ, പാലക്കാട്.
- 15.
- അൽഹുദാ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ, ഓങ്ങല്ലൂർ പി.ഒ, പട്ടാമ്പി.
- മലപ്പുറം
- 16.
- സഫാ അക്കാദമി ഓഫ് സിവിൽ സർവ്വീസ്, പൂക്കാട്ടിരി, എടയൂർ, വളാഞ്ചേരി, മലപ്പുറം.
- 17.
- മഅദിൻ അക്കാദമി, സ്വലാത്ത് നഗർ, മേൽമുറി പിഒ, മലപ്പുറം.
- 18.
- ജാമിയ നദവിയ എടവണ്ണ, സാലാ നഗർ, എടവണ്ണ, മലപ്പുറം.
- 19.
- ദാറുൽ നജാത്ത് ഓർഫനേജ്, കരുവാരക്കുണ്ട്, പുന്നക്കാട് പി.ഒ., മലപ്പുറം.
- 20.
- പാണക്കാട് സയ്യിദ് മുഹമ്മദ് അലി ഷിഹാബ് തങ്ങൾ സ്മാരക നഗരസഭ ലൈബ്രറി, മലപ്പുറം.
- 21.
- മലബാർ കോപ്പറേറ്റീവ് എഡ്യൂക്കേഷൻ അക്കാദമി, പരപ്പനങ്ങാടി, മലപ്പുറം.
- 22.
- നാട്ടുനന്മ, എടപ്പാൾ, മലപ്പുറം.
- 23.
- എം.എസ്.ഐ. ഇംഗ്ലീഷ് സ്കൂൾ, വിദ്യാനഗർ, നിലമ്പൂർ പി.ഒ., മലപ്പുറം.
- 24.
- നാഷണൽ കോപ്പറേറ്റീവ് അക്കാദമി ഫോർ എഡ്യൂക്കേഷൻ ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, വളാഞ്ചേരി, മലപ്പുറം.
- കോഴിക്കോട്
- 25.
- മുബാറക്ക് അറബിക് കോളെജ്, പൂണൂർ, ഉണ്ണിക്കുളം പി ഒ, കോഴിക്കോട്.
- 26.
- ട്രാക്ക് ഓർഫനേജ്, നെല്ലിക്കാ പറമ്പു, മുക്കം, കോഴിക്കോട്.
- 27.
- വിസ്‌ഡം യൂത്ത് ഹബ്, നൂറുൽ ഹുദാ മദ്രസ്സാ ബിൽഡിംഗ്, പെരുമണ്ണ, കോഴിക്കോട്.
- കണ്ണൂർ
- 28.
- എളയാവൂർ മനാറുൽ ഹുദാ മുസ്ലീം ജമാഅത്ത് കമ്മിറ്റി, വാരം പി.ഒ., കണ്ണൂർ.
- 29.
- സർ സയ്യദ് ഹയർ സെക്കൻഡറി സ്‌കൂൾ, കരിമ്പം പി ഒ, തളിപ്പറമ്പ്.
വികാസ് ഭവൻ, നാലാംനില,
തിരുവനന്തപുരം 695033