Govt of Kerala EmblemGovernment of Kerala

സാംസ്കാരികവകുപ്പ്

29.1സംസ്ഥാന കലാകാരപെൻഷൻ

നിർധനരായ സാഹിത്യകാരർക്കും കലാകാരർക്കും സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ധനസഹായപദ്ധതി.

ലഭിക്കുന്ന ധനസഹായം:പ്രതിമാസം 1500 രൂപ.

അപേക്ഷിക്കാനുള്ള നടപടിക്രമം:അപേക്ഷകരുടെ കലാവിഭാഗം ഉൾപ്പെടുന്ന അക്കാദമിയിൽ നിശ്ചിത അപേക്ഷാഫോറത്തിൽ വയസ്, വരുമാനം, കലാവിഭാഗം എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സഹിതമുള്ള അപേക്ഷ നൽകണം. അക്കാദമികൾ ശുപാർശ ചെയ്യുന്ന അപേക്ഷകൾ വകുപ്പ് സൂക്ഷ്മപരിശോധന നടത്തി സർക്കാരിലേക്ക് അയയ്ക്കും. സർക്കാർ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് പെൻഷൻ നൽകിത്തുടങ്ങും.

അപേക്ഷാഫോം:മാതൃക വകുപ്പിൽ ലഭ്യമാണ്.

29.2മൺമറഞ്ഞ പ്രമുഖകലാകാരരുടെ അനന്തരാവകാശികൾക്കുള്ള വാർഷികപെൻഷൻ‌

ലഭിക്കുന്ന ആനുകൂല്യം ഒൻപതുപേർക്ക് 4000 രൂപ വീതവും ഒരാളിന് 5000 രൂപയും നൽകുന്നു.

അർഹതാമാനദണ്ഡം:കലാസാംസ്കാരികരംഗങ്ങളിലെ‌ പ്രതിഭതെളിയിച്ച മൺമറഞ്ഞ കലാകാരരുടെ അനന്തരാവകാശികൾ ആകണം. സർക്കാരുത്തരവ് ലഭിക്കുന്ന മുറയ്ക്ക് അർഹരായവരെ കണ്ടെത്തി ഇതു നൽകും.

29.3നിർദ്ധനരായ കലാകാരർക്കുള്ള അടിയന്തരചികിത്സാധനസഹായം

സാമ്പത്തികപിന്നാക്കാവസ്ഥ നിമിത്തം അവശരായ കലാകാരർക്കു നല്കിവരുന്ന ചികിത്സാധനസഹായ പദ്ധതിയാണിത്.

അപേക്ഷിക്കേണ്ട വിധം:അപേക്ഷകരുടെ കലാവിഭാഗം ഉൾപ്പെടുന്ന അക്കാദമിയിൽ ചികിത്സാചെലവുകൾ സംബന്ധിച്ച വിവരങ്ങളും ആവശ്യമായ രേഖകളും സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നൽകണം. അക്കാദമികൾ ശുപാർശ ചെയ്തയയ്ക്കുന്ന അപേക്ഷകളിൽ തുക അനുവദിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിക്കുകയും അനുവദിച്ച തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും.

29.4സാംസ്കാരികസ്ഥാപനത്തിൽനിന്നു വിരമിച്ചവർക്കുള്ള പെൻഷൻ

സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്ന സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വിജ്ഞാനമുദ്രണം പ്രസ്, സംസ്ഥാന വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി എന്നിവിടങ്ങളിൽനിന്നു വിരമിച്ച ജീവനക്കാർക്ക് വകുപ്പു മുഖേന നല്കുന്ന പെൻഷൻ. വാസ്തുവിദ്യാഗുരുകുലം, ഭാരത്‌ഭവൻ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ എന്നിവിടങ്ങളിൽ സ്ഥിരം നിയമനം ലഭിച്ച ജീവനക്കാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിരമിച്ച ജീവനക്കാരുടെ പെൻഷൻ അപേക്ഷ, സർവ്വീസ് ബുക്ക്, ലയബിലിറ്റി സർട്ടിഫിക്കറ്റ്/നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ്, ലാസ്റ്റ് പേ സർട്ടിഫിക്കറ്റ്, ഇ. പി.എഫ്.വിഹിതം സംബന്ധിച്ച വിവരങ്ങൾ മുതലായ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫീസർക്കു നൽകണം. അവിടെനിന്നുള്ള വെരിഫിക്കേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൻഷൻ വകുപ്പിൽനിന്നു നൽകും.

29.5മൺമറഞ്ഞ പ്രഗത്ഭമതികളായ കലാസാഹിത്യകാരരുടെ സ്മാരകങ്ങൾക്കുള്ള വാർഷികധനസഹായം

പ്രമുഖകലാകാരരുടേയും സാഹിത്യകാരരുടേയും സ്മാരകങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തെരെഞ്ഞെടുത്ത സ്ഥാപനങ്ങൾക്കു ധനസഹായം നല്കിവരുന്നു. ധനസഹായം ലഭിക്കാൻ അത്തരം സ്ഥാപനങ്ങൾ നിശ്ചിത അപേക്ഷാഫോമിൽ ആവശ്യമായ രേഖകൾ (മുൻവർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്, മുൻപു വാങ്ങിയ ധനസഹായത്തിന്റെ വിനിയോഗസർട്ടിഫിക്കറ്റ്, ഓഡിറ്റ് ഫീസ് ഒടുക്കിയ ചെലാൻ രസീത്) സഹിതം വകുപ്പിന് അപേക്ഷ നൽകണം.

29.6കലാസാംസ്കാരികസ്ഥാപനങ്ങൾക്കുള്ള ധനസഹായം

സംഗീത, നാടക, നൃത്തവിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കലാസാംസ്കാരികസ്ഥാപനങ്ങളുടെയും സംഘടനയുടെയും പ്രവർത്തനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നൽകുന്ന ധനസഹായം. നിശ്ചിത അപേക്ഷാഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതം വകുപ്പിൽ അപേക്ഷ നൽകണം.

29.7യുവകലാകാരർക്കു‌ള്ള‌ വജ്രജൂബി‌ലി‌ ഫെലോഷി‌പ്പ്‌

ക്ലാസിക്കൽ, നാടോ‌ടി‌, ഗോ‌ത്ര‌ കലാരൂപങ്ങളിൽ യോഗ്യ‌ത‌ നേടി‌യ‌ യുവാക്ക‌ളെ‌ പ്രോത്സാഹിപ്പിക്കാനും യുവാക്കളിൽ കലാഭിമുഖ്യം വളർത്താനുമു‌ള്ള‌ പദ്ധ‌തി‌. കലാമേഖലയിൽനി‌ന്നു‌ തെരഞ്ഞെടുക്കു‌ന്ന‌ യുവകലാകാരർക്കു‌ പ്രതിമാസം 1‌0‌,000‌ രൂ‌പ‌ ഫെലോഷി‌പ്പ്‌ നൽകും.

അപേക്ഷിക്കേ‌ണ്ട‌ വിധം:നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കു‌ന്ന‌ മുറ‌യ്ക്ക്‌ ഈ കണ്ണിയിൽ അമർത്തുക.എ‌ന്ന‌ വിലാസത്തിൽ അപേ‌ക്ഷ‌ നല്കണം.

ആസ്ഥാനവിലാസം:

ഡയറക്ടർ, സാംസ്കാരികവകുപ്പ്‌ അദ്ധ്യക്ഷകാര്യാലയം,
തൈക്കാട് പി.ഒ.‌, തിരുവനന്തപുരം 695014
ഫോൺ: 0471-23228351, 2543490
http://www.culturedirectorate.kerala.gov.in
http://www.kerala.gov.in
e-mail: ഈ കണ്ണിയിൽ അമർത്തുക.