Govt of Kerala EmblemGovernment of Kerala

സഹകരണവകുപ്പ്

27.1അശരണരായ സഹകാരികൾക്കുള്ള ആശ്വാസനിധി

ലഭിക്കുന്ന ആനുകൂല്യം:50,000 രൂപവരെ

അർഹതാ മാനദണ്ഡം:

സഹകരണ മേഖലയിൽ (താലൂക്ക്, ജില്ല) വളരെക്കാലമായി പ്രവർത്തിക്കുകയും അതിന്റെ പുരോഗതിക്കും വളർച്ചയ്ക്കുംവേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ചെയ്ത നിരാലംബരും അശരണരുമായ സഹകാരികൾക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ഈ പദ്ധതി പ്രകാരം 50,000 രൂപാവരെയും സഹകാരികൾ മരിച്ചാൽ കുടുംബാംഗങ്ങൾക്ക്/ആശ്രിതർക്ക് 25,000 രൂപയും ലഭിക്കും. സഹകാരിയുടെ വാർഷികവരുമാനം 36,000 രൂപയിൽ കവിയരുത്. വില്ലേജ് ഓഫീസർ നൽകുന്ന വരുമാനസർട്ടിഫിക്കറ്റും ചികിൽസാചെലവു സംബന്ധിച്ച ഡോക്ടർ സർട്ടിഫിക്കറ്റും മതിയായ രേഖകളും സഹിതം നിർദ്ദിഷ്ടമാതൃകയിലുള്ള അപേക്ഷ സ്ഥിരമായി താമസിക്കുന്ന താലൂക്കിലെ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി/അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണസംഘം രജിസ്ട്രാർക്കു നൽകണം.

27.2നെൽക്കർഷകർക്കുള്ള പലിശരഹിതവായ്പ

സംസ്ഥാനത്തെ നെൽക്കർഷകർക്കായി സഹകരണബാങ്കുകൾ/സംഘങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതി. ഒരു വിളയ്ക്ക് വായ്പാകാലാവധി പരമാവധി 180 ദിവസമാണ്. അതിനാൽ വായ്പാകാലാവധിക്കകം വായ്പയുടെ മുതൽ കർഷകർ തിരിച്ചടയ്ക്കണം. ആറുമാസക്കാലയളവിലേ‌ക്ക്‌ അനുവദിക്കു‌ന്ന‌ വാ‌യ്പ‌ നിശ്ചിതസമയപരിധിയ്ക്കകം തിരിച്ചടയ്ക്കു‌ന്ന‌ കർഷകർ മുതൽത്തു‌ക‌ മാത്രം തിരിച്ചടച്ചാൽ മ‌തി‌.മ് നിശ്ചി‌ത‌സമയപരിധിയ്ക്കകം വാ‌യ്പ‌ തിരിച്ചടയ്ക്കാതിരുന്നാൽ ‌ആ‌ വായ്പ‌യ്ക്കു‌ പലി‌ശ‌ ഈടാക്കും. വായ്പത്തുക നെൽക്കൃഷിക്കല്ലാതെ വകമാറ്റി ഉപയോഗിച്ചാൽ വായ്പാക്കാരിൽനിന്നു കാലാവധി കണക്കാക്കാതെ വായ്പ തിരിച്ചടപ്പിക്കുന്നതിനുള്ള നടപടി സഹകരണസംഘം/ബാങ്ക് സ്വീകരിക്കും.

27.3ഉത്തേജന പലിശയിളവ് പദ്ധതി

ഹ്രസ്വകാലകാർഷികാവശ്യത്തിനു കൃഷിക്കാർക്കു പൂർണ്ണമായ പലിശയിളവോടെ സഹകരണസംഘങ്ങൾ മുഖേന വായ്പ അനുവദിക്കുന്ന പദ്ധതി. രണ്ട് ഹെക്ടർ ഭൂമി കൈവശമുള്ള ചെറുകിട കർഷകർക്ക് ഹ്രസ്വകാലവായ്പയായി മൂന്നുലക്ഷം രൂപവരെ നൽകിവരുന്നു. വീഴ്ച കൂടാതെ തിരിച്ചടയ്ക്കുന്നവർക്ക് കേന്ദ്രസർക്കാർ നൽകുന്ന പരമാവധി മൂന്നുശതമാനം പലിശസബ്‌സിഡിയോടൊപ്പം സംസ്ഥാനസർക്കാരിന്റെ പരമാവധി അഞ്ചുശതമാനം പലിശയിളവും അനുവദിക്കുന്നു. ക്യാഷ് ക്രെഡിറ്റ് സിസ്റ്റം, കിസാൻ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അനുവദിക്കുന്ന വായ്പകൾക്കും ഈ പദ്ധതിപ്രകാരം പലിശയിളവിന് അർഹതയുണ്ട്.

ഒന്നിലധികം ഇനങ്ങളിൽ വായ്പ അനുവദിക്കുകയാണെങ്കിൽ, മൂന്നുലക്ഷം രൂപവരെയുള്ള ആകെ വായ്പയ്ക്കുമാത്രമേ പലിശയിളവ് അനുവദിക്കൂ. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു മാത്രമാണ് ഈ ആനുകൂല്യം.

27.4കേരള സ്റ്റേറ്റ് എംപ്ലോയീസ് പെൻഷൻ ബോർഡ്

കേരളത്തിലെ സഹകരണമേഖലയിലെ ജീവനക്കാർക്കു പെൻഷൻ നൽകുന്നതിനുള്ള ബോർഡാണിത്. പ്രാഥമിക സഹകരണസംഘങ്ങളിൽനിന്നു വിരമിക്കുന്ന ജീവനക്കാർക്ക് പരമാവധി 15,0‌0‌0 രൂപ + 8‌% ഡി‌എ‌യും കുറഞ്ഞ‌ത്‌ 3,00‌0‌ രൂ‌പ‌ + ‌8‌% ഡിഎയും പെൻഷൻ ലഭിക്കുന്നു. സംസ്ഥാന സഹകരണബാങ്കിൽനിന്നും ജില്ലാ സഹകരണബാങ്കുകളിൽനിന്നും വിരമിക്കുന്നവർക്ക് പരമാവധി പെൻഷൻ 22‌,0‌00 രൂപ + ‌8‌%‌ ഡിഎയും കുറ‌ഞ്ഞ‌ പെൻഷൻ 3,00‌0‌ രൂപ + 8‌%‌ ഡിഎയും ആണ്.

വിലാസം:

കേരള കോപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ്
കലാനിവാസ്, റ്റി സി 27/156, 157,
ആയുർവേദ കോളേജിനു സമീപം,
തിരുവനന്തപുരം — 695001.

27.5കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്

സംസ്ഥാനത്തെ സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ ക്ഷേമത്തിനായുള്ള ബോർഡാണിത്.

ലഭിക്കുന്ന ധനസഹായം:

1.
ജീവനക്കാരുടെ മരണാനന്തരധനസഹായം — 2‌,50,000 രൂപ
2.
ജീവനക്കാരുടെ ചികിത്സാ‌ധനസഹായം
ഗ്രേ‌ഡ്‌ - ‌1‌ - 1‌,2‌5‌,00‌0‌ രൂ‌പ‌ (മേജർ ഓപ്പറേഷൻ)
ഗ്രേ‌ഡ്‌ - 2‌ - 7‌5‌,0‌0‌0 രൂ‌പ‌ (അംഗവൈകല്യം മുതലായ‌വ‌)
ഗ്രേ‌ഡ്‌ - 3‌ -‌ 25‌,00‌0‌ രൂപ (യൂട്ട്ര‌സ്‌ റിമൂവൽ മുതലായവ)
ഗ്രേ‌ഡ്‌ - ‌4‌ - 15‌,00‌0‌ ‌‌രൂ‌പ‌ (ചിക്കൻ ഗുനി‌യ‌ മുതലായ‌വ‌)
3.
കമ്മീഷൻ ഏജന്റുമാരുടെ മരണാനന്തരധനസഹായം — 2‌,50,000 രൂപ
4.
ജീവനക്കാരുടെ ആശ്രിതർക്കു‌ ചികിൽസാധനസഹായം — 4‌0‌,000 രൂപ
5.
കമ്മീഷൻ ഏജന്റുമാർക്കു‌ ചികിൽസാധനസഹായം — 25,000 രൂപ

ജീവനക്കാരുടെയും കമ്മീഷൻ ഏജന്റുമാരുടെയും മക്കളിൽ എസ്‌എസ്‌എൽ‌സി‌ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് ലഭിക്കുന്നവർക്കും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കും 10,000 രൂപ നൽകുന്നു. കൂടാതെ പ്ലസ് ടു, വിഎച്ച്‌എസ്‌ഇ, എച്ച്‌ഡി‌സി & ബി‌എം, ജെ‌ഡി‌സി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 7000 രൂപയും 5000 രൂപയും നൽകുന്നു.

ബി‌.ടെ‌ക്‌., എം‌.ടെ‌ക്‌., ‌ബി‌.എ‌സ്‌‌.സി‌.‌ ന‌ഴ്‌സിങ്‌ എന്നിവയിൽ ജില്ലാതലത്തിൽ ഒന്നാംസ്ഥാനം ലഭിക്കു‌ന്ന‌ വിദ്യാർത്ഥി‌ക്ക്‌ ക്യാ‌ഷ്‌ അവാർഡാ‌യി‌ 1‌5‌,00‌0‌ രൂപയും എം.ബി‌.ബി.എ‌സ്‌., ‌ജെ‌‌.ഡി‌.എസ്., ബി‌.എ‌.എം‌.എ‌സ്‌., ‌ബി‌.എ‌ച്ച്‌.എം‌.എ‌സ്‌.,‌ എം.ഡി‌.എ‌സ്‌. എന്നിവയിൽ ഒന്നാംസ്ഥാനം ജില്ലാതലത്തിൽ ലഭിക്കുന്ന‌ വിദ്യാർത്ഥി‌ക്ക്‌ 2‌5‌,00‌0‌ രൂപയും ക്യാ‌ഷ്‌ അവാർഡാ‌യി‌ നൽകു‌ന്നു‌. സ്കൂൾ കലോത്സവത്തിൽ ‌എ‌ ഗ്രേ‌ഡ്‌ ലഭിക്കു‌ന്ന‌ വിദ്യാർത്ഥിക്കും സ്കൂൾ/കോളെ‌ജ്‌‌ സ്പോർട്‌‌സ്‌ ആൻഡ് ഗെയിംസിൽ ‌എ‌ ഗ്രേ‌ഡ്‌ ലഭിക്കു‌ന്ന‌ വിദ്യാർത്ഥിക്കും ‌5‌,00‌0‌ രൂപവീതം ‌‌ക്യാ‌ഷ്‌ അവാർഡും നൽകിവരു‌ന്നു‌.

വെൽഫെയർ ബോർഡിൽ അട‌ച്ച‌ തു‌ക‌ തിരി‌കെ‌ നൽകുമ്പോൾ അട‌ച്ച‌ വിഹിതത്തി‌ന്റെ‌ 10‌%‌ കൂ‌ടെ‌ നല്കും.

വിലാസം:

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്,
കേരള സംസ്ഥാന സഹകരണബാങ്ക് ബിൽഡിങ്,
ഓവർ ബ്രിഡ്ജ് ജംഗ്ഷൻ, തിരുവനന്തപുരം.

27.6കേരള സഹകരണ വികസന ക്ഷേമനിധിബോർഡ്

പ്രവർത്തനമാന്ദ്യം സംഭവിച്ച സഹകരണസംഘങ്ങളുടെ പുനരുദ്ധാരണത്തിനും വികസനപ്രവർത്തനങ്ങൾക്കും ധനസഹായം അനുവദിക്കാനും സഹകരണ റിസ്‌ക്ഫണ്ട് പദ്ധതി നടപ്പാക്കാനുമായി രൂപം നൽകിയതാണ് ഈ ബോർഡ്. പ്രവർത്തനമാന്ദ്യം സംഭവിച്ച സംഘങ്ങളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് ഈ പദ്ധതി പ്രകാരം 50 ലക്ഷം രൂപവരെ അനുവദിക്കുന്നു. വിവിധ വായ്പാസഹകരണസംഘങ്ങൾ വഴി കാർഷിക-കാർഷികേതര ആവശ്യങ്ങൾക്കായി വായ്പ എടുത്തിട്ടുള്ളവർ വായ്പാകാലാവധിയിലോ വായ്പാകാലാവധി കഴിഞ്ഞ് ആറ് മാസത്തിനുള്ളിലോ മരിച്ചാൽ അന്നേദിവസം ബാക്കി നിൽക്കുന്ന ഒന്നരലക്ഷം രൂപ വരെയുള്ള മുതലും അതിന്റെ പലിശയും റിസ്‌ക് ഫണ്ടിൽനിന്നു നൽകും. കൂടാതെ വായ്പയെടുത്തയാൾക്ക് ഏഴു മാരകരോഗങ്ങളിൽ ഏതെങ്കിലും വന്നാൽ 75,000 രൂപവരെയുള്ള വായ്പാബാദ്ധ്യത റിസ്ക് ഫണ്ടിൽ എഴുതിത്തള്ളുന്നു.

27.7റിസ്ക് ഫണ്ട് പദ്ധതി ആനുകൂല്യങ്ങൾ

1.
റിസ്ക് ഫണ്ട് ആനുകൂല്യതുക പരമാവധി ഒന്നരലക്ഷം രൂപയും അതിന്റെ പലിശയും (30.03.2012 നുമുമ്പ് പദ്ധതിയിൽ അംഗമായവർക്ക് ഒരു ലക്ഷം രൂപയും അതിന്റെ പലിശയും)
2.
വായ്പാകാലാവധി കഴിയാത്ത വായ്പകൾക്കും വായ്പാകാലാവധി കഴിഞ്ഞ വായ്പകൾക്കും ആനുകൂല്യം ലഭിക്കും
3.
ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രായപരിധി 70 വയസ്സാണ്.
4.
വായ്പക്കാരിൽ ക്യാൻസർ, എയ്ഡ്‌സ്, ലിവർ സിറോസിസ്, ക്ഷയരോഗം എന്നിവ ബാധിച്ചവർ, പക്ഷാഘാതം വന്നു ശരീരം തളർന്നവർ, വൃക്കസംബന്ധമായ രോഗംമൂലം ഡയാലിസിസ് വേണ്ടിവന്നവർ എന്നിവർക്ക് 75,000 രൂപ ധനസഹായം നൽകും.

വിലാസം:

കേരള സഹകരണവികസനക്ഷേമനിധി ബോർഡ്
റ്റി സി 25/357(4), ഗാന്ധാരിയമ്മൻ കോവിൽ റോഡ്,
സ്റ്റാച്ച്യൂ, തിരുവനന്തപുരം — 695 001,
ടെലിഫോൺ: 0471-2327656
ഫാക്‌സ്: 0471-2327727

27.8കേരള സഹകരണ ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോർഡ്

പ്രാഥമിക വായ്പാസഹകരണസംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ രൂപം നൽകിയ ബോർഡാണിത്. പ്രാഥമിക വായ്പാസഹകരണസംഘങ്ങളിലെ നിക്ഷേപകർക്ക് നിക്ഷേപം തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ സ്‌കീമിൽ പരാമർശിക്കുന്ന ഒന്നരലക്ഷം രൂപവരെ ഗ്യാരന്റിത്തുക ലഭിക്കുന്നു.

വിലാസം:

കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ്
റ്റി സി 25/1955 (4), മാഞ്ഞാലിക്കുളം റോഡ്,
തിരുവനന്തപുരം 695001