പൊതുവിദ്യാഭ്യാസവകുപ്പ്
15.1സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി
ലഭിക്കുന്ന സഹായം/സേവനം:50,000 രൂപ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾ മരിച്ചാൽ എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ധനസഹായം നൽകുന്നു.
ബി.പി.എൽ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാവു മരിച്ചാൽ പരമാവധി 50,000 രൂപ ധനസഹായം ലഭിക്കുന്നു.
അപേക്ഷിക്കേണ്ട വിധം:വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസഡയറക്ടർക്ക് അപേക്ഷ നൽകണം
അപേക്ഷിക്കേണ്ടത്:വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന
15.2മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള സാമ്പത്തികസഹായം
അർഹതാമാനദണ്ഡം:ഓരോ വർഷവും ലഭിക്കുന്ന ഫണ്ടിന്റെ ലഭ്യത അനുസിരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അംഗീകാരം ലഭിച്ച സ്‌കൂളുകൾ ആയിരിക്കണം.
അപേക്ഷിക്കേണ്ട വിലാസം:അതതു വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക്
സമയപരിധി:എല്ലാ വർഷവും ജൂൺ 10 നകം
പ്രത്യേക ഫോം:പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ
15.3മുസ്ലീം/നാടാർ/ആംഗ്ലോ ഇൻഡ്യൻ/മറ്റു പിന്നാക്ക, മുന്നാക്ക വിഭാഗങ്ങളിലെ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്
ആനുകൂല്യം:എൽ.പി/യു.പി വിഭാഗം — 125 രൂപ, ഹൈസ്കൂൾ വിഭാഗം — 150 രൂപ
അർഹതാമാനദണ്ഡം:ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും വാർഷികവരുമാനം 25,000 രൂപയിൽ കുറവുള്ളവരുമായ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക്
അപേക്ഷിക്കേണ്ട വിധം/വിലാസം:മതിയായ രേഖകൾ സഹിതം നിർദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേധാവി, എ.ഇ.ഒ/ഡി.ഇ.ഒ വഴി ഡി.ഡി.ഇ.മാർക്ക്
സമയപരിധി:ഉണ്ട്
പ്രത്യേക ഫോം:ഉണ്ട്
നടപ്പിലാക്കുന്ന ഓഫീസ്:ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ കാര്യാലയം
15.4ലോവർ സെക്കൻഡറി സ്കോളർഷിപ്പ് (എൽ.എസ്. എസ്)
ആനുകൂല്യം:പ്രതിവർഷം 200 രൂപ
അർഹതാമാനദണ്ഡം:സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ നാലാംക്ലാസ് വാർഷികപരീക്ഷയിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷാക്കമ്മിഷണർ നടത്തുന്ന മത്സരപ്പരീക്ഷയിൽ വിജയിക്കുന്നവർക്ക്. അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഈ സ്കോളർഷിപ്പ് ലഭിക്കും.
അപേക്ഷിക്കേണ്ടത്:കുട്ടികൾ പഠിക്കുന്ന സ്‌കൂളിന്റെ മേധാവിക്ക്
സമയപരിധി:ഉണ്ട്
പ്രത്യേക ഫോം:ഉണ്ട്
നടപ്പിലാക്കുന്ന ഓഫീസ്:പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം
15.5അപ്പർ സെക്കന്ററി സ്കോളർഷിപ്പ് (യു.എസ്.എസ്)
ആനുകൂല്യം:പ്രതിവർഷം 300 രൂപ
അർഹത:സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏഴാംക്ലാസ് വാർഷികപരീക്ഷയിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷാക്കമ്മിഷണർ നടത്തുന്ന മത്സരപ്പരീക്ഷയിൽ വിജയിക്കുന്നവർക്ക്. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഈ സ്കോളർഷിപ്പ് ലഭിക്കും.
അപേക്ഷിക്കേണ്ടത്:പ്രഥമാദ്ധ്യാപകർ മുഖേന പരീക്ഷാ കമ്മീഷണർക്ക്
സമയപരിധി:ഉണ്ട്
പ്രത്യേക ഫോം:ഉണ്ട്
നടപ്പിലാക്കുന്ന ഓഫീസ്:പരീക്ഷാക്കമ്മിഷണർ
15.6നാഷണൽ സ്കോളർഷിപ്പ്
ആനുകൂല്യം:ജനറൽ — 300 രൂപ, ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്ക് — 1000 രൂപ, ട്യൂഷൻ ഫീസ് കൊടുത്തു പഠിക്കുന്ന കുട്ടികൾക്ക് — 400 രൂപ.
അർഹത:ഗ്രാമപ്രദേശങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുന്നു. അപ്പർ സെക്കൻഡറി സ്കോളർഷിപ്പിനായി (യു.എസ്.എസ്) പരീക്ഷാക്കമ്മിഷണർ നടത്തുന്ന പരീക്ഷയുടെ റിസൾട്ടിൽനിന്നാണ് നാഷണൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകളെ ബ്ലോക്കടിസ്ഥാനത്തിൽ തരം തിരിച്ച് ഓരോ ബ്ലോക്കിലും ജനറൽ — 4, ഭൂരഹിതർ — 2, പട്ടികവർഗ്ഗം — 2 , പട്ടികജാതി — 2 എന്ന ക്രമത്തിൽ കുട്ടികൾക്ക് വാർഷിക സ്കോളർഷിപ്പ് നൽകുന്നു. യു.എസ്.എസ്.സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികൾക്ക് നാഷണൽ സ്കോളർഷിപ്പ് ലഭിക്കുന്നതല്ല.
അപേക്ഷിക്കേണ്ടത്:സ്‌കൂളുകൾ വഴി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്ക്
സമയപരിധി:ഉണ്ട്
പ്രത്യേക ഫോം:ഉണ്ട്
നടപ്പിലാക്കുന്ന ഓഫീസ്:പൊതുവിദ്യാഭ്യാസ ഡയറക്ടർ
15.7സൈനികസ്കൂൾ സ്കോളർഷിപ്പ്
ആനുകൂല്യം:പ്രതിവർഷം 21000 രൂപ. കൂടാതെ ദിവസം 50 രൂപ നിരക്കിൽ ഭക്ഷണച്ചെലവ് അനുവദിക്കാറുണ്ട്.
അർഹത:രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി സ്കൂൾ, കഴക്കൂട്ടം സൈനിൿ സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കു ലഭിക്കും. കഴക്കൂട്ടം സൈനിക് സ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ വാർഷിക വരുമാന പരിധിയില്ല. ആറു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
അപേക്ഷിക്കേണ്ടത്:ഡി.പി.ഐ യ്ക്ക്
വിലാസം:പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജഗതി, തിരുവനന്തപുരം
അപേക്ഷിക്കേണ്ട സമയം:അക്കാദമിക് വർഷത്തിന്റെ ആരംഭം
നടപ്പിലാക്കുന്ന ഓഫീസ്:പൊതുവിദ്യാഭ്യാസ ഡയറക്ടർ
15.8ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ്
ആനുകൂല്യം:പ്രതിവർഷം 1000 രൂപ
അർഹത:ഒരു ലക്ഷത്തിൽത്താഴെ വരുമാനമുള്ള മുസ്ലിം/ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷവിഭാഗം കുട്ടികൾക്ക്. കുട്ടികൾക്ക് ആധാർ രേഖ ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ടത്:നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in വഴി ഓൺലൈനായി
സമയപരിധി:കേന്ദ്രസർക്കാർ വിഞ്ജാപനത്തിനു വിധേയം
നടപ്പാക്കുന്നത്:കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം
15.9ഇൻസെന്റീവ് റ്റു ഗേൾസ് ഫോർ സെക്കൻഡറി എജ്യൂക്കേഷൻ
ആനുകൂല്യം:3,000 + ബാങ്ക് പലിശ
അർഹത:എട്ടാം ക്ലാസ്സ് പാസായി ഒൻപതാം ക്ലാസിൽ പഠിക്കുന്ന എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ട എല്ലാ പെൺകുട്ടികൾക്കും അപേക്ഷിക്കാം. അർഹരായ കുട്ടികൾ പത്താംക്ലാസ്സ് ജയിക്കുകയും 18 വയസ്സ് പൂർത്തിയാകുകയും ചെയ്യുമ്പോൾ നിക്ഷേപത്തുക പലിശസഹിതം ലഭിക്കും. പ്രൈവറ്റ്/അൺ എയ്ഡഡ്, കേന്ദ്രസർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾ ഈ സ്കോളർഷിപ്പിന് അർഹരല്ല. കുട്ടികൾക്ക് ആധാർ രേഖ ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം:സ്കൂൾ മേധാവി വഴി. സ്കൂൾമേധാവിവഴി കുട്ടികളെ തിരഞ്ഞെടുക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകുന്ന കുട്ടികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസഡയറക്ടർ മുഖാന്തരം കേന്ദ്രസർക്കാരിനു സമർപ്പിക്കുന്നു.
സമയപരിധി:കേന്ദ്ര സർക്കാർ വിഞ്ജാപനത്തിന് വിധേയം
ഫോം:ഓൺലൈൻ അപേക്ഷ
നടപ്പാക്കുന്നത്:കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം
15.10നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
ആനുകൂല്യം:പ്രതിവർഷം 6,000 രൂപ (ആകെ 6,000 4 24,000)
അർഹത:എട്ടാം ക്ലാസ്സ് വാർഷികപരീക്ഷയിൽ 55% മാർക്ക് ലഭിക്കുന്ന കുട്ടികൾക്കു വേണ്ടി എസ്.സി.ഇ.ആർ.ടി നടത്തുന്ന മത്സരപ്പരീക്ഷയിൽ ഉന്നതറാങ്ക് കരസ്ഥമാക്കുന്ന 3473 കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്. കുട്ടിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം 1.5 ലക്ഷത്തിൽ കുറവ് ആയിരിക്കണം.
അപേക്ഷിക്കേണ്ട വിധം:മതിയായ രേഖകൾ സഹിതമുള്ള വിദ്യാർത്ഥികളുടെ അപേക്ഷ ഹെഡ്‌മാസ്റ്റർ വഴി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക്. അത് ഐ.ടി@സ്കൂൾ സൈറ്റുവഴി പൊതുവിദ്യാഭ്യാസഡയറക്ടറേറ്റിൽ എത്തിക്കുകയും പൊതുവിദ്യാഭ്യാസഡയറക്ടർ കേന്ദ്രഗവണ്മെന്റിൽ നൽകുകയും ചെയ്യും. അപേക്ഷകരായ കുട്ടികൾക്ക് ആധാർരേഖ ഉണ്ടായിരിക്കണം.
സമയപരിധി:കേന്ദ്രസർക്കാർ വിഞ്ജാപനത്തിന് വിധേയം
അപേക്ഷാഫോം:ഐ.ടി@സ്‌കൂളിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
നടപ്പാക്കുന്നത്:കേന്ദ്രമാനവവിഭവശേഷിവകുപ്പ്
15.11സ്‌കീം ഫോർ പ്രൊവൈഡിങ് ക്വാളിറ്റി എഡ്യൂക്കേഷൻ ഇൻ മദ്രസ
ആനുകൂല്യം:ഫുൾടൈം ഗ്രാഡുവേറ്റ് ടീച്ചർക്കു പ്രതിമാസം 6,000 രൂപ 12 മാസത്തേക്ക്, പോസ്റ്റ് ഗ്രാഡുവേറ്റ് ബി.എഡ് ടീച്ചർക്ക് പ്രതിമാസം 12,000 രൂപ 12 മാസത്തേക്ക്, മദ്രസ നവീകരണത്തിന് 50,000 രൂപ, സയൻസ്/ഗണിതം കിറ്റ് — 15,000 രൂപ, കമ്പ്യൂട്ടർ ലാബ് — 1,00,000 രൂപ, സയൻസ്, കണക്ക്, സോഷ്യൽ സ്റ്റഡീസ് ഭാഷകൾ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ഫുൾടൈം ഗ്രാജുവേറ്റ് ടീച്ചർക്ക് പ്രതിമാസം 6,000 രൂപ നിരക്കിൽ 12 മാസത്തേയ്ക്ക്, ബി.എഡ് ഡിഗ്രിയുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർക്ക് പ്രതിമാസം 12,000 രൂപവച്ച് 12 മാസത്തേക്ക്.
അർഹത:ഒരു മദ്രസ്സയിൽ പരമാവധി മൂന്ന് അധ്യാപകർക്ക് മാത്രം ധന സഹായത്തിന് അർഹത
അപേക്ഷിക്കേണ്ടത്:സ്ഥാപനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾവഴി പൊതുവിദ്യാഭ്യാസഡയറക്ടർക്ക്
സമയപരിധി:ഉണ്ട്
അപേക്ഷാഫോം:ഉണ്ട്
നടപ്പാക്കുന്ന ഓഫീസ്:പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്
സെൿഷൻ :എൻ.ഇ.പി
15.12ഉച്ചഭക്ഷണ പരിപാടിയും പാൽ, മുട്ട വിതരണവും
ആനുകൂല്യം:സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകിവരുന്നു.
മാനദണ്ഡം:പ്രീ-പ്രൈമിറ മുതൽ 7-ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി 100 ഗ്രാം അരിയും 8-ാം ക്ലാസിലെ കുട്ടികൾക്ക് 150 ഗ്രാം അരിയും വിതരണം ചെയ്യുന്നു. 150 കുട്ടികൾവരെയുള്ള സ്‌കൂളുകൾക്ക് ഒരുകുട്ടിക്ക് 8 രൂപ നിരക്കിലും 150 മുതൽ 500 കുട്ടികൾവരെയുള്ള സ്‌കൂളുകളിലെ കുട്ടികൾക്ക് 7 രൂപ നിരക്കിലും 500 നു മുകളിൽവരുന്ന ഓരോ കുട്ടിക്കും പ്രതിദിനം 6 രൂപ നിരക്കിലും ഭക്ഷണ ചെലവ് അനുവദിക്കാറുണ്ട്.
അപേക്ഷിക്കേണ്ടത്:സ്കൂളധികാരികൾ മുഖേന പൊതുവിദ്യാഭ്യാസഡയറക്ടറേറ്റിലേക്ക്
സമയപരിധി:ഇല്ല
ഫോം:ഇല്ല
നടപ്പാക്കുന്നത്:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം
15.13കലകളിൽ ശോഭിക്കുന്ന കുട്ടികൾക്കുള്ള ധനസഹായപദ്ധതി
ആനുകൂല്യം:പരമാവധി 10,000/- രൂപ
മാനദണ്ഡം:നൃത്തയിനങ്ങളിൽ മികവുള്ള നിർദ്ധനരായ സർക്കാർ/എയ്ഡഡ് സ്കൂൾവിദ്യാർത്ഥികൾക്ക് യുവജനോത്സവമത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് അവസരമുണ്ടാക്കിക്കൊടുക്കുക
അപേക്ഷിക്കേണ്ടത്:സ്കൂളധികാരികൾവഴി അതതു വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് (ഡി.ഡി.ഇ.)
സമയപരിധി:ഉണ്ട്
ഫോം:ഇല്ല
15.14സംസ്‌കൃത സ്കോളർഷിപ്പ്
ആനുകൂല്യം:യു.പി വിഭാഗം — 300 രൂപ, ഹൈസ്കൂൾ വിഭാഗം — 500, ഓറിയന്റൽ സ്കൂളിലെ കുട്ടികൾക്കു യു.പി വിഭാഗം 250 രൂപ, ഹൈസ്കൂൾ വിഭാഗം — 300 രൂപ
അർഹത:ഓരോ അദ്ധ്യയനവർഷവും അക്കാഡമിക് സ്കൂളുകളിൽ സംസ്‌കൃതം പഠിക്കുന്ന കുട്ടികൾക്കുവേണ്ടി ജനുവരിമാസം നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നവരിൽ യു.പി വിഭാഗത്തിൽ ഓരോ ക്ലാസ്സിൽനിന്നും 10 പേരെയും ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ ക്ലാസ്സിൽനിന്നും 20 പേരെയും തെരഞ്ഞെടുക്കുന്നു. ഓറിയന്റൽ സ്‌കൂളുകളിൽ സംസ്‌കൃതം പഠിക്കുന്ന കുട്ടികൾക്ക് ഓരോ ക്ലാസ്സിൽനിന്നും 6 കുട്ടികൾക്കുവീതം സ്കോളർഷിപ്പ് നൽകുന്നു.
നടപടിക്രമം:ഉപജില്ലാ/വിദ്യാഭ്യാസജില്ലാ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്നു. മുൻവർഷത്തെ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ്പ് നൽകുന്നത്.
അപേക്ഷിക്കേണ്ട വിലാസം:സ്‌പെഷ്യൽ ഓഫീസർ, സംസ്‌കൃതം, ഡി. പി. ഐ.ഓഫീസ്, ജഗതി പി. ഒ., തിരുവനന്തപുരം 14
സമയപരിധി:ഉണ്ട്
ഫോം:ഉണ്ട്
നടപ്പാക്കുന്നത്:പൊതുവിദ്യാഭ്യാസ ഡയറക്ടർ
15.15സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി
ആനുകൂല്യം:ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് 400 രൂപവീതം യൂണിഫോം അലവൻസ്. 2017-18 വർഷത്തിൽ ഒന്നുമുതൽ നാലുവരെയും ഒന്നുമുതൽ അഞ്ചുവരെയും മാത്രമുള്ള സർക്കാർസ്കൂളുകളിലെ കുട്ടികൾക്ക് സൗജന്യ കൈത്തറി യൂണിഫോം. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ എയ്ഡഡ് സ്കൂൾ കുട്ടികൾക്കും സർക്കാർ സ്‌കൂളുകളിലെ എ.പി.എൽ ആൺകുട്ടികൾക്കും യൂണിഫോം നൽകുന്നത് പൂർണ്ണമായും സംസ്ഥാനഫണ്ട് ഉപോയോഗിച്ചാണ്.
അപേക്ഷിക്കേണ്ട വിധം:അപേക്ഷിക്കേണ്ടതില്ല
നടപടിക്രമം:അലോട്ട്‌മെന്റ് ഡി.ഡി.ഇ.മാർക്കു നൽകുന്നു. അവർ എ.ഇ.ഒ.മാർവഴി സ്‌കൂളുകൾക്കു നൽകുന്നു.
ചുമതലയുള്ള സെൿഷൻ :എസ്.പി & ടി
15.161–8 ക്ലാസ്സുകളിലെ പ്രത്യേകപരിഗണന വേണ്ട കുട്ടികൾക്കുള്ള സാമ്പത്തികസഹായം
അർഹത:40ശതമാനമോ അതിനു മുകളിലുള്ള വൈകല്യം, ശ്രവണ വൈകല്യം, കാഴ്ചവൈകല്യം, ഓട്ടിസം. അസ്ഥിസംബന്ധമായ വൈകല്യം ഉള്ള കുട്ടികൾക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം:സ്കൂൾ പ്രധാനാദ്ധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന ഡി.പി.ഐ ഓഫീസിൽ സമർപ്പിക്കണം
അപേക്ഷിക്കേണ്ട വിലാസം:പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.പി.ഐ ഓഫീസ്
അവസാന തീയതി:മാർച്ച് 31
വേണ്ട വിവരങ്ങൾ:കുട്ടികളുടെ പേര്, ആധാർ നമ്പർ, യു-ഡൈസ് കോഡ്, വൈകല്യത്തിന്റെ സ്വഭാവം, വൈകല്യത്തിന്റെ ശതമാനം എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷിക്കണം
നടപ്പാക്കുന്നത്:ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാർ വഴി
സെക്ഷൻ :ഐ.ഇ.ഡി
15.17ഇൻസ്‌പെയർ അവാർഡ്
ആനുകൂല്യം:തെരെഞ്ഞെടുക്കുന്ന കുട്ടികൾക്ക് 5000 രൂപ നൽകുന്നു.
ഉദ്ദേശ്യം:ഓരോ വർഷവും രണ്ടുലക്ഷം ശാസ്ത്രപ്രതിഭകളെ ദേശീയതലത്തിൽ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക
നടപടിക്രമം:ആദ്യഘട്ടത്തിൽ ഓരോ സ്കൂളിലെയും ശാസ്ത്രവിഷയങ്ങളിൽ താൽപര്യമുള്ള രണ്ടുകുട്ടികളെവീതം നേരിട്ടു തെരെഞ്ഞെടുക്കുന്നു. ഇവരെ പങ്കെടുപ്പിച്ചു ജില്ലാ-സംസ്ഥാന ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ജില്ലാവിജയികളെ സംസ്ഥാനതലമത്സരത്തിലും സംസ്ഥാനതലവിജയികളെ ദേശീയതലത്തിൽ നടക്കുന്ന ശാസ്ത്രമേളയിലും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ജില്ലാ-സംസ്ഥാനതല മത്സരങ്ങളിലെ വിജയികളുടെ പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസഡയറക്ടർക്ക് നൽകുന്നു.
സമയപരിധി:കേന്ദ്രസർക്കാർ വിജ്ഞാപനത്തിനു വിധേയം
അപേക്ഷാഫോം:ഇല്ല
നടപ്പാക്കുന്നത്:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്
15.18ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം
ഉദ്ദേശ്യം:കുട്ടികളുടെ നൈസർഗിക കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു.
നടപടിക്രമം:നൈസർഗിക കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്‌ക്രീനിംങ് ടെസ്റ്റിൽ ലഭിക്കുന്ന മാർക്കിന്റെയും യു. എസ്. എസ്.പരീക്ഷയ്ക്കു ലഭിക്കുന്ന മാർക്കിന്റെയും അടിസ്ഥാനത്തിൽ പ്രഗത്ഭരായ കുട്ടികളെ തെരഞ്ഞെടുക്കുന്നു. ഓരോ വിദ്യാഭ്യാസജില്ലയിൽനിന്നും 20 കുട്ടികളെ വീതം ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നു. പ്രത്യേകം നിയമിച്ചിട്ടുള്ള ജില്ലാ കോ-ഓർഡിനേറ്റർമാർക്ക് ചുമതല.
അപേക്ഷിക്കേണ്ട വിധം:ജില്ലാ കോ-ഓർഡിനേറ്റർ മുഖേന വിദ്യാഭ്യാസ ഉപഡയറക്ടർക്ക്
സമയപരിധി:അദ്ധ്യയന വർഷത്തിന്റെ ആരംഭം
15.19സംസ്ഥാന സ്കൂൾ കലോത്സവം
ആനുകൂല്യം:സംസ്ഥാന കലോൽസവത്തിൽ വിജയികളായ കുട്ടികൾക്ക് ഒന്നാം സ്ഥാനം — 2,000 രൂപ. രണ്ടാം സ്ഥാനം — 1,600 രൂപ. മൂന്നാം സ്ഥാനം — 1,200 രൂപ. കൂടാതെ ഗ്രേസ് മാർക്കും നൽകുന്നു.
യോഗ്യത:ജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയികളാകുന്ന കുട്ടികൾക്ക് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാം.
നടപ്പാക്കുന്നത്:ഉപജില്ലാ വിദ്യാഭ്യാസ ആഫീസ്, ജില്ലാ വിദ്യാഭ്യാസ ആഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഫീസ് വഴി.
ചുമതലയുള്ള സെൿഷൻ :വൈ
15.20സോണൽ ഗയിംസ്
പദ്ധതി:ദേശീയ ഗയിംസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. 14 ജില്ലകളെയും രണ്ട് സോണുകളായി തിരിച്ച് 13 ഇനങ്ങളിലായി സോണൽ ഗയിംസ് മത്സരങ്ങളിൽ നടത്തുന്നു. ഈ സോണൽ മൽസരങ്ങളിൽനിന്നാണ് ദേശീയഗെയിംസ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങളെ കണ്ടെത്തുന്നത്. സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻ ഷിപ്പിലേയ്ക്കുള്ള യോഗ്യത നേടുന്നതും പ്രസ്തുത സോണൽ മത്സരത്തിൽ നിന്നാണ്.
അപേക്ഷിക്കേണ്ട വിലാസം:പൊതുവിദ്യാഭ്യാസഡയറക്ടറേറ്റ് (സ്‌പോർട്‌സ് ഓർഗനൈസർ)
നടപ്പാക്കുന്നത്:പൊതുവിദ്യാഭ്യാസ ഡയറക്ടർ
ചുമതലയുള്ള സെൿഷൻ:സ്‌പോട്‌സ്
15.21സംസ്ഥാന സ്കൂൾ ഗയിംസ് ചാമ്പ്യൻഷിപ്പ്
ആനുകൂല്യം:വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 325, 250, 125 രൂപ ക്രമത്തിൽ സമ്മാനത്തുക നൽകുന്നു.
നടപടിക്രമം:സോണൽ മത്സരത്തിലെ രണ്ട് സോണിൽ നിന്നും ഒരുനത്തിൽ 6 ജില്ലകൾ മാത്രമേ സംസ്ഥാന സ്കൂൾ ഗയിംസിൽ പങ്കെടുക്കുകയുള്ളു.
അപേക്ഷിക്കേണ്ട വിലാസം:പൊതുവിദ്യാ ഭ്യാസ ഡയറക്ടറേറ്റ് (സ്‌പോർട്‌സ് ഓർഗനൈസർ)
നടപ്പാക്കുന്നത്:പൊതുവിദ്യാഭ്യാസ ഡയറക്ടർ
ചുമതലയുള്ള സെൿഷൻ :സ്‌പോട്‌സ്
15.22സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പ്
ആനുകൂല്യം:വിജയികളായ 1, 2, 3 സ്ഥാനക്കാർക്ക് യഥാക്രമം 750, 625, 500 രൂപ സമ്മാനം നൽകുന്നു.
നടപടിക്രമം:സബ്‌ജില്ല, റവന്യൂ ജില്ലാതലങ്ങൾ കഴിഞ്ഞ് വിജയികളാകുന്ന കുട്ടികളെയാണ് സംസ്ഥാനതലമത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. ദേശീയ അക്വാട്ടിക് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളെ തെരെഞ്ഞെടുക്കുന്നതും ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ്.
അപേക്ഷിക്കേണ്ട വിലാസം:പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (സ്‌പോർട്‌സ് ഓർഗനൈസർ)
ചുമതല:പൊതുവിദ്യാഭ്യാസ ഡയറക്ടർ
ചുമതലയുള്ള സെൿഷൻ:സ്‌പോട്‌സ്
15.23ദേശീയ മൽസരങ്ങൾ
ആനുകൂല്യം:വിജയികളായ 1,2,3 സ്ഥാനക്കാർക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ.
നടപടിക്രമം:എസ്.ജി.എഫ്.ഐ നടത്തുന്ന ദേശീയ മൽസരങ്ങളിലെ വിജയകൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനം നൽശുന്നു. കൂടാതെ പങ്കെടുക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കും നൽകുന്നു.
ചുമതലയുള്ള സെൿഷൻ :സ്‌പോട്‌സ്
15.24ദേശീയ അദ്ധ്യാപകക്ഷേമഫൗണ്ടേഷൻ
സെൿഷൻ :എൻ.എഫ്.ടി.ഡബ്ല്യൂ.
15.25പൊതുസഹായപദ്ധതി
ആനുകൂല്യം:ഈ പദ്ധതി പ്രകാരം അധ്യാപകർക്കും അവരുടെ ആശ്രിതർക്കും രോഗചികിത്സ, കുട്ടികളുടെ പഠനം, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്കായി 15000 രൂപ ധനസഹായം നൽകുന്നു.
15.26പ്രത്യേക ധനസഹായപദ്ധതി
ആനുകൂല്യം:10,000 രൂപ, 20,000 രൂപ ചികിത്സാധനസഹായം
ഈ പദ്ധതിപ്രകാരം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ, കിഡ്‌നി, ന്യൂറോ മുതലായ അസുഖങ്ങൾക്ക് മെഡിക്കൽ റീ-ഇംബേഴ്‌സ്‌മെന്റുള്ള അദ്ധ്യാപകർക്കും ഇല്ലാത്ത അദ്ധ്യാപകർക്കും ധനസഹായം നൽകിവരുന്നു.
15.27സ്കോളർഷിപ്പ്
ആനുകൂല്യം:ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 15,000 രൂപ; പാരാമെഡിക്കൽസ് വിദ്യാർത്ഥികൾക്ക് 5,000 രൂപ
അർഹത:അദ്ധ്യാപകരുടെ മക്കളിൽ പ്രൊഫഷണൽ കോഴ്‌സുകൾക്കും പാരാമെഡിക്കൽ കോഴ്‌സുകൾക്കും പഠിക്കുന്നവർക്ക് ധനസഹായം.
15.28ഹെർമിറ്റേജ്
നിരാലംബരും അനാഥരുമായ അദ്ധ്യാപകർക്കുവേണ്ടി തിരുവനന്തപുരത്ത് പേട്ടയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹെർമിറ്റേജ്. വിവിധ മേഖലകളിൽനിന്നായി ഇപ്പോൾ 47 അന്തേവാസികൾ ഹെർമിറ്റേജിൽ കഴിയുന്നു.
15.29പൊതുവിദ്യാഭ്യാസവകുപ്പ്: ഫോൺ നമ്പരുകൾ
- 1.
- തിരുവനന്തപുരം 0471-2472302, 2472732, 9446176908
- 2.
- കൊല്ലം 0474-2792957
- 3.
- പത്തനംതിട്ട 0473-2600181
- 4.
- ആലപ്പുഴ 0477-2252908
- 5.
- കോട്ടയം 0481-25803095
- 6.
- ഇടുക്കി 0486-2222996
- 7.
- എറണാകുളം 0484-2422210, 2422227
- 8.
- തൃശ്ശൂർ 0487-2360810
- 9.
- പാലക്കാട് 0491- 2527469
- 10.
- മലപ്പുറം 0493-2734888
- 11.
- കോഴിക്കോട് 0495-2724059
- 12.
- വയനാട് 04936-202593
- 13.
- കണ്ണൂർ 0497-2705149
- 14.
- കാസറഗോഡ് 04994-255033
15.30ഡി.ഇ.ഒ ഓഫീസുകളുടെ ഫോൺ നമ്പർ
- 1.
- നെയ്യാറ്റിൻകര 0417-2222381
- 2.
- തിരുവനന്തപുരം 0471-2476297
- 3.
- ആറ്റിങ്ങൽ 0470- 2622413
- 4.
- കൊല്ലം 0474-2454763
- 5.
- കൊട്ടാരക്കര 0475-2224700
- 6.
- പൂനലൂർ 0468-2222229
- 7.
- പത്തനംതിട്ട 0469-2601349
- 8.
- തിരുവല്ലം 0469-2601349
- 9.
- ആലപ്പുഴ 0477-2251467
- 10.
- മാവേലിക്കര 0479-2302206
- 11.
- ചേർത്തല 0478-2813939
- 12.
- കുട്ടനാട് 0477-2704069
- 13.
- കോട്ടയം 0481-2566750
- 14.
- ചാല 0482-2212351
- 15.
- കടുത്തുരുത്തി 04829-283511
- 16.
- കാഞ്ഞിരപ്പള്ളി 0482-8221357
- 17.
- തൊടുപുഴ 0486-2222863
- 18.
- കട്ടപ്പന 0486-8272439
- 19.
- മുവാറ്റുപുഴ 0485-2822346
- 20.
- കോതമംഗലം 0485-2862786
- 21.
- എറണാകുളം 0484-2360983
- 22.
- ആലുവ 0484-2624382
- 23.
- ഇരിങ്ങാലക്കുട 0480-2825247
- 24.
- തൃശ്ശൂർ 0487-2331263
- 25.
- ചാവക്കാട് 0487-2507343
- 26.
- ഒറ്റപ്പാലം 0466-2244327
- 27.
- പാലക്കാട് 0491-2555801
- 28.
- തിരൂർ 0494-2422302
- 29.
- മലപ്പുറം 0483-2734826
- 30.
- വണ്ടൂർ 04931-245360
- 31.
- കോഴിക്കോട് 0495-2722238
- 32.
- വടകര 0496-2522398
- 33.
- താമരശ്ശേരി 0495-3098923
- 34.
- വയനാട് 04936-202264
- 35.
- തലശ്ശേരി 0490-2320182
- 36.
- കണ്ണൂർ 0497-2700167
- 37.
- കാസർഗോഡ് 0499-4230053
- 38.
- കാഞ്ഞങ്ങാട് 0467-2206233
15.31അനുബന്ധ ഓഫീസുകളുടെ വിലാസങ്ങളും ഫോൺ നമ്പരുകളും
എസ്.ഇ.ആർ.ടി. (വിദ്യാഭവൻ)
പൂജപ്പുര. പി.ഒ., തിരുവനന്തപുരം — 695012
ഫോൺ: 0471- 2341883, 2340323
http://www.scert.kerala.gov.in
പരീക്ഷാഭവൻ, തിരുവനന്തപുരം — 695012
ഫോൺ: 0471-2546800, 2546827
http://www.keralapareekshabhavan.in
ഐ.ടി@സ്കൂൾ, പൂജപ്പുര, തിരുവനന്തപുരം - 695014
ഫോൺ: 0471-2529800
www.itschool.gov.in
SIEMAT
സെൻട്രൽ ഹൈസ്കൂൾ കാമ്പസ്
അട്ടക്കുളങ്ങര, തിരുവനന്തപുരം — 695036
ഫോൺ: 0471-2460343
http://www.education.kerala.gov.in
പത്മാഭായി റോഡ്
വെള്ളയമ്പലം, തിരുവനന്തപുരം — 694010
ഫോൺ: 0471-2315076, 2316671
http://www.sietkeral.nic.in
സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ,
7-ാം നില, ട്രാൻസ് ടവർ
വഴുതയ്ക്കാട്, തിരുവനന്തപുരം — 695002
ഫോൺ : 0471-2331388
ടി.സി.20/1652, കല്പന, കുഞ്ചാലും മൂട്, കരമന.പി.ഒ
തിരുവനന്തപുരം — 695002
ഫോൺ : 0471-2913212, 2348666
ഐ.സി.ടി എനേബിൾസ് റിസോഴ്‌സ് ഫോർ ചിൽഡ്രൻ
ഐ.ടി@സ്കൂൾ, പൂജപ്പുര, തിരുവനന്തപുരം
ഫോൺ : 0471-2629809
സർവ്വ ശിക്ഷ അഭിയാൻ, നന്ദാവനം, തിരുവനന്തപുരം