Govt of Kerala Emblem കേരളസർക്കാർ

കൃഷിവകുപ്പ്

കൃഷിവകുപ്പു നടപ്പാക്കുന്ന പദ്ധതികൾക്ക് അതതു കൃഷിഭവനിൽ അപേക്ഷിക്കണം. ഗുണഭോക്താക്കൾ ചെറുകിട, നാമമാത്ര കർഷകരായിരിക്കണം.

6.1 നെൽക്കൃഷിപ്പദ്ധതികൾ

ഘടകം ധനസഹായം (നിരക്ക്) അർഹതാമാനദണ്ഡം
ഗ്രൂപ്പ് ഫാമിംഗ് 1500 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
കരനെൽക്കൃഷി 13600 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
എ) തരിശുഭൂമിയിൽ കൃഷി
ഒന്നാംവർഷം 25000 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
രണ്ടാംവർഷം 5800 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
മൂന്നാംവർഷം 3750 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
ബി) ഭൂവുടമയ്ക്കു പ്രോത്സാഹനം
ഒന്നാംവർഷം 5000 രൂപ /ഏക്കർ ഭൂക്കൃഷിയുടമയ്ക്ക്
രണ്ടാംവർഷം 1200 രൂപ /ഏക്കർ ഭൂക്കൃഷിയുടമയ്ക്ക്
മൂന്നാംവർഷം 750 രൂപ /ഏക്കർ ഭൂക്കൃഷിയുടമയ്ക്ക്
     
പാടശേഖരങ്ങൾക്കുള്ള പ്രവർത്തനസഹായം 360 രൂപ /ഹെക്റ്റർ പാടശേഖരസമിതികൾക്ക്
ഒരുപൂനിലങ്ങളിൽ ഇരുപ്പൂ കൃഷി 10000 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
സവിശേഷ നെല്ലിനങ്ങളുടെ കൃഷി 10000 രൂപ /ഹെക്റ്റർ ചെറുകിട, നാമമാത്ര കർഷകർ
ബ്ലോക്കുതലത്തിൽ അടിസ്ഥാനസൗകര്യ വികസനം പാടശേഖരങ്ങൾക്ക് പ്രോജക്ട് അടിസ്ഥാനത്തിൽ ബ്ലോക്കിലെ രണ്ടോ അതിലധികമോ പാട ശേഖരങ്ങൾക്കു പ്രയോജനം ലഭിക്കുന്ന അടിസ്ഥാന സൗകര്യവികസനപ്രോജക്ടുകൾ ബ്ലോക്കുപഞ്ചായത്തിന്റെ പങ്കാളിത്തത്തോടെ
ഉല്പാദന ബോണസ് 400 രൂപ /ഏക്കർ /സീസൺ

6.2 പച്ചക്കറി വികസന പദ്ധതി

ഘടകം ധനസഹായം (നിരക്ക്) അർഹതാമാനദണ്ഡം
വിദ്യാർത്ഥികൾ, വീട്ടമ്മമാർ, കുടുംബങ്ങൾ എന്നിവർക്കു പച്ചക്കറിവിത്തുവിതരണം 10 രൂപയുടെ പച്ചക്കറി വിത്തു കിറ്റുകൾ സൗജന്യമായി നല്കുന്നു കൃഷിഭവനും പത്രമാദ്ധ്യമങ്ങളും മുഖേന
മട്ടുപ്പാവിലെ പച്ചക്കറി ക്കൃഷി പോട്ടിങ് മിശ്രിതം നിറച്ച 25 ഗ്രോബാഗുകളും പച്ചക്കറിത്തൈകളും അടങ്ങുന്ന യൂണിറ്റ് 2000 രൂപയുടെ ഗ്രോബാഗ് യൂണിറ്റ് 75% സബ്‌സിഡി നിരക്കിൽ, യൂണിറ്റ് ഒന്നിന് 500 രൂപ വിലയ്ക്ക് നഗരപ്രദേശവാസികൾക്ക്
മട്ടുപ്പാവിലെ പച്ചക്കറി ക്കൃഷിക്കു പുനരുദ്ധാരണ ച്ചെലവ് വിത്ത്, തൈകൾ, വളം എന്നിവ സൗജന്യമായി നല്കുന്നു മുൻകാലങ്ങളിലെ പദ്ധതിഗുണഭോക്താ ക്കൾക്ക്
വിദ്യാലയങ്ങളുടെ വളപ്പുകളിൽ പച്ചക്കറിക്കൃഷി പ്രവർത്തനച്ചെലവ് ഉൾപ്പെടെ 5000 രൂപ ധനസഹായം തെരഞ്ഞെടുത്ത വിദ്യാലയങ്ങൾക്ക്
വിദ്യാലയങ്ങളിൽ പമ്പ്സെറ്റ് /കിണർ ഒരു യൂണിറ്റിന് 10,000 രൂപ ജലസേചനസൗകര്യം ലഭ്യമല്ലാത്ത വിദ്യാലയ ങ്ങൾക്ക് ആവശ്യം കണക്കി ലെടുത്തുമാത്രം
സ്ഥാപനങ്ങളിലെ പച്ചക്കറിക്കൃഷി കുറഞ്ഞത് 50 സെന്റ് കൃഷി ചെയ്യാൻ പ്രോജക്ട് അടി സ്ഥാനത്തിൽ 2 ലക്ഷം രൂപ വരെ ധനസഹായം, അതിൽ ക്കുറഞ്ഞ വിസ്തൃതിയുള്ള കൃഷിക്ക് ആനുപാതികമായ ധനസഹായം സ്ഥലസൗകര്യമുള്ള സർക്കാർ, സർക്കാരിതര, സ്വകാര്യ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും. അറ്റകുറ്റ പ്പണികൾ വിദ്യാലയത്തിന്റെ ചുമതലയിൽ. ധനസഹായം പച്ചക്കറിക്കൃഷി ചെയ്യാൻ നിർബ്ബന്ധമായും ഉപയോഗിക്കണം.
ക്ലസ്റ്റർ അടിസ്ഥാനത്തി ലുള്ള പച്ചക്കറിക്കൃഷി ഹെക്ടറിന് 15,000 രൂപ ധനസഹായം. 5 ഹെക്റ്റർ കൃഷി ചെയ്യുന്ന ഒരു ക്ലസ്റ്ററിന് 75,000 രൂപ വരെ ധനസഹായം വ്യാവസായി കാടിസ്ഥാനത്തിൽ 5 ഹെക്റ്റർ പച്ചക്കറി ചെയ്യുന്ന കർഷകരുടെ ക്ലസ്റ്ററുകൾക്ക് ഒരു തവണ ധനസഹായം ലഭിക്കുന്ന ക്ലസ്റ്ററുകൾ സീസണുകളിൽ തുടർന്നും സ്വന്തമായി പച്ചക്കറി കൃഷി ചെയ്യാൻ സന്നദ്ധ മായിരിക്കണം.
ഹരിത ഫണ്ട് ഒരു ക്ലസ്റ്ററിന് 2000 രൂപ ധനസഹായം തെരഞ്ഞെടുത്ത ക്ലസ്റ്ററുകൾക്ക്
പമ്പ്സെറ്റ് 50% സബ്‌സിഡി നിരക്കിൽ പരമാവധി 10,000 രൂപയുടെ ധനസഹായം (1.5 HP പമ്പ് സെറ്റുകൾക്ക്)  
പച്ചക്കറി ക്ലസ്റ്ററുകൾക്കും പൊതു ഉപയോഗത്തിനു നൽകാൻ സന്നദ്ധ ക്ലസ്റ്റർ അംഗ ങ്ങൾക്കും ബ്ലോക്ക്, ജില്ലാതല കമ്മിറ്റികളുടെ അംഗീകാര ത്തോടെ 1HP പമ്പ് സെറ്റിനും ആനുകൂല്യങ്ങൾക്കും.  
സസ്യസംരക്ഷണ ഉപകരണങ്ങൾ 50% നിരക്കിൽ പരമാവധി 1500 രൂപ ധനസഹായം  
അവാർഡ്: മികച്ച സ്കൂൾ, വിദ്യാർത്ഥി, അദ്ധ്യാപകർ, സ്ഥാപനമേധാവി, സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്ക്. ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങൾക്കു സംസ്ഥാനതലത്തിൽ 50,000, 25,000, 15,000-ഉം ജില്ലാതലത്തിൽ 15,000, 7500, 5000–ഉം രൂപ നിരക്കിലും സ്കൂളുകൾക്ക് സംസ്ഥാനതലത്തിൽ 75,000, 50,000, 25,000 രൂപ നിരക്കിലും ക്യാഷ് അവാർഡ്.  
തരിശുനിരത്തിൽ പച്ചക്കറിക്കൃഷി ഹെക്ടറിനു 30,000 രൂപ ധനസഹായം (കർഷകർക്ക് 25,000 രൂപ, ഭൂവുടമയ്ക്ക് 5000 രൂപ) കുറഞ്ഞത് 3 വർഷം തരിശായി കിടന്ന സ്ഥലം
സ്റ്റാഗേർഡ് ക്ലസ്റ്റർ ഹെക്ടറിന് 15000 രൂപ ധനസഹായം വ്യക്തികളായോ ഗ്രൂപ്പ് അടിസ്ഥാനത്തിലോ കൃഷി ചെയ്യാം. കുറഞ്ഞത് 25 സെന്റ് കൃഷി ചെയ്യണം.
ബ്ലോക്ക് /മുനിസിപ്പാലിറ്റി /കോർപ്പറേഷനു നഴ്സറികൾ സ്ഥാപിക്കൽ 500 ച. മീറ്റർ വിസ്തൃതിയുള്ള ഹൈ-ടെക് നഴ്സറികൾക്ക് 50,000 രൂപ ആനുകൂല്യം. റിവോൾവിങ് ഫണ്ടായി 2 ലക്ഷം രൂപ. ജില്ലാതലകമ്മിറ്റിയാണ് സെലൿഷൻ നടത്തുന്നത്.
‘എ’ ഗ്രേഡ് ക്ലസ്റ്ററുകൾക്കു വികസനസഹായം 6.30 ലക്ഷം രൂപവീതം. കഴിഞ്ഞ വർഷങ്ങളിൽ തുടങ്ങിയ ക്ലസ്റ്ററുകൾക്ക് ഒരുലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് അനുവദിക്കും. ക്ലസ്റ്ററിന്റെ മുൻവർഷ പ്രവർത്തനങ്ങൾ അടിസ്ഥാന മാക്കി ഗ്രേഡിങ് നടത്തും.
ബ്ലോക്കുതല ഫെഡറേറ്റഡ് ഓർഗനൈസേഷനുകൾ (പച്ചക്കറി ക്ലസ്റ്ററുകളുടെ ഫെഡറേഷനുകൾ) പുതിയ ബ്ലോക്കുതല ഫെഡറേറ്റഡ് ഓര്ഗനൈ സേഷനുകൾ രൂപവത് ക്കരിക്കാൻ പത്തുലക്ഷം രൂപവീതം ധനസഹായം. മൂല്യവർദ്ധന, വിപണനം എന്നിവയ്ക്ക് പ്രോജക്ട് അടിസ്ഥാന ത്തിലാണു സഹായം.
മഴമറകൾ സ്ഥാപിക്കാൻ 50,000 രൂപ ധന സഹായം (100 സ്ക്വയർ മീറ്റർ) ആകെ ചെലവിന്റെ 75% സഹായം.
വളപ്രയോഗത്തോടുകൂടിയ സൂക്ഷ്മജലസേചനം 50 സെന്റിന് 30,000 രൂപ ധനസഹായം തുറന്ന സ്ഥലത്തെ കൃഷിക്ക്.

6.3 തെങ്ങുകൃഷിപദ്ധതികൾ

ഘടകം ധനസഹായം (നിരക്ക്) അർഹതാമാനദണ്ഡം
കേരഗ്രാമം
എ) സംയോജിത തെങ്ങുകൃഷി പരിപാലന മുറകളായ തടം തുറക്കൽ, കളനിയന്ത്രണം, പുതയിടൽ, തൊണ്ടടുക്കൽ, കുമ്മായവസ്തുക്കൾ, മഗ്നീഷ്യം സൾഫേറ്റ്, ജൈവരാസവളങ്ങൾ, 50% സബ്‌സിഡി. പരമാവധി 25,000 രൂപ /ഹെക്റ്റർ കേരഗ്രാമത്തിന്റെ യൂണിറ്റ് വിസ്തൃതി 250 ഹെക്ടറാണ്. ഒരുമിച്ച് ഒരു ക്ലസ്റ്ററായാണ് 250 ഹെക്ടറിൽ കേരഗ്രാമം നടപ്പാക്കുന്നത്. അടുത്തടുത്ത പഞ്ചായത്തുപ്രദേശങ്ങളും ഉൾപ്പെടണം.
ജീവാണുവളം, സസ്യസംരക്ഷണോപാധികൾ, ഇടവിളക്കൃഷി, രോഗബാധിതമായി ഉല്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തെങ്ങിൻതൈകൾ നടുക എന്നീ ഘടകങ്ങൾക്കു മൊത്തമായി
ബി) തെങ്ങുകയറ്റയന്ത്രങ്ങൾ 50% സബ്‌സിഡി. പരമാവധി 2000 രൂപ /യന്ത്രം ഒരു കേരഗ്രാമത്തിനു പരമാവധി 60 എണ്ണം
സി) ജലസേചനസൗകര്യം വർദ്ധിപ്പിക്കൽ (കിണർ, പമ്പ്സെറ്റ്) 50% സബ്‌സിഡി. പരമാവധി 25,000 രൂപ /ഹെക്റ്റർ. യൂണിറ്റ് ഒന്നിന് പരമാവധി 10,000 രൂപ ഒരു കേരഗ്രാമത്തിനു പരമാവധി 21 ഹെക്റ്റർ. വ്യക്തിഗതഗുണഭോക്താവിനു കുറഞ്ഞത് 50 സെന്റ് തെങ്ങുകൃഷി.
ഡി) ജൈവവളയൂണിറ്റ് സ്ഥാപിക്കൽ (7.2 m x 1.2 m x 0.6 m) 10,000 രൂപ /യൂണിറ്റ് ഒരു കേരഗ്രാമത്തിനു പരമാവധി എട്ടെണ്ണം
ഇ) തെങ്ങിൻതൈനഴ്സറികൾ സ്ഥാപിക്കൽ (25 സെന്റ് – 6250 തൈകൾ) 25% സബ്‌സിഡി. പരമാവധി 50,000 രൂപ /യൂണിറ്റ് ഒരു കേരഗ്രാമത്തിനു പരമാവധി ഒരെണ്ണം
എഫ്) പഞ്ചായത്തുതല കേരസമിതി – പ്രോജക്ട് അടിസ്ഥാനത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് അഞ്ചുലക്ഷം രൂപ /കേരഗ്രാമം 250 ഹെക്റ്റർ ഭൂവിസ്തൃതിയുള്ള കേരഗ്രാമങ്ങൾക്ക്
കേരസമൃദ്ധി
എ) മാതൃവൃക്ഷം കണ്ടെത്തി മാർക്ക് ചെയ്യൽ കേരസമിതികൾക്ക് രണ്ടുരൂപ /തെങ്ങ് കൂടുതൽ കായ്ഫലമുള്ളതും രോഗ, കീട പ്രതിരോധശേഷിയുള്ളതുമായ മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കുന്നു.
ബി) കുറിയയിനം വിത്തുതേങ്ങ സംഭരണം കർഷകർക്ക് 45 രൂപ /വിത്തുതേങ്ങ തെരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽനിന്നുള്ള വിത്തുതേങ്ങ സംഭരിക്കുന്നു.
സി) സങ്കരയിനം വിത്തുതേങ്ങ സംഭരണം കർഷകർക്ക് 50 രൂപ /വിത്തുതേങ്ങ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തുന്ന ഹൈബ്രിഡൈസേഷന് വഴി ഉല്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുതേങ്ങ സംഭരിക്കുന്നു.
ഡി) നെടിയയിനം തെങ്ങിന് പൂങ്കുലയ്ക്കുള്ള ധനസഹായം 100 രൂപ /പൂങ്കുല തെങ്ങിന് പൂക്കുലയിൽ ഹൈബ്രിഡൈസേഷന് നടത്തുന്നതിനുള്ള ആനുകൂല്യം
ഇ) നെടിയയിനം വിത്തുതേങ്ങ സംഭരണം 45 രൂപ /വിത്തുതേങ്ങ കൂടുതൽ കായ്ഫലമുള്ളതും രോഗ, കീട പ്രതിരോധശേഷിയുള്ളതുമായ തെരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽനിന്ന്
പ്രദർശനത്തോട്ടം (കുറിയയിനം /സങ്കരയിനം) 38,830 രൂപ /യൂണിറ്റ് 50 സെന്റ് ഭൂവിസ്തൃതിയുള്ളതാണ് ഒരു പ്രദർശനത്തോട്ടം. തെങ്ങിൻതൈകൾ, കൃഷിവകുപ്പുഫാമുകൾ /കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രങ്ങൾ / കാർഷികസർവ്വകലാശാല എന്നിവയിൽനിന്നു ലഭ്യമാക്കും.

6.4 സുഗന്ധവ്യഞ്ജനവിളകളുടെ വികസനത്തിനുള്ള പദ്ധതികൾ

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

വികേന്ദ്രീകൃത കുരുമുളകുനഴ്സറികൾ

30,000 രൂപ /നഴ്സറി

സ്വയംസഹായസംഘങ്ങൾ, വനിതാഗ്രൂപ്പുകൾ, യുവാക്കളുടെ ഗ്രൂപ്പുകൾ എന്നിവർക്ക്. വർഷത്തിൽ കുറഞ്ഞത് വേരുപിടിപ്പിച്ച 50,000 കുരുമുളകുതൈകൾ ഉല്പാദിപ്പിക്കണം.

കുരുമുളകുതോട്ടങ്ങളുടെ പുനരുദ്ധാരണം

10,000 രൂപ /ഹെക്റ്റർ

ഉല്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളുടെ പുനരുദ്ധാരണം ലക്ഷ്യം

പുതിയ കുരുമുളകുതോട്ടങ്ങൾ സ്ഥാപിക്കാൻ (വിസ്തീർണ്ണവ്യാപനം)

20,000 രൂപ /ഹെക്റ്റർ (50% സബ്‌സിഡി)

ഉല്പാദനക്ഷമത കൂടിയ ഇനങ്ങൾ. ഭൂവിസ്തൃതിക്കനുസരിച്ച് ആനുകൂല്യം.

വിസ്തീർണ്ണവ്യാപനം – ഇഞ്ചി, മഞ്ഞൾ

12,500 രൂപ /ഹെക്റ്റർ (50% സബ്‌സിഡി)

ഉല്പാദനക്ഷമത കൂടിയ ഇനങ്ങൾ കൃഷി ചെയ്യുന്നു. വിസ്തൃതിക്കനുസരിച്ച് ആനുകൂല്യം. നടീൽവസ്തു, സംയോജിതവളപ്രയോഗം, സംയോജിതരോഗകീടനിയന്ത്രണം എന്നിവയ്ക്കാണ് ആനുകൂല്യം

വിസ്തീർണ്ണവ്യാപനം – ജാതി, ഗ്രാമ്പൂ

20,000 രൂപ /ഹെക്റ്റർ (50% സബ്‌സിഡി)

ഉല്പാദനക്ഷമത കൂടിയ ഇനങ്ങൾ കൃഷി ചെയ്യുന്നു. ഭൂവിസ്തൃതിക്കനുസരിച്ച് ആനുകൂല്യം. നടീൽവസ്തു, സംയോജിതവളപ്രയോഗം, സംയോജിതരോഗകീടനിയന്ത്രണം എന്നിവയ്ക്കാണ് ആനുകൂല്യം

കർഷകരുടെ കൃഷിയിടങ്ങളിലെ ജൈവനിയന്ത്രണോപാധികളുടെ (ട്രൈക്കോഡർമ, മൈക്കോറൈസ മുതലായവ) ഉല്പാദനയൂണിറ്റുകൾ

20,000 രൂപ /യൂണിറ്റ്. ഇടുക്കിജില്ലയിൽ മാത്രം.

 

കർഷകർ കണ്ടെത്തിയ തനതിനങ്ങൾ ഉപയോഗിച്ചുള്ള പ്രദർശനത്തോട്ടം

25 സെന്റ് പ്രദർശനത്തോട്ടത്തിനു 10,000 രൂപ

പ്രദേശികമായി ലഭ്യമായ ഗുണനിലവാരമുള്ള, ഉല്പാദനക്ഷമത കൂടിയ ഇനങ്ങൾ. ഇടുക്കി ജില്ലയിൽ മാത്രം.

മണ്ണിന്റെ അമ്ലത്വം ക്രമീകരണത്തിനുള്ള കുമ്മായവസ്തുക്കൾക്കു സഹായം

5400 രൂപ /ഹെക്റ്റർ

മണ്ണുപരിശോധനാറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. ഇടുക്കിജില്ലയിൽ മാത്രം.

സൂക്ഷ്മമൂലകങ്ങൾക്കും സെക്കൻഡറി മൂലകങ്ങൾക്കും ധനസഹായം

500 രൂപ /ഹെക്റ്റർ

മണ്ണുപരിശോധനാറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. ഇടുക്കിജില്ലയിൽ മാത്രം.

സംയോജിത കീടരോഗനിയന്ത്രണം

10,000 രൂപ /ഹെക്റ്റർ

ജൈവ രോഗകീടനിയന്ത്രണോപാധികൾക്കു കൂടുതൽ പ്രാധാന്യം നല്കുന്നു. ഇടുക്കിജില്ലയിൽ മാത്രം.

6.5 ജൈവകൃഷിയും ഉത്തമകാർഷികമുറകളും (ജി.എ.പി.)

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

കാസർഗോഡ് ജില്ലയിൽ വി.എഫ്.പി.സി.കെ. മുഖേന നടപ്പാക്കുന്ന പി.ജി.എസ്. സർട്ടിഫിക്കേഷൻ (കൃഷിക്കും സർട്ടിഫിക്കേഷനും ഉൾപ്പെടെ)

6000 രൂപ /ഹെക്റ്റർ

(ജൈവ കൃഷിക്ക് ഹെക്ടറിന് 3000 രൂപ, സർട്ടിഫിക്കേഷന് ഹെക്ടറിന് 3000 രൂപ)

ക്ലസ്റ്റർ മുഖാന്തരം ജൈവകൃഷി

75,000 രൂപ /ക്ലസ്റ്റർ

25 ഹെക്റ്റർ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷി ചെയ്യണം

ഇക്കോഷോപ്പുകളുടെ രൂപവത്ക്കരണം

2 ലക്ഷം രൂപ /ഇക്കോഷോപ്പ്

ജൈവകൃഷി ചെയ്യുന്ന കർഷകഗ്രൂപ്പുകൾ. ഒരുലക്ഷം രൂപ അടിസ്ഥാനസൗകര്യം ഒരുക്കാനും ഒരുലക്ഷം രൂപ റിവോൾവിങ് ഫണ്ടും നല്കുന്നു.

ജൈവോല്പന്നങ്ങളുടെ പാക്കിങ്, ബ്രാൻഡിങ്, നേരിട്ടുള്ള വില്പനയ്ക്കായി ക്ലസ്റ്ററുകൾക്ക് നല്കുന്നത്

മൂന്നുലക്ഷം രൂപ /മുനിസിപ്പാലിറ്റി /കോർപ്പറേഷൻ

ജി.എ.പി. സർട്ടിഫിക്കേഷനുള്ള കർഷകഗ്രൂപ്പുകൾ. കേരള ഓർഗാനിക് എന്ന ലേബലിൽ ജൈവോല്പന്നങ്ങൾ വിൽക്കാം.

6.6 മണ്ണിന്റെ ആരോഗ്യപരിപാലനവും ഉല്പാദനക്ഷമത ഉയർത്തലും

ഘടകം ധനസഹായം (നിരക്ക്) അർഹതാമാനദണ്ഡം
സൂക്ഷ്മമൂലകങ്ങൾക്കും സെക്കൻഡറി മൂലകങ്ങൾക്കുമുള്ള ധനസഹായം 500 രൂപ /ഹെക്റ്റർ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ
മണ്ണിന്റെ അമ്ലത്വം ഏകീകരിക്കാനുള്ള മണ്ണുപരിപോഷണവസ്തുക്കൾക്കുള്ള ധനസഹായം 5400 രൂപ /ഹെക്റ്റർ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ
പ്രദർശനത്തോട്ടങ്ങൾ നെല്ല് – 6000 രൂപ /യൂണിറ്റ്, മരച്ചീനി – 4800 രൂപ /യൂണിറ്റ്, വാഴ/പച്ചക്കറി – 12000 രൂപ /യൂണിറ്റ് 30 സെന്റ് ഒരുയൂണിറ്റ്. മണ്ണ് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ഉപയോഗിക്കണം

6.7 കാർഷികവിജ്ഞാനവ്യാപനം

6.7.1 ആത്മ–കേന്ദ്രപദ്ധതി

ഘടകം ധനസഹായം (നിരക്ക്) അർഹതാ മാനദണ്ഡം
പരിശീലനം    
സംസ്ഥാനത്തിനു പുറത്തുള്ള പരിശീലനം 1250 രൂപ /കർഷകൻ /ദിവസം (യാത്രാച്ചെലവ്, ഭക്ഷണം, താമസസൗകര്യം, മറ്റു പരിശീലനച്ചെലവുകൾ ഉൾപ്പെടെ)  
സംസ്ഥാനത്തിനകത്തുള്ള പരിശീലനം 1000 രൂപ /കർഷകൻ /ദിവസം. (യാത്രാച്ചെലവ്, ഭക്ഷണം, താമസസൗകര്യം, മറ്റു പരിശീലനച്ചെലവുകൾ ഉൾപ്പെടെ)  
ജില്ലയ്ക്കകത്തുള്ള പരിശീലനം 400 രൂപ  റസിഡൻഷ്യൽ പരിശീലനത്തിന്; 250 രൂപ നോൺ–റസിഡൻഷ്യൽ പരിശീലനത്തിന്  
പഠനയാത്രകൾ    
സംസ്ഥാനത്തിനു പുറത്തുള്ള പഠനയാത്രകൾ 800 രൂപ പ്രതിദിനം ഒരു കർഷകനു ചെലവാക്കാം; പരമാവധി 7 ദിവസം  
സംസ്ഥാനത്തിനകത്തുള്ള പഠനയാത്രകൾ 400 രൂപ പ്രതിദിനം ഒരു കർഷകനുചെലവഴിക്കാം; (ഭക്ഷണം, യാത്ര, താമസസൗകര്യം) പരമാവധി അഞ്ചുദിവസം
ജില്ലയ്ക്കകത്തുള്ള പഠനയാത്രകൾ 300 രൂപ പ്രതിദിനം ഒരു കർഷകനു ചെലവഴിക്കാം;  പരമാവധി 3 ദിവസം  
കൃഷിയനുബന്ധമേഖലകളിലെ പ്രദർശനത്തോട്ടങ്ങൾ 0.4 ഹെക്റ്റർ സ്ഥലത്തെ പ്രദർശനത്തോട്ടത്തിന് 4000 രൂപ പ്രകാരം ധനസഹായം.  
ഫാം സ്കൂളുകൾ ഒരു ഫാം സ്കൂളിന്റെ പ്രവർത്തനച്ചെലവുകൾക്കായി 29,414 രൂപ  
സംയോജിത കൃഷി സമ്പ്രദായ മോഡലുകൾ 3 മുതൽ 10 വരെ സെന്റ് - 10,000 രൂപ കൃഷിയോടൊപ്പം കാർഷികാനുബന്ധമേഖലകളായ മൃഗസംരക്ഷണം, ഡയറി, മത്സ്യക്കൃഷി, തേനീച്ചക്കൃഷി എന്നിവകൂടി ഉൾപ്പെടുത്തണം.
20 സെന്റ് - 20,000 രൂപ
 -  30 സെന്റ് - 30,000 രൂപ
 -  40 സെന്റ് - 40,000 രൂപ
 -  50 സെന്റിനും അതിനു മുകളിലും - 50,000 രൂപ

6.8 കേന്ദ്രാവിഷ്കൃത പദ്ധതികൾ

6.8.1 സബ്‌മിഷൻ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ

ഘടകം ധനസഹായം (നിരക്ക്)
ട്രാക്ടർ, ടില്ലർ, നടീൽ – വിത്തുവിത യന്ത്രങ്ങൾ, ബ്രഷ് കട്ടർ, കുഴിയെടുക്കൽ യന്ത്രം, ഫ്രൂട്ട് പ്ലക്കർ, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് ഉപകരണങ്ങൾ, ചാഫ് കട്ടർ തുടങ്ങിയ യന്ത്രോപകരണങ്ങൾ 35% മുതൽ 50% വരെ സബ്‌സിഡി

6.9 കാർഷികോല്പന്ന സംസ്ക്കരണം

ഘടകം ധനസഹായം (നിരക്ക്)
വിളവെടുപ്പനന്തരയൂണിറ്റുകൾ, മിനി റൈസ് മിൽ, ഡീഹൈഡ്രേഷൻ യൂണിറ്റ്, പാക്കിംഗ് മെഷീൻ 50% സബ്‌സിഡി.
2 HP വരെയുള്ള സോളാർ പമ്പുകൾക്ക് 50,000 രൂപ സബ്‌സിഡി.
2മുതൽ 5 വരെ HP യുള്ള സോളാർ പമ്പുകൾക്ക് 43,200 രൂപ സബ്‌സിഡി.

6.10 സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതികൾ

6.10.1 നഴ്സറികൾ

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

ഹൈ-ടെക് നഴ്സറികൾ സ്ഥാപിക്കൽ (പ്രോജക്ട് അടിസ്ഥാനത്തിൽ)

40% സബ്‌സിസി. പരമാവധി 10 ലക്ഷം രൂപ

ദീർഘകാലഫലവൃക്ഷവിളകൾ, വൃക്ഷസുഗന്ധവിളകൾ, തോട്ടവിളകൾ എന്നിവയുടെ 50,000 തൈയെങ്കിലും ഒരുവർഷം ഉല്പാദിപ്പിക്കണം.

ചെറുകിടനഴ്സറികൾ സ്ഥാപിക്കൽ (പ്രോജക്ട് അടിസ്ഥാനത്തിൽ)

50% സബ്‌സിഡി. പരമാവധി 7.5 ലക്ഷം രൂപ

ദീർഘകാലഫലവൃക്ഷവിളകൾ, വൃക്ഷസുഗന്ധവിളകൾ, തോട്ടവിളകൾ എന്നിവയുടെ 25,000 തൈയെങ്കിലും ഒരുവർഷം ഉല്പാദിപ്പിക്കണം.

നഴ്സറികളുടെ അടിസ്ഥാനസൗകര്യവികസനം (പ്രോജക്ട് അടിസ്ഥാനത്തിൽ)

പരമാവധി 10 ലക്ഷം രൂപ. ഒരു ഹെക്ടറിന് 2.5 ലക്ഷം രൂപ നിരക്കിൽ പരമാവധി 4 ഹെക്റ്റർ

പൊതുമേഖലയ്ക്ക് 100% -വും സ്വകാര്യ മേഖലയ്ക്ക് 50% -വും ധനസഹായം നൽകും.

6.11 വിള വിസ്തൃതി വ്യാപനം

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

വാഴക്കൃഷി (സൂക്ഷ്മജലസേചനസംവിധാനത്തോടെ)

ഹെക്ടറൊന്നിന് 60,000 രൂപ

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

വാഴക്കൃഷി (സൂക്ഷ്മജലസേചനസംവിധാനമില്ലാതെ)

ഹെക്ടറൊന്നിന് 26,250 രൂപ

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

ടിഷ്യുക്കൾച്ചർ വാഴ (സൂക്ഷ്മജലസേചനസംവിധാനത്തോടെ)

 ഹെക്ടറൊന്നിന് 90,000 രൂപ

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

ടിഷ്യുക്കൾച്ചർ വാഴ (സൂക്ഷ്മജലസേചനസംവിധാനമില്ലാതെ)

ഹെക്ടറൊന്നിന് 37,500 രൂപ

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

കൈതച്ചക്ക (സൂക്ഷ്മജലസേചനസംവിധാനത്തോടെ)

ഹെക്ടറൊന്നിന് 90,000 രൂപ

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

കൈതച്ചക്ക (സൂക്ഷ്മജലസേചനസംവിധാനമില്ലാതെ)

ഹെക്ടറൊന്നിന് 26,250 രൂപ

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

പപ്പായ (സൂക്ഷ്മജലസേചനസംവിധാനത്തോടെ)

ഹെക്ടറൊന്നിന് 60,000 രൂപ

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

പപ്പായ (സൂക്ഷ്മജലസേചനസംവിധാനമില്ലാതെ)

ഹെക്ടറൊന്നിന് 22,500 രൂപ

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

പുഷ്പക്കൃഷി

 

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

വെട്ടുപൂക്കളുടെ കൃഷിവ്യാപനം

ഹെക്ടറൊന്നിന് 40,000

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

ലൂസ് പൂക്കളുടെ കൃഷിക്ക്

ഹെക്ടറൊന്നിന് 16,000

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

സുഗന്ധവിള കൃഷി

 

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

ഇഞ്ചി, മഞ്ഞൾ

ഹെക്ടറൊന്നിന് 12,000

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

ജാതി കൃഷി

ഹെക്ടറൊന്നിന് 20,000

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

കശുമാവ്, കൊക്കോ (സൂക്ഷ്മജലസേചനസംവിധാനത്തോടെ)

ഹെക്ടറൊന്നിന് 24,000

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

കശുമാവ്, കൊക്കോ (സൂക്ഷ്മജലസേചനസംവിധാനമില്ലാതെ)

ഹെക്ടറൊന്നിന് 12,000

40% സബ്‌സിഡി നിരക്കിൽ ചെറുകിട, നാമമാത്ര കർഷകർക്ക്.

6.11.1 സംസ്ക്കരണവും വിപണനവും

ഘടകം

ധനസഹായം (നിരക്ക്)

അർഹതാ മാനദണ്ഡം

പാക്ക് ഹൗസ്

പ്രോജക്ട് അടിസ്ഥാനത്തിൽ. 50% വരെ സബ്‌സിഡി. രണ്ടുലക്ഷം രൂപവരെ

9 മീറ്റർ x 6 മീറ്റർ വിസ്തൃതിയുള്ള പാക്ക് ഹൗസ്

പ്രീകൂളിംഗ് യൂണിറ്റുകൾ

50% സമതലപ്രദേശങ്ങളിൽ പരമാവധി 8.75 ലക്ഷം രൂപ. മലയോര പ്രദേശങ്ങൾ 12.5 ലക്ഷം രൂപ

ആറു മെട്രിൿ ടൺ സംഭരണശേഷിയുള്ള കൂളിംഗ് യൂണിറ്റുകൾ

6.12 വിപണികളുടെ അടിസ്ഥാനസൗകര്യവികസനം

ഘടകം

ധനസഹായം (നിരക്ക്)

അർഹതാമാനദണ്ഡം

ഗ്രാമീണവിപണികൾ

പ്രോജക്ട് അടിസ്ഥാനത്തിൽ സമതലപ്രദേശങ്ങളിൽ പരമാവധി 10 ലക്ഷം രൂപ; മലയോര പ്രദേശങ്ങളിൽ പരമാവധി 13.75 ലക്ഷം രൂപ

പ്രോജക്ട് അടിസ്ഥാനത്തിൽ സമതലപ്രദേശങ്ങളിൽ 40%; മലയോര പ്രദേശങ്ങളിൽ 55%

ചില്ലറവിപണികൾ

സമതലപ്രദേശങ്ങളിൽ 5.25 ലക്ഷം രൂപ; മലയോര പ്രദേശങ്ങളിൽ 7.5 ലക്ഷം രൂപ

പ്രോജക്ട് അടിസ്ഥാനത്തിൽ സമതല പ്രദേശങ്ങളിൽ 35%; മലയോര പ്രദേശങ്ങളിൽ 50%

6.13 ഇതരസേവനങ്ങൾ

ഇനം

ധനസഹായം (നിരക്ക്)

ഇനം

ധനസഹായം

മണ്ണ് പരിശോധന (കൃഷിഭവൻ മുഖേന)

സൗജന്യം

മണ്ണ് പരിശോധന (കർഷകർ നേരിട്ട്)

38 രൂപ/സാമ്പിൾ സൂക്ഷ്മമൂലകങ്ങൾ ഉൾപ്പെടെ 150 രൂപ

മണ്ണ് പരിശോധന (സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല)

സൗജന്യം

കാർഷികയന്ത്രങ്ങൾ

കുറഞ്ഞ തദ്ദേശ നിരക്കുകൾ

കേരളകർഷകൻ

മാസിക അംഗത്വം 100 രൂപ /വർഷം

വിത്ത് ഗുണമേന്മ പരിശോധന

സൗജന്യം

മൂല്യവർദ്ധിത  ഉത്പന്നങ്ങൾ നിർമിക്കുന്നതിന്

പ്രോജക്ടിന്റെ 30%  പരമാവധി 10 ലക്ഷം രൂപ

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കൽ
   വലിപ്പം

    1 M3
   2 M3-6 M3    

സബ്‌സിഡി

ജനറൽ        SC/ST

5500 രൂപ     7000 രൂപ

9000 രൂപ     1000 രൂപ

6.14 മറ്റു പദ്ധതികൾ

6.14.1 കാര്‍ഷികവൈദ്യുതി സൗജന്യം

നെൽക്കൃഷിക്കു പരിധിയില്ലാതെയും മറ്റുവിളകള്‍ക്ക് രണ്ടുഹെൿറ്റർ വരെയും കൃഷിക്കാവശ്യമായ കാർഷികവൈദ്യുതി സൗജന്യമായി കൃഷിവകുപ്പു നല്‍കുന്നു.

6.14.2 കാർഷികവായ്പ

വാണിജ്യബാങ്കുകൾ, പ്രാദേശികഗ്രാമവികസനബാങ്കുകൾ, സഹകരണവായ്പാസ്ഥാപനങ്ങൾ എന്നിവയുടെ ബൃഹത്തായ ശൃംഖലവഴി കർഷകർക്ക് ഉല്പാദനവായ്പ, കിസാൻ ക്രെഡിറ്റ് കാർഡ്, മുതൽമുടക്കുവായ്പ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കുന്നു.

6.14.3 കാർഷിക ഇൻഷ്വറൻസ്

പ്രകൃതിക്ഷോഭംമൂലം ഉണ്ടാകുന്ന വിളനഷ്ടത്തിൽനിന്നു സംരക്ഷണം:നാലുതരം സ്‌കീമുകളാണു നിലവിലുള്ളത് – സംസ്ഥാന വിള ഇന്‍ഷ്വറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ്, കേരവൃക്ഷ ഇൻഷുറൻസ്, പ്രധാനമന്ത്രി ഫസല്‍ ബീമായോജന.

6.14.4 കർഷകപ്പെൻഷൻ

60 വയസ് പൂർത്തിയായ എല്ലാ ചെറുകിട, നാമമാത്ര കർഷകർക്കും പ്രതിമാസം 1000 രൂപ നിരക്കിൽ കൃഷിഭവൻവഴി പെൻഷൻ നൽകുന്നു.


കൃഷിമന്ത്രി വിളിപ്പുറത്ത്

എല്ലാമാസവും ആദ്യബുധനാഴ്ച വൈകുന്നേരം 5.30 മുതൽ 6.30 വരെ കർഷകർക്കു കൃഷിമന്ത്രിയുമായി ഫോൺവഴിയും നവസാമൂഹികമാധ്യമങ്ങൾ വഴിയും സംവദിക്കാം.
  • ഇതിനായി ബന്ധപ്പെടേണ്ട സൗജന്യ നമ്പര്‍: 1800-425-1661
  • വെബ് പോര്‍ട്ടൽ: http://www.krishi.info
  • വാട്ട്‌സാപ്പ് നം: 9447051661
  • ഫേസ് ബുക്ക് ഐ.ഡി.: fb.com/krishi.info2015

മൊബൈൽഫോൺ സന്ദേശങ്ങൾ

കൃഷിഭവനിൽ രജിസ്റ്റർ ചെയ്തവർക്ക് പദ്ധതികളുടെ വിവരങ്ങൾ, ശാസ്ത്രീയപരിചരണമുറകൾ, നൂതനശാസ്ത്രസാങ്കേതികവിദ്യകൾ തുടങ്ങിയവയുടെ സന്ദേശങ്ങൾ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും മൊബൈൽ ഫോൺ വഴി ലഭ്യമാക്കുന്നു.

കിസാൻ കോൾസെന്റർ

1800-425-1661 എന്ന സൗജന്യനമ്പറിൽ ഫോൺവഴി കർഷകക്ഷേമപദ്ധതികൾ, സാങ്കേതികവിവരങ്ങൾ, നടീൽവസ്തുക്കളുടെ ലഭ്യത, വളപ്രയോഗങ്ങൾ, രോഗസംരക്ഷണരീതികൾ മുതലായവയെക്കുറിച്ചു വിശദാംശങ്ങൾ ലഭിക്കും.


6.15 കൃഷിവകുപ്പിന്റെ കീഴിലുള്ള ഏജന്‍സികൾ /പൊതുമേഖലാസ്ഥാപനങ്ങൾ

വി.എഫ്.പി.സി.കെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, കേരള)

6.15.1 കർഷകർക്കുവേണ്ടി കർഷകരുടെ വിപണി

വി.എഫ്.പി.സി.കെ.യുടെ ആഭിമുഖ്യത്തിൽ കർഷകർക്കുവേണ്ടി കർഷകർ നടത്തുന്ന കർഷകരുടെ വിപണികളാണ് കർഷകസ്വാശ്രയവിപണികൾ. അംഗങ്ങളായ കർഷകർ അവരുടെ ഉത്പന്നങ്ങൾ ഒരിടത്തു സംഭരിക്കുകയും ഇടനിലക്കാരില്ലാതെ മൊത്തകച്ചവടക്കാർക്കു വിൽക്കുകയും ചെയ്യുന്നു.  ഇതിലൂടെ മെച്ചപ്പെട്ട വില കർഷകർക്കു ലഭിക്കുന്നു. വിപണിക്കാവശ്യമായ ത്രാസുകൾ, ഫർണിച്ചറുകൾ, അക്കൗണ്ട് ബുക്കുകൾ, ഫോൺ, പ്ലാസ്റ്റിക് ക്രേറ്റുകൾ എന്നിവയെല്ലാം കൗൺസിൽ നൽകുന്നു. മട്ടുപ്പാവുകളിലെയും തൊടികളിലെയും ജൈവപച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നു. വിപണിഭാരവാഹികളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാൻ പരിശീലനങ്ങളും നല്‍കിവരുന്നു.

വിലാസം:
വി.എഫ്.പി.സി.കെ.,
മൈത്രി ഭവന്‍,
ദൂരദർശൻ കേന്ദ്രത്തിനു സമീപം,
കാക്കനാട്, കൊച്ചി.

6.15.2 കേരളസംസ്ഥാന വിത്തുവികസനഅതോറിറ്റി

നെല്ല്, പച്ചക്കറി ഇനങ്ങലായ വെണ്ട, ചീര, പയർ, മുളക്, കുമ്പളം, പാവൽ, പടവലം, മത്തൻ തുടങ്ങിയവയുടെ ഗുണമേന്‍മയുള്ള വിത്തുകൾ സംസ്ഥാനത്തുടനീളം വിതരണം ചെയ്തു വരുന്നു. വിത്തുല്‍പാദനപദ്ധതിപ്രകാരം രജിസ്റ്റേര്‍ഡ് കർഷകര്‍ മുഖേന നേരിട്ടുള്ള മേല്‍നോട്ടത്തിൽ ഗുണേന്‍മയുള്ള വിത്തുകൾ ഉല്‍പാദിപ്പിച്ചു വിതരണം ചെയ്യുന്നു. പ്രധാനമായും കൃഷിഭവന്‍ മുഖേനയാണു വിതരണം.

കേരളകാർഷികസർവകലാശാലയുടെ നെല്ല്, പച്ചക്കറി ബ്രീഡർ വിത്തിനങ്ങൾ കർഷകർക്കും പാടശേഖരസമിതികൾക്കും സൗജന്യമായി നൽകുന്നു.

പദ്ധതിയിൽ പങ്കാളികൾ ആകാൻ 25 രൂപയുടെ ചെലാൻ 0401-00-800-84 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് കൃഷിഭവനിൽ അപേക്ഷ നൽകണം.

പാടശേഖരസമിതികൾ 510 രൂപയും വ്യക്തികൾ 110 രൂപയും സംസ്ഥാന വിത്തുവികസന അതോറിറ്റിയിൽ അടച്ച് അംഗത്വം എടുക്കണം.

ഒരു ഹെക്ടറിന് 80 കിലോഗ്രാം തോതിൽ അടിസ്ഥാനവിത്ത് സൗജന്യമായി നൽകും.

കിലോഗ്രാമിന് 25 രൂപ നിരക്കിൽ 30 കി.ഗ്രാം ബാഗുകളിലാക്കി കൃഷിക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കും.

കർഷകർക്ക് വിത്ത് സ്വന്തമായി ഉൽപാദിപ്പിക്കാനും ഉപയോഗിക്കാനും പരിശീലനം നൽകുന്നു.

6.15.3 വീട്ടുവളപ്പിൽ പച്ചക്കറിക്കൃഷിപ്രോത്സാഹനം

കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾക്ക് പച്ചക്കറി വിത്തുകൾ 50% സബ്‌സിഡിനിരക്കിൽ വിതരണം ചെയ്യുന്നു. സമഗ്രപച്ചക്കറി വികസന പദ്ധതിക്കാവശ്യമായ പച്ചക്കറി വിത്തുകളും സീഡ് അതോറിറ്റി വിതരണം ചെയ്യുന്നു.

കാസർകോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ എല്ലാ മുൻസിപ്പാലിറ്റികളിലും തൃശൂർ കോർപ്പറേഷനിലും ഗ്രോബാഗുകളിൽ പച്ചക്കറിതൈകൾ നട്ടു നൽകി വരുന്നു.

വിലാസം:
കേരളസംസ്ഥാന വിത്തുവികസന അതോറിറ്റി
അയ്യന്തോള്‍, തൃശ്ശൂർ-3
ഫോൺ: 0487-2390510

6.15.4 എസ്.എഫ്.എ.സി (സ്‌മോൾ ഫാർമേഴ്‌സ് അഗ്രി. ബിസിനസ് കൺസോർഷ്യം)

കൃഷിയധിഷ്ഠിത വ്യാപാര, വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്ന സംരംഭകർക്ക് ആവശ്യമായ പരിശീലനവും ധനസഹായവും സാങ്കേതികപിന്തുണയും നൽകുന്നു.

കാർഷികോത്പന്നങ്ങളുടെ ഉത്പാദനം, മൂല്യവർദ്ധന ലക്ഷ്യമാക്കിയുള്ള സംസ്കരണം, ഉത്പന്നവൈവിധ്യവത്കരണം, വിപണനം തുടങ്ങിയവ ഉൾക്കൊള്ളിച്ചു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സംരംഭങ്ങൾക്ക് എസ്.എഫ്.എ.സി സംരംഭമൂലധനം നൽകുന്നു.

കർഷകർ, കർഷകകൂട്ടായ്മകള്‍, ഉത്പാദനസംഘങ്ങൾ, കാർഷികസംരംഭകർ, സ്വയംസഹായസംഘങ്ങൾ, കാർഷികകയറ്റുമതിമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കാര്‍ഷികബിരുദധാരികൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർസ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങൾക്കു ഗുണഭോക്താക്കളാകാം.

മൈക്രോസംരംഭങ്ങള്‍ക്കുള്ള ധനസഹായം:  പ്രോജക്ട് അടിസ്ഥാനത്തില്‍ 50% പരമാവധി 10 ലക്ഷം രൂപ

സ്മോൾ & മീഡിയം സംരംഭങ്ങള്‍ക്കുള്ള ധനസഹായം:  പ്രോജക്ട് അടിസ്ഥാനത്തില്‍ 50% പരമാവധി 50 ലക്ഷം രൂപ

വിലാസം
മാനേജിംഗ് ഡയറക്ടർ
എസ്.എഫ്.എ.സി,
ഒന്നാം നില, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്,
അഗ്രിക്കള്‍ച്ചറൽ അര്‍ബൻ & ഹോൾസെയിൽ മാര്‍ക്കറ്റ്, ആനയറ,
വെൺപാലവട്ടം പി.ഒ., തിരുവന്തപുരം.

6.15.5 ഔഷധസസ്യമിഷൻ

ഔഷധസസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കാൻ തെരഞ്ഞെടുത്ത 23 ഔഷധസസ്യങ്ങൾക്കു മിഷൻ ധനസഹായം നൽകുന്നു.

വൃക്ഷങ്ങൾക്ക് മൂന്നു വർഷത്തേക്ക് 65:20:15 എന്ന അനുപാതത്തിലും ദ്വിവാർഷിക വിളകൾക്ക് 75:25 എന്ന അനുപാതത്തിലും വാർഷികവിളകൾക്ക് ആദ്യവർഷം 100 ശതമാനവുമാണു സബ്‌സിഡി നൽകുന്നത്.

അപേക്ഷകൾ ദേശീയ ഔഷധസസ്യമിഷന്റെ ആസ്ഥാനത്തോ ജില്ലാ കൃഷി ഓഫീസിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടർ(ഹോർട്ടിക്കൾച്ചർ)ക്കോ നൽകണം.

6.15.6 നാളികേരവികസനബോർഡ്

നഴ്‌സറി സ്ഥാപിക്കാൻ സഹായം:സ്വകാര്യമേഖലയിൽ നഴ്‌സറി സ്ഥാപിക്കാൻ 25 ശതമാനം ധനസഹായം പരമാവധി രണ്ടുലക്ഷം രൂപ. ചുരുങ്ങിയത് 25 സെന്റ് സ്ഥലത്ത് 6250 തെങ്ങിൻതൈ ഉത്പാദിപ്പിക്കാൻ 50,000 രൂപ. ഒരു ഏക്കറിൽ 25,000  തൈ ഉത്പാദിപ്പിക്കാൻ രണ്ടുലക്ഷം രൂപ. വ്യക്തികൾക്കു മാതൃവൃക്ഷങ്ങളിൽനിന്നുള്ള തെങ്ങിൻ‌തൈ വിത്തുതോട്ടം സ്ഥാപിക്കാൻ - ആറുലക്ഷം രൂപ.

പുതുക്കൃഷി സഹായം:ചുരുങ്ങിയത് 25 സെന്റ് സ്ഥലമോ 10 തൈയോ (പരമാവധി നാലുഹെക്ടർ) ഹെക്ടറിന് 8000 രൂപ നിരക്കിൽ രണ്ടു തുല്യവാർഷികഗഡുക്കളായി സഹായം നൽകും.

ജൈവവളയൂണിറ്റിനു സഹായം:ചെലവിന്റെ 50 ശതമാനം - പരമാവധി 20,000 രൂപ - ധനസഹായം നൽകും.

കൊപ്രാസംസ്കരണം:മികച്ച കൊപ്ര ഉണ്ടാക്കാൻ ഡ്രയർ സ്ഥാപിക്കാൻ വിലയുടെ 25 ശതമാനം - പരമാവധി 10,000 രൂപ - നൽകും.

സംസ്കരണയൂണിറ്റിനു സഹായം:നാളികേര ടെക്‌നോളജി മിഷനു കീഴിൽ സംസ്കരണയൂണിറ്റുകൾ സ്ഥാപിക്കാനും നവീകരിക്കാനും ധനസഹായം.  സംസ്കരണയൂണിറ്റു സ്ഥാപിക്കാൻ സഹായധനമായി പദ്ധതിച്ചെലവിന്റെ 25% നിരക്കിൽ 50 ലക്ഷത്തിൽ കവിയാത്ത തുക സഹായം. സംസ്കരണയൂണിറ്റ് സ്ഥാപിക്കാൻ സംരംഭകർ പദ്ധതിച്ചെലവിന്റെ 40 ശതമാനമെങ്കിലും ബാങ്ക് വായ്പയായി എടുത്തിരിക്കണം. ഈ പദ്ധതിവഴി ആനുകൂല്യം ലഭിക്കാൻ സംരംഭകർ തുടങ്ങാനുദ്ദേശിക്കുന്ന കേരവ്യവസായസംരംഭത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സഹകരണബാങ്കുകളോ ദേശസാൽകൃതബാങ്കുകളോ മുഖേന ബാങ്കിന്റെ പദ്ധതി വിലയിരുത്തൽ റിപ്പോർട്ട് സഹിതം ബോർഡിൽ നൽകണം.   മൂല്യവർദ്ധിതനാളികേരോത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്കു ധനസഹായം നൽകും.  വിപണി വികസനത്തിനായി പദ്ധതിച്ചെലവിന്റെ 50 ശതമാനം നിരക്കിൽ വ്യക്തികൾക്കു 10 ലക്ഷം രൂപയും സഹകരണസ്ഥാപനങ്ങൾക്കു പദ്ധതിച്ചെലവിന്റെ 100 ശതമാനം നിരക്കിൽ 25 ലക്ഷം രൂപയും പരമാവധി ധനസഹായം നൽകുന്നു.

6.16 കേരോത്പാദകസംഘങ്ങൾ

കൃഷിയിൽ ശാസ്ത്രിയരീതികൾ അവലംബിച്ച് ഉത്പാദനം മെച്ചപ്പെടുത്തുന്നതോടൊപ്പം നാളികേരസംഭരണം, സംസ്കരണം, വിപണനം എന്നീ തലങ്ങളിൽ ഫലവത്തായ പങ്കുവഹിക്കുകയാണു ലക്ഷ്യം. കായ്ക്കുന്ന 10 തെങ്ങെങ്കിലും സ്വന്തമായുള്ള കർഷകർക്ക് ഇതിൽ അംഗമാകാം. ശരാശരി 4000-5000 തെങ്ങെങ്കിലും ഓരോ സി.പി.എസി ന്റെയും പ്രവർത്തനപരിധിയിൽ ഉണ്ടാവണം. സംഘം നാളികേരവികസനബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിന് രജിസ്റ്റ്രേഷൻ ഫീസായ 200 രൂപ എറണാകുളത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റിനൊപ്പം നിശ്ചിത അപേക്ഷാഫോമിൽ നൽകണം.

6.17 തെങ്ങു പുനർനടീൽ

നാളികേരവികസനബോർഡും സംസ്ഥാനകൃഷിവകുപ്പും സംയുക്തമായി തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ നടപ്പാക്കുന്നു. രോഗവും പ്രായാധിക്യവുമുള്ള തെങ്ങുകൾ മുറിച്ചുമാറ്റാൻ ഹെക്ടറൊന്നിനു പരമാവധി 13,000 രൂപയും പുനരുദ്ധാരണത്തിന് ഹെക്ടറിനു 15,000 രൂപയും രണ്ടുവർഷത്തേക്കു പുനർനടീലിനു തൈ ഒന്നിന് 20 രൂപയും നൽകും.

6.18 തെങ്ങുകളുടെ ചങ്ങാതിക്കൂട്ടം

യന്ത്രമുപയോഗിച്ചു തെങ്ങുകയറാൻ സന്നദ്ധരായ യുവതീയുവാക്കളെ പരിശീലിപ്പിക്കുന്ന നൂതനപദ്ധതി. ഇതുവഴി തെങ്ങുകയറ്റ തൊഴിലാളികളുടെ ദൗര്‍ലഭ്യം പരിഹരിക്കപ്പെടുന്നു.  ഒരു ഫോൺ വിളിയിൽ ഇവരുടെ സേവനം കർഷകർക്കു ലഭ്യമാക്കുന്നു.

വിലാസം:
നാളികേരവികസനബോർഡ്
കേരഭവൻ, SRVHS റോഡ്, കൊച്ചി - 682011
ഫോൺ: 04842377266, 2377267
കൃഷിവകുപ്പ് ആസ്ഥാനം:
ഡയറക്ടർ,
കൃഷിവകുപ്പ്, വികാസ്ഭവൻ,
തിരുവനന്തപുരം 695033
ഫോൺ: 0471-2304480, 230474