Govt of Kerala Emblem കേരളസർക്കാർ

കൈത്തറിയും ടെൿസ്റ്റൈൽസും

5.1 ഡൈഹൗസ് നവീകരണഗ്രാന്റ്

ലഭിക്കുന്ന സഹായം:ഒരു പിഎച്ച്ഡബ്ല്യുസിഎസ് സംഘത്തിനു പരമാവധി മൂന്നു ലക്ഷം രൂപ

അർഹതാമാനദണ്ഡം:

എ)
സംഘത്തിന് സ്വന്തമായി ഡൈഹൗസ് ഉണ്ടായിരിക്കണം
ബി)
സംഘത്തിൽ മുൻവർഷം 100 ദിവസമെങ്കിലും ജോലി ചെയ്ത പതിനഞ്ചോ അതിലധികമോ നെയ്ത്തുകാർ വേണം.
സി)
എംജിബിബിവൈ & സിററിഎഫ് പദ്ധതികളിൽ നെയ്ത്തുകാർ അംഗങ്ങളായിരിക്കണം.
ഡി)
സംഘം ഹാൻഡ്‌ലൂം മാർക്ക് രജിസ്‌ട്രേഷൻ നേടിയിരിക്കണം.
ഇ)
ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഹാൻഡ്‌ലൂം മാർക്കിനായി അപേക്ഷിച്ചിരിക്കണം.
എഫ്)
നെയ്ത്തുകാരുടെ വിവരങ്ങൾ (തിരിച്ചറിയൽ നമ്പർ ഉൾപ്പെടെ) ബന്ധപ്പെട്ട വെബ്‌ സൈററിൽ അപ്‌ലോഡ് ചെയ്തിരിക്കണം.
ജി)
നിലവിൽ അസംസ്‌കൃതവസ്തുക്കൾ വാങ്ങി ഡൈയിംഗ് പ്രവൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘമായിരിക്കണം.

അപേക്ഷിക്കേണ്ട വിധം:സംഘം സെക്രട്ടറി നിശ്ചിത മാതൃകയിലുളള അപേക്ഷയും അനുബന്ധരേഖകളും ബന്ധപ്പെട്ട ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർക്കു നൽകണം. അർഹതയുളള അപേക്ഷ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ശുപാർശ ചെയ്ത് കൈത്തറിവസ്ത്ര ഡയറക്ടർക്ക് അയയ്ക്കും.

സമയപരിധി:ഇല്ല.

അപേക്ഷാഫോം:വകുപ്പിന്റെ ഓഫീസുകളിൽ ലഭ്യമാണ്.

നടപ്പാക്കുന്ന ഓഫീസ്:ജില്ലാവ്യവസായകേന്ദ്രങ്ങൾ

5.2 മൂല്യവർദ്ധിതവും അധികമൂല്യവർദ്ധിതവുമായ ഉൽപന്നങ്ങളുടെ ഉൽപാദനവും പ്രോത്സാഹനവും (ഗ്രാന്റ്)

ലഭിക്കുന്ന സഹായം:

1.
കൈത്തറി സഹായസംഘത്തിനു യന്ത്രസാമഗ്രികൾക്കു പരമാവധി മൂന്നു ലക്ഷം രൂപ.
2.
സ്വയംസഹായകസംഘത്തിനു പരമാവധി 5 ലക്ഷം രൂപ.
3.
ക്ലസ്റ്റർ കൺസോർഷ്യത്തിനു പരമാവധി 15 ലക്ഷം രൂപ.
4.
സ്വയംസംരംഭകർക്കു പരമാവധി 2 ലക്ഷം രൂപ.

ഡിസൈൻ ഡെവലപ്പ്‌മെന്റ്:

1.
പരമാവധി മൂന്നുലക്ഷം രൂപ/സംഘം & സ്വയംസഹായകസംഘങ്ങൾ
2.
പരമാവധി 6 ലക്ഷം രൂപ/ക്ലസ്റ്റർ കൺസോർഷ്യം

സ്‌കിൽ ഡെവലപ്‌മെന്റ്:

1)
ട്രെയിനി അലവൻസ് – പരമാവധി 250 രൂപ ദിവസം/ട്രെയിനി
2)
ട്രെയിനർ ഫീസ് – പരമാവധി 1000 രൂപ/ട്രെയിനി
3)
അസംസ്‌കൃത വസ്തുക്കൾ, പവർ ചാർജ്ജ്, സ്റ്റേഷനറി – 1000 രൂപ/ട്രെയിനി

5.2.1 അർഹതാമാനദണ്ഡം

എ) സംഘം:

1.
സ്വന്തമായുളള വർക്ക്‌ഷെഡോ 15 വർഷത്തേക്കു വാടകയ്ക്കെടുത്ത വർക്ക്‌ഷെഡോ ഉണ്ടായിരിക്കണം.
2.
കഴിഞ്ഞ വർഷം സംഘത്തിൽ കുറഞ്ഞത് 100 ദിവസമെങ്കിലും ജോലി ചെയ്ത 15-ലധികം നെയത്തുകാർ വേണം.
3.
എംജിബിബിവൈ സിററിഎഫ് പദ്ധതികളിൽ നെയ്ത്തുകാർ എൻറോൾ ചെയ്തിരിക്കണം.
4.
സംഘത്തിന് ഹാൻഡ്‌ലൂം മാർക്ക് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം; ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് ഹാൻഡ്‌ലൂം മാർക്ക് ബാധകമായിരിക്കണം.
5.
നെയ്ത്തുകാരുടെ വിവരങ്ങൾ ബന്ധപ്പെട്ട വെബ്‌സൈററിൽ അപ്‌ലോഡ് ചെയ്തിരിക്കണം.
6.
നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്പ്‌മെന്റ് കോർപറേഷനിലോ അംഗീകൃത യാൺ ബാങ്കിലോ നിന്ന് അസംസ്‌കൃത വസ്തുക്കൾ വാങ്ങണം.

ബി) ക്ലസ്റ്റർ:

1.
കഴിഞ്ഞ വർഷം 120 ദിവസം ചുരുങ്ങിയത് 250 നെയ്ത്തുകാരോ തറികളോ സ്ഥിരമായി പ്രവർത്തിച്ചിരിക്കണം.
2.
എംജിബിബിവൈ & സിററിഎഫ് പദ്ധതികളിൽ നെയ്ത്തുകാർ എൻറോൾഡ് ചെയ്തിരിക്കണം.
3.
സംഘത്തിന് ഹാൻഡ്‌ലൂം മാർക്ക് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം; ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് ഹാൻഡ്‌ലൂം മാർക്ക് ബാധകമായിരിക്കണം.
4.
നെയ്ത്തുകാരുടെ വിവരങ്ങൾ ബന്ധപ്പെട്ട വെബ്‌സൈററിൽ അപ്പ്‌ലോഡ് ചെയ്തിരിക്കണം.

സി) സ്വയംസഹായകകൂട്ടങ്ങൾ:

1.
കഴിഞ്ഞവർഷം 120 ദിവസം ചുരുങ്ങിയത് 15 നെയ്ത്തുകാരോ തറികളോ സ്ഥിരമായി പ്രവർത്തിച്ചിരിക്കണം.
2.
നെയ്ത്തുകാർ എംജിബിബവൈ പദ്ധതിയിൽ അംഗങ്ങളായിരിക്കണം.
3.
ഹാൻഡ്‌ലൂം മാർക്ക് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം; ഉല്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് ഹാൻഡ്‌ലൂം മാർക്ക് ബാധകമായിരിക്കണം.
4.
സ്വയംതൊഴിൽ ചെയ്യുന്ന ആൾക്ക് സ്വന്തമായി 10 തറി ഉണ്ടായിരിക്കണം
5.
വ്യക്തിഗതനെയ്ത്തുകാർക്കു സ്വന്തമായി തറി ഉള്ളവരും ഉപജീവനത്തിനു നെയ്ത്തിനെ ആശ്രയിക്കുന്നവരും ആയിരിക്കണം.

അപേക്ഷിക്കേണ്ട വിധം:സംഘം സെക്രട്ടറി അപേക്ഷയും അനുബന്ധരേഖകളും ജില്ലാ വ്യവസായ കേന്ദ്രത്തിൽ ജനറൽ മാനേജർക്കു നൽകണം. അർഹതയുളള അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശുപാർശ ചെയ്ത് കൈത്തറിവസ്ത്രഡയറക്ടർക്കു നൽകും.

സമയപരിധി:ഇല്ല

അപേക്ഷാഫോം:വകുപ്പിന്റെ ഓഫീസുകളിൽ ലഭ്യമാണ്.

നടപ്പാക്കുന്നത്:ജില്ലാവ്യവസായകേന്ദ്രങ്ങൾ

5.3 വീടിനോടനുബന്ധിച്ചുളള/വ്യക്തിഗത വർക്ക്‌ ഷെഡ്‌ നവീകരിക്കാൻ വ്യക്തിഗതനെയ്ത്തുകാർക്കുളള ഗ്രാന്റ്

ലഭിക്കുന്ന സഹായം:നെയ്ത്തുകാർക്ക് 20,000 രൂപ

അർഹത മാനദണ്ഡം:

1.
സ്വന്തമായി തറി വേണം; നെയ്ത്ത് ഉപജീവനമാർഗ്ഗമായിരിക്കണം.
2.
എംജിബിബിവൈ പദ്ധതിയിൽ അംഗത്വം സ്വീകരിച്ചിരിക്കണം.
3.
അംഗീകൃത കൈത്തറി നെയ്ത്ത് സഹകരണസംഘത്തിലെ അംഗമായിരിക്കണം.

അപേക്ഷിക്കേണ്ട വിധം:സംഘം സെക്രട്ടറി അപേക്ഷയും അനുബന്ധരേഖകളും ജില്ലാ വ്യവസായകേന്ദ്രത്തിൽ ജനറൽ മാനേജർക്കു നൽകണം. അർഹതയുളള അപേക്ഷ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ശുപാർശ ചെയ്ത് കൈത്തറിവസ്ത്രഡയറക്ടർക്കു നൽകും.

സമയപരിധി:ഇല്ല

പ്രത്യേക ഫോം:ഇല്ല

നടപ്പാക്കുന്നത്:ജില്ലാവ്യവസായകേന്ദ്രങ്ങൾ

5.4 വർക്ക്‌ഷെഡ് നവീകരണഗ്രാന്റ്

ലഭിക്കുന്ന സഹായം:സംഘത്തിന് 4,00,000 രൂപ

അർഹതാമാനദണ്ഡം:

1.
സംഘത്തിനു സ്വന്തമായോ 15 വർഷത്തേക്കു വാടകയ്ക്കെടുത്തതോ ആയ വർക്ക്‌ഷെഡ് ഉണ്ടായിരിക്കണം
2.
മുൻവർഷം സംഘത്തിൽ 200 ദിവസമെങ്കിലും ജോലി ചെയ്ത 15 ലധികം നെയ്ത്തുകാർ വേണം.
3.
എംജിബിബിവൈ & സിററിഎഫ് പദ്ധതികളിൽ നെയ്ത്തുകാർ അംഗങ്ങളായിരിക്കണം.
4.
സംഘത്തിന് ഹാൻഡ്‌ലൂം മാർക്ക് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
5.
നെയ്ത്തുകാരുടെ വിവരങ്ങൾ ബന്ധപ്പെട്ട വെബ്‌സൈററിൽ അപ്‌ലോഡ് ചെയ്തിരിക്കണം.
6.
ഉല്പന്നങ്ങൾക്ക് ഹാൻഡ്‌ലൂം മാർക്ക് ലഭിക്കാൻ അപേക്ഷിച്ചിരിക്കണം.
7.
പുനരുദ്ധാരണപദ്ധതിയിൽ വർക്ക്‌ഷെഡ്‌നവീകരണധനസഹായം ലഭിച്ച സംഘങ്ങൾക്ക് അഞ്ചുവർഷത്തിനുശേഷമേ ഈ പദ്ധതിയിൽ ധനസഹായം ലഭിക്കൂ.
8.
നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപറേഷനിലോ അംഗീകൃത യാൺ ബാങ്കിലോനിന്ന് അസംസ്‌കൃതവസ്തുക്കൾ വാങ്ങണം.
9.
എൽഎസ്ജിഡി-യിൽ സംഘം സെക്രട്ടറിയുടെ പേരിൽ കെട്ടിടനികുതി അടച്ചതിന്റെ രേഖ.

അപേക്ഷിക്കേണ്ട വിധം:സംഘം സെക്രട്ടറി അപേക്ഷയും അനുബന്ധരേഖകളും ജില്ലാവ്യവസായകേന്ദ്രത്തിൽ ജനറൽ മാനേജർക്കു നൽകണം. അർഹതയുളള അപേക്ഷ ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർ ശുപാർശ ചെയ്ത് കൈത്തറിവസ്ത്ര ഡയറക്ടർക്കു നൽകും.

സമയപരിധി:ഇല്ല.

അപേക്ഷാഫോം:വകുപ്പിന്റെ ഓഫീസുകളിൽ ലഭ്യമാണ്.

നടപ്പാക്കുന്നത്:ജില്ലാവ്യവസായകേന്ദ്രങ്ങൾ

5.5 പ്രാഥമിക കൈത്തറി സഹകരണസംഘങ്ങളുടെ പുനരുദ്ധാരണപദ്ധതി

ലഭിക്കുന്ന സഹായം:

1.
പ്രവർത്തന മൂലധനം പരമാവധി 5 ലക്ഷം രൂപ (ഒരു തറിക്ക് 10,000 രൂപ പ്രകാരം)
2.
ഇഎസ്‌ഐ/ഇപിഎഫ് കുടിശ്ശിക തീർക്കാൻ പരമാവധി അഞ്ചുലക്ഷം രൂപ.
3.
കെട്ടിടനവീകരണത്തിന് / വിപുലീകരണത്തിന് പരമാവധി മൂന്നുലക്ഷം രൂപ.
4.
ഉല്പന്നവൈവിദ്ധ്യവൽക്കരണം പരമാവധി ഒരുലക്ഷം രൂപ.

അർഹതാമാനദണ്ഡം:

1.
മുൻ അക്കൗണ്ടിംഗ് വർഷത്തിൽ ധനനഷ്ടം ഉണ്ടായിരിക്കുകയും നടപ്പുവർഷത്തിൽ നഷ്ടം തുടരുകയുമാണെങ്കിലും അതായത് മൊത്തം ആസ്തിയുടെ ഏതാണ്ട് 50 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതലുളള നഷ്ടം കണക്കാക്കുമ്പോൾ നഷ്ടമാണ് കാണിക്കുന്നതെങ്കിൽ
2.
കാലാവധി കഴിഞ്ഞ ഇപിഎഫ് /ഇഎസ്‌ഐ /ബാങ്ക് ക്യാഷ് ക്രെഡിറ്റ് കുടിശ്ശിക ഉണ്ടെങ്കിൽ
3.
പത്തുതറികൾ അല്ലെങ്കിൽ മൊത്തം തറികളുടെ 10 ശതമാനം തറികൾ ഏതാണോ കുറഞ്ഞത് അത് സംഘത്തിൽ പ്രവർത്തിക്കുന്നതായിരിക്കണം

അപേക്ഷിക്കേണ്ട വിധം:സംഘം സെക്രട്ടറി നിശ്ചിത മാതൃകയിലുളള അപേക്ഷയും അനുബന്ധരേഖകളും, ജില്ലാ വ്യവസായകേന്ദ്രത്തിൽ ജനറൽ മാനേജർ നൽകണം. അർഹതയുളള അപേക്ഷ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ശുപാർശ ചെയ്ത് കൈത്തറിവസ്ത്ര ഡയറക്ടർക്കു നൽകും.

സമയപരിധി:ഇല്ല.

അപേക്ഷാഫോം:വകുപ്പിന്റെ ഓഫീസുകളിൽ ലഭ്യമാണ്.

നടപ്പാക്കുന്നത്:ജില്ലാ വ്യവസായകേന്ദ്രങ്ങൾ

ബാലരാമപുരം കൈത്തറി ഇൻക്യുബേഷൻ (സംരംഭകത്വപരിശീലനം):

ഈ കണ്ണിയിൽ അമർത്തുക.

ഉച്ചക്കട യന്ത്രത്തറി ഇൻക്യുബേഷൻ (സംരംഭകത്വപരിശീലനം):

ഈ കണ്ണിയിൽ അമർത്തുക.

വിവിധപദ്ധതികളുടെ വിശദവിവരങ്ങൾ:

ഈ കണ്ണിയിൽ അമർത്തുക.

ആസ്ഥാനവിലാസം:

ഡയറക്റ്റർ,
കൈത്തറി–ടെക്‌സ്റ്റൈൽസ് വകുപ്പ്,
വികാസ് ഭവൻ നാലാം നില,
വികാസ് ഭവൻ പി.ഒ.,
തിരുവനന്തപുരം 695033
ഫോൺ: 0471-2303427
ഫാക്സ്: 0471-2304191
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
വെബ്‌സൈറ്റ്: http://www.handloom.kerala.gov.in/