വ്യവസായം, കരകൗശലം
24.1 കരകൗശലവിദഗ്ദ്ധരുടെ വാർദ്ധക്യകാലപെൻഷൻ
ലഭിക്കുന്ന സഹായം:പ്രതിമാസം 600 രൂപ.
അർഹതാമാനദണ്ഡം:വാർഷികവരുമാനം 6000 രൂപയിൽ കവിയാത്തതും 60 വയസ് പൂർത്തിയായതും ഹാൻഡിക്രാഫ്റ്റ് ഡെവലപ്പ്‌മെന്റ് കമ്മിഷണർ നൽകിയ തിരിച്ചറിയൽ കാർഡ് ഉളളതുമായ കരകൗശലവിദഗ്ദ്ധർ
അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർക്ക്
അപേക്ഷിക്കേണ്ട വിലാസം:അതതു ജില്ലാവ്യവസായകേന്ദ്രം
സമയപരിധി:ഇല്ല
അപേക്ഷാഫോം:വകുപ്പിന്റെ വെബ്‌സൈറ്റിൽ പകർപ്പ് ഉളളടക്കം ചെയ്യുന്നു.
ആവശ്യമായ വിവരങ്ങൾ/രേഖകൾ:ചെക്ക് ലിസ്റ്റ് വകുപ്പിന്റെ ഓഫീസുകളിലും വെബ്‌സൈറ്റിലും ഉണ്ട്.
24.2 ആഷ പദ്ധതി (Assisted Scheme for Handicrafts Artisans — ASHA)
ലഭിക്കുന്ന സഹായം/സേവനം:സംരംഭങ്ങൾ തുടങ്ങാനുള്ള ഒറ്റത്തവണസഹായഗ്രാന്റും സൂക്ഷ്മസംരംഭങ്ങൾ തുടങ്ങാനുള്ള സഹായവും.
വിശദവിവരങ്ങൾ: ഈ കണ്ണിയിൽ അമർത്തുക.
അർഹതാമാനദണ്ഡം:അതതു ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർമാരുടെ ഓഫീസിൽ മെമ്മോറാൻഡം II ഫയൽ ചെയ്തതോ ഉദ്യോഗ് ആധാർ എടുത്തിട്ടുള്ളതോ ആയ ഈ മേഖലയിലെ സൂക്ഷ്മസംരംഭകർ.
അപേക്ഷിക്കേണ്ടത്:അതതു ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർക്ക്
അപേക്ഷിക്കേണ്ട വിലാസം:അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ
സമയപരിധി:സംരംഭം ആരംഭിച്ച് 6 മാസത്തിനുളളിൽ അപേക്ഷിക്കണം.
മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാഫോമും:
ആവശ്യമായ വിവരങ്ങൾ/രേഖകൾ:ചെക്ക് ലിസ്റ്റ് വകുപ്പിന്റെ ഓഫീസുകളിലും വെബ്‌സൈറ്റിലും ഉണ്ട്.
24.3 കെ.എസ്.എസ്.ഐ.എ. ഗ്രാന്റ് ഇൻ എയ്ഡ്
ലഭിക്കുന്ന സഹായം:കെ.എസ്.എസ്.ഐ.എ ജില്ലാഘടകത്തിന് 6,000 രൂപയും സംസ്ഥാനഘടകത്തിന് 9,000 രൂപയും.
അർഹതാമാനദണ്ഡം:G.O(MS)217/82/ID dated:23.06.1982 & G.O(Rt)1565/07/ID dated:11.12.2007 നമ്പർ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള യോഗ്യതകൾ
അപേക്ഷിക്കേണ്ട വിധം:സ്റ്റേഷനറി, പോസ്റ്റേജ്, ടെലഫോൺ ചാർജുകൾ, അച്ചടിച്ചെലവുകൾ തുടങ്ങിയവയുടെ ചെലവായ തുകയുടെ രസീതുകൾ സഹിതം അതതു ജില്ലകളിലെ ജനറൽ മാനേജർക്കു നൽകണം.
സമയപരിധി:ഇല്ല.
പ്രത്യേക ഫോം:ഇല്ല.
24.4 സംരംഭകത്വവികസന ക്ലബ്ബുകൾ
ലഭിക്കുന്ന സഹായം:വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സംരംഭകത്വവികസനക്ലബ്ബുകൾക്കുളള ഗ്രാന്റ്-ഇൻ-എയ്ഡ് 6,000 രൂപ നിരക്കിൽ രണ്ടുതവണയായി ആകെ 12000 രൂപ.
അർഹതാമാനദണ്ഡം:രജിസ്റ്റർ ചെയ്ത സംരംഭകത്വവികസനക്ലബ്ബുകൾ നടത്തുന്ന പ്രവർത്തനം.
അപേക്ഷിക്കേണ്ട വിധം:നിശ്ചിതഫോറത്തിൽ ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർക്ക് അപേക്ഷ നൽകണം.
അപേക്ഷാഫോമും വിശദവിവരങ്ങളും: ഈ കണ്ണിയിൽ അമർത്തുക.എന്ന ലിങ്കിൽ. കൂടാതെ, ജില്ലാവ്യവസായകേന്ദ്രത്തിലും ലഭ്യമാണ്.
സമയപരിധി:ആദ്യതവണ ധനസഹായത്തിനുളള അപേക്ഷ സെപ്റ്റംബർ 30-നു മുൻപും രണ്ടാംതവണ ഡിസംബർ 31-നു മുൻപും.
നടപ്പാക്കുന്നത്:ജില്ലാവ്യവസായകേന്ദ്രങ്ങൾ
24.5 ഓണ്ട്രപ്രണർ സപ്പോർട്ട് സ്‌കീം
ലഭിക്കുന്ന സഹായം:സ്റ്റാർട്ടപ്പ് സപ്പോർട്ട്, ഇൻവെസ്റ്റ്‌മെന്റ് സപ്പോർട്ട്, ടെക്‌നോളജി സപ്പോർട്ട്.
അർഹതാമാനദണ്ഡം:സൂക്ഷ്മ-ചെറുകിട-ഇടത്തരം മാനുഫാക്ചറിംഗ് യൂണിറ്റ്.
അപേക്ഷിക്കേണ്ട വിലാസം:അതതു ജില്ലാവ്യവസായകേന്ദ്രം
പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും: ഈ കണ്ണിയിൽ അമർത്തുക.
അപേക്ഷിക്കേണ്ട വിധം:ഓൺ ലൈനായി മാത്രം
- 1.
- www.industry.kerala.gov.in എന്ന വെബ്‌സൈറ്റിൽ Apply for ESS എന്ന ലിങ്ക് മുഖേന ഇഎസ്‌എസ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൈറ്റിൽ പ്രവേശിക്കാം.
- 2.
- പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്യണം. രജിസ്റ്റ്രേഷൻ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യാം.
- 3.
- ഏതു സഹായത്തിനാണോ അപേക്ഷിക്കുന്നത് അത് യൂസറുടെ ഹോം പേജിൽനിന്നു സെലക്റ്റ് ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിനുള്ള പേജിലേക്കു കടക്കാം.
- 4.
- അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ പൂർണ്ണമായി എന്റർ ചെയ്തശേഷം സബ്‌മിറ്റ് കീയിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
- 5.
- സമർപ്പിച്ച അപേക്ഷ ഹോം പേജിൽത്തന്നെയുള്ള ഡൗൺലോഡ് മെനുവിൽനിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം.
- 6.
- പ്രിന്റെടുത്ത അപേക്ഷ, അപേക്ഷാഫീസിന്റെ ഡി.ഡി, ആവശ്യമായ മറ്റു രേഖകൾ (ചെക്ക് ലിസ്റ്റ് പ്രകാരമുള്ളത്) എന്നിവ സഹിതം ജില്ലാവ്യവസായകേന്ദ്രത്തിൽ നേരിട്ടു നൽകണം.
പൊതുവിവരങ്ങൾ: ഈ കണ്ണിയിൽ അമർത്തുക.
24.6 സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായങ്ങൾ
വിശദവിവരങ്ങൾ: ഈ കണ്ണിയിൽ അമർത്തുക.
കേരള സ്റ്റാർട്ടപ് മിഷൻ: ഈ കണ്ണിയിൽ അമർത്തുക.
വിവിധ സംരംഭകത്വപരിശീലനപരിപാടികൾ: ഈ കണ്ണിയിൽ അമർത്തുക.
വകുപ്പാസ്ഥാനം:
വ്യവസായ-വാണിജ്യ വകുപ്പ്,
വികാസ് ഭവൻ,
തിരുവനന്തപുരം – 695033
ഫോൺ: +91- 471-2302774,
ഫാക്സ് : +91- 471-2305493,
ഇ-മെയിൽ: industriesdirectorate@gmail.com
വെബ്‌സൈറ്റ്: ഈ കണ്ണിയിൽ അമർത്തുക.
മറ്റുചില വെബ്‌സൈറ്റുകൾ:
വ്യവ്യവസായവകുപ്പ്: ഈ കണ്ണിയിൽ അമർത്തുക.
കെ.എസ്.ഐ.ഡി.സി.: ഈ കണ്ണിയിൽ അമർത്തുക.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ: ഈ കണ്ണിയിൽ അമർത്തുക.
സിഡ്‌കോ: ഈ കണ്ണിയിൽ അമർത്തുക.