കയർവകുപ്പ്
3.1 സംരംഭകർക്കു മാർജിൻ മണി വായ്പ
ലഭിക്കുന്ന സഹായം/സേവനം:കയർ മേഖലയിലെ ചെറുകിടവ്യവസായസംരംഭകർക്ക് വ്യവസായ യൂണിറ്റുകളുടെ വിപുലീകരണം/വൈവിദ്ധ്യവത്ക്കരണം/ആധുനികീകരണം തുടങ്ങിയവയ്ക്ക് നിശ്ചിതമാനദണ്ഡങ്ങൾ പ്രകാരം ധനകാര്യസ്ഥാപനങ്ങളിൽനിന്നുളള വായ്പയ്ക്ക് 50% വരെ മാർജിൻ മണി വായ്പാസഹായം നൽകുന്നു.
അർഹതാ മാനദണ്ഡം:25/07/2002 ലെ ജി.ഒ. (എംഎസ്) നം. 76/2002/ഐഡി നമ്പർ ഉത്തരവു പ്രകാരമാണ് ധനസഹായം നൽകുത്. വിശദാംശങ്ങളും ഉത്തരവും അപേക്ഷയുടെ മാതൃകയും: ഈ കണ്ണിയിൽ അമർത്തുക.
അപേക്ഷിക്കേണ്ട വിധം:പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ കയർ ഇൻസ്പെക്ടർ മുഖേന
അപേക്ഷിക്കേണ്ട വിലാസം:ബന്ധപ്പെട്ട സ്ഥലത്തെ കയർ ഇൻസ്പെക്ടർ ഓഫീസ്
സമയപരിധി:സാമ്പത്തിക വർഷം
പ്രത്യേക ഫോം നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരം:25/07/2002 ലെ ജി.ഒ. (എംഎസ്) നം. 76/2002/ഐഡി നമ്പർ ഉത്തരവിന്റെ അനുബന്ധം 3
നടപ്പാക്കുന്നത്:പ്രോജക്ട് ഓഫീസിന്റെ കീഴിലുളള സർക്കിൾ ഓഫീസുകൾ മുഖേന
3.2 കയർ വ്യവസായത്തിൽ യന്ത്രവത്ക്കരണം
ലഭിക്കുന്ന സഹായം:ഡി. എഫ്.മില്ലുകൾ സ്ഥാപിക്കൽ. സ്വയംസഹായസംഘങ്ങൾക്ക് 75 ശതമാനവും വ്യക്തികൾക്ക് 50 ശതമാനവും സബ്സിഡി
അർഹതാമാനദണ്ഡം:പ്രോജക്ട് അനുസരിച്ച്
അപേക്ഷിക്കേണ്ട വിധം/വിലാസം:കയർ ഇൻസ്പെക്ടർ മുഖാന്തരം
സമയപരിധി:സാമ്പത്തിക വർഷം
ഫോം സംബന്ധിച്ച വിവരം:പ്രോജക്ട് അനുസരിച്ച്
നടപ്പാക്കുന്നത്:പ്രോജക്ട് ഓഫീസിന്റെ കീഴിലുളള സർക്കിൾ ഓഫീസുകൾ അപേക്ഷയുടെ മാതൃക: ഈ കണ്ണിയിൽ അമർത്തുക.
3.3 ഉൽപ്പാദനവും വിപണന പ്രചോദനവും
ലഭിക്കുന്ന സഹായം:പ്രാഥമിക കയർ സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിച്ച കയർ, കയർഫെഡ്, കയർ കോർപ്പറേഷൻ, ഫോമിൽ, മാറ്റ്സ് & മാറ്റിംഗ്സ് സൊസൈറ്റികൾ, ചെറുകിട ഉൽപ്പാദക സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് വിൽക്കുന്ന തുകയുടെ 10% തുക ഉൽപ്പാദനപ്രചോദനമായി അനുവദിക്കുന്നു.
അർഹതാ മാനദണ്ഡം:പ്രാഥമിക കയർ സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിച്ച കയർ, കയർഫെഡ്, കയർ കോർപ്പറേഷൻ, ഫോമിൽ, മാറ്റ്സ് & മാറ്റിംഗ്സ് സൊസൈറ്റികൾ, ചെറുകിട ഉൽപ്പാദക സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് വിൽക്കുന്ന തുകയുടെ 10% തുക ഉൽപ്പാദന വിപണന പ്രചോദനമായി അനുവദിക്കുന്നു.
അപേക്ഷിക്കേണ്ട വിധം:കയർ ഇൻസ്പെക്ടർ മുഖേന
അപേക്ഷിക്കേണ്ട വിലാസം:ബന്ധപ്പെട്ട സ്ഥലത്തെ കയർ ഇൻസ്പെക്ടർ ഓഫീസ്
സമയപരിധി:സാമ്പത്തിക വർഷം
ഫോം:ജി.ഒ. (എംഎസ്) നം. 153/2009/ഐഡി തീയതി 23/11/2009 അനുബന്ധം (എ) ഉത്തരവ്: ഈ കണ്ണിയിൽ അമർത്തുക.
നടപ്പാക്കുന്നത്:പ്രോജക്ട് ഓഫീസിന്റെ കീഴിലുളള സർക്കിൾ ഓഫീസുകൾ
3.4 കയർ, കയറുല്പന്നങ്ങൾ എന്നിവയുടെ വില്പനയ്ക്കുളള വിപണിവികസനസഹായം
ലഭിക്കുന്ന സഹായം:കയർഫെഡ്, കയർകോർപ്പറേഷൻ, ഫോമിൽ മാറ്റ്സ് & മാറ്റിംഗ്സ് സൊസൈറ്റികൾ എന്നിവ പൊതുവിപണിയിൽ വിൽക്കുന്ന കയറിന്റെയും കയർ ഉൽപ്പന്നങ്ങളുടെയും കഴിഞ്ഞ മൂന്നുവർഷത്തെ വിൽപ്പന തുകയുടെ ശരാശരിയുടെ 10% തുക (എം. ഡി. എ.) ധനസഹായമായി അനുവദിക്കുന്നു.
അർഹതാ മാനദണ്ഡം:കയർഫെഡ്, കയർകോർപ്പറേഷൻ, ഫോമിൽ മാറ്റ്സ് & മാറ്റിംഗ്സ് സൊസൈറ്റികൾ എന്നിവ പൊതുവിപണിയിൽ വിൽക്കുന്ന കയറിന്റെയും കയർ ഉൽപ്പന്നങ്ങളുടെയും കഴിഞ്ഞ മൂന്നുവർഷത്തെ വിൽപ്പന തുകയുടെ ശരാശരിയുടെ 10% തുക (എം. ഡി. എ.) ധനസഹായമായി അനുവദിക്കുന്നു.
അപേക്ഷിക്കേണ്ട വിധം:കയർ ഇൻസ്പെക്ടർ മുഖേന
അപേക്ഷിക്കേണ്ട വിലാസം:ബന്ധപ്പെട്ട സ്ഥലത്തെ കയർ ഇൻസ്പെക്ടർ ഓഫീസ്
സമയപരിധി:സാമ്പത്തിക വർഷം
ഫോം:ജി.ഒ. (എംഎസ്) നം. 68/2003/ഐഡി തീയതി 12/06/2003 അനുബന്ധം 3 ഈ കണ്ണിയിൽ അമർത്തുക.
ഉത്തരവ്: ഈ കണ്ണിയിൽ അമർത്തുക.
നടപ്പാക്കുന്നത്:പ്രോജക്ട് ഓഫീസിന്റെ കീഴിലുളള സർക്കിൾ ഓഫീസുകൾ
3.5 കയർ മേഖലയിലെ ക്ലസ്റ്റർ വികസനപദ്ധതി
ലഭിക്കുന്ന സഹായം:പരമ്പരാഗത വ്യവസായ പുനരുജ്ജീവന പദ്ധതി പ്രകാരം കയർ സംഘങ്ങളുടെ ക്ലസ്റ്ററിന്റെ വികസനത്തിനു സഹായം നൽകുന്നു.
അപേക്ഷിക്കേണ്ട വിധം:പ്രോജക്ട് ഓഫീസർ മുഖേന
അപേക്ഷിക്കേണ്ട വിലാസം:ബന്ധപ്പെട്ട സ്ഥലത്തെ പ്രോജക്ട് ഓഫീസ്
സമയപരിധി:സാമ്പത്തിക വർഷം
നടപ്പാക്കുന്നതു:പ്രോജക്ട് ഓഫീസുകൾ ഓഫീസുകൾ
3.6 കയർ സഹകരണ സംഘങ്ങളിൽ സർക്കാരിന്റെ ഓഹരിപങ്കാളിത്തം
ലഭിക്കുന്ന സഹായം:കയർ മേഖലയിലെ സഹകരണസംഘങ്ങളുടെ ഓഹരി മൂലധനം ശക്തിപ്പെടുത്തുന്നതിന് ധനസഹായം നൽകുന്നു.
അർഹതാ മാനദണ്ഡം:അംഗീകൃത പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ നൽകുന്നു.
അപേക്ഷിക്കേണ്ട വിധം:പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ കയർ ഇൻസ്പെക്ടർ മുഖേന
അപേക്ഷിക്കേണ്ട വിലാസം:ബന്ധപ്പെട്ട സ്ഥലത്തെ കയർ ഇൻസ്പെക്ടർ ഓഫീസ്
സമയപരിധി:സാമ്പത്തിക വർഷം
ഫോം:ജി.ഒ. (എംഎസ് ) നം. 105/2009/ഐഡി തീയതി 26/08/2009 അനുബന്ധം എ
ഉത്തരവ്: ഈ കണ്ണിയിൽ അമർത്തുക.
ഭേദഗതി: ഈ കണ്ണിയിൽ അമർത്തുക.
നടപ്പാക്കുന്നത്:10 പ്രൊജക്ട് ഓഫീസിന്റെ കീഴിലുള്ള സർക്കിൾ ഓഫീസുകൾ
3.7 വിപണനം, പരസ്യപ്രചാരണം, വ്യാപാരപ്രവർത്തനങ്ങൾ, ഷോറൂമുകൾ സ്ഥാപിക്കൽ എന്നിവയ്ക്കുളള ധനസഹായം
ലഭിക്കുന്ന സഹായം:കയർമേഖലയിലെ പരസ്യപ്രചാരണങ്ങൾ, വ്യാപാരമേളകൾ, സെമിനാർ എന്നിവ നടത്തുന്നതിന് സഹകരണസംഘങ്ങൾക്കും, കയർമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ധനസഹായം നൽകുന്നു.
അർഹതാമാനദണ്ഡം:ജി.ഒ. (എംഎസ്) നം. 135/99/ഐഡി തീയതി 22/09/1999 പ്രകാരം
അപേക്ഷിക്കേണ്ട വിധം/വിലാസം:പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ അതതുസ്ഥലത്തെ കയർ ഇൻസ്പെക്ടർ മുഖേന
സമയപരിധി:സാമ്പത്തിക വർഷം
ഫോം:ജി.ഒ. (എംഎസ്) നം. 135/99/ഐഡി തീയതി 22/09/1999 അനുബന്ധം 1 ഈ കണ്ണിയിൽ അമർത്തുക.
ഭേദഗതി: ഈ കണ്ണിയിൽ അമർത്തുക.
അപേക്ഷ: ഈ കണ്ണിയിൽ അമർത്തുക.
നടപ്പാക്കുന്നത്:പ്രോജക്ട് ഓഫീസിന്റെ കീഴിലുളള സർക്കിൾ ഓഫീസുകൾ
കയർ സഹകരണസംഘങ്ങളിലെ 60 തികഞ്ഞ അംഗങ്ങൾക്കു ത്രിഫ്റ്റ്, ഷെയർ, അംഗങ്ങൾക്കുള്ള ഗ്രാറ്റുവിറ്റി
അപേക്ഷാഫോം: ഈ കണ്ണിയിൽ അമർത്തുക.
വകുപ്പാസ്ഥാനം:
കയർ ഭവൻ, പാളയം, നന്ദാവനം,
തിരുവനന്തപുരം 695033
ഫോൺ: 0471-2322046
ഫാക്സ്: 0471-2330370
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
3.8 കയർത്തൊഴിലാളി പെൻഷൻ
ലഭിക്കുന്ന സഹായം/സേവനം:കേരള കയർത്തൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായ വിരമിച്ച തൊഴിലാളികൾക്കു പെൻഷൻ
അർഹതാ മാനദണ്ഡം:ക്ഷേമനിധിബോർഡ് അംഗത്വം
അപേക്ഷിക്കേണ്ട വിധം:ക്ഷേമനിധിബോർഡിന്റെ ഓഫീസുകൾ മുഖാന്തിരം
അപേക്ഷിക്കേണ്ട വിലാസം:ക്ഷേമനിധിബോർഡിന്റെ ഓഫീസുകൾ മുഖാന്തിരം
വിലാസം:
ആലപ്പുഴ 688001
ഫോൺ നം: 04772-251577
വെബ്സൈറ്റ്: ഈ കണ്ണിയിൽ അമർത്തുക.
ഇ-മെയിൽ വിലാസം: ഈ കണ്ണിയിൽ അമർത്തുക.