Govt of Kerala Emblem കേരളസർക്കാർ

സിവിൽ സപ്ലൈസ് വകുപ്പ്

29.1 റേഷൻ‌കടവഴിയുള്ള സാധനങ്ങളുടെ പ്രതിമാസ വിതരണത്തോത്

1.
എ. എ. വൈ.വിഭാഗത്തിൽപ്പെട്ടവർക്ക് (മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്) കാർഡിന് 28 കി. ഗ്രാം അരിയും 7 കി. ഗ്രാം ഗോതമ്പും സൗജന്യമായി നല്കിവരുന്നു.
2.
മുൻഗണനാവിഭാഗത്തിൽപ്പെട്ട കാർഡുകളിലെ (പിങ്ക് നിറത്തിലുള്ള റേഷൻ കാർഡ്) ഓരോ അംഗത്തിനും 4 കി. ഗ്രാം അരിയും ഒരു കി. ഗ്രാം ഗോതമ്പും സൗജന്യമായി നൽകിവരുന്നു.
3.
മുൻഗണനേതരവിഭാഗത്തിൽപ്പെട്ട, രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണപദ്ധതിയിൽ ഉൾപ്പെട്ടവർക്ക് (NPS — നീല നിറത്തിലുള്ള റേഷൻകാർഡ്) ഓരോ അംഗത്തിനും 2 കി.ഗ്രാം അരി കിലോ ഗ്രാമിന് 2 രൂപ നിരക്കിലും ഓരോ കാർഡിനും ഓരോ കി. ഗ്രാം ഫോർട്ടിഫൈഡ് ആട്ട കി. ഗ്രാമിന് 15 രൂപ നിരക്കിലും നൽകിവരുന്നു. 29, 35, 436 റേഷൻ കാർഡുകളിലെ 1, 21, 14, 128 ഗുണഭോക്താക്കൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
4.
രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണപദ്ധതിയിൽ ഉൾപ്പെടാത്ത മുൻഗണനേതരവിഭാഗത്തിൽ പെട്ടവർക്ക് (NPNS — വെള്ള നിറത്തിലുള്ള റേഷൻ കാർഡ്) ഓരോ കാർഡിനും അരിയും ഗോതമ്പും ഉൾപ്പെടെ 5 കി. ഗ്രാം ഭക്ഷ്യധാന്യം അരി കി. ഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് കി. ഗ്രാമിന് 6.70 രൂപ നിരക്കിലും ലഭിക്കും. (സ്റ്റോക്കിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ വ്യത്യാസം വരും). കൂടാതെ ഓരോ കാർഡികനും 2 കി. ഗ്രാം ഫോർട്ടിഫൈഡ് ആട്ട വീതം കി. ഗ്രാമിന് 15 രൂപ നിരക്കിലും നൽകിവരുന്നു.
5.
വൈദ്യുതിവത്ക്കരിച്ച വീടുള്ള കാർഡുടമകൾക്ക് 1 2 ലീറ്റർ വീതവും വൈദ്യുതിവത്ക്കരിക്കാത്ത വീടുള്ള കാർഡുടമകൾക്ക് 4 ലീറ്റർ വീതവും മണ്ണെണ്ണ ലീറ്ററിന് 18 രൂപ നിരക്കിൽ നൽകിവരുന്നു. (എണ്ണക്കമ്പനിയിലെ വിലയിൽ വരുന്ന വ്യത്യാസം അനുസരിച്ച് വില്പനവിലയിൽ മാറ്റം വരും).
6.
സാമൂഹികനീതിവകുപ്പ് അംഗീകരിച്ച സ്ഥാപനങ്ങളിലെ അന്തേവാസികൾക്കു പ്രതിമാസം ആളൊന്നിന് 5 കി. ഗ്രാം അരി സൗജന്യമായും 2 കി. ഗ്രാം ഗോതമ്പ് 2 രൂപ നിരക്കിലും നൽകിവരുന്നു.
7.
അന്നപൂർണ കാർഡ് ഉടമകൾക്ക് പ്രതിമാസം 10 കി. ഗ്രാം അരി സൗജന്യമായി നൽകിവരുന്നു.

29.2 താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖേന ലഭിക്കുന്ന സേവനങ്ങൾ

നിലവിൽ മുൻഗണനാവിഭാഗങ്ങൾക്കുള്ള റേഷൻ കാർഡുകൾ 50 രൂപ നിരക്കിലും മുൻഗണനേതരവിഭാഗങ്ങൾക്കുള്ള റേഷൻ കാർഡുകകൾ 100 രൂപ നിരക്കിലും മറ്റു സർട്ടിഫിക്കറ്റുകൾ 5 രൂപ നിരക്കിലും നൽകിവരുന്നു.

29.3 റേഷൻ വ്യാപാരികൾക്കു ക്ഷേമനിധി

സംസ്ഥാന സിവിൽസപ്ലൈസ് വകുപ്പ് റേഷൻ ചില്ലറവ്യാപാരികളുടെ ക്ഷേമത്തിനും മറ്റുമായി ക്ഷേമനിധി രൂപവത്ക്കരിച്ച് പെൻഷനും മറ്റു ധനസഹായങ്ങളും നൽകുന്നു.

1.
ലഭിക്കുന്ന പ്രതിമാസ പെൻഷൻ 1,500 രൂപ
2.
ക്ഷേമനിധിയിൽ അംഗമാകാൻ റേഷൻ വ്യാപാരി 100 രൂപ അംഗത്വഫീസും പ്രതിമാസം 200 രൂപ അംശദായവും നൽകണം. (01-03-2017 മുതൽ അംശദായം 200 രൂപയാണ്.)
3.
62 വയസ്സ് പൂർത്തിയാകുന്നമുറയ്ക്ക് പൊതുവിതരണശൃംഖലയിൽനിന്നു വിരമിച്ച, 10 വർഷത്തിൽ കുറയാത്ത സർവീസുള്ള അംഗങ്ങൾക്ക് പ്രതിമാസം 1,500 രൂപ പെൻഷൻ ലഭിക്കുന്നു. പെൻഷൻ പ്രായം 65 വയസായിരുന്നത് 19-01-2016 മുതൽ 62 വയസ്സായി നിജപ്പെടുത്തി.
4.
റേഷൻ‌വ്യാപരി ആയിരിക്കെ ഒരംഗം മരിച്ചാൽ നിയമാനുസൃതമായി അവകാശികൾക്ക് അംഗത്വദൈർഘ്യവും പ്രായവും കണക്കിലെടുത്ത് 40,000 രൂപ വരെ ഡെത്ത് കം റിട്ടയർമെന്റ് ബെനഫിറ്റ് ലഭിക്കുന്നു.
5.
ക്ഷേമനിധിയംഗങ്ങൾക്ക് 5,000 രൂപ വരെ ആക്‌സിഡന്റ്‌റ് ക്ലെയിമുകൾ അനുവദനീയമാണ്.
6.
ഹൃദയം, വൃക്ക സംബന്ധമായ ഓപ്പറേഷൻ വേണ്ടുന്ന രോഗങ്ങൾക്കും ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്കും ക്ഷേമനിധിയംഗങ്ങൾക്കും കുടുംബംഗങ്ങൾക്കും 25,000 രൂപ വരയുള്ള മെഡിക്കൽ ക്ലെയിമുകൾ അനുവദനീയമാണ്.
7.
ക്ഷേമനിധിയംഗങ്ങളുടെ കുട്ടികളിൽ എസ്. എസ്. എൽ. സി./പ്ലസ് ടു തലത്തിൽ മികച്ച വിജയം നേടിയവർക്ക് എജ്യൂക്കേഷൻ സ്‌കോളർഷിപ്പിന് അർഹതയുണ്ട്.
8.
അംശദായത്തിൽ അടച്ച തുക റേഷൻ‌വ്യാപാരം അവസാനിക്കുമ്പോൾ തിരികെ നൽകും.
9.
അഞ്ചുവർഷത്തിൽ കൂടുതൽ വരിസംഖ്യ ഒടുക്കിയിട്ടുള്ള ക്ഷേമനിധിയംഗങ്ങൾക്ക് ക്ഷേമനിധിയിലുള്ള അവരുടെ ഡെപ്പോസിറ്റിന് ആനുപാതികമായ പലിശരഹിതവായ്പ, അഡ്വാൻസ് എന്നിവ, തുല്യഗഡുക്കളായി തിരിച്ചടക്കുവാനുള്ള വ്യവസ്ഥയോടെ, അനുവദനീയമാണ്.

സിവിൽ സപ്ലൈസ് വകുപ്പ് ആസ്ഥാനം:

കമ്മിഷണർ,
സിവിൽ സപ്ലൈസ്‌ കമ്മിഷണറേറ്റ്,
പബ്ലിക് ഓഫീസ്,
വികാസ് ഭവൻ പി. ഒ.,
തിരുവനന്തപുരം 695033
ഫോൺ: 04712-321152, 2320578, 2320379
വെബ്‌സൈറ്റ്: http://www.civilsupplieskerala.gov.in

ജില്ലാ സപ്ലൈ ഓഫീസർമാരുടെ വിലാസവും ഫോൺ നമ്പറും:

ജില്ല ജില്ല സപ്ലൈഓഫീസറുടെ വിലാസം ഫോൺ
തിരുവനന്തപുരം സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന് 0471-2731240
കൊല്ലം കളക്ടറേറ്റ്, കൊല്ലം 0474-2794818
പത്തനംതിട്ട കളക്ടറേറ്റ്, പത്തനം തിട്ട 0468-2222612
ആലപ്പുഴ സിവിൽ സ്റ്റേഷൻ 0477-2251674
കോട്ടയം കളക്ടറേറ്റ്, കോട്ടയം 0481-2560371, 2565861
ഇടുക്കി സിവിൽ സ്റ്റേഷൻ 0486-2232321
എറണാകുളം സിവിൽ സ്റ്റേഷൻ, കാക്കനാട് 0484-2422251
തൃശൂർ സിവിൽ സ്റ്റേഷൻ, അയ്യന്തോൾ 0487-2360046
പാലക്കാട് സിവിൽ സ്റ്റേഷൻ 0491-2505541
മലപ്പുറം സിവിൽ സ്റ്റേഷൻ 0483-2734912
കോഴിക്കോട് സിവിൽ സ്റ്റേഷൻ 0495-2374798
വയനാട് സിവിൽ സ്റ്റേഷൻ 04936-202273
കണ്ണൂർ സിവിൽ സ്റ്റേഷൻ 0497-2700552
കാസർഗോഡ് സിവിൽ സ്റ്റേഷൻ 0499-4255138
സെക്രട്ടറി,
കേരളസംസ്ഥാന ഉപഭോക്തൃതർക്കപരിഹാര കമ്മിഷൻ,
ചിന്മയ മിഷൻ ലെയിൻ,
വഴുതക്കാട്, തിരുവനന്തപുരം 10.
ഫോൺ: 0471-2725157
മൊബൈൽ: 9446406149

ഉപഭോക്തൃതർക്കപരിഹാരഫോറം ജില്ലാതല സീനിയർ സൂപ്രണ്ട്:

1.
തിരുവനന്തപുരം — 0471-2721069
2.
കൊല്ലം — 0477-2795063
3.
പത്തനംതിട്ട — 0468-2223699
4.
ആലപ്പുഴ — 0477-2269748
5.
കോട്ടയം — 0481-2565118
6.
എറണാകുളം — 0484-2403316
7.
തൃശൂർ — 0487-2361100
8.
പാലക്കാട് — 0491-2505782
9.
മലപ്പുറം — 0483-2734802
10.
കോഴിക്കോട് — 0495-2803455
11.
വയനാട് — 04936-202755
12.
കണ്ണൂർ — 0497-2706632
13.
കാസർഗോഡ് — 0499-4256845