Govt of Kerala Emblem കേരളസർക്കാർ

പിന്നാക്കവിഭാഗ വികസനവകുപ്പ്

14.1 ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ്

സഹായം:സ്റ്റാൻഡേർഡ് I -– V: 750 രൂപ

സ്റ്റാൻഡേർഡ് VI –- VIII: 900 രൂപ

സ്റ്റാൻഡേർഡ് IX – X: 1000 രൂപ

അർഹതാമാനദണ്ഡം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന, കുടുംബവാർഷികവരുമാനം 44,500 രൂപ കവിയാത്ത വിദ്യാർത്ഥികൾ. ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ചു കുടുംബ വാർഷികവരുമാനം കുറഞ്ഞവർക്കു സ്കോളർഷിപ്പ് അനുവദിക്കുന്നു.

അപേക്ഷിക്കേണ്ട വിധം:അദ്ധ്യായനവർഷാരംഭത്തിൽ വകുപ്പ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്. സ്കൂളധികൃതർ നിശ്ചിതതീയതിക്കകം ഈ കണ്ണിയിൽ അമർത്തുക.എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൻ എൻട്രി നടത്തണം.

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

14.2 ഒ.ഇ.സി. പ്രീമെട്രിക് സ്കോളർഷിപ്പ്

സഹായം:സ്റ്റാൻഡേർഡ് I -– IV: 320 രൂപ

സ്റ്റാൻഡേർഡ് V -– VII: 630 രൂപ

സ്റ്റാൻഡേർഡ് VIII -– X: 940 രൂപ

അർഹതാമാനദണ്ഡം:സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.സി, ഐ.സി.എസ്.സി., കേന്ദ്രീയ വിദ്യാലയം എന്നീ സ്ഥാപനങ്ങളിലെ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്ക് ആനുകൂല്യം നൽകുന്നു. വരുമാനപരിധിയില്ല.

അപേക്ഷിക്കേണ്ട വിധം:വിദ്യാർത്ഥികൾ അപേക്ഷ നൽകേണ്ടതില്ല.

നടപടിക്രമം:സ്കൂളധികൃതർ നിശ്ചിതതീയതിക്കകം ഈ കണ്ണിയിൽ അമർത്തുക.എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൻ എൻട്രി നടത്തണം.

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

14.3 ഒ.ബി.സി. പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ്

സഹായം:ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി തലത്തിൽ പട്ടികജാതിവികസനവകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് മുഖേനയും മറ്റു തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകൾക്കു പിന്നാക്കവിഭാഗവികസനവകുപ്പു നേരിട്ടും ആണ് ആനുകൂല്യം അനുവദിക്കുന്നത്.

അർഹതാമാനദണ്ഡം:സംസ്ഥാനത്തിനുപുറത്തെ ദേശീയപ്രാധാന്യമുളള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അഖിലേൻഡ്യാടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പുരീതിപ്രകാരം പ്രവേശനം ലഭിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പിന് (100% സി.എസ്.എസ്) അപേക്ഷിക്കാം. സംസ്ഥാനത്തിനകത്ത് സിഎ, ഐസിഡബ്ലിയുഎ, കമ്പനി സെക്രട്ടറി കോഴ്സുകളിൽ പഠിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. കുടുംബവാർഷികവരുമാനപരിധി ഒരുലക്ഷം രൂപ. സംസ്ഥാനത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം: http://www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജാതി, വരുമാനസർട്ടിഫിക്കറ്റുകൾ, എസ്എസ്എൽ‌സിയുടെയോ തത്തുല്യയോഗ്യതയുടെയോ സാക്ഷ്യപത്രത്തിന്റെ പകർപ്പ്, ഇപ്പോൾ പഠനം നടത്തുന്ന കോഴ്സിന്റെ അടിസ്ഥാനയോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവസഹിതം നിലവിൽ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെയും ശുപാർശയോടെയും വകുപ്പുമേധാവിക്കു നൽകണം. ഹയർ സെക്കൻഡറിതല അപേക്ഷ ഇ-ഗ്രാന്റ്‌സ് മുഖേന ഓൺലൈനായാണു നൽകേണ്ടത്.

അപേക്ഷിക്കേണ്ട വിലാസം:ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്, അയ്യങ്കാളി ഭവൻ, കനകനഗർ, വെളളയമ്പലം, തിരുവനന്തപുരം 695003

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

നടപ്പാക്കുന്നത്:ഹയർ സെക്കൻഡറി ഒഴികെയുളള കോഴ്സുകൾക്കു ഡയറക്റ്ററേറ്റ് നേരിട്ടു നടപ്പാക്കുന്നു. ഹയർ സെക്കൻഡറി കോഴ്സുകൾക്കു പട്ടികജാതിവികസനവകുപ്പ് ഇ-ഗ്രാന്റ്‌സിലൂടെ നടപ്പാക്കുന്നു.

14.4 ഒ.ഇ.സി. പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യം

സഹായം:പ്ലസ് ടൂ മുതൽ പി.എച്ച്.ഡി. വരെയുളള കോഴ്സുകളിൽ പ്രവേശനം നേടുന്ന ഒ.ഇ.സി. വിദ്യാർത്ഥികൾക്കു ലംപ്‌സം ഗ്രാന്റ്, പ്രതിമാസസ്റ്റൈപെന്റ്, നിയമാനുസൃത ഫീസുകൾ അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:സംസ്ഥാനത്തെ മറ്റർഹവിഭാഗ (ഒ.ഇ.സി) പട്ടികയിൽ ഉൾപ്പെട്ടവരായിരിക്കണം. മെറിറ്റിലോ റിസർവേഷനിലോ പ്രവേശനം നേടിയവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം:ഇ-ഗ്രാന്റ്‌സ് മുഖേന ഓൺലൈനായി

ഇ-ഗ്രാന്റ്‌സ് വിലാസം: http://www.e-gratnz.kerala.gov.in

സമയപരിധി:പ്രവേശനം നേടി രണ്ടുമാസത്തിനകം അപേക്ഷിക്കണം

നടപ്പാക്കുന്നത്:പട്ടികജാതിവികസനവകുപ്പ് ഡയറക്ടർ

14.5 ഓവർസീസ് സ്കോളർഷിപ്പ്

സഹായം:10,00,000 രൂപ വരെ അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:

വിദേശസർവ്വകലാശാലകളിൽ മെഡിക്കൽ, എൻജിനീയറിങ്, പ്യുവർസയൻസ്, അഗ്രികൾച്ചർ, മാനേജ്‌മെന്റ് കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനുളള അവസരം ഒരുക്കി നടപ്പാക്കുന്ന പദ്ധതിയാണ് ഓവർസീസ് സ്കോളർഷിപ്പ്. ഫസ്റ്റ് ക്ലാസ്സോടെ, അല്ലെങ്കിൽ 60% മാർക്കിൽ കുറയാതെ, അല്ലെങ്കിൽ സമാനഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം. മേൽയോഗ്യതയോടെ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവൃത്തിപരിചയം ഉളളവർക്കു മുൻഗണന. ബിരുദം നേടിയിട്ടുളള വിഷയത്തിൽ ഉപരിപഠനം നടത്തുന്നവർക്കു മാത്രമേ അർഹതയുണ്ടാകൂ.

അപേക്ഷിക്കേണ്ട വിധം: http://www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജാതി, വരുമാനസർട്ടിഫിക്കറ്റുകൾ, എസ്എസ്എൽ‌സിയുടെയോ തത്തുല്യയോഗ്യതയുടെയോ സാക്ഷ്യപത്രത്തിന്റെ പകർപ്പ്, ഇപ്പോൾ പഠനം നടത്തുന്ന കോഴ്സിന്റെ അടിസ്ഥാനയോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, യൂണിവേഴ്‌സിറ്റിയുടെ ഓഫർ ലെറ്റർ എന്നിവ സഹിതം വകുപ്പുമേധാവിക്കു നൽകണം.

അപേക്ഷിക്കേണ്ട വിലാസം:ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്, അയ്യങ്കാളി ഭവൻ, കനകനഗർ, വെളളയമ്പലം, തിരുവനന്തപുരം 695003

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

നടപ്പാക്കുന്നത്:ഡയറക്റ്ററേറ്റ് നേരിട്ട്.

14.6 അഡ്വക്കേറ്റ് ഗ്രാന്റ്

സഹായം:അഭിഭാഷക കൗൺസിലിൽ എൻറോൾ ചെയ്ത നിയമ ബിരുദധാരികൾക്ക് പ്രാക്ടീസ് ചെയ്യുന്നതിന് പ്രതിവർഷം 12000 രൂപ വീതം 3 വർഷത്തേക്ക് ധനസഹായം അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:അഭിഭാഷക കൗൺസിലിൽ എൻറോൾ ചെയ്ത വാർഷികവരുമാനം 1 ലക്ഷം രൂപയിൽ അധികരിക്കാത്ത നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം: http://www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, സീനിയർ അഭിഭാഷകനിൽനിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റ പകർപ്പ് എന്നിവ സഹിതം നൽകണം

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളളവർ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളളവർ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് അപേക്ഷ അയയ്ക്കേണ്ടത്. വിലാസം ഈ അദ്ധ്യായത്തിന്റെ അവസാനം.

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

14.7 എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം

സഹായം:മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് – 30,000 രൂപ

സിവിൽ സർവ്വീസ് – 50,000 രൂപ

ബാങ്കിങ് – 20,000 രൂപ

യു.ജി.സി., നെറ്റ്, ഗേറ്റ് പരീക്ഷാപരിശീലനം – 25,000രൂപ

പ്രൊഫഷണലുകൾക്കു സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം – 2 ലക്ഷം രൂപാ സബ്‌സിഡി

സിക്കിൾ സെൽ അനീമിയ ബാധിതർക്കു സ്വയംതൊഴിൽ ഗ്രാന്റ് – 1,00,000 രൂപ.

അർഹതാമാനദണ്ഡം:മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് തുടങ്ങിയ വിവിധ മത്സരപ്പരീക്ഷാപരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. സ്വയംതൊഴിൽപദ്ധതികൾക്കും ഈ സ്കീം‌പ്രകാരം ആനുകൂല്യം നൽകുന്നു. വാർഷികവരുമാനപരിധി 4.5 ലക്ഷം രൂപ. അപേക്ഷകരുടെ എണ്ണം അധികമായാൽ രണ്ടുലക്ഷം രൂപ വരുമാനപരിധിയിൽ താഴെയുളളവർക്കായി ആനുകൂല്യം പരിമിതപ്പെടുത്തും.

അപേക്ഷിക്കേണ്ട വിധം:മത്സരപ്പരീക്ഷകൾക്കുളള അപേക്ഷ

http://www.eep.bcdd.kerala.gov.in

എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയാണു നൽകേണ്ടത്. സ്വയംതൊഴിൽപദ്ധതികളുടെ അപേക്ഷ കടലാസിൽ തയ്യാറാക്കി നൽകണം.

അപേക്ഷിക്കേണ്ട വിലാസം:സ്വയംതൊഴിലിനുള്ള അപേക്ഷ തിരുവനന്തപുരം മുതൽ എറണാകുളം വരെയുളളവർ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളളവർ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് അയയ്ക്കേണ്ടത്.

മത്സരപ്പരീക്ഷകൾക്കുളള അപേക്ഷകൾ ഓൺലൈനായി നൽകി അതിന്റെ പ്രിന്റ് ഔട്ട് ആവശ്യമായ സാക്ഷ്യപത്രങ്ങൾ സഹിതം അതതു മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്കു നൽകണം.

അയയ്ക്കേണ്ട വിലാസം:ഈ അദ്ധ്യായത്തിന്റെ അവസാനം

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

നടപ്പാക്കുന്നത്:മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ. രണ്ടു സ്വയംതൊഴിൽപദ്ധതികളും പിന്നോക്കവിഭാഗവികസനകോർപ്പറേഷനുമായി സഹകരിച്ചാണു നടപ്പിലാക്കുന്നത്.

14.8 ഓട്ടോമൊബൈൽ മേഖലയിൽ തൊഴിൽപരിശീലനം

പദ്ധതിയുടെ പേര്:ഓട്ടോമൊബൈൽ മേഖലയിൽ തൊഴിൽപരിശീലനം

സഹായം:പ്രതിമാസം 7000 രൂപ വരെ.

അർഹതാമാനദണ്ഡം:പൊതു-സ്വകാര്യപങ്കാളിത്തത്തോടെ ഓട്ടോമൊബൈൽ മേഖലയിൽ ഡിപ്ലോമ, ഐ.റ്റി.ഐ, ഐ.റ്റി.സി കോഴ്സ് പൂർത്തിയാക്കിയവർക്ക് പരിശീലനം നൽകുകയും പ്രമുഖസ്ഥാപനങ്ങളിൽ തൊഴിൽ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതി. പരിശീലനകാലയളവിൽ ട്യൂഷൻ ഫീസ്, സ്റ്റൈപ്പന്റ് ഇനങ്ങളിലായി പ്രതിമാസം 7000 രൂപ വരെ അനുവദിക്കുന്നു. വരുമാന പരിധി – 2 ലക്ഷം രൂപ.

അപേക്ഷിക്കേണ്ട വിധം: http://www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, അടിസ്ഥാനയോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവസഹിതം നൽകണം.

അപേക്ഷിക്കേണ്ട വിലാസം:മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

14.9 വിശ്വകർമ്മജർക്കുള്ള പെൻഷൻ

സഹായം:പ്രതിമാസം 500 രൂപ

അർഹതാമാനദണ്ഡം:60 വയസ്സു തികഞ്ഞ പരമ്പരാഗത വിശ്വകർമ്മതൊഴിലിൽ ഏർപ്പെട്ടിരുന്നവർക്ക്

അപേക്ഷിക്കേണ്ട വിധം: http://www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയി

അപേക്ഷിക്കേണ്ട വിലാസം:ഡയറക്ടർക്ക് (വിലാസം അദ്ധ്യായത്തിന്റെ അവസാനം)

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

14.10 പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം

സഹായം:തൊഴിൽ നവീകരിക്കുന്നതിനും യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും 25.000 രൂപ വീതം.

അർഹതാമാനദണ്ഡം:വാർഷികവരുമാനം ഒരുലക്ഷം രൂപ കവിയാത്ത, നിലവിൽ മൺപാത്രനിർമ്മാണത്തൊഴിൽ ചെയ്യുന്ന, പരമ്പരാഗതതൊഴിലാളികൾക്ക്.

അപേക്ഷിക്കേണ്ട വിധം:www.bcddkerala.gov.in എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, മറ്റു സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നൽകണം

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള അപേക്ഷകൾ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള അപേക്ഷകൾ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും അയയ്ക്കണം. വിലാസം അദ്ധ്യായത്തിന്റെ അവസാനം.

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

14.11 പരമ്പരാഗത കരകൗശലപ്പണിക്കാർക്കു നൈപുണ്യ വികസന പരിശീലനത്തിനും ടൂൾകിറ്റിനുമുളള ധനസഹായം

സഹായം:പരിശീലനം അടക്കം പരമാവധി 25,000 രൂപ ഗ്രാന്റ് ആയി അനുവദിക്കുന്നു. തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കു രണ്ടുതവണയായി കൈമാറുന്നു.

അർഹതാമാനദണ്ഡം:പിന്നാക്കസമുദായങ്ങളിൽപ്പെട്ട പരമ്പരാഗതകരകൗശലത്തൊഴിൽ ചെയ്യുന്ന സമുദായങ്ങളായിരിക്കണം. കുടുംബവാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷിക്കേണ്ട വിധം:www.bcddkerala.gov.in എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ചു ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, മറ്റു സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നൽകണം.

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളളവർ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളളവർ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് അപേക്ഷ അയയ്ക്കേണ്ടത്. വിലാസം ഈ അദ്ധ്യായത്തിന്റെ അവസാനം.

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

14.12 പരമ്പരാഗത ബാർബർ തൊഴിലാളികൾക്കുള്ള ധനസഹായം

സഹായം:25,000 രൂപ വരെ വിവിധ ഗഡുക്കളായി ഗ്രാന്റ് അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:

പിന്നാക്കസമുദായങ്ങളിൽപ്പെട്ട പരമ്പരാഗതബാർബർത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ ആയിരിക്കണം. കുടുംബവാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്. ഗ്രാമ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകളായിരിക്കണം

അപേക്ഷിക്കേണ്ട വിധം:

http://www.bcddkerala.gov.inഎന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ജാതി, വരുമാനസർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്, തിരിച്ചറിയൽക്കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയുടെ പകർപ്പുകൾസഹിതം അതതു ഗ്രാമപഞ്ചായത്തിൽ നൽകണം.

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള അപേക്ഷകൾ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള അപേക്ഷകൾ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും അയയ്ക്കണം. വിലാസം അദ്ധ്യായത്തിന്റെ അവസാനം.

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്

14.12.1 മേൽവിലാസങ്ങൾ

വകുപ്പാസ്ഥാനം:

ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
അയ്യൻകാളി ഭവൻ, നാലാംനില,
കനകനഗർ,
വെളളയമ്പലം,
കവടിയാർ.പി.ഒ,
തിരുവനന്തപുരം-695003
ഫോൺ: 0471-2727378, 0471-2727379
വെബ്‌സൈറ്റ്: http://www.bcdd.kerala.gov.in
ഇ-മെയിൽ വിലാസം: obcdirectorate@gmail.com

ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, രണ്ടാം നില,
കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130

ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ,
കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796